Search
  • Follow NativePlanet
Share
» »വെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തും

വെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തും

നഗരത്തിരക്കുകള്‍ക്കും ഓട്ടങ്ങള്‍ക്കും ഇടയില്‍ മുംബൈ എങ്ങനെയാണ് സഞ്ചാരികള്‍ക്ക് ഇത്രയും പ്രിയപ്പെട്ട നഗരമാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകത്തിന്റെ മിക്ക ഭാഗങ്ങളില്‍ നിന്നും നല്ലൊരു ജീവിതം തേടി ഇവിടെ എത്തിയവരും പല സംസ്കാരങ്ങള്‍ ചേര്‍ന്നുള്ള ജീവിതവും സിനിമാ പ്രേമികളും എല്ലാമായി പലപല കാഴ്ചകളുടെയും അനുഭവങ്ങളുടെയും മിശ്രിമതമാണ് മുംബൈ എല്ലായ്പ്പോഴും. അതുകൊണ്ടു തന്നെ ഈ തിരക്കുകളില്‍ നിന്നെല്ലാം മാറിയുള്ള ഇടങ്ങളാണ് മുംബൈക്കാര്‍ യാത്രകളില്‍ തേടുന്നതും. ഭാഗ്യവശാല്‍, ഇത്തരത്തില്‍ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന, നഗരത്തിരക്കിന്റെ ഇരമ്പലുകള്‍ കേള്‍ക്കുവാനില്ലാത്ത ഒരുപാ‌ടിടങ്ങള്‍ മുംബൈയിലുണ്ട്. അത്തരത്തിലൊന്നാണ് സന്ധന്‍ വാലി. സന്ധന്‍ വാലിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

സന്ധന്‍ വാലി

സന്ധന്‍ വാലി

മുംബൈ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് സന്ധന്‍ വാലി എന്ന നിഴലുകളുടെ താഴ്വര. ട്രക്കിങ്ങിലും റോഡ് ട്രിപ്പിലും പിന്നെ ക്യാംപിങ്ങിലും താല്പര്യമുള്ളവര്‍ തിരഞ്ഞെടുക്കുന്ന ഇവിടം സ്വസ്ഥമായി വന്നു പോകുവാന്‍ കഴിയുന്ന ഇടം കൂടിയാണ്. ചെറിയൊരു മനോഹരമായ നീണ്ട യാത്രയും അതിനു ശേഷം കയറിയെത്തുന്ന പ്രദേശവും അവിടുത്തെ കാലാവസ്ഥയും എല്ലാം ചേരുമ്പോള്‍ ഇവിടേക്കുള്ള യാത്ര അവിസ്മരണീയമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നിഴലുകളുടെ താഴ്വര

നിഴലുകളുടെ താഴ്വര

നിഴലുകളുടെ താഴ്വര എന്നാണ് സന്ധന്‍ വാലി സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. സൂര്യപ്രകാശം താഴ്വരയില്‍ എത്തിച്ചേരാത്തതിനാലാണ് ഇവിടം നിഴലുകളുടെ താഴ്വര എന്നറിയപ്പെടുന്നത്. സഹ്യാദ്രി പർവതനിരകളിലെ മനോഹരമായ മലയിടുക്കാണ് ഇത്. സഹ്യാദ്രിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ആസ്വാദ്യകരവുമായ ട്രെക്കിംഗുകളിൽ ഒന്നുകൂടിയാണിത്.

മലകയറ്റവും ക്യാംപിങ്ങും

മലകയറ്റവും ക്യാംപിങ്ങും

ഇഗത്പുരിക്ക് സമീപം ഭണ്ഡാർദാരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സന്ധൻ വാലി മുംബൈയിലെ മറ്റേതു ട്രക്കിങ് ഇടത്തേക്കാളും വ്യത്യസ്തമാണ്. ട്രെക്കിംഗ് മാത്രമല്ല, റാപ്പെൽ, റോക്ക് ക്ലൈംബിങ്, ക്യാംപിങ്, ട്രക്കിങ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്. വ്യത്യസ്തമായ യാത്രയ്ക്കും ട്രക്കിങ്ങിനും പ്ലാന്‍ ചെയ്യുകയാണെങ്കില്‍ സംശയം കൂടാതെ ഇവിടം തിരഞ്ഞെടുക്കാം.

ക്യാംപിങ്

ക്യാംപിങ്

നക്ഷത്രനിബിഡമായ ആകാശത്തിന് കീഴിലുള്ള ക്യാംപിങ് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ട്രക്കിങ്ങിന്റെ ക്ഷീണവും പാറകയറ്റത്തിന്‍റെ മടുപ്പും ക്യാംപ് ഫയര്‍ കഴിഞ്ഞുള്ള ക്ഷീണവും അകറ്റുവാന്‍ ഏറ്റവും മികച്ച ഒന്നാണ് ഇവിടുത്തെ ക്യാംപിങ്. ക്യാംപിങ്ങിനു മാത്രമായും ഇവിടെ ആളുകള്‍ എത്തുന്നു.

സന്ധന്‍വാലി ട്രക്കിങ്

സന്ധന്‍വാലി ട്രക്കിങ്

അല്പം ബുദ്ധിമുട്ടേറിയതാണ് ഇവിടേക്കുള്ല ട്രക്കിങ് എങ്കിലും ആ അനുഭവവും ട്രക്കിങ്ങിനെ കാഴ്ചകളും വിലയേറിയതാണ്. ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമുള്ളതാണ് സന്ധന്‍ വാലി ട്രക്കിങ്. പരുക്കന്‍ പാറകളും കുത്തനെയുള്ള ഇറക്കങ്ങളും എല്ലാം സാഹസികതയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കും. മാത്രമല്ല, ബുദ്ധിമുട്ടുള്ള ട്രക്കിങിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ശാരീരിക ക്ഷമത പരീക്ഷിക്കുന്നതായിരിക്കും യാത്രയെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി

ട്രക്കിങ് റൂട്ട് ഇങ്ങനെ

ട്രക്കിങ് റൂട്ട് ഇങ്ങനെ

സാമ്രാദ് ഗ്രാമത്തില്‍ നിന്നുമാണ് ട്രെക്ക് ആരംഭിക്കുക. ആദ്യത്തെ കുറച്ച് മണിക്കൂറിനുള്ളിൽ, രണ്ട് മുതൽ നാല് അടി വരെ ഉയരമുള്ള ആഴം കുറഞ്ഞ ജലാശയങ്ങളിലൂടെ നിങ്ങൾ സഞ്ചരിക്കും. തിരികെ ഇറങ്ങുമ്പോൾ നിങ്ങൾ ടാർസാൻ സ്വിംഗ് പോയിന്റിലൂടെയാണ് വരുന്നത്. കയറു കോവണി ഉപയോഗിച്ചാണ് ഈ ദൂരം പിന്നിടേണ്ടത് . പിന്നീട് ഗുഹകളിലൂടെ നൂണ്ടു കയറിയുള്ള യാത്രയുമുണ്ട്. കുത്തനെയുള്ള പാറകളിലൂ‌ടെ പിടിച്ചു കയറിയും ഇറങ്ങിയും അവസാനം ക്യാംപിങ് സൈറ്റില്‍ എത്തും. ബാൻ പിനാക്കിൾ, അജോബ ഹിൽ എന്നിവയുടെ മനോഹരമായ ദൃശ്യങ്ങള്‍ ഇവിടെ കാണാം.

യോജിച്ച സമയം

യോജിച്ച സമയം

വർഷത്തിലെ ഏത് സമയത്തും വേനൽക്കാലം ഒഴികെ സന്ധൻ വാലിയിലേക്ക് ട്രെക്കിംഗ് നടത്താം. വേനല്‍ക്കാലത്തെ യാത്ര കഴിവതും ഒഴിവാക്കുക. കനത്ത ചൂട് യാത്രയു‌ടെ ഊര്‍ജ്ജത്തെ മുഴുവന്‍ കെടുത്തുമെന്ന് മാത്രമല്ല, പ്രദേശത്തിന്‍റെ വരണ്ട കാഴ്ചകള്‍ കാണിക്കുകയും ചെയ്യും. ശൈത്യകാലമാണ് ഇവിടുത്തെ യാത്രയ്ക്കും ക്യാംപിങ്ങിനും യോജിച്ചത്. മണ്‍സൂണ്‍ സമയത്തെ ട്രക്കിങ്ങും നല്ലതാണ്. കോട മഞ്ഞും മഴയും ചേര്‍ന്നുള്ള കാലാവസ്ഥയില്‍ കുന്നുകയറി, പാറക്കൂട്ടങ്ങള്‍ താണ്ടി മുകളില്‍ എത്തുന്നതും അവിടുത്തെ താമസവും അങ്ങേയറ്റം അവിസ്മരണീയവും ആസ്വാദ്യകരവുമാണ്.

ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മുംബൈയിൽ നിന്ന് സന്ധൻ വാലിയിലേക്കുള്ള ദൂരം 200 കിലോമീറ്ററാണ്. കാറിനാണ് വരുന്നതെങ്കില്‍ നാല് മുതൽ അഞ്ച് മണിക്കൂര്‍ സമയം കൊണ്ട് ഈ ദൂരം പിന്നിടാം. അല്ലെങ്കിൽ, മുംബൈയിൽ നിന്നോ പൂനെയിൽ നിന്നോ ഇഗത്പുരി-ഘോട്ടിയിലേക്ക് ഒരു ബസ്സിൽ എത്താം. അവിടെ നിന്നും വീണ്ടും ഭണ്ഡാർദാരയിലേക്ക് ബസു കയറി സാമ്രാദ് ഗ്രാമത്തിലേക്ക് ജീപ്പിന് എത്താം. ഇവിടെ നിന്നും സന്ധനിലേക്കുള്ള ട്രക്കിങ് ആരംഭിക്കാം.
‌ട്രെയിനിനാണ് യാത്രയെങ്കില്‍ മുംബൈയിൽ നിന്ന് കാസറയിലേക്ക് ട്രെയിൻ കയറാം, സിഎസ്ടിയിൽ നിന്ന് കസറ ഫാസ്റ്റ് ട്രെയിൻ എടുക്കുക. കസറയിൽ ഇറങ്ങി സാമ്രാദ് ഗ്രാമത്തിലേക്ക് ജീപ്പിന് എത്താം. ഇഗത്പുരിയിൽ നിർത്തുന്ന ദീർഘദൂര ട്രെയിനിലും നിങ്ങൾക്ക് കയറാം.

പാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്ര

എഎംകെ കോട്ടകള്‍

എഎംകെ കോട്ടകള്‍

സന്ധൻ വാലി ട്രെക്കിൽ നിന്ന് നിങ്ങൾ പൂർണ്ണമായും തളർന്നില്ലെങ്കിൽ എഎംകെ കോട്ടകള്‍ കൂടി യാത്രയില്‍ ഉള്‍പ്പെ‌ടുത്താം. അലംഗ്, മദൻ, കുലാംഗ് എന്നീ പുരാതന കോട്ടകൾ ആണ് എഎംകെ കോട്ടകള്‍ എന്നറിയപ്പെടുന്നത്. കുറച്ച് മല കയറുവാനുള്ളതിനാല്‍ തളര്‍ച്ചയില്ലെങ്കില്‍ മാത്രം പോകാം. അല്ലെങ്കില്‍ ഭണ്ഡാർദാരയിൽ ഒരു ദിവസം വിശ്രമിച്ച് ട്രെക്കിംഗിന് പോകാം.

സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!

ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!

കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങള്‍ തേടിപ്പോകാം...ഒപ്പം ഗുഹകളും! തൊമ്മന്‍കുത്ത് കാത്തിരിക്കുന്നു!

നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X