യാത്ര ചെയ്യുവാന്‍ നേരവും കാലവും നോക്കി എല്ലാം ശരിയായി വരുന്നതു വരെ കാത്തിരിക്കുന്നവർക്ക് പറ്റിയ ഒരു സമയമുണ്ട്. അവധിയും യാത്ര ചെയ്യുവാൻ പറ്റിയ കാലാവസ്ഥയും തിരക്കില്ലാത്ത സ്ഥലങ്ങളുമായി ഒരു സമയം. അത് ഡിസംബറാണ്. ഈ വര്‍ഷം കണ്ടുതീർക്കണമെന്ന് കരുതിയ ലിസ്റ്റിലെ ഇടങ്ങളിൽ പോകുവാൻ ഇനി കയ്യിലുള്ളത് ഡിസംബർ മാസം മാത്രമാണ്. ആസ്വദിച്ച് യാത്ര ചെയ്യുവാനും അടിച്ചു പൊളിക്കുവാനും പറ്റിയ 30 ദിവസങ്ങൾ. മഞ്ഞുപൊഴിയുന്ന ഡിസംബറിൽ മടിപിടിച്ച് ഇരിക്കാതെ എന്തുകൊണ്ട് യാത്ര ചെയ്യണം എന്നു നോക്കാം...

അതിരുകളില്ലാത്ത ആഹ്ലാദം
യാതൊരു മടിയും തടസ്സങ്ങളുമില്ലാതെ മനസ്സു തുറന്ന് സന്തോഷിക്കുവാനും അടിച്ചു പൊളിക്കുവാനും പറ്റിയ സമയമാണ് ഡിസംബർ മാസം. ക്രിസ്മസും വര്‍ഷാവസാനവും ഒരുമിച്ച് വരുമ്പോൾ ആഘോഷങ്ങൾക്ക് ഒരതിരും ഉണ്ടായിരിക്കില്ല. എവിടെയും പാട്ടും ബഹളവും ഡാൻസും ആഘോഷങ്ങളുമായിരിക്കും. യാത്ര ചെയ്യുവാനും കണ്ടു തീർക്കുവാനും പറ്റിയ ഒരുപാട് ഇടങ്ങൾ ഇവിടെയുണ്ട്. അതിൽ ഏറ്റവും മനോഹരമായ ഇടം വടക്കു കിഴക്കൻ ഇന്ത്യയാണ്. അതിൽ തന്നെ ഷില്ലോങ്ങും. ക്രിസ്മസിനെ അതിന്റെ എല്ലാ പൂർണ്ണതയോടും കൂടിയ ആഘോഷിക്കുന്നത് കാണുവാൻ സാധിക്കുക ഷില്ലോങ്ങിലാണ്. പൊതുവെ ക്രിസ്തുമത വിശ്വാസികൾ ധാരാളമുള്ള ഇവിടെ ഡിസംബറിൽ ധാരാളം പരിപാടികൾ അരങ്ങേറാറുണ്ട്.

അവധിയുടെ നാളുകൾ
ഡിസംബർ മാസം അവധിയുടെ സമയമാണ്. മൂടിപ്പുതച്ച് കിടന്നുറങ്ങുവാൻ തോന്നിപ്പിക്കുന്ന സമയമാണെങ്കിലും ഒന്നു പ്ലാൻ ചെയ്താൽ അടിപൊളി യാത്രകൾ പോകുവാൻ പറ്റിയ സമയമാണിത്. ഓഫ് ബീറ്റ് ഇടങ്ങൾ തേയി യാത്ര ചെയ്യുവാൻ പറ്റിയ സമയവും ഇതു തന്നെ എന്നു പറയാം. തണുപ്പുള്ള സമയമായതിനാൽ തന്നെ മിക്ക ഹിൽ സ്റ്റേഷനുകളും ആളൊഴിഞ്ഞ നിലയിലായിരിക്കും. അപ്പോൾ പരമാവധി കാണുവാനും തിരക്കില്ലാതെ കാഴ്ചകൾ ആസ്വദിക്കുവാനും ഈ അവധിക്കാല യാത്രകൾക്കു സാധിക്കും. വ്യത്യസ്തമായ കാഴ്ചകളും ട്രക്കിങ്ങും ഹൈക്കിങ്ങും ഒക്കെയായി യാത്ര പ്ലാൻ ചെയ്യുവാൻ ഊട്ടി പറ്റിയ ഇടം കൂടിയാണ്.

ഇത് പാര്‍ട്ടി സമയം
ഏറ്റവും അവസാന മാസം ആയതുകൊണ്ടു തന്നെ മിക്കവരും ഒരു ആലസ്യത്തിന്റെ മൂഡിലായിരിക്കും. പാർട്ടിയും ബഹളങ്ങളും ഒക്കെയായി മൊത്തത്തിൽ മടിപിടിച്ചിരിക്കുന്ന സമയം. മിക്ക നഗരങ്ങളിലും ഡിസംബറിലെ എല്ലാ വൈകുന്നേരങ്ങളിലും പാർട്ടിയും ഫ്ലീ മാർക്കറ്റുകളും ബഹളങ്ങളും ഒക്കെയായിരിക്കും. മ്യൂസിക്കൽ പാർട്ടി മുതൽ ഫൂഡ് പാർട്ടിയും ബഹളങ്ങളും എല്ലാം കാണും. ഡിസംബറിലെ പാർട്ടികൾ ആഘോഷിക്കുവാൻ ഏറ്റവും പറ്റിയ ഇടം ഗോവയും ബാംഗ്ലൂരും തന്നെയാണ്.

ഷോപ്പിങ്
ബാംഗ്ലൂരാണെങ്കിൽ ഷോപ്പിങ്ങിന് പറ്റിയ സമയമാണ് ഡിസംബർ. എത്ര വൈകിയാലും മടുപ്പിക്കാത്ത കാലാവസ്ഥയും ഗംഭീരമായ അന്തരീക്ഷവും ഒക്കെ ബാംഗ്ലൂരിലെ ഷോപ്പിങ് പ്രിയരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. വലിയ വിലക്കുറവിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭിക്കും എന്നതാണ് ബാംഗ്ലൂരിലെ ഷോപ്പിങ്ങിന്റെ പ്രധാന ആകർഷണം. ഡിസംബറിൽ കേരളത്തിൽ നിന്നും മറ്റും നിരവധി ആളുകളാണ് ഇവിടെ ഷോപ്പിങ്ങിനു മാത്രമായി എത്തിച്ചേരുന്നത്. കൊമേഷ്യൽ സ്ട്രീറ്റും എംജി റോഡുമാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ഹിമാലയത്തിലേക്ക് യാത്ര പോകാം
തിരക്കുകളില്‍ നിന്നും ബഹളങ്ങളിൽ നിന്നും മുഴുവനായി മാറി ഒന്നു യാത്ര ചെയ്യണം എന്നാഗ്രഹിക്കുന്നവർക്ക് ഹിമാലയത്തിലേക്ക് പോകാം. മഞ്ഞുകാലം അതിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുന്നതിനാൽ വലി തിരക്ക് ഇവിടെ കാണുകയുമില്ല. അങ്ങനെ യാതൊരു വിധ ശല്യപ്പെടുത്തലുകളുമില്ലാതെ ഹിമാലയ കാഴ്ചകൾ കാണുവാൻ പറ്റിയ സമയം കൂടിയാണ് ഡിസംബർ മാസം.
കൊച്ചിന്‍ കാർണിവൽ മുതൽ പാലാ ജൂബിലി വരെ