Search
  • Follow NativePlanet
Share
» »റൊമാന്‍റിക് ഹണിമൂൺ ആൻഡമാനിൽ ആഘോഷിക്കാം... ഇതിലും മികച്ച ഓഫർ വേറെയില്ല!

റൊമാന്‍റിക് ഹണിമൂൺ ആൻഡമാനിൽ ആഘോഷിക്കാം... ഇതിലും മികച്ച ഓഫർ വേറെയില്ല!

ഐആര്‍സിടിസിയുടെ റൊമാന്‍റിക് ആൻഡമാൻ ഹോളിഡെയ്സ് പാക്കേജിനെക്കുറിച്ച് അറിയാം...

ഹണിമൂണ്‍ പാക്കേജുകൾ ഇഷ്ടംപോലെ കാണാമെങ്കിലും നമ്മുടെ ബജറ്റിനൊത്തു വരുന്നവ പ്ലാൻ ചെയ്തെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ലക്ഷങ്ങൾ ചിലവഴിച്ചാൽ മാത്രമേ മികച്ച ഒരു ഹണിമൂൺ പാക്കേജ് കിട്ടുകയുള്ളൂ എന്ന ധാരണ മാറ്റിമറിച്ച് കിടിലൻ ഒരു റൊമാന്‍റിക് പാക്കേജ് ഒരുക്കുകയാണ് ഐആര്‍സിടിസി. മറ്റു പാക്കേജുകളെവെച്ചുനോക്കുമ്പോൾ സാധാരണക്കാർക്കും പോകുവാൻ സാധിക്കുന്ന ഈ പാക്കേജ് ആന്‍ഡമാനിലേക്കുള്ളതാണ്. ഐആര്‍സിടിസിയുടെ റൊമാന്‍റിക് ആൻഡമാൻ ഹോളിഡെയ്സ് പാക്കേജിനെക്കുറിച്ച് അറിയാം...

റൊമാന്‍റിക് ആൻഡമാൻ ഹോളിഡെയ്സ് പാക്കേജ്

റൊമാന്‍റിക് ആൻഡമാൻ ഹോളിഡെയ്സ് പാക്കേജ്


ഹണിമൂണിനായോ അല്ലെങ്കിൽ പ്രിയപ്പെട്ടവർക്കൊപ്പമോ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ പാക്കേജാണ് Romantic Andaman Holidays -Gold. ഡിസംബർ നാലിനാണ് പാക്കേജ് ബുക്കിങ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഡിസംബർ ആദ്യമോ നവംബറിലോ വിവാഹിതരായി ഹണിമൂണിനു പോകുവാൻ തയ്യാറെടുത്തിരിക്കുന്നവർക്ക് ഇത് പ്രയോജനപ്പെടുത്താം. ആഫ് രാത്രിയും ഏഴ് പകലുമാണ് ഈ പാക്കേജിന്‍റെ ദൈർഘ്യം. പോര്‍ട്ട് ബ്ലെയർ വിമാനത്താവളത്തിൽ നിന്നുമാണ് ഈ യാത്ര ആരംഭിക്കുന്നത്. യാത്രയിലെ ഓരോ ദിവസങ്ങളും എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നതെന്നു നോക്കാം...

PC:Vows on the Move/Unsplash

ഒന്നാം ദിവസം

ഒന്നാം ദിവസം

പോർട് ബ്ലെയർ വിമാനത്താവളത്തിൽ നിന്നുമാണ് ഈ യാത്ര ആരംഭിക്കുന്നത്. അതിനാൽ പാക്കേജ് ബുക്ക് ചെയ്തിട്ടുള്ളവർ പോർട്ട് ബ്ലെയർ എയർപോർട്ടിൽ എത്തിച്ചേരണം. അവിടുന്ന് നേരെ ഹോട്ടലിലേക്ക് പോകും. തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം ഇവിടുത്തെ ഏറ്റവും ഭംഗിയുള്ള ബീച്ചുകളിൽ ഒന്നായ കോർബിൻസ് കോവ് ബീച്ചിലേക്കു പോകും. ഇവിടുത്തെ കാഴ്ചകൾ ആസ്വദിച്ച ശേഷം അടുത്ത ലക്ഷ്യ സ്ഥാനം ഇന്ത്യൻ ചരിത്രവുമായി ചേർന്നു നിൽക്കുന്ന സെല്ലുലാർ ജയിലാണ്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനായ വൈകുന്നേരത്തെ ലൈറ്റ് & സൗണ്ട് ഷോയിലും പങ്കെടുക്കാം. ഇതോടെ ആദ്യത്തെ ദിവസത്തെ യാത്രകൾ കഴിഞ്ഞു. തിരികെ ഹോട്ടലിൽ എത്തി വിശ്രമം.

PC:Abhijit Chirde/ Unsplash

രണ്ടാം ദിവസം

രണ്ടാം ദിവസം

അടുത്ത ദിവസത്തെ യാത്ര പോർട്ട് ബ്ലെയറിന്റെ പഴയ തലസ്ഥാനമായ റോസ് ദ്വീപിലേക്കാണ് പഴയകാല കാഴ്ചകളും അവശിഷ്ടങ്ങളും ഒക്കെയാണ് ഇവിടെ കാണുവാനുള്ളത്. ചീഫ് കമ്മീഷണർ ഹൗസ്, ഗവൺമെന്റ് ഹൗസ്, ചർച്ച്, ബേക്കറി, പ്രസ്സ്, നീന്തൽക്കുളം, സെമിത്തേരി തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെയുണ്ട്. ഇതുകഴിഞ്ഞാൽ നേരെ പോകുന്നത് നോർത്ത് ബേ ദ്വീപ് കാണുവാനാണ്. സഞ്ചാരികൾക്ക് അവരുടെ സ്വന്തം ചിലവിൽ ഇവിടുത്തെ സാഹസിക വിനോദങ്ങളും ഷോപ്പിങ്ങും ആസ്വദിക്കാം. അതിനു ശേഷം വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങിവരും.

PC:Danish Puri/ Unsplash

മൂന്നാം ദിവസം

മൂന്നാം ദിവസം

മൂന്നാമത്തെ ദിവസം അതിരാവിലെ തന്നെ യാത്ര ആരംഭിക്കുന്നതിനാൽ പായ്ക്ക് ചെയ്ത പ്രഭാതഭക്ഷണവുമായി വേണം ഹാവ്‌ലോക്ക് ദ്വീപിലേക്ക് പോകുവാൻ. അവിടേക്കുള്ള ഫെറി രാവിലെ 6.00 മണിക്ക് പുറപ്പെടും. പോർട്ട് ബ്ലെയറിൽ നിന്ന് കടൽ മാർഗം 54 കിലോമീറ്റർ/ 2 മണിക്കൂർ സമയം വേണം ഇവിടെ എത്തിച്ചേരുവാൻ. അവിടുന്ന് ഹോട്ടലിലേക്ക് പോകും. തുടർന്ന് രാധാ നഗർ ബീച്ചിലും കാലാ പഥർ ബീച്ചിലും ആയി തുടർന്നുള്ള സമയം ആസ്വദിക്കാം. രാത്രി താമസം ഹാവ്‌ലോക്ക് ഐലൻഡിലെ ഹോട്ടലിൽ ആയിരിക്കും,

PC:Swati Khare/ Unsplash

നാലാം ദിവസം

നാലാം ദിവസം

ഈ ദിവസം നീൽ ദ്വീപ് കാഴ്ചകൾക്കും സന്ദര്‍ശനത്തിനുമായാണ് മാറ്റിവെച്ചിരിക്കുന്നത്. ഹാവ്‌ലോക്ക് ഐലൻഡിലെ ഹോട്ടലിൽ നിന്നു രാവിലെ ചെക്ക് ഔട്ട് ചെയ്ത ശേഷം നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ സ്വന്തം ചെലവിൽ എലിഫന്റ ബീച്ചിലേക്കു പോകാം. കാരണം ഉച്ച കഴിഞ്ഞാണ് ഹാവ്ലോക്കി ദ്വീപിൽ നിന്നും നീൽ ദ്വീപിലേക്കു പോകുന്നത്. നീൽ ദ്വീപിൽ എത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം ലക്ഷ്മൺപൂർ ബീച്ചില്‍ പോയി സൂര്യാസ്തമയം ഉൾപ്പെടെയുള്ള കാഴ്ചകൾക്കു സാക്ഷ്യം വഹിക്കാം.

PC: Ravigopal Kesari/ Unsplash

കടലിനുള്ളിലെ മറ്റൊരു ലോകം... കയ്യെത്തുംദൂരെ കടല്‍ക്കാഴ്ചകള്‍.. ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്!!കടലിനുള്ളിലെ മറ്റൊരു ലോകം... കയ്യെത്തുംദൂരെ കടല്‍ക്കാഴ്ചകള്‍.. ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്!!

അഞ്ചാം ദിവസവും ആറാം ദിവസവും ഏഴാം ദിവസവും

അഞ്ചാം ദിവസവും ആറാം ദിവസവും ഏഴാം ദിവസവും

അ‍ഞ്ചാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക്ഔട്ട് ചെയ്ത് ഭരത്പൂർ ബീച്ച് സന്ദർശിക്കും. ഇവിടുത്തെ പ്രസിദ്ധമായ ജല കായിക വിനോദങ്ങളിൽ പങ്കെടുക്കാം. ഉച്ചയ്ക്കു ശേഷം പോർട്ട് ബ്ലെയറിലേക്കുള്ള മടക്കയാത്രയാണ്.
ആറാം ദിവസം ബരാതാങ് ദ്വീപ് സന്ദര്‍ശനമാണ്. അതിരാവിലെ, പായ്ക്ക് ചെയ്ത പ്രഭാതഭക്ഷണവുമായി ബരാതങ്ങിലേക്ക് പോകുക. സാധാരണ ആന്‍ഡമാന്‍ പാക്കേജുകളിൽ കടന്നുപോകാത്ത ഇടങ്ങളിലൂടെയാണ് ഈ ദിവസത്തെ യാത്ര. ജർവ ഗോത്രവർഗ്ഗക്കാരുടെ പ്രദേശം, ലൈം സ്റ്റോൺ ഗുഹ,കണ്ടൽക്കാടിലൂടെയുള്ള സ്പീഡ് ബോട്ട് യാത്ര, എന്നിവയ്ക്കു ശേഷം വൈകുന്നേരം പോർട്ട്ബ്ലെയറിലേക്ക് മടങ്ങും.
യാത്രയിലെ ഏഴാമത്തെ ദിവസം പുതിയ യാത്രകളൊന്നുമില്ല. രാവിലെ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് മടങ്ങാം,

PC: Pinakeen Bhatt/ Unsplash

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ഗ്രൂപ്പ് ബുക്കിങ്ങും വ്യക്തിഗത ബുക്കിങ്ങും ഈ പാക്കേജിൽ ലഭ്യമാക്കിയിട്ടുണ്ട്. യാത്രയിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന താമസൗകര്യങ്ങൾ അനുസരിച്ച് നിരക്കിൽ വ്യത്യാസം വരും. സിംഗിൾ ഒക്യുപൻസിക്ക് 56600 രൂപയും ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 36700 രൂപയും ട്രിപ്പിൾ ഒക്യുപൻസിയിൽ 32100 രൂപയും 5-11 പ്രായക്കാരായ കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് 18400 രൂപയും 2-4 പ്രായക്കാരായ കുട്ടികളിൽ ബെഡ് ആവശ്യമില്ലാത്തവർക്ക് 14300 രൂപയുമാണ് നിരക്ക്.
ഗ്രൂപ്പ് ബുക്കിങ് നടത്തുമ്പോൾ നാല് പേരുള്ള ഗ്രൂപ്പിൽ ഒരാൾക്ക് 37000 രൂപയും ആറ് പേരുള്ള ഗ്രൂപ്പിൽ 35300 രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 8595904073 എന്ന നമ്പറിൽ ബന്ധപ്പെടാം.

PC:Jakob Owens/ Unsplash

16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി

ആൻഡമാനിലേക്ക് യാത്രപോവുകയാണോ? ഒരു നിമിഷം! പോർട് ബ്ലെയർ വിമാനത്താവളം അടച്ചിടുന്നു, തിയതി നോക്കി യാത്ര പോകാംആൻഡമാനിലേക്ക് യാത്രപോവുകയാണോ? ഒരു നിമിഷം! പോർട് ബ്ലെയർ വിമാനത്താവളം അടച്ചിടുന്നു, തിയതി നോക്കി യാത്ര പോകാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X