Search
  • Follow NativePlanet
Share
» »മകരവിളക്ക് 14ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല

മകരവിളക്ക് 14ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല

മകരവിളക്കിനു ദിവസങ്ങള്‍ മാത്രം നില്‍ക്കെ അവസാനവട്ട ഒരുക്കങ്ങളിലാണ് ശബരിമല. നിയന്ത്രണങ്ങള്‍ നിലനിര്‍ത്തി, കൊവിഡ് പ്രോട്ടോക്കോളിലാണ് 2021 ലെ ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം നടക്കുന്നത്. മകരവിളക്ക് ചടങ്ങു നടക്കുന്ന ജനുവരി 14ന് 5000 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളത്. വിര്‍ച്വല്‍ ക്യൂ വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത 5000 ആളുകള്‍ക്കാണ് പ്രവേശനം അനുവദിക്കുക. ബുക്ക് ചെയ്യാതെ എത്തുന്ന ആളുകളുടെ പ്രവേശനം കര്‍ശനമായി തടയും.

മകരവിളക്കു കാണുവാനായി സമീപത്തെ വനങ്ങളിലോ പാഞ്ചാലിമേട്, പുല്‍മേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങുവാനോ ക്യാംപ് ചെയ്യുവാനോ ആരെയും അനുവദിക്കില്ല

 ജനുവരി 14ന്

ജനുവരി 14ന്

മകരസംക്രാന്തി ദിനമായ ജനുവരി 14ന് പതിവുപോലെ പുലര്‍ച്ചെ അഞ്ച് മണിക്ക് നട തുറക്കും. നിര്‍മ്മാല്യ ദര്‍ശനത്തിനും അഭിഷേകത്തിനും ശേഷം മണ്ഡപത്തില്‍ ഗണപതി ഹോമം ഉണ്ടായിരിക്കും. ഉഷപൂജ 7.30ന് 8.14 മുതല്‍ മകരസംക്രമ പൂജയ്ക്ക് തുടക്കമാകും. തിരുവിതാകൂര്‍ കൊട്ടാരത്തില്‍ നിന്നും അയക്കുന്ന നെയ്തേങ്ങയിലെ നെയ്യ് കലിയുഗവരദ വിഗ്രഹത്തില്‍ അഭിഷേകം നടത്തി പൂജ ചെയ്യുന്നതാണ് മകരസംക്രമ പൂജ എന്നറിയപ്പെടുന്നത്. പൂജയ്ക്കും പ്രസാദവിതരണത്തിനും ശേഷമാണ് 25 കലശാഭിഷേകവും തുടര്‍ന്ന് 12.30ന് ഉച്ചപൂജയും ഉണ്ടായിരിക്കും. ശേഷം ഒരു മണിക്ക് നട അടയ്ക്കും. വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും. തുടര്‍ന്ന് ദേവസ്വം പ്രതിനിധികള്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്നതിമായി ശരംകുത്തിയിലേക്ക് പോതും, 5.30 ന് ശരംകുത്തിയില്‍ സ്വീകരണ ചടങ്ങുകള്‍ നടക്കും. 6.30 ന് സന്നിധാനത്ത് തിരുവാഭരണ പേടകങ്ങള്‍ക്ക് സ്വീകരണം നല്കും,. 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും. ദീപാരാധന കഴിയുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കും ആകാശത്ത് മകരജ്യോതിയും തെളിയും.

 ജനുവരി 19 വരെ

ജനുവരി 19 വരെ

മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി ജനുവരി 19 വരെ മാത്രമാണ് വിശ്വാസികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. 5000 പേര്‍ക്ക് വീതമായിരിക്കും പ്രവേശനം അനുവദിക്കുക. 19-ാം തിയതി മാളികപ്പുറത്തുള്ള ഗുരുതി ചടങ്ങോടുകൂടി തീര്‍ത്ഥാടനത്തിന് സമാപനമാകും. പിറ്റേന്ന്സ അതായത് ജനുവരി 20മ് രാജകുടുംബാംഗങ്ങളുടെ ദര്‍ശനത്തോടുകൂടി നടയടച്ച് മകരവിളക്ക് ഉത്സവം സമാപിക്കും.

PC:Challiyan

സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് - 19 ആര്‍ടിപിസിആര്‍ / ആര്‍ടി ലാമ്പ് / എക്സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് ഡിസംബറില്‍ പുറത്തിറങ്ങിയിരുന്നു. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കോവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ല.

PC:Harhar2008

 പേട്ടതുള്ളല്‍ ഇന്ന്

പേട്ടതുള്ളല്‍ ഇന്ന്

ശബരിമല മണ്ഡകാലത്തെ പ്രധാന ചടങ്ങുകളിലൊന്നാ എരുമേലി പേട്ടതുള്ളല്‍ ഇന്നു (ജനുവരി 11) ന് നടക്കും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടുകൂടി നടക്കുന്ന ചടങ്ങില്‍ 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. 60 വയസ് കഴിഞ്ഞവര്‍ക്കും പത്ത് വയസില്‍ താഴെയുള്ളവര്‍ക്കും നിയ്ത്രണങ്ങളുള്ളതിനാല്‍ ആഘോഷങ്ങളിൽ പങ്കെടുക്കുവാന്‍ സാധിക്കില്ല. എരുമേലി കൊച്ചമ്പലത്തിൽ നിന്നും തുടങ്ങി വാവര് പള്ളിയിൽ പ്രാർഥന നടത്തി വലിയമ്പലം ശാസ്താ ക്ഷേത്രത്തിലേക്കാണ് പേട്ട തുള്ളൽ നടക്കുന്നത്.

ശബരിമല;അറിഞ്ഞിരിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും

കരിമല കയറ്റം കഠിനമെന്നയ്യപ്പാ!!!! ശബരിമല കാനനപാതയിലൂടെ ഒരു തീർഥയാത്ര

ശബരിമലയുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന പന്തളത്തെ അയ്യപ്പ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X