Search
  • Follow NativePlanet
Share
» »ഹൈദരാബാദിന്‍റെ ചരിത്രം അറിയുവാൻ സലര്‍ജങ് മ്യൂസിയം

ഹൈദരാബാദിന്‍റെ ചരിത്രം അറിയുവാൻ സലര്‍ജങ് മ്യൂസിയം

അർധവൃത്താകൃതിയിൽ, 38 ഗാലറികളിലായി സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കൾ...ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലോക്കുകൾ മുതൽ ജീവന്‍ തുടിക്കുന്ന പ്രതിമകൾ വരെ... മണിക്കൂറുകൾ നടന്നു കാണുവാനുള്ള കാഴ്ചകളുണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്ത മ്യൂസിയങ്ങളിലൊന്നായ ഹൈദരാബാദിലെ സലര്‍ജങ് മ്യൂസിയത്തിൽ. ഹൈദരാബാദിലെ ചരിത്രക്കാഴ്ചകളിൽ തീർച്ചയായും കണ്ടിരിക്കേണ്ട സലര്‍ജങ് മ്യൂസിയം ഒരു സ്വകാര്യ ശേഖരമായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാവും...

സ്വകാര്യ ശേഖരം മ്യൂസിയമായി മാറുന്നു

സ്വകാര്യ ശേഖരം മ്യൂസിയമായി മാറുന്നു

ഇന്ന് ലോകത്തെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നായ സലര്‍ജങ് മ്യൂസിയം ഒരു സ്വകാര്യ ശേഖരമായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കുവാൻ പ്രയാസം കാണും. ഹൈദരാബാദിലെ സലര്‍ജങ് കുടുംബത്തിലെ സലാർ ജങ് മൂന്നാമന്‍ ശേഖരിച്ചിരുന്ന കലാവസ്തുക്കളാണ് ഇവിടെയുള്ളത്. നിസാമിന്റെ ഭരണകാലത്ത് ഹൈദരാബാദിന്റെ പ്രധാനമന്ത്രിയായിരുന്നു സലാർ ജങ് മൂന്നാമന്‍. ഏകദേശം തന്റെ ജീവിത കാലത്തിലെ 35 വർഷത്തോളം ലോകമെങ്ങും സഞ്ചരിച്ച് ഈ കലാവസ്കുക്കൾ ശേഖരിക്കുന്നതിനായി തന്റെ പണവും സമയവും അദ്ദേഹം ചിലവഴിച്ചത്.

PC:Ahmed Nisar

 രണ്ട് നിലകളിലായി

രണ്ട് നിലകളിലായി

രണ്ട് നിലകളിലെ 38 ഗാലറികളിലായാണ് മ്യൂസിയമുള്ളത്. അതിൽ 20 ഗാലറികൾ താഴത്തെ നിലയിലും ബാക്കി 18 എണ്ണം മുകളിലെ നിലയിലുമാണുള്ളത്. എജ്യൂക്കേഷൻ വിങ്, കെമിക്കൽ കൺസർവേഷൻ ലബോറട്ടറി, ഡിസ്പ്ലേ സെക്ഷൻ, റിസപ്ഷൻ, സെയിൽസ് എന്നിവയാണ് ഇവിടുത്തെ വിഭാഗങ്ങള്‍.

ഇന്ത്യൻ ആർട്ട്, ഫാർ ഈസ്റ്റേൺ ആർട്ട്, യൂറോപ്യൻ ആർട്ട്, ചിൽഡ്രൻ ആർട്ട്, മിഡിൽ ഈസ്റ്റേൺ ആർട്, ഫൗണ്ടേഴ്സ് ഗാലറി എന്നവയുടെ കീഴിലാണ് ഇവിടെ കലാവസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

PC:Tejas.limbasiya

കൈമാറുന്നു

കൈമാറുന്നു

1949 ൽ അദ്ദേഹത്തിന്റെ മരണശേഷം ശേഖരങ്ങളെല്ലാം പഴയ കൊട്ടാരമായി ദിവാൻ ദേവടിയിലേക്ക് മാറ്റുകയുണ്ടായി. പിന്നീട് ഇവിടം ഒരു സ്വകാര്യ മ്യൂസിയമാക്കി പ്രദർശനം തുടങ്ങി. സലാർ ജങ് മ്യൂസിയം എന്നു പേരിട്ട ഇത് 1951 ൽ ജവഹർലാൽ നെഹ്റുവാണ് ഉദ്ഘാടനം ചെയ്തത്. അക്കാല്തത് ജീവിച്ചിരുന്നവർ പറയുന്നതുനുസരിച്ച് സലാർ ജങ് മൂന്നാമന്‍റെ ശേഖരത്തിന്റെ പകുതി മാത്രമേ ഇപ്പോൾ കാണാനുള്ളൂ എന്നാണ്. അദ്ദേഹത്തെ ആശ്രയിച്ചിരുന്നവരും അദ്ദേഹം വിശ്വാസത്തോടെ കൂടെക്കൂട്ടിയിരുന്നവരുമെല്ലാം അദ്ദേഹത്തിൽ നിന്നും പലതും തട്ടിയെടുത്തുവത്രെ.

പിന്നീട് 1968ൽ ഇന്നു കാണുന്ന സ്ഥലത്തേയ്ക്ക് മ്യൂസിയം മാറ്റി.

PC:Unknown

ഔറംഗസേബിന്റെ വാൾ മുതൽ

ഔറംഗസേബിന്റെ വാൾ മുതൽ

ചരിത്രത്തിൽ കുറച്ചെങ്കിലും അറിവും താല്പര്യവും ഉള്ളവരെ ആകർഷിക്കുന്ന കാഴ്ചകളാണ് ഇവിടുത്തേത്... ലോകത്തിലെ തന്നെ വലിയ മ്യൂസിയങ്ങളിലൊന്നായ ഇവിടെ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ അത്ഭുതപ്പെടുത്തും. ടിപ്പു സുൽത്താന്റെ വസ്ത്രങ്ങൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന ടർബൻ, കസേര, ഔറംഗസേബിന്റെ വാൾ, മുഹമ്മദ് ഷാ ബഹാദൂർ ഷാ തുടങ്ങിയവർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, കഠാരകൾ, സലർദങ് മൂന്നാമൻറെ ഛായാ ചിത്രങ്ങൾ, പെയിന്റിംഗുകൾ, വിവധ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ തുടങ്ങിയവ ഇവിടെ കാണാം.

PC:Adbh266

9000 കയ്യെഴുത്തു പ്രതികൾ...

9000 കയ്യെഴുത്തു പ്രതികൾ...

ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കളുടെ ശേഖരം ഇവിടെ കാണാം. 43000 കലാവസ്തുക്കൾ, 9000 കയ്യെഴുത്തു പ്രതികൾ 47000 അച്ചടിച്ച പുസ്തകങ്ങൾ തുടങ്ങിയവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

PC:Pratish Khedekar

കഥ പറയുന്ന ക്ലോക്കുകൾ

കഥ പറയുന്ന ക്ലോക്കുകൾ

ഇവിടുത്തെ ശേഖരങ്ങളിൽ എടുത്തു പറയേണ്ട മറ്റൊന്ന് ക്ലോക്കുകളാണ്. നിർമ്മാണത്തിലും രൂപത്തിലും പഴമയിലും വ്യത്യസ്തമായ നൂറുകണക്കിന് ക്ലോക്കുകൾ ഇവിടെയുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള മ്യൂസിക് ക്ലോക്കുകൾ, ലൂയി പതിനാലാമന്റെയും പതിനഞ്ചാമന്റെയും നെപ്പോളിയന്റെയും ഒക്കെ കാലത്തുള്ള ക്ലോക്കുകൾ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

PC:Raja Ravi Varma

സ്‌കള്‍പ്ചര്‍ ഗാലറി

സ്‌കള്‍പ്ചര്‍ ഗാലറി

ഇവിടുത്തെ വിസ്മയങ്ങളൾ തീരുന്നില്ല എന്നിതിൻരെ ഉദാഹരണമാണ് സ്‌കള്‍പ്ചര്‍ ഗാലറി. ഇറ്റാലിയന്‍ ശില്‍പി ബെന്‍സോണിയുടെ വെയില്‍ഡ് റെബേക്ക, ഡോക്ടര്‍ ഫോസ്റ്റ് നാടകത്തിലെ പ്രസിദ്ധമായ കഥാപാത്രങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദർശിച്ചിച്ചിരിക്കുന്നു. ഇത് കൂടാതെ ഇവിടെ എത്തുന്നവർക്കായി ധാരാളം വർക് ഷോപ്പുകളും പ്രത്യേക പ്രദർശനങ്ങളും ഒക്കെ നടത്താറുണ്ട്.

സന്ദര്‍ശന സമയം

സന്ദര്‍ശന സമയം

വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഇവിടെ പ്രവേശനം ഉണ്ട്. രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയാണ് പ്രവേശന സമയം. മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് 5 രൂപയുമാണ് പ്രവേശന ഫീസായി ഈടാക്കുന്നത്.

മൈസൂരിൽ കൊട്ടാരം മാത്രമല്ല..ഇതും കാണേണ്ടതു തന്നെ

ഹൈദരാബാദ് യാത്രയിൽ കാണാൻ ഈ ബീച്ചുകൾ

PC:Mohammed Mubashir

Read more about: museum hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more