Search
  • Follow NativePlanet
Share
» »ശബരിമല തീർത്ഥാടനം 2022: ക്ഷേത്രസമയം മുതൽ ബുക്കിങ്ങും മലയിറങ്ങലും വരെ.. അറിയേണ്ടതെല്ലാം!

ശബരിമല തീർത്ഥാടനം 2022: ക്ഷേത്രസമയം മുതൽ ബുക്കിങ്ങും മലയിറങ്ങലും വരെ.. അറിയേണ്ടതെല്ലാം!

മണ്ഡലവിളക്ക് മഹോത്സവത്തിന്‍റെ തിരക്കുകളിലേക്ക് മെല്ലെ എത്തുകയാണ് ശബരിമല തീർത്ഥാടനം. ഓരോ ദിവസവും ദർശനത്തിനെത്തുന്ന വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മണ്ഡലപൂജകള്‍ക്കായി നവംബർ 16ന് വൈകിട്ട് 4.57ഓടെയാണ് നടതുറന്നത്. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒന്നും നിലവിലില്ലാത്തതിനാൽ വൻ ഭക്തജനത്തിരക്ക് ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണത്തെ ശബരിമല തീർത്ഥാടനത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാന തിയതികൾ, സമയം, തുടങ്ങിയ കാര്യങ്ങൾ വായിക്കാം...

ശബരിമല 2022- മണ്ഡലകാലം

ശബരിമല 2022- മണ്ഡലകാലം

മ‍ണ്ഡല കാലം 2022 നവംബർ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് ഈ വർഷത്തെ മണ്ഡലകാലം. അതിനുശേഷം നട അടയ്ക്കുന്ന ക്ഷേത്രം മകരവിളക്ക് ഉല്‍സവത്തിനായി ഡിസംബർ 30ന് തുറക്കും. 2023 ജനുവരി 14 ന് ആണ് മകരവിളക്ക്. തീര്‍ത്ഥാടനം ജനുവരി 20 ന് അവസാനിക്കും

ശബരിമല 2022- ക്ഷേത്ര പൂജകൾ

ശബരിമല 2022- ക്ഷേത്ര പൂജകൾ

രാവിലെ 4.00 മണിക്ക് ശ്രീകോവിൽ തുറക്കും. തന്ത്രിയുടെ അഭിഷേകത്തിനു ശേഷം മണ്ഡപത്തിൽ ഗണപതിഹോമം ഉണ്ടായിരിക്കും. 7.30 ന് ഉഷഃപൂജ. ഇടിച്ചുപിഴിഞ്ഞ ഉഷപ്പായസ നിവേദ്യത്തിനായി ക്ഷേത്രനട അടച്ചശേഷം ഗണപതിക്കും നാഗരാജാവിനും പായസം നിവേദിക്കും. ശ്രീകോവിൽ തുറന്ന് വീണ്ടും അടച്ചാണ് പൂജ. കുറച്ചു സമയം കഴിഞ്ഞ് ഭക്തർക്ക് ദർശനം നല്കും. പിന്നീട് ഉച്ചയ്ക്ക് 12 വരെയുള്ള നെയ്യഭിഷേകം കഴിഞ്ഞാൽ ഉച്ചപൂജയ്ക്കായി ശ്രീകോവിൽ ഒരുക്കും. നിവേദ്യം കവിഞ്ഞാൽ ഉച്ചപൂജ, തുടർന്ന് നട അടയ്ക്കും.
വൈകുന്നേരം ആറരയ്ക്ക് ദീപാരാധന ഉണ്ടായിരിക്കും. ഇതിനായി വൈകുന്നേരം നാല് മണിക്ക് നട തുറക്കും. രാത്രി പത്തു മണിക്ക് ശേഷം അത്താഴപൂജയ്ക്ക് ശേഷം ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.

 വിർച്വൽ ബുക്കിങ് നിർബന്ധം

വിർച്വൽ ബുക്കിങ് നിർബന്ധം

ഇത്തവണയും ശബരിമലയിൽ ദർശനം നടത്തുന്നതിന് വിർച്വൽ ക്യൂ ബുക്കിങ് നിര്‍ബന്ധം ആക്കിയിട്ടുണ്ട്. sabarimalaonline.org എന്ന വെബ്സൈറ്റു വഴി ഭക്തർക്ക് നേരിട്ട് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. ഒരു ദിവസം 1,20,000 തീർഥാടകർക്ക് ഓൺലൈനായി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്

സ്പോട്ട് ബുക്കിങ്

സ്പോട്ട് ബുക്കിങ്

വിർച്വൽ ബുക്കിങ് നടത്താത്ത തീർത്ഥാടകർക്കായി സ്പോട്ട് ബുക്കിങും ലഭ്യമാക്കിയിട്ടുണ്ട്. തിരിച്ചറിയൽ കാർഡും മൊബൈൽ ഫോൺ നമ്പറും മാത്രം നല്കി വളരെ എളുപ്പത്തിൽ സ്പോട്ട് ബുക്കിങ് നടത്താം.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരപുരം ക്ഷേത്രം
കൊട്ടാരക്കര ഗണപതി ക്ഷേത്രം
പന്തളം വലിയകോയിക്കൽ ക്ഷേത്രം
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
വൈക്കം ശിവ ക്ഷേത്രം
കീഴില്ലം
പെരുമ്പാവൂർ
എരുമേലി
നിലയ്ക്കൽ മഹാദേവ ക്ഷേത്രം
ചെറിയാനവട്ടം
വണ്ടിപ്പെരിയാർ സത്രം എന്നീ 12 കേന്ദ്രങ്ങളിലാണ് ഇപ്പോൾ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമായിട്ടുള്ളത്.

എരുമേലി ധർമശാസ്താക്ഷേത്രം

എരുമേലി ധർമശാസ്താക്ഷേത്രം

ശബരിമല തീർത്ഥാടനത്തിലെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് എരുമേലി ധർമശാസ്താക്ഷേത്രം. അയ്യപ്പൻ മഹിഷിയെ വധിച്ച സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. അമ്പേന്തി നിൽക്കുന്ന രൂപത്തിലുള്ള ശാസ്താവിന്‍റെ പ്രതിഷ്ഠയാണ് ഇവിടെ കാണുവാൻ കഴിയുക. മാളികപ്പുറത്തമ്മ മാത്രമാണ് ഇവിടുത്തെ ഉപദേവതാ പ്രതിഷ്ഠ.

മണ്ഡലമാസ കാലയളവിൽ എരുമേലി ധർമശാസ്താക്ഷേത്രത്തിൽ രാവിലെ 5.00 മണിക്ക് നട തുറക്കും. വിശ്വാസികൾക്ക് രാവിലെ 5.00 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 6.00 മുൽ രാത്രി 10.00 മണി നരെയും ദർശനം നടത്തുവാൻ സാധിക്കും. തിരക്കനുസരിച്ച് ദർശന സമയത്തിൽ മാറ്റമുണ്ടാകും.

PC:Shinsyamalan

പമ്പ-നിലക്കല്‍ ചെയിൻ ബസ് സർവീസ്

പമ്പ-നിലക്കല്‍ ചെയിൻ ബസ് സർവീസ്

കെഎസ്ആർടിസി ശബരിമല തീർത്ഥാടന കാലത്ത് പ്രത്യേക സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. പമ്പ-നിലക്കല്‍ ചെയിൻ ബസ് സർവീസ് ആണ നടത്തുന്നത്. ലോ ഫ്ലോർ എസി ബസുകളും നോൺ എസി ബസുകളുമാണ് സർവീസിനുള്ളത്.
.എസി ബസിന് 80 രൂപയും നോൺ എസി ബസിന് 50 രൂപയുമാണ് നിരക്ക് പമ്പ- നിലയ്ക്കല്‍ റൂട്ടിലുള്ള ടിക്കറ്റ് നിരക്ക്. നിലയ്ക്കലിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം താത്കാലികമായി തയ്യാറാക്കിയ ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കാം, പത്ത് കൗണ്ടറുകളാണ് ഇവിടെ ഉള്ളത്. നിലയ്ക്കലിൽ നിന്നു പമ്പയിലേക്കുള്ള ടിക്കറ്റുകളും ഇതിനൊപ്പം തന്നെ എടുക്കാൻ കഴിയും. അങ്ങനെ ചെയ്യുമ്പോൾ ടിക്കറ്റ് കളയാതെ സൂക്ഷിക്കുക.

മരക്കൂട്ടത്തു നിന്നു മലകയറുവാൻ

മരക്കൂട്ടത്തു നിന്നു മലകയറുവാൻ

കരിമല പാത, വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട് എന്നീ മൂന്നു കാനനപാതകളും തീർത്ഥാടകർക്കായി തുറന്നു നല്കിയിട്ടുണ്ട്. പമ്പയിൽ നിന്നും മരക്കൂട്ടത്ത് എത്തുന്ന അയ്യപ്പന്മാർക്ക് ശരംകുത്തി വഴി മാത്രമേ മലയിലേക്ക് കയറുവാൻ അനുവദിക്കുകയുള്ളൂ. ചന്ദ്രാനന്ദൻ റോഡ് വഴി വേണം മലയിറങ്ങുന്ന ഭക്തർ വരുവാൻ.

പമ്പ മുതൽ കറുപ്പ സ്വാമി ക്ഷേത്രം വരെ...അറിയാം ശബരിമലയിലെ ഈ ഇടങ്ങളെപമ്പ മുതൽ കറുപ്പ സ്വാമി ക്ഷേത്രം വരെ...അറിയാം ശബരിമലയിലെ ഈ ഇടങ്ങളെ

വിരിവെക്കൽ

വിരിവെക്കൽ

ശബരിമല ക്ഷേത്രത്തിനടുത്ത് 650 മുറികളാണ് അയ്യപ്പന്മാർക്ക് താമസസൗകര്യത്തിനായി ലഭ്യമായിട്ടുള്ളത്.
ഇതിൽ 104 മുറികൾക്ക് ഓൺലൈൻ സേവനം ലഭ്യമാണ്. സന്നിധാനത്തുള്ള ഡോണർ ഹൗസുകളിലെ മുറികളും തീർത്ഥാടകർക്ക് താമസിക്കുവാനായി നല്കും. ഡോർമിറ്ററി സൗകര്യവും ലഭ്യമാണ്. ഇതും മുൻകൂട്ടി ബുക്ക് ചെയ്യുവാൻ സാധിക്കും.

നെയ്യഭിഷേകവും അന്നദാനവും

നെയ്യഭിഷേകവും അന്നദാനവും

കഴിഞ്ഞ വര്‍ഷങ്ങളിൽ കൊവിഡ് സാഹചര്യം മൂലം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നെയ്യഭിഷേകത്തിനു ഇത്തവണ ഉണ്ടായിരിക്കില്ല. ഇതിനുള്ള ടിക്കറ്റ് മാളികപ്പുറത്തിനു സമീപത്തുള്ള കൗണ്ടറിൽ നിന്നു ലഭിക്കും. തുടർന്ന് വടക്കേനട വഴി നെയ്യ് അഭിഷേകത്തിനായി ശ്രീകോവിലിലേക്ക് നൽകാം. രാവിലെ മുതൽ ഉച്ചപൂജയ്ക്ക് തൊട്ടുമുൻപു വരെ നെയ്യഭിഷേകം നടത്തുവാൻ സാധിക്കും.

ദേവസ്വം ബോർഡിന്റെ അന്നദാനം നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം പമ്പയിലും സന്നിധാനത്തുമാണ് നടത്തുന്നത്.

ശബരിമല...വിചിത്രം ഈ വിശേഷങ്ങൾശബരിമല...വിചിത്രം ഈ വിശേഷങ്ങൾ

 തിരുവാഭരണ ഘോഷയാത്ര

തിരുവാഭരണ ഘോഷയാത്ര

പന്തളം മഹാരാജാവ് താൻ മകന്‍റെ സ്ഥാനത്തു കാണുന്ന അയ്യപ്പന് നല്കിയതെന്ന് വിശ്വസിക്കപ്പെടുന്ന ആടയാഭണങ്ങളാണ് തിരുവാഭരണം എന്നറിയപ്പെടുന്നത്. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലാണ് ആ സ്വർണ്ണാഭരണങ്ങൾ സൂക്ഷിക്കുന്നത്. ഇത് മകര വിളക്ക് ദിവസം കൊട്ടാരത്തിൽ നിന്നും കാൽനടയായി ഘോഷയാത്രയുടെ അകമ്പടിയോടെ ശബരിമലയിൽ കൊണ്ടുവരുന്ന ചടങ്ങാണ് തിരുവാഭരണ ഘോഷയാത്ര.

മൂന്നു വലിയ പേടകങ്ങളിലായി തിരുമുഖം, പ്രഭാമണ്ഡലം, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, വെളക്കു മാല, കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങൾ, നെറ്റിപ്പട്ടം, ജീവത,കൊടികൾ തുടങ്ങിയവയാണുള്ളത്.

2023 ജനുവരി 12-ാം തിയതി തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നും പുറപ്പെടും. മകര വിളക്ക് ദിവസം ശബരി മലയിൽ എത്തുന്ന വിധത്തിലാണ് തിരുവാഭരണ ഘോഷയാത്ര നടക്കുന്നത്.

തിരുവാഭരണം ദർശന സമയം

തിരുവാഭരണം ദർശന സമയം

2022 നവംബർ 17 മുതൽ 2023 ജനുവരി 12 വരെയാണ് വിശ്വാസികള്‍ക്ക് തിരുവാഭരണം ദർശിക്കുവാനുള്ള അവസരം. രാവിലെ 5.30 മുതൽ രാത്രി 8.00 വരെയാണ് ദർശന സമയം. മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നടയടയ്ക്കുന്ന ഡിസംബർ 28, 29, 30 തീയതികളിൽ തിരുവാഭരണ ദർശനം ഉണ്ടായിരിക്കില്ല. ഘോഷയാത്ര പുറപ്പെടുന്ന ജനുവരി 12ന് ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ പന്തളം കൊട്ടാരത്തിൽ ദർശന സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

കരിമല കയറ്റം കഠിനമെന്നയ്യപ്പാ!!!! ശബരിമല കാനനപാതയിലൂടെ ഒരു തീർഥയാത്രകരിമല കയറ്റം കഠിനമെന്നയ്യപ്പാ!!!! ശബരിമല കാനനപാതയിലൂടെ ഒരു തീർഥയാത്ര

ശബരിമല തിരുവാഭരണ ഘോഷയാത്ര...അറിയാം ഐതിഹ്യവും വഴികളുംശബരിമല തിരുവാഭരണ ഘോഷയാത്ര...അറിയാം ഐതിഹ്യവും വഴികളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X