» »അസുരരാജാവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍

അസുരരാജാവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍

Written By: Elizabath

രാവണന്‍ എന്ന പേരു കേട്ടാല്‍ ആദ്യം മനസ്സില്‍ വരുന്നത് പത്തു തലകളുള്ള ഭീമാകാരനായ ഒരാളുടെ രൂപമാണ്. തിന്‍മയുടെ പ്രതീകമായി രാവണനെ കണക്കാക്കുന്നവരാണ് പലരും. എന്നാല്‍ രാവണനെ ആരാധിക്കുന്ന ഒരുപാട് ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. അദ്ദേഹത്തിലുണ്ടായിരുന്ന പല നല്ല ഗുണങ്ങളും സ്വീകരിച്ച് അദ്ദേഹത്തിന് പണിത ക്ഷേത്രങ്ങള്‍ നമ്മുടെ രാജ്യത്ത് കാണാന്‍ സാധിക്കും.
അസുര രാജാവായ രാവണനെ ആരാധിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചറിയാം...

ദശനന്‍ ക്ഷേത്രം, കാന്‍പൂര്‍

ദശനന്‍ ക്ഷേത്രം, കാന്‍പൂര്‍

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്ഥിതി 125 വര്‍ഷം പഴക്കമുള്ള ദര്‍നന്‍ ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത് അസുര രാജാവായ രാവണനെ ആരാധിക്കുന്ന ക്ഷേത്രം എന്ന പേരിലാണ്.
1890 ലാണ് മഹാരാജ് ഗുരുപ്രസാദ് ഈ ക്ഷേത്രം പണികഴിപ്പിക്കുന്നത്
PC:Youtube

ദര്‍ശനം വര്‍ഷത്തിലൊരിക്കല്‍

ദര്‍ശനം വര്‍ഷത്തിലൊരിക്കല്‍

ദസറ ആഘോഷങ്ങളുടെ സമയത്ത് മാത്രമാണ് ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറക്കുന്നത്. ഈ ക്ഷേത്രം പണിയുന്നതിനു പിന്നിലെ വികാരം രാവണന്‍ ഒരു വലിയ ജ്ഞാനിയും രാമന്റെ ഭക്തനുമായിരുന്നു എന്നത് മാത്രമാണ്. ദസറ സമയത്തെ ആഘോഷങ്ങള്‍ക്കും പൂജകള്‍ക്കും ശേഷം അടുത്ത വര്‍ഷത്തെ ദസറക്കാലത്താണ് ക്ഷേത്രം തുറക്കുക.

PC:Henryart

ജോധ്പൂര്‍ രാവണ്‍ മന്ദിര്‍

ജോധ്പൂര്‍ രാവണ്‍ മന്ദിര്‍

ഈ പ്രദേശത്തെ മൗഡ്ഗില്‍ ബ്രാഹ്മണന്‍മാര്‍ രാവണന്റെ പിന്തുടര്‍ച്ചക്കാരാമെന്ന് വിശ്വസിക്കുന്നവരാണ്. അവരുടെ നേതൃത്വത്തിലുള്ള ക്ഷേത്രമാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ സ്ഥിതി ചെയ്യുന്ന ജോധ്പൂര്‍ രാവണ്‍ മന്ദിര്‍ എന്ന ക്ഷേത്രം.
PC:Youtube

 രാമനെ പൂജിക്കുന്ന രാവണന്‍

രാമനെ പൂജിക്കുന്ന രാവണന്‍

ഇവിടുത്തെ രാവണന്റെ വിഗ്രഹത്തിന് ഒരു പ്രത്യേകതയുണ്ട്. ശിവനെ ആരാധിക്കുന്ന രൂപത്തിലാണ് ഇവിടുത്തെ രാവണവിഗ്രഹം കാണുന്നത്.

PC:Youtube

രാവണ്‍ഗ്രം രാവണ ക്ഷേത്രം, മധ്യപ്രദേശ്

രാവണ്‍ഗ്രം രാവണ ക്ഷേത്രം, മധ്യപ്രദേശ്

മധ്യപ്രദേശിലെ വിധിഷ ഗ്രാമത്തിന്റെ പ്രത്യേകതയാണ് ഇവിടെ സ്ഥിതി ചെയ്യുന്ന രാവണ ക്ഷേത്രം. ഈ ഗ്രാമത്തിന്റെ പ്രധാന ക്ഷേത്രമായ ഇവിടേക്കാണ് ഗ്രാമീണര്‍ എന്തിനും ഓടിയെത്തുന്നത്. ഇവിടുത്തെ ഭൂരിഭാഗം ഗ്രാമീണരും ബ്രാഹ്മണന്‍മാരാണ്.
പത്ത് അടി നീളത്തില്‍ നിലത്ത് കിടത്തിയിരിക്കുന്ന പോലെയാണ് ഇവിടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Youtube

കാകിനാഥ ആന്ധ്രാപ്രദേശ്

കാകിനാഥ ആന്ധ്രാപ്രദേശ്

ആന്ധ്രപ്രദേശില്‍ രാവണനെ ആരാധിക്കുന്ന ഏക ക്ഷേത്രമാണ് കാകിനാഥയില്‍ സ്ഥിതി ചെയ്യുന്ന രാവണ ക്ഷേത്രം.
താന്‍ ആരാധിക്കുന്ന ശിവനു ക്ഷേത്രം പണിയാനായി തിരഞ്ഞെടുത്ത സ്ഥലത്താണ് അദ്ദേഹത്തിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബീച്ചിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മനോഹരമായൊരു കാഴ്ചയാണ്.

PC:Rohit MDS

Read more about: temples, epic
Please Wait while comments are loading...