India
Search
  • Follow NativePlanet
Share
» »പിസയിലെ ചെരിഞ്ഞ ഗോപുരത്തേക്കാളും ചെരിഞ്ഞ ക്ഷേത്രം! വാരണാസിയിലെ അത്ഭുതം

പിസയിലെ ചെരിഞ്ഞ ഗോപുരത്തേക്കാളും ചെരിഞ്ഞ ക്ഷേത്രം! വാരണാസിയിലെ അത്ഭുതം

അത്ഭുതങ്ങളുടെ നാടാണ് വാരണാസി! അതുകൊണ്ടുതന്നെ വിശേഷണങ്ങള്‍ ഒന്നും വേണ്ട ഈ നഗരത്തെ ഓര്‍മ്മിച്ചെടുക്കുവാന്‍. ഇന്ത്യയിലെ ഏഴ് പുണ്യപുരാണ നഗരങ്ങളില്‍ ഒന്നായ ഇവിടം എണ്ണിയാല്‍ തീരാത്തത്ര ക്ഷേത്രങ്ങള്‍ സമ്പന്നമാണ്. ഉത്തര്‍ പ്രദേശിന്‍റെ സമാധാന കേന്ദ്രമായി അറിയപ്പെടുന്ന വാരണാസിയുടെ ചരിത്രത്തിന് യുഗങ്ങളുടെ പഴക്കമുണ്ട്. ശിവന്റെ വാസസ്ഥലമായി കരുതപ്പെടുന്ന വാരണാസി സ്ഥിതി ചെയ്യുന്നത് ഗംഗാനദിയുടെ കരയിലാണ്.
എന്നാല്‍ ഇതില്‍കൂടുതല്‍ അത്ഭുതങ്ങള്‍ ഈ നാടിനു പറയുവാനുണ്ട്. അതിലൊന്നാണ് ഇവിടുത്തെ രത്നേശ്വര്‍ മഹാദേവ ക്ഷേത്രത്തിന്റെ കഥ. ഇറ്റലിയിലെ ചരിഞ്ഞ പിസാ ഗോപുരത്തേക്കാള്‍ ചരിവുള്ള രത്നേശ്വര്‍ മഹാദേവ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്....

പിസാ ഗോപുരത്തെക്കാള്‍ ചരിവുള്ള ക്ഷേത്രം

പിസാ ഗോപുരത്തെക്കാള്‍ ചരിവുള്ള ക്ഷേത്രം

വാരണാസിയുടെ അത്ഭുതങ്ങളിലൊന്നായാണ് രത്നേശ്വര്‍ മഹാദേവ ക്ഷേത്രത്തിനെ കരുതുന്നത്. ഇറ്റലിയിലെ പിസാ ഗോപുരത്തെക്കാള്‍ ചരിവുള്ള ക്ഷേത്രം ആണിതെന്നാണ് കണക്കുകള്‍ പറയുന്നത്. പിസാ ഗോപുരം നാല് ഡിഗ്രി ചരിഞ്ഞ് നില്‍ക്കുമ്പോള്‍ രത്‌നേശ്വർ മഹാദേവ ക്ഷേത്രം ഏകദേശം 9 ഡിഗ്രി ചരിഞ്ഞാണ് നില്‍ക്കുന്നത്.
PC:Gerd Eichmann

മണികര്‍ണിക ഘാട്ടില്‍

മണികര്‍ണിക ഘാട്ടില്‍

ഇന്ത്യയുടെ ആത്മീയ തലസ്ഥാനമായ മണികർണിക ഘട്ടിന് സമീപം ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാരണാസിയില്‍ ഏറ്റവും കൂടുതല്‍ തവണ ഫോട്ടോയില്‍ പതിഞ്ഞ ഇടം എന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനുണ്ട്. 19-ആം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
PC:Ilya Mauter

ഗംഗയിൽ മുങ്ങിക്കിടക്കുന്ന ക്ഷേത്രം

ഗംഗയിൽ മുങ്ങിക്കിടക്കുന്ന ക്ഷേത്രം

ഈ ഐതിഹാസിക ക്ഷേത്രം ശിവന് ആണ് സമർപ്പിച്ചിരിക്കുന്നത്. മാട്രിൻ മഹാദേവ് എന്നും ഇത് പരക്കെ അറിയപ്പെടുന്നു. കാശി കര്‍വാത് എന്നും ഇതിന് പേരുണ്ട്. കര്‍വാത് എന്നാല്‍ ചരിഞ്ഞത് എന്നാണ് ഹിന്ദി അര്‍ത്ഥം. മണികർണിക ഘട്ടിനും സിന്ധ്യാ ഘട്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പുരാതന രത്നേശ്വര് മഹാദേവ് ക്ഷേത്രത്തിൽ ഒരു ഫാംസാന മണ്ഡപവും നാഗര ശൈലിയിലുള്ള ഒരു ശിഖരവുമുണ്ട്.
ഈ പുരാതന ക്ഷേത്രത്തിന്റെ ഗർഭഗൃഹം അല്ലെങ്കിൽ സന്നിധാനം വർഷത്തിൽ ഭൂരിഭാഗവും ഗംഗയിൽ മുങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്. വേനല്‍ കനത്തു നില്‍ക്കുന്ന കുറച്ച് മാസങ്ങളില്‍ മാത്രമേ ക്ഷേത്രത്തിന്റെ മുഴുവന്‍ രൂപവും കാണുവാന്‍ സാധിക്കുകയുള്ളൂ. ചില സമയങ്ങളിൽ ജലനിരപ്പ് ക്ഷേത്രത്തിന്റെ ഗോപുരം വരെ എത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
PC:H. Grobe

താഴ്നന്ന നിലയില്‍

താഴ്നന്ന നിലയില്‍

ഗംഗയുടെ തീരത്തുള്ള വാരണാസിയിലെ മറ്റെല്ലാ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ താഴ്ന്ന നിലയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ജലം വളരെ വേഗത്തില്‍ ക്ഷേത്രത്തിന്റെ ശിഖര ഭാഗത്തേക്ക് എത്തുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ല. വർഷത്തിൽ ഭൂരിഭാഗവും വെള്ളത്തിനടിയിലായിരുന്നിട്ടും വളരെ നല്ല രീതിയിലാണ് ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്.
PC:Redeemer

അമ്മയോടുള്ള വീട്ടാനാവാത്ത കടം

അമ്മയോടുള്ള വീട്ടാനാവാത്ത കടം

ക്ഷേത്ര നിര്‍മ്മാണത്തിന്റെ യഥാര്‍ത്ഥ ചരിത്രം ഇന്നും അജ്ഞാതമാണെങ്കില്‍ക്കൂടിയും പല കഥകളും വിശ്വാസങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. ഏകദേശം500 വർഷങ്ങൾക്ക് മുമ്പ് രാജാ മാൻ സിങ്ങിന്റെ അജ്ഞാതനായ ഒരു സേവകൻ അദ്ദേഹത്തിന്‍റെ അമ്മ രത്ന ബായിക്ക് വേണ്ടി ഇത് നിർമ്മിച്ചതാണെന്ന് ആണ് അതിലൊന്ന് ക്ഷേത്രം പണിതതിനുശേഷം, തന്റെ അമ്മയോട് ക്ഷേത്രത്തിന്റെ കടം വീട്ടിയതായി അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. എന്നാല്‍ അമ്മയോടുള്ള കടം ഒരിക്കലും വീട്ടാൻ കഴിയാത്തതിനാൽ, അമ്മയുടെ ശാപത്താൽ ക്ഷേത്രം ചാഞ്ഞു തുടങ്ങിയത്രെ.

മറ്റൊരു കഥ അനുസരിച്ച്, ഇൻഡോറിലെ അഹല്യ ബായിയുടെ രത്‌ന ബായി എന്ന സ്ത്രീ സേവകയാണ് ഇത് നിർമ്മിച്ചത്. അഹല്യ ബായിയുടെ ശാപം മൂലമാണ് ക്ഷേത്രം ചായുന്നതത്രെ.
PC:Ilya Mauter

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

റവന്യൂ രേഖകൾ പ്രകാരം ഇത് 1825 മുതൽ 1830 വരെയുള്ള കാലഘട്ടത്തിലാണ് നിർമ്മിക്കപ്പെട്ടതത്രെ. പത്തൊൻപതാം നൂറ്റാണ്ടിൽ ഗ്വാളിയോറിലെ രാജ്ഞി ബൈജ ബായി നിർമ്മിച്ചതാണെന്ന് ചില സ്രോതസ്സുകൾ അവകാശപ്പെടുന്നു. ജില്ലാ സാംസ്കാരിക സമിതിയിലെ ഡോ. രത്നേഷ് വർമ്മയുടെ അഭിപ്രായത്തിൽ, 1857-ൽ അമേത്തി രാജകുടുംബമാണ് ഇത് നിർമ്മിച്ചത്. 1820 മുതൽ 1830 വരെ ബനാറസ് മിന്റിലെ ഒരു അസ്സെ മാസ്റ്ററായിരുന്ന ജെയിംസ് പ്രിൻസെപ്,[9] രത്നേശ്വര് മഹാദേവ് ക്ഷേത്രം ഉൾപ്പെടുന്ന ചിത്രങ്ങളുടെ ഒരു പരമ്പര സൃഷ്ടിച്ചിട്ടുണ്ട്. ക്ഷേത്രകവാടം വെള്ളത്തിനടിയിലായപ്പോൾ പൂജാരി പൂജകൾക്കായി വെള്ളത്തിൽ മുങ്ങാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
PC:Aleksandr Zykov

ചരിയുന്നത്

ചരിയുന്നത്

1860-കളിലെ ഫോട്ടോഗ്രാഫുകൾ കെട്ടിടം ചരിഞ്ഞതായി കാണിക്കുന്നില്ല. എന്നാല്
ആധുനിക ഫോട്ടോഗ്രാഫുകളില്‍ ക്ഷേത്രം ഏകദേശം ഒമ്പത് ഡിഗ്രി ചെരിഞ്ഞതായി വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും.
PC:commons.wikimedia

 ക്ഷേത്രസ്ഥാനം

ക്ഷേത്രസ്ഥാനം

1795-ൽ അഹല്യഭായ് ഹോൾക്കർ [11] നിർമ്മിച്ച താരകേശ്വർ മഹാദേവ് മന്ദിറിന് [10] മുന്നിലാണ് മണികർണിക ഘട്ടിലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ വെച്ചാണ് ശിവന്‍ താരക മന്ത്രം ചൊല്ലിയതായി വിശ്വസിക്കപ്പെടുന്നത്.
PC:Dheeraj666

എല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെഎല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെ

ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X