Search
  • Follow NativePlanet
Share
» »റിശ്യാപ്...രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന താഴ്വര

റിശ്യാപ്...രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന താഴ്വര

അധികമാരും കടന്നു വരാത്ത മലനിരകളും കുന്നുകളും ഒക്കെയായി സ്വർഗ്ഗത്തിന്റെ ഒരു ചെറിയ ഭാഗം പോലെ തോന്നിപ്പിക്കുന്ന റിശ്യാപിൻറെ വിശേഷങ്ങൾ.

പശ്ചിമബംഗാളിന്റെ മാത്രം സൗന്ദര്യം തേടിയുള്ള യാത്രകൾ നടത്തുന്നർ വളരെ അപൂർവ്വമാണ്. കുന്നിൻ പ്രദേശങ്ങൾ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്നുണ്ടങ്കിലും ഇന്നും ഇവിടുത്തെ മിക്ക ഇടങ്ങളും അപരിചിതങ്ങളായി തന്നെ തുടരുകയാണ്. അത്തരത്തിൽ യാത്രകർ ഇനിയും വേണ്ടവിധം കണ്ടിട്ടില്ലാത്ത ഒരിടമാണ് റിശ്യാപ്. പശ്ചിബംഗാളിന്റെ ടിപ്പിക്കൾ കാഴ്ചകൾ തേടി പോകുന്നവരെ അത്ഭുതപ്പെടുത്തുന്ന ഭംഗിയാണ് ഈ കൊച്ചു നാടിനുള്ളത്.
അധികമാരും കടന്നു വരാത്ത മലനിരകളും കുന്നുകളും ഒക്കെയായി സ്വർഗ്ഗത്തിന്റെ ഒരു ചെറിയ ഭാഗം പോലെ തോന്നിപ്പിക്കുന്ന റിശ്യാപിൻറെ വിശേഷങ്ങൾ.

എങ്ങനെ കണ്ടെത്താം

എങ്ങനെ കണ്ടെത്താം

സഞ്ചാരികൾക്കിടയിൽ അത്രയൊന്നും പ്രചാരത്തിലില്ലാത്ത ഇടമാണ് റിശ്യാപ്. അതുകൊണ്ടുതന്നെ ഇവിടെ എത്തിപ്പെടുക എന്നത് അല്പം ബുദ്ധിമുട്ട് തന്നെയാണ്. പശ്ചിമബെഗാളിലെ കലിംപോങ് ജില്ലയിൽ സമുദ്ര നിരപ്പിൽ നിന്നും 8000 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികൾക്കു മാത്രം പരിചയമുള്ള ഇടമായതിനാൽ അവരെ കൂട്ടിയുള്ള യാത്രയാവും ഇവിടെ നന്നാവുക.

വരാൻ പറ്റിയ സമയം

വരാൻ പറ്റിയ സമയം

വർഷത്തിൽ എല്ലായ്പ്പോഴും വരുവാൻ പറ്റിയ കാലാവസ്ഥയാണ് ഇവിടെയുള്ളതെങ്കിലും തണുപ്പുകാലമാണ് യോജിച്ചത്. ഓഗസ്റ്റ് മുതൽ മാർച്ച് അവസാനം വരെയുള്ള സമയമാണ് ഇവിടെ കറങ്ങുവാൻ യോജിച്ചത്.

PC- Arindamphotos

ഇവിടം കണ്ടില്ലെങ്കിൽ പിന്നെന്തു സഞ്ചാരി

ഇവിടം കണ്ടില്ലെങ്കിൽ പിന്നെന്തു സഞ്ചാരി

അല്പം നടക്കുവാനും കഷ്ടപ്പെടുവാനും ഒക്കെ താല്പര്യമുള്ളവർക്കു മാത്രം പറഞ്ഞിട്ടുള്ള സ്ഥലമാണ് റിശ്യപ്. എളുപ്പത്തിൽ ഇവിടെ കണ്ട് പോരാം എന്ന് പ്ലാൻ ഉള്ളവർ ഇതുവഴി വരുകയേ വേണ്ട. പ്രകൃതിയുടെ സൗന്ദര്യവും പ്രകൃതി ഒരുക്കിയിരിക്കുന്ന സൗന്ദര്യവും നിയോറ വാലി ദേശീയോദ്യനവും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.
ടിഫിൻ ധാരാ, ചാങേയ് വെള്ളച്ചാട്ടം, കാഞ്ചൻജംഗ വ്യൂ പോയിന്‍റ് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു കാഴ്ചകൾ.

 എങ്ങനെ എത്താം

എങ്ങനെ എത്താം

എത്തിപ്പെടുവാൻ അല്പം ബുദ്ധിമുട്ടുള്ള സ്ഥലമാണ് റിശ്യപ്. സിലിഗുരിയാണ് സമീപത്തുള്ള വിമാനത്താവളം. 116 കിലോമീറ്റർ അകലെയാണിത്. റെയിൽവേ സ്റ്റേഷൻരെ കാര്യവും ഇങ്ങനെ തന്നെയാണ്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനായ ന്യൂ ജൽപായ് ഗുരിയിലേക്ക് ഇവിടെ നിന്നും 116 കിലോമീറ്റർ ദൂരമുണ്ട്.
PC: Saswatamandal

Read more about: travel west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X