» »മലമുകളിലെ ശക്തനായ കോട്ട അഥവാ സബല്‍ഗഡ്

മലമുകളിലെ ശക്തനായ കോട്ട അഥവാ സബല്‍ഗഡ്

Written By:

സബല്‍ഗഡ് അഥവാ മലമുകളിലെ കരുത്തനായ കോട്ട...മധ്യപ്രദേശിലെ ഹില്‍ ഫോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന സബല്‍ഗഡ് സഞ്ചാരികള്‍ക്കിടയില്‍ അത്ര പ്രശസ്തമായ പേരല്ല. എന്നാല്‍ ഒട്ടേറെ ചരിത്രകാരന്‍മാരും ചരിത്ര വിദ്യാര്‍ഥികളും അന്വേഷിച്ചെത്തുന്ന ഇവിടം എന്നാണ് നിര്‍മ്മിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. 16-17 നൂറ്റാണ്ടുകളില്‍ എപ്പോഴോ നിര്‍മ്മിക്കപ്പെട്ട സബല്‍ഗഡിന്റെ വിശേഷങ്ങളിലേക്ക്....

എവിടെയാണ് ഈ കോട്ട

എവിടെയാണ് ഈ കോട്ട

മധ്യപ്രദേശിലെ സബല്‍ഗഡ് എന്നുതന്നെ പേരായ നഗരത്തിലാണ് സബല്‍ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയില്‍ നിന്നുമാണ് നഗരത്തിന് പേരു ലഭിക്കുന്നതും. മൊറേനയ്ക്ക് സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

16-ാം നൂറ്റാണ്ടിലെ കോട്ട

16-ാം നൂറ്റാണ്ടിലെ കോട്ട

16 അല്ലെങ്കില്‍ 17 നൂറ്റാണ്ടിലായാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നതെന്ന് എന്നാണ് വിശ്വാസം. ഒട്ടേറെ കഥകളാല്‍ സമ്പന്നമാണ് കോട്ടയും ചുറ്റുവട്ടവും. പ്രേതങ്ങല്‍ ചുറ്റിത്തിരിയുന്ന ഇടമാണിതെന്നാണ് സമീപത്തുള്ളവര്‍ വിശ്വസിക്കുന്നത്. ഗുര്‍ജാര്‍ എന്ന ഗോത്രവിഭാഗത്തില്‍ പെട്ട സബല ഗുര്‍ജാര്‍ ആണ് ഈ കോട്ടയുടെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. എന്നാല്‍ ഇന്ന് ഇവിടം ഏറെക്കുറ തകര്‍ന്ന അവസ്ഥയിലാണുള്ളത്. പണ്ട് തലയുയര്‍ത്തി നിന്ന കോട്ടയുടെ ഏതാനം ഭാഗങ്ങള്‍ മാത്രമേ ഇന്ന് നിലനില്‍ക്കുന്നുള്ളൂ.

PC: Bansalgauravraj

കോട്ടയുടെ ചരിത്രം

കോട്ടയുടെ ചരിത്രം

കരാവോലി രാജവംശത്തിന്റെ കീഴിലാണ് കോട്ട നിര്‍മ്മിക്കപ്പെടുന്നത്. അക്കാലത്ത് രാജസ്ഥാന്റെ ഭാഗമായിരുന്നുവെങ്കിലും ഇന്ന് മധ്യപ്രദേശിലാണ് കോട്ടയുള്ളത്. കോട്ടയോട് ചേര്‍ന്ന് ഒരു കുളവും ഇവിടെ കാണാ.ം ഒട്ടേറെ രാജവംശങ്ങളുടെ കൈ മറിഞ്ഞ് പോയ ആ കോട്ട ഒരിക്കല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്ത ചരിത്രവും ഉണ്ട്. സൈനികാവശ്യങ്ങള്‍ക്കായാണ് കുന്നിന്റെ മുകളില്‍ ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ഒട്ടേറെ കാലം മറ്റു രാജവംശങ്ങള്‍ കയ്യടക്കിയ ഈ കോട്ട ശക്തമായ യുദ്ധത്തിനൊടുവില്‍ മറാത്തകള്‍ തിരിച്ചു പിടിക്കുകയായിരുന്നു എന്നും ചരിത്രം പറയുന്നു.
രാജ്‌സഥാനി ശൈലിയിലാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നു വലിയ കവാടങ്ങളും ക്ഷേത്രങ്ങളും കോട്ടയോട് ചേര്‍ന്നുണ്ട്.

PC:Anurag sitar.

 സമീപത്തെ ആകര്‍ഷണങ്ങള്‍

സമീപത്തെ ആകര്‍ഷണങ്ങള്‍

റാണി കാ താല്‍, നവാല്‍ സിങ് കി ഹവേലി, അമര്‍ ഖോച്, അതാര്‍ ഘട്ട്, വിവിധ ക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്. അക്കാലത്തെ യുദ്ധങ്ങളുടെയും ആയുധങ്ങളുടെയും അവശിഷ്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും


PC:Anurag sitar

Read more about: forts madhya pradesh

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...