Search
  • Follow NativePlanet
Share
» »ജനുവരി 17 മുതൽ ശനിയുടെ രാശിമാറ്റം, കണ്ടകശനി, ഏഴരശനി ദോഷം മാറ്റുവാൻ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാം

ജനുവരി 17 മുതൽ ശനിയുടെ രാശിമാറ്റം, കണ്ടകശനി, ഏഴരശനി ദോഷം മാറ്റുവാൻ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാം

ശനിയുടെ ദോഷഫലങ്ങൾ മാറുവാൻ സന്ദർശിക്കേണ്ട, പ്രധാനപ്പെട്ട ശനി ക്ഷേത്രങ്ങള്‍ പരിശോധിക്കാം.

ദോഷഗ്രഹമായാണ് പണ്ടുമുതലേ ശനിയെ കണ്ടുവരുന്നത്. ശനിയുടെ ദൃഷ്ടി പതിക്കുന്നവരുടെ കാര്യം കഷ്ടമാണെന്ന തരത്തിലുള്ള പല വ്യാഖ്യാനങ്ങളും നമ്മള്‍ കേട്ടിട്ടുമുണ്ട്. ജാതകത്തിലെ ശനിയുടെ സ്ഥാനമനുസരിച്ച് ദോഷഫലങ്ങളെ ഒരുപരിധി വരെ നേരിടുവാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം. മുപ്പത് വർഷം കൊണ്ടാണ് ശനി അതിന്‍റെ ഒരു രാശിചതക്രം പിന്നിടുന്നത് എന്നാണ് വിശ്വാസം. ഇപ്പോഴിതാ, ഈ മുപ്പത് വർഷങ്ങൾക്കു ശേഷം, മകരരാശിയിൽ നിന്നും ശനി അതിന്‍റെ സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുവാൻ പോവുകയാണ്. ഇതോടുകൂടി പല രാശികളുടെയും ഫലം മാറിമറിയുകയും ചെയ്യും. ചില രാശിക്കാർക്ക് ശനിുയടെ മാറ്റം അനുകൂല ഫലങ്ങൾ നല്കുമ്പോൾ മറ്റുചിലർക്ക് ഏഴര ശനിയും കണ്ടക ശനിയും ആരംഭിക്കും...ശനിയുടെ ദോഷഫലങ്ങൾ മാറുവാൻ സന്ദർശിക്കേണ്ട, പ്രധാനപ്പെട്ട ശനി ക്ഷേത്രങ്ങള്‍ പരിശോധിക്കാം.

ശനിയുടെ രാശിമാറ്റം

ശനിയുടെ രാശിമാറ്റം

2023 ജനുവരി 17ന് ശനി, അതിന്‍റെ കുംഭം രാശിയിലേക്ക് പ്രവേശിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. 30 വർഷത്തിനു ശേഷം ശനി കുംഭത്തിൽ വരുന്ന ഈ മാറ്റം വിശ്വാസിളെ സംബന്ധിച്ചെടുത്തോളം പ്രധാന മാറ്റങ്ങളിലൊന്നാണ്. പുണര്‍തം പൂയ്യം, ആയില്യം,മകം, പൂരം, ഉത്രം,വിശാഖം , അനിഴം, തൃക്കേട്ട,അവിട്ടം , ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളെയാണ് ശനിയുടെ രാശിമാറ്റം വ്യത്യസ്ത രീതിയില് ദോഷകരമായി ബാധിക്കുന്നത്.

 ശനി ക്ഷേത്രങ്ങളിൽ പോകാം

ശനി ക്ഷേത്രങ്ങളിൽ പോകാം

ശനിയുടെ ദോഷഫലങ്ങൾ അകറ്റുവാൻ ശനിയ്ക്കായി സമർപ്പിച്ചിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ സന്ദർശിക്കുക വളരെ പ്രധാനമാണ്. മറ്റു ക്ഷേത്രങ്ങളെപ്പോലെ ശനി ക്ഷേത്രങ്ങൾ അത്ര വ്യാപകമല്ല. ഇതാ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും പ്രധാന ശനി ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

 ഇരമത്തൂർ ശനീശ്വര ക്ഷേത്രം

ഇരമത്തൂർ ശനീശ്വര ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശനി ക്ഷേത്രങ്ങളിലൊന്നാണ് ഇരമത്തൂർ ശനീശ്വര ക്ഷേത്രം. ആലപ്പുഴ ജില്ലയിൽ ചെന്നിത്തലയിൽ നാടാല ഇരമത്തൂര്‍ വഴിയമ്പലത്തിനു സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശനിയുടെ ദോഷങ്ങൾ മാറുവാന്‍ ഇവിടുത്തെ മഹാകാല ശനീശ്വരനോട് പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം. വ്യാഴദോഷത്തെ ഇല്ലാതാക്കുന്ന ദേവഗുരു ബ്രഹസ്പതി,രാഹു, കേതു തുടങ്ങിയവരെയും ഇവിടെ ആരാധിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 10.30 വരെയും വൈകിട്ട് 5.30 മുതല്‍ 7.15 വരെയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്.
ദോഷനിവാരണം, ഏഴ് തലമുറകളായിട്ടുള്ള ശാപം, പാപ ദോഷ ഹരണം, ഏഴരശനി, കണ്ടകശനി, അഷ്ടമശനി, മൃത്യു ദോഷനിവാരണം, രോഗശാന്തി തുടങ്ങിയവയ്ക്കായി ഇവിടെ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്താറുണ്ട്.

ശനി ഷിംഗ്നാപൂർ ക്ഷേത്രം

ശനി ഷിംഗ്നാപൂർ ക്ഷേത്രം

മഹാരാഷ്ട്രയിൽ അഹമ്മദ്നഗർ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശനി ക്ഷേത്രമാണ് ശനി ഷിംഗ്നാപൂർ ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ഈ ക്ഷേത്രത്തിന് മുന്നൂറിലധികം വർഷത്തെ പഴക്കമുണ്ട്. കറുത്ത നിറത്തിലുള്ള ഒരു കല്ലിലാണ് ക്ഷേത്രത്തിലെ ശനിപ്രതിഷ്ഠ. ഈ കല്ല് സ്വയംഭൂ ആണെന്നാണ് വിശ്വാസം. ഇവിടുത്തെ ഷിംഗ്നാപൂർ ഗ്രാമം ശനി ദേവന്‍റെ സംരക്ഷണത്തിലുള്ള ഗ്രാമമാണെന്നാണ് പണ്ടുമുതലേ വിശ്വസിച്ചു പോരുന്നത്. ഈ വിശ്വാസത്താൽ ഇവിടുത്തെ വീടുകൾക്ക് വാതിലുകളോ പൂട്ടുകളോ ഒന്നുമില്ല. മാത്രമല്ല, ഇവിടെ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുമില്ല.

കാരയ്ക്കൽ ശനി ക്ഷേത്രം

കാരയ്ക്കൽ ശനി ക്ഷേത്രം

തമിഴ്നാട്ടിലെ പ്രസിദ്ധമായ ശനി ക്ഷേത്രമാണ് കാരയ്ക്കലിൽ സ്ഥിതി ചെയ്യുന്ന, തിരുനല്ലാര്‍ ശനീശ്വര ക്ഷേത്രം അഥവാ ദർബരനേശ്വര ക്ഷേത്രം. ശനി ദോഷങ്ങളിൽ നിന്നും ശനി ശാപങ്ങളിൽ നിന്നും മോചനം നേടുവാൻ ഇവിടെയെത്തി പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം. പുരാണത്തിൽ നള മഹാരാജാവിനെ ശനിയുടെ അപഹാരം ഉണ്ടായപ്പോൾ ശമനം ലഭിച്ചത് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോഴാണെന്നും ഇവിടുത്തെ തീര്‍ത്ഥത്തില്‍ മുങ്ങി നിവര്‍ന്നപ്പോളാണ് നള മഹാരാജാവിന് സൗഖ്യം ലഭിച്ചത് എന്നുമാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്. ശിവന് കാവൽ നിൽക്കുന്ന കാവൽക്കാരനായാണ് ഈ ക്ഷേത്രത്തിൽ ശനിയുള്ളത്.

PC:VasuVR

ശനിചര ക്ഷേത്രം

ശനിചര ക്ഷേത്രം

പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന ഐതിഹ്യങ്ങളുള്ള ശനി ക്ഷേത്രമാണ് മധ്യപ്രദേശിലെ ശനിചര ക്ഷേത്രം. മൊറേന ജില്ലയിലെ ആന്തി ഗ്രാമത്തിലുള്ള ഈ ക്ഷേത്രം രാമായണ കാലത്തു തന്നെ നിലനിൽക്കുന്ന ഒന്നാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമായണ യുദ്ധത്തിൽ ഹനുമാൻ ശനിയെ എടുത്തെറിഞ്ഞുവെന്നും അങ്ങനെ ശനി ഇവിടെ വന്നു വീണുവെന്നുമാണ് വിശ്വാസം. ലങ്കയിൽ നിന്നുള്ള ശനിപ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളതെന്നാണ് മറ്റൊരു വിശ്വാസം. ശനിയുടെ ശാപത്തിൽ നിന്നു മോചനം നേടുവാനാണ് ആളുകൾ ഇവിടെ വരുന്നത്.

വഴിപാടും തുലാഭാരവും മഞ്ച് കൊണ്ട്.. ബാലമുരുകനായ മഞ്ച് മുരുകന്‍റെ അതിശിപ്പിക്കുന്ന ക്ഷേത്രംവഴിപാടും തുലാഭാരവും മഞ്ച് കൊണ്ട്.. ബാലമുരുകനായ മഞ്ച് മുരുകന്‍റെ അതിശിപ്പിക്കുന്ന ക്ഷേത്രം

ശനി ധാം ക്ഷേത്രം, ന്യൂഡൽഹി

ശനി ധാം ക്ഷേത്രം, ന്യൂഡൽഹി


ഡൽഹിയിലെ പ്രസിദ്ധമായ ശനി ക്ഷേത്രമാണ് ശനി ധാം ക്ഷേത്രം. ശനി ദേവനെ ആരാധിക്കുവാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തിച്ചേരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശനിപ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രവും ഇത് തന്നെയാണ്. 2003 ലാണ് ഈ പ്രതിമ ഇവിടെ സ്ഥാപിക്കുന്നത്. ശനി തീർക്കുന്ന പ്രശ്നങ്ങളിൽ നിന്നും മോചനം നേടുവാൻ ഇവിടെയെത്തി പ്രാർത്ഥിച്ചാൽ മതിയത്രെ.

ശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെ

ശനിദോഷം അകറ്റി ഐശ്വര്യം നേടാന്‍ ഇരമത്തൂര്‍ ക്ഷേത്രംശനിദോഷം അകറ്റി ഐശ്വര്യം നേടാന്‍ ഇരമത്തൂര്‍ ക്ഷേത്രം

Read more about: temples mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X