Search
  • Follow NativePlanet
Share
» »സ്വർഗത്തിലേക്കുള്ള കവാടം ഈ ഓണംകേറാമൂലയിലാണ്!

സ്വർഗത്തിലേക്കുള്ള കവാടം ഈ ഓണംകേറാമൂലയിലാണ്!

ബ‌സിൽ യാത്ര ചെയ്യാവുന്ന ഉത്തരാഖണ്ഡിലെ അ‌വസാന ഗ്രാമമാണ് സാങ്ക്രി

By Maneesh

ബ‌സിൽ യാത്ര ചെയ്യാവുന്ന ഉത്തരാഖണ്ഡിലെ അ‌വസാന ഗ്രാമമാണ് സാങ്ക്രി. ഇതുവരെ ടെലിഫോൺ കണക്ഷൻ ഇല്ലാത്ത ഈ ഗ്രാമത്തിൽ വൈദ്യുതി എത്തിയ‌ത് 2007ൽ ആണ്. ഓണംകേറാമൂല എന്ന് വിളിക്കാവുന്ന ഈ ഗ്രാമത്തിലെ ഗ്രാമീണരുടെ എണ്ണം വെറും 300ൽ ‌താഴെ മാ‌ത്രമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് സാങ്ക്രി. അതിന് ഒരു കാരണമുണ്ട് നിരവധി ട്രെക്കിംഗുകളുടെ ബേസ് ക്യാമ്പാണ് സാങ്ക്രി. സാങ്ക്രിയേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ താ‌ൽപ്പര്യമുള്ളവർക്ക് സ്ലൈഡുകളിലൂടെ നീങ്ങാം.

ഗോവിന്ദ് വന്യജീവി സങ്കേതത്തിൽ

ഗോവിന്ദ് വന്യജീവി സങ്കേതത്തിൽ

ഗോവിന്ദ് വന്യജീവി സങ്കേതത്തിന് 13 കിലോമീറ്റർ ഉള്ളിലായാ‌ണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്രനി‌രപ്പിൽ നിന്ന് 3566 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹർ കി ഡൂണിലേക്കുള്ള ട്രെക്ക് ആരംഭിക്കുന്നത് ഇവിടെയാണ്.
Photo Courtesy: sublimescapes

സ്വർഗരോഹിണി കൊടുമുടി

സ്വർഗരോഹിണി കൊടുമുടി

സാങ്ക്രിക്ക് പിന്നിലായി സമുദ്ര നിരപ്പിൽ നിന്ന് 6096 മീറ്റർ ഉയരത്തിലായാണ് സ്വർഗരോഹിണി കൊടുമുടി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: sublimescapes

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഉത്തരകാശിയിൽ നിന്ന് ഏകദേശം 6 മണിക്കൂറിൽ സാങ്ക്രിയിൽ എത്തിച്ചേരാം. രാവിലെ ഉത്തരകാശിയിൽ നിന്ന് ഇവിടേയ്ക്ക് ബസ് ലഭിക്കും. ഋഷികേശ്, ഹരിദ്വാർ, ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്ന് ഉത്തരാകാശിയിൽ എത്തിച്ചേരാം.
Photo Courtesy: sublimescapes

തളൂക്കയിലേക്ക്

തളൂക്കയിലേക്ക്

സാങ്ക്രിയിൽ നിന്ന് തളൂക്കയിലേക്കുള്ള ട്രെക്കിംഗ് ട്രെയിൽ. തളൂക്കയിലേക്ക് 11 കിലോമീറ്റർ ആണ് ദൂരം.

Photo Courtesy: Curious Eagle

ഭക്ഷണം കഴിക്കാൻ

ഭക്ഷണം കഴിക്കാൻ

സാങ്ക്രിയിലെ ഭോജന ശാലകളിൽ ഒന്ന്
Photo Courtesy: Curious Eagle

ഹർകി ഡൂൺ താഴ്വര

ഹർകി ഡൂൺ താഴ്വര

താളുക്കയിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് ഹർകി ഡൂൺ സ്ഥിതി ചെയ്യുന്നത്. രണ്ട് ദിവസത്തെ ട്രെക്കിംഗ് ആണ് സാധരണ നടത്താറുള്ളത്. രണ്ട് ഘട്ടമായിട്ടാണ് ഈ ട്രെക്കിംഗ്.

Photo Courtesy: Curious Eagle

ഒന്നാം ഘട്ടം

ഒന്നാം ഘട്ടം

ത‌ളുക്കയിൽ നിന്ന് ഒസ്ല വരെയാണ് ആദ്യഘട്ട യാത്ര, അവിടെ നിന്ന് ഹർക്കി ഡൂണിലേക്ക് രണ്ടാം ദിവസ യാത്ര. സാങ്ക്രിയിൽ നിന്ന് 37 കിലോമീറ്റർ ഉണ്ട് ഹർകി ഡൂണിലേക്ക്

Photo Courtesy: Curious Eagle

സ്വർഗരോഹിണി

സ്വർഗരോഹിണി

സ്വർഗാരോഹിണി പർവ്വതത്തിന്റെ താഴ്വര ആണ് ഈ താഴ്വര. യുധിഷ്ഠിരൻ സ്വർഗ പ്രവേശനം നടത്തിയത് ഇത് വഴിയാണെന്നാണ് വിശ്വാസം.

Photo Courtesy: Metanish

Read more about: villages uttarakhand trekking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X