Search
  • Follow NativePlanet
Share
» »ഊട്ടിപ്പട്ടണം കാണാൻ മുള്ളി-മ‍ഞ്ചൂർ വഴി ഒരു യാത്ര

ഊട്ടിപ്പട്ടണം കാണാൻ മുള്ളി-മ‍ഞ്ചൂർ വഴി ഒരു യാത്ര

By Elizabath Joseph

സ്ഥിരം പൊയ്ക്കൊണ്ടിരിക്കുന്ന റൂട്ടുകൾ മാറ്റിപ്പിടിക്കുന്നതാണ് പുതിയ കാലത്തിന്റെ ട്രെൻഡ്. യാത്രകളെ ന്യൂ ജെനറേഷൻ ഏറ്റെടുത്തതോടെ വഴികളുടെ കാര്യത്തിലും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‌ ഒക്കെ വന്നു തുടങ്ങി. ഇതുവരെ പോയിരുന്ന വഴികളെല്ലാം ഇപ്പോൾ ഔട്ട് ഓഫ് ഫാഷനായി മാറിയിരിക്കുകയാണ്. കൂടുതൽ കാഴ്ചകളും കുറച്ചധികം കാടും കാണാത്ത ഇടങ്ങളും ഒക്കെയുള്ള വഴികൾ തേടിയാണ് ഇപ്പോൾ യാത്രകൾ പോകുന്നത്. ലക്ഷ്യം ഏതായാലും കുഴപ്പമില്ല, മാർഗ്ഗം സൂപ്പറായിരിക്കണം എന്ന തത്വവുമായി യാത്ര തുടങ്ങുന്ന ന്യൂ ജെനറഷന് ഇതാ ഊട്ടിയിലേക്ക് ഒരു സൂപ്പർ വഴി...

ഊട്ടി

ഊട്ടി

യാത്ര എന്ന വാക്കിനൊപ്പം കേൾക്കാൻ തുടങ്ങിയ സ്ഥലമാണ് ഊട്ടി. സ്കൂർ വിനോദയാത്രകൾ മുതൽ കൂട്ടുകാരുമൊത്തുള്ള യാത്രകളുടെ പ്ലാനിങ്ങിൽ ഏറ്റവും ഒടുവിൽ വരെ എത്തി നിൽക്കുന്ന ഇടമാണിത്. എത്ര പോയാലും കണ്ടാലും മതിയാവാത്ത കാഴ്ചകളും ഒക്കെയായാണ് എപ്പോളും ഊട്ടിയുടെ നില്പ്,

PC:Big Eyed Sol

 കേരളത്തിൽ നിന്നും ഊട്ടിയിലേക്കുള്ള വഴികൾ

കേരളത്തിൽ നിന്നും ഊട്ടിയിലേക്കുള്ള വഴികൾ

വയനാട് വഴി, അല്ലങ്കിൽ പാലക്കാട് വഴിയാണ് ഊട്ടിയിലേക്കുള്ള നമ്മുടെ പരമ്പരാഗത പാതകൾ സ്ഥിതി ചെയ്യുന്നത്. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, ജില്ലകളിൽ നിന്നുള്ളവർക്ക് വയനാട് വഴി ഊട്ടിയിലേക്ക് പോകുന്നതാണ് മികച്ച വഴി.

പാലക്കാടു നിന്നാണ്

പാലക്കാടു നിന്നാണ്

പാലക്കാടു നിന്നാണ് യാത്രയെങ്കിൽ കോയമ്പത്തൂർ-മേട്ടുപ്പാളയം-കൂനൂർ വഴി ഊട്ടി പിടിക്കുകയായിരുന്നു പാലക്കാടു നിന്നുള്ളവർ ചെയ്തിരുന്നത്.

കാസർകോട്-ഊട്ടി

കാസർകോട്-ഊട്ടി

കാസർകോടു നിന്നും ഊട്ടിയിലേക്കു പോകുമ്പോൾ കണ്ണൂർ-മാനന്തവാടി-പനമരം-സുൽത്താൻ ബത്തേരി-ചീരാൽ-ഗുഡല്ലൂർ-നടുവട്ടം വഴിയാണ് ഊട്ടിയിലെത്തുക. കാസർകോഡു നിന്നും ഒൻപത് മണിക്കൂറിലധികം സമയവും 311 കിലോമീറ്ററുമാണ് ഈ യാത്രയ്ക്ക് പിന്നിടേണ്ടത്.

പാലക്കാട്- ഊട്ടി

പാലക്കാട്- ഊട്ടി

ഊട്ടിയിലേക്കുള്ള വഴികളിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് പാലക്കാടു നിന്നും മേട്ടുപ്പാളയം-കൂനൂർ വഴി എത്തുന്നത്.

തിരിഞ്ഞു പോകാവുന്ന പാതകൾ കുറേയുണ്ടെങ്കിലും പാലക്കാട്-കഞ്ചിക്കോട്-വാളയാർ-കണിയൂർ-അന്നൂർ-മേട്ടുപ്പാളയം-കുനൂർ വഴിയാണ് തമ്മിൽ മികച്ചു നിൽക്കുന്നത്.

ഊട്ടിയിലേക്കൊരു പുതുവഴി

ഊട്ടിയിലേക്കൊരു പുതുവഴി

പുതുവഴികൾ തിര‍ഞ്ഞും കണ്ടെത്തിയുമുള്ള പുതുതലനുറയുടെ യാത്രകൾ ഇന്ന് ചെന്നവസാനിക്കുന്നത് ഊട്ടിയിൽ തന്നെയാണെങ്കിലും അത് തുടങ്ങുന്ന ഇടത്തിന് ഒരു പ്രത്യേകത കാണും. മുൻപ് അധികമാരും പരീക്ഷിക്കാത്ത ഒന്നായിരിക്കും അത്. ഊട്ടിയിലേക്കുള്ള യാത്രയിലും ഇത്തരത്തിലൊരു വഴി തിരഞ്ഞെടുക്കാം. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടു നിന്നും മുള്ളി-മ‍ഞ്ചൂർ വഴി ഊട്ടി

PC:vinod velayudhan

പാലക്കാട്-കോയമ്പത്തൂർ-മേട്ടുപ്പാളയം-ഊ

പാലക്കാട്-കോയമ്പത്തൂർ-മേട്ടുപ്പാളയം-ഊ

പാലക്കാടു നിന്നും കോയമ്പത്തൂർ-മേട്ടുപ്പാളയം-ഊട്ടി വഴിയാണ് നമുക്ക് ഏറെ പരിചയമുള്ള ഒന്ന്. 139 കിലോമീറ്റർ ദൂരമാണ് ഇതുവഴി സഞ്ചരിക്കേണ്ടത്.

മുള്ളി-മ‍ഞ്ചൂർ വഴി ഊട്ടി

മുള്ളി-മ‍ഞ്ചൂർ വഴി ഊട്ടി

പാലക്കാടു നിന്നും മുണ്ടൂർ-മണ്ണാർക്കാട്-അട്ടപ്പാടി-മുള്ളി-മ‍ഞ്ചൂർ-ഊട്ടിയാണ് നമ്മുടെ പുതിയ വഴി. 154 കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ സന്ദർശിക്കേണ്ടത്. മേട്ടുപ്പാളയം വഴിയുള്ള യാത്രയിൽ 139 കിലോമീറ്റർ ദൂരമേ ഉള്ളുവെങ്കിലും ഇതുവരെ കാണാത്ത കാഴ്ചകളുടെ കണക്കെടുത്താൽ മുള്ളി വഴിയുള്ള പാതയാകും മുന്നിൽ നിൽക്കുക.

പാലക്കാടു നിന്നും മണ്ണാർക്കാട്

പാലക്കാടു നിന്നും മണ്ണാർക്കാട്

നമ്മുടെ ഈ യാത്ര ആരംഭിക്കുന്നത് പാലക്കാടു നിന്നുമാണ്. ഏകദേശം ഒരു മണി്കകൂർ സമയമാണ് പാലക്കാടു നിന്നും മണ്ണാർക്കാട് വരെയുള്ള 36 കിലോമീറ്റർ ദൂരം പിന്നിടുവാൻ വേണ്ടത്. ഒലവങ്കോട്, മുട്ടിക്കുളങ്ങര, മുണ്ടൂർ, കരിമ്പ-തച്ചാംപാറ വഴി മണ്ണാർക്കാടെത്താം. കേരളത്തിൽ ഏറ്റവും കൂടുതൽ വ്യത്യസ്ത സംസ്കാരമുള്ള ആളുകൾ വസിക്കുന്ന ഇടം കൂടിയാണ് മണ്ണാർക്കാട്. സൈലന്റ് വാലി യാത്രയുടെ തുടക്ക കേന്ദ്രം എന്ന നിലയിലാണ് ഇവിടം സഞ്ചാരികൾക്ക് പരിചിതമായിരിക്കുനന്ത്.

PC:Mannarkkad tourism circuit -

അട്ടപ്പാടി

അട്ടപ്പാടി

മണ്ണാർക്കാട് കടന്നാൽ ഇനി അടുത്ത സ്റ്റോപ്പ് അട്ടപ്പാടിയാണ്. നെല്ലിപ്പുഴ ജംങ്ഷൻ-തെങ്കര-ആനമൂളി കഴിഞ്ഞാൽ അട്ടപ്പാടിയിലേക്കുള്ള വഴി തുടങ്ങുകയാണ്, കാഴ്ചകളും. ഒൻപ്ത ഹെയർ പിന്‍ വളവുകൾ കയറിയാൽ അട്ടപ്പാടിയിലെത്താം.ഗോത്ര ജീവിതങ്ങങ്ങളുടെ വ്യത്യസ്ത കാഴ്ചകളും പ്രകൃതി ഭംഗിയുടെ മറ്റൊരിടത്തും കാണാനാവാത്ത സൗന്ദര്യവുമാണ് ഇവിടുത്തെ പ്രത്യേകത.

PC:Alosh Bennett

സൈലന്റ് വാലി

സൈലന്റ് വാലി

ഊട്ടിയിലേക്കുള്ള യാത്രയിൽ സൈലന്റ് വാലിയെക്കൂടി കണ്ടുകളയണമെന്നുള്ളവർക്ക് വണ്ടി ചെറുതായി തിരിക്കാം. അട്ടപ്പാടിയിലെ വളവുകൾ കയറി എത്തുന്ന മുക്കാലിയിൽ തന്നെയാണ് സൈലന്റ് വാലിയിലേക്കുള്ള പാത തുടങ്ങുന്നത്. 70 ലക്ഷം വർഷം പഴക്കമുള്ള ഈ വനം ലോകത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ജൈവവൈവിധ്യമുള്ള ഇടമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാധാന്യം വേണ്ടുന്ന ജൈവമേഖലയുടെ മൂലസ്ഥാനം കൂടിയാണിത്.

PC:Cj.samson

മഞ്ചൂർ

മഞ്ചൂർ

സൈലന്റ് വാലിയിൽ കയറിയാലും ഇല്ലെങ്കിലും നമ്മുടെ പുതുവഴിയെ ഊട്ടിയിലെത്തണമെങ്കിൽ ഇനി ചെല്ലേണ്ട സ്ഥലം മഞ്ചൂരാണ്. എല്ലായ്പ്പോഴും മഞ്ഞ് മൂടി നില്‍ക്കുന്ന സ്ഥലമായതിനാലാണ് മ‍ഞ്ഞൻറെ ഊര് എന്ന അർഥത്തിൽ ഇവിടം മഞ്ചൂർ എന്നറിയപ്പെടുന്നത്. മഞ്ചൂരിന്റെ കാഴ്ചകളിൽ ഏറെയും കടന്നു വരിക തനി പാലക്കാടൻ അല്ലെങ്കിൽ തമിഴ് ഗ്രാമീണ ജീവിതങ്ങളാണ്. മഞ്ചൂർ കടന്നാൽ ഇനി തമിഴ്നാടാണ്.

മഞ്ചൂർ-ഊട്ടി റോഡ്

മഞ്ചൂർ-ഊട്ടി റോഡ്

നമ്മുടെ യാത്ര ഇപ്പോള്‍ എത്തി നിൽക്കുനന്നത് മഞ്ചൂർ-ഊട്ടി റോഡിലാണ്. തനി നാട്ടിൽപുറത്തു കൂടിയാണ് ഈ പാത കടന്നു പോകുന്നത്. അപ്പർ ഭവാനിയും നീലക്കുറിഞ്ഞി പൂക്കുന്ന കിണ്ണക്കരയും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

PC:H. Grobe

ഊട്ടിയിലേക്ക്

ഊട്ടിയിലേക്ക്

മഞ്ചൂരിൽ നിന്നും ഊട്ടിയിലേക്ക് പോകുന്ന റോഡ് അതിമനോഹരമാണ്. ഹെയർപിൻ വളവുകളും കോടമഞ്ഞും ഒക്കെയുള്ള ഈ വഴികൾ ഒരിക്കലും സഞ്ചാരികളെ മടുപ്പിക്കാത്തവയാണ്.

PC:ChefAnwar1

ഊട്ടി

ഊട്ടി

ഊട്ടിയിലെത്തിയാൽ കാഴ്ചകളുടെ പൂരമാണ്. ബോട്ടാണിക്കൽ ഗാർഡൻ, അവലാഞ്ചെ തടാകം, ഊട്ടി ലേക്ക്, നീലഗിരി മൗണ്ടൻ റെയിൽവേ, റോസ് ഗാർഡൻ, ഷൂട്ടിങ്ങ് പോയന്റ്, ബൈക്കര ലേക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

Read more about: palakkad ooty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more