» »കൊങ്കണിലെ മനശാന്തി തരും തീരങ്ങള്‍

കൊങ്കണിലെ മനശാന്തി തരും തീരങ്ങള്‍

Written By: Elizabath

കാഴ്ചകളും അത്ഭുതങ്ങളും തേടുന്നവരെ എന്നും ആകര്‍ഷിക്കുന്ന ഒരിടമാണ് കൊങ്കണ്‍ പാതകള്‍. തീരവും തീരപ്രദേശങ്ങളും തുരങ്കങ്ങളും കോട്ടകളും നിറഞ്ഞ കൊങ്കണ്‍ ബീച്ചുകള്‍ക്കും ഏറെ പ്രശസ്തമാണ്. ഇങ്ങനെയും ഒരു ബീച്ചോ??

കൊങ്കണ്‍ തീരത്തെ സിന്ധുദുര്‍ഗ് ജില്ല സഞ്ചാരികളുടെ മനസ്സില്‍ കയറിയതും ഈ ബീച്ചുകള്‍ കൊണ്ടാണ്. മാല്‍വന്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സിന്ധുദുര്‍ഗ് കോട്ടയാണ് ഈ സ്ഥലപ്പേരിനു പിന്നില്‍. കൊങ്കണിനെ പ്രശസ്തയാക്കുന്ന ആറു ബീച്ചുകളെ പരിചയപ്പെടാം.

തര്‍ക്കാര്‍ലി ബീച്ച്

തര്‍ക്കാര്‍ലി ബീച്ച്

കൊങ്കണിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു വിനേദ സഞ്ചാര കേന്ദ്രമാണ് തര്‍ക്കാര്‍ലി ബീച്ച്. സിന്ധുദുര്‍ഗ് പട്ടണത്തില്‍ നിന്നും 64 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് വെള്ളമണലാല്‍ സമൃദ്ധമാണ്. പ്രദേശികമായ കടല്‍ വിഭവങ്ങള്‍ അന്വേഷിച്ചെത്തുന്ന ഭക്ഷണപ്രിയരായ സഞ്ചാരികളാണ് ഈ ബീച്ചിനെ ഇത്രയും പ്രശസ്തമാക്കിയത്.
കടലിലെ ശുദ്ധമായ വെള്ളം കാരണം സ്‌കൂബാ ഡൈവിങ്ങിന് യോജിച്ചതാണിവിടം.

PC:Siddhesh ganesh parab

നിവതി ബീച്ച്

നിവതി ബീച്ച്

സിന്ധുദുര്‍ഗില്‍ നിന്നും 77 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഏകാന്ത സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. ഇതിനു സമീപമുള്ള പഴയ നിവതി കോട്ട ബീച്ചിനെ ഒരു കാവലാളെ പോലെ നിന്നു സംരക്ഷിക്കുന്നുണ്ട്. തീരത്തു നിന്നും 18 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന നിവതി പാറക്കെട്ടുകള്‍ ഒരു ദ്വീപിനെ ഓര്‍മ്മിപ്പിക്കും. ഇവിടേക്ക് ബോട്ടിങ് സൗകര്യം ലഭ്യമാണ്.

PC: Ankur P

കോര്‍ലായ് ബീച്ച്

കോര്‍ലായ് ബീച്ച്

കറുപ്പും വെളുപ്പും മണലുകള്‍ ഇടചേര്‍ന്നു കിടക്കുന്ന കോര്‍ലായ് ബീച്ച് കൊങ്കണിലെ ശാന്തമായ ബീച്ചുകളിലൊന്നാണ്. ശാന്തമായി കുറച്ചുദിവസം ചെലവഴിക്കാന്‍ ഇതിലും മികച്ചൊരു ബീച്ച് വേറെയില്ല. സിന്ധുദുര്‍ഗില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ് കോര്‍ലായ് ബീച്ച് സ്ഥിതി ചെയ്യുന്നത്.
1521 ല്‍ പോര്‍ച്ചുഗീസുകാര്‍ പണിത കോര്‍ലായ് കോട്ട ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. 11 വാതിലുകളുള്ള ഈ കോട്ട പാതിയും നശിച്ചെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ്.

PC: Darima

ബോഗാവെ ബീച്ച്

ബോഗാവെ ബീച്ച്

ഡോള്‍ഫിനുകള്‍ ധാരാളമായി എത്തിച്ചേരുന്ന ബീച്ച് എന്ന നിലയിലാണ് ബോഗാവെ ബീച്ച് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായിരിക്കുന്നത്. എന്നാല്‍ കടലില്‍ ചിതറിക്കിടക്കുന്ന പാറകള്‍ ഇവിടെ അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വെള്ളത്തിലിറങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്.

PC: Ankur P

ദിവേഗാര്‍ ബീച്ച്

ദിവേഗാര്‍ ബീച്ച്

ബോഗാവെ ബീച്ചിനെപ്പോലെ പാറകള്‍ ചിതറിക്കിടക്കുന്ന ഈ ബീച്ച് സിന്ധുദുര്‍ഗില്‍ നിന്നും 340 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ബീച്ചിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും മത്സ്യബന്ധന മേഖലയാണ്.
1998 ല്‍ പണിതീര്‍ത്ത സുവര്‍ണ്ണ ഗണേശ ക്ഷേത്രം ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞിരിക്കുന്ന ഗണപതിയുടെ വിഗ്രഹമാണിവിടുത്തെ പ്രത്യേകത.

PC: Abhijit Tembhekar

കുങ്കേശ്വര്‍ ബീച്ച്

കുങ്കേശ്വര്‍ ബീച്ച്

സിന്ധുദുര്‍ഗില്‍ നിന്നും 33 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കുങ്കേശ്വര്‍ ബീച്ച് നല്കുന്നത് ആത്മീയമായ ഉണര്‍വാണ്. തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന കുങ്കേശ്വര ക്ഷേത്രം നിര്‍മ്മിതി കൊണ്ടും തെക്കേ ഇന്ത്യയുടെ വാസ്തുവിദ്യകൊണ്ടും പ്രശസ്തമാണ്. ഡോള്‍ഫിനുകള്‍ ഇടയ്ക്കിടെ സന്ദര്‍ശനത്തിനെത്തുന്ന ഇവിടം പച്ചപുതച്ച മലനിരകള്‍കൊണ്ട് അനുഗ്രഹീതമാണ്.

PC: Ankur P

സിന്ധുദുര്‍ഗ് സന്ദര്‍ശിക്കാന്‍

സിന്ധുദുര്‍ഗ് സന്ദര്‍ശിക്കാന്‍

സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മഴക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.

PC: Nilesh2 str