» »ഷില്ലോങിൽ നിന്ന് ചിറാപുഞ്ചി വരെ - പ്രകൃതിയുടെ തേരിലേറി ചുറ്റി സഞ്ചരിക്കാം

ഷില്ലോങിൽ നിന്ന് ചിറാപുഞ്ചി വരെ - പ്രകൃതിയുടെ തേരിലേറി ചുറ്റി സഞ്ചരിക്കാം

Written By: Nikhil John

അങ്ങ് കിഴക്ക് സ്കോട്ട്ലൻഡ് ആണ് ഭൂമിയിലെ ഏറ്റവും തണുപ്പേറിയ സ്ഥലമായി നാം കണക്കാക്കി വരുന്നത്. എന്നാൽ ഇന്ത്യയിൽ ഇത്തരത്തിൽ ഒരു സ്ഥലം ഉള്ളതായി അറിയാമോ...? ഇന്ത്യയിലെ സ്കോട്ട്ലാൻറ് എന്നറിയപ്പെടുന്ന സ്ഥലമാണ് ചിറാപുഞ്ചി. ഷില്ലോങിൽ നിന്ന് ചിറാപ്പുഞ്ചി വരേക്കുമുള്ള യാത്ര നിങ്ങളുടെ അവധിക്കാലത്തെ പ്രണയാർദ്രമാക്കിത്തീർക്കും ! ഷില്ലോങിൽ നിന്ന് ഏതാണ്ട് 53 കിലോമീറ്റർ അകലത്തിലായി നിലകൊള്ളുന്ന ഈ പ്രദേശം നിങ്ങളെയെല്ലാവരെയും വിസ്മയഭരിതരാക്കും എന്നതിൽ സംശയമില്ല...

മേഘാലയയുടെ തലസ്ഥാനമാണ് ഷില്ലോങ് പ്രദേശം.  അതുപോലെതന്നെ മേഘാലയയിലെ ഏറ്റവും പ്രസിദ്ധമായ ഒരിടമാണ് ചിറാപ്പുഞ്ചി. ഈ രണ്ടു സ്ഥലങ്ങളും കിഴക്കൻ ഖാസി മലയോര സംസ്ഥാനങ്ങളുടെ ഭാഗമാണ്. നാം ഇതുവരെ കണ്ടിട്ടില്ലാത്ത അത്യാകർഷക പൂർണ്ണമായ ഒരു പൈതൃക ഗോത്രവർഗ്ഗത്തിന്റെ വാസസ്ഥലം കൂടിയാണ് ഈ പ്രദേശം. ഇവിടത്തെ ഗോത്രവർഗക്കാരായ ഖാസി പ്രദേശവാസികളിൽ നിന്ന് ഈ നാടിന്റെ അനശ്വര പൈതൃകത്തെ നിങ്ങൾക്ക് തൊട്ടറിയാം.

പേര് കേൾക്കുന്നതു പോലെ തന്നെ മേഘങ്ങളുടെ ആലയമാണ് മേഘാലയ. ഈ യാത്ര നിങ്ങളെ മേഘങ്ങളുടെ നടുവിൽ കൊണ്ടുപോയി നിർത്തും. കാലാവസ്ഥയോട് അനുബന്ധിച്ചുള്ള ഇവിടുത്തെ അനന്ത ഭൂപ്രകൃതി നാം നിത്യവും സ്വപ്നങ്ങളിൽ കാണുന്ന പ്രകൃതിയെക്കാൾ വിസ്മയാവഹമാണ്., ഷില്ലോങിൽ നിന്ന് ചിറാപ്പുഞ്ചി വരേക്കുമുള്ള മലയോര യാത്രയിൽ നിരവധി പാലങ്ങളെയും ഊടുവഴികളേയുമൊക്കെ നിങ്ങൾ കുറുകെ കടക്കേണ്ടതുണ്ട്. ഇവയൊക്കെ നിങ്ങളെ വിസ്മയപ്പെടുത്തുമെന്ന കാര്യത്തിൽ തെല്ലും സംശയം വേണ്ട ! തിരക്കുകളാൽ ജീവിതം തള്ളിനീക്കുന്ന നിങ്ങളുടെ ശരീരത്തിനും മനസ്സിനും വേണ്ടത്ര വിശ്രമം നൽകാനും ഇവിടെ എത്തിയാൽ സാധിക്കുന്നു !

ചിറാപ്പുഞ്ചി ദേശം നിങ്ങൾക്കായി കാത്തുവച്ചിരിക്കുന്ന വിശ്വ സൗന്ദര്യത്തിലേക്ക് ഒന്ന് ഒളിഞ്ഞു നോക്കാം...

നഗരത്തിലെ വിശ്വസൗന്ദര്യം

നഗരത്തിലെ വിശ്വസൗന്ദര്യം

ഗുവാഹത്തി, ത്രിപുര, മിസോറാം എന്നി മൂന്ന് സ്ഥലങ്ങളിലെ ദേശീയപാതകളെ ബന്ധിപ്പിക്കുന്ന സ്ഥലമാണ് ഷില്ലോങ്. തിരക്കേറിയ ഈ ചെറു നഗരം തൻറെ മടിയിൽ വളരെയേറെ കൗതുകങ്ങൾ കാത്തുവച്ചിരിക്കുന്നു. ചെറിയൊരു വന്യ മൃഗശാല ഉള്ള ലേഡി ഹൈഡാരി പാർക്കാണ് ഇവിടത്തെ ഏറ്റവും മികച്ച വാരാന്ത്യ കവാടമായി കണക്കാക്കുന്നത്. ഷില്ലോങ് കൊടുമുടി പ്രദേശം യാത്രികർക്കായി പ്രകൃതിയുടെ സർവ്വ സമ്പന്നമായ കാഴ്ചകൾ കാത്തു വച്ചിട്ടുണ്ടെങ്കിൽ അവിടുന്ന് കുറച്ചകലെ മാറി സ്ഥിതിചെയ്യുന്ന ഷില്ലോങ് പട്ടണം മനുഷ്യരെ കൂടുതൽ തൊട്ടറിയാനായി നിരവധി മ്യൂസിയങ്ങളും ഗ്യാലറികളും തന്റെ കൈകളിൽ കാത്തുസൂക്ഷിച്ചു വച്ചിരിക്കുന്നു

വാർഡ്സ് തടാകം, ഫോട്ടോസ് എടുക്കാൻ ഉത്തമമായ ഇടം !

വാർഡ്സ് തടാകം, ഫോട്ടോസ് എടുക്കാൻ ഉത്തമമായ ഇടം !

പ്രാദേശികമായി നാൺ-പോളക്ക് എന്ന് വിളിച്ചു വരുന്ന വാർഡ്സ് തടാകം മനുഷ്യനിർമ്മിതമായ ഒരു തടാകമാണ്, തടാകത്തിനു അരികിലായി നിലകൊള്ളുന്ന ഇവിടത്തെ ഉദ്യാനം ബ്രിട്ടീഷ് കലാസൃഷ്ടികളുടെ സ്വന്തം ഭവനമാണ്. ചുറ്റുമുള്ള എല്ലാ ഭാഗങ്ങളും വലിയ മരങ്ങൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന വാർഡ്സ് തടാകത്തിൽ വിശ്രമിക്കാൻ ഇരിക്കുന്നത് പ്രശാന്തസുന്ദരമായ ഒരനുഭവമായിരിക്കും. ബോട്ടിംങ്ങും നാടുചുറ്റി കാണലുമൊക്കെ നിങ്ങൾക്കിവിടെ കണ്ടെത്താവുന്ന പ്രധാന വിനോദങ്ങളാണ്...

എലിഫന്റ് വെള്ളച്ചാട്ടം

എലിഫന്റ് വെള്ളച്ചാട്ടം

പ്രാദേശികരായ നാട്ടുകാർ തങ്ങളുടെ ഖാസി ഭാഷയിൽ ഇതിനെ വിളിക്കുന്നത് മൂന്നു നിലയുള്ള വെള്ളച്ചാട്ടം എന്നാണ്. എന്നാൽ ബ്രിട്ടീഷുകാർ തങ്ങളുടെ അധിനിവേശകാലത്ത് ഇതിന്റെ സൗന്ദര്യത്തെ ദർശിച്ചശേഷം ആനമല വെള്ളച്ചാട്ടങ്ങൾ എന്ന പേരിൽ വിളിക്കാൻ തുടങ്ങി. വലിയൊരു ആനയുടെ രൂപത്തിൽ നിലകൊണ്ടു നിന്നിരുന്ന ഒരു പടുകൂറ്റൻ കല്ലിന്റെ രൂപ സാദൃശ്യത്താൽ ആണ് ആനമല എന്ന് ഇതിന് പേരുവരാൻ കാരണം. ആ കല്ല് എന്നേ തകർന്നടിഞ്ഞു പോയെങ്കിലും ആ പേര് ഇപ്പോഴും അതേപടി നിലനിന്നു പോകുന്നു. ഷില്ലോങ് പട്ടണത്തിന്റെ സൗന്ദര്യത്തെ മുഴുവൻ ഈ നീർ പ്രവാഹങ്ങളിൽ ആവാഹിച്ചു വച്ചിരിക്കുന്നതായി ഇവിടെ നിൽക്കുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടും .....

ചിറാപ്പുഞ്ചിയിലേക്ക് യാത്രചെയ്യാം

ചിറാപ്പുഞ്ചിയിലേക്ക് യാത്രചെയ്യാം

ഏതാണ്ട് 43 കിലോമീറ്റർ അകലെയായി എലിഫന്റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. ചിറാപ്പുഞ്ചിയിലേക്കുള്ള യാത്രയിൽ വെള്ളച്ചാട്ടവും സന്ദർശിക്കാവുന്നതാണ്. ...

മഴയുടെ സ്വന്തം നാട്

മഴയുടെ സ്വന്തം നാട്

ചിറാപ്പുഞ്ചിയെ തങ്ങളുടെ പ്രാദേശികരായ നാട്ടുകാർ സോഹ്റാ എന്നാണ് വിളിക്കുന്നത്. ഹിമ എന്നറിയപ്പെടുന്ന ( സോഹ്റാ എന്ന ഗോത്രവർഗ്ഗ ദേശത്തിന്റെ ) ദേശത്തിന്റെ ആസ്ഥാനമാണ് ഇവിടം. ഒരു വർഷത്തിൽ ഇവിടെ ലഭിക്കുന്ന മഴയുടെ അളവിന്റെ ശരാശരി കണക്കിലെടുത്താൽ അതേതാണ്ട് 11,777 മില്ലിമീറ്റർ വരും.

പ്രകൃതിയുടെ രമണീയെ ഭാവങ്ങൾ...

പ്രകൃതിയുടെ രമണീയെ ഭാവങ്ങൾ...

പച്ചപ്പിനാൽ മുഖരിതമായ ചിറാപുഞ്ചിയിലെ ഭൂപ്രകൃതിയിൽ സാധാരണയായി കൂടുതൽ മഴ ലഭിക്കുന്നത് പുലർകാല സമയങ്ങളിലാണ്. ഈ നാടിൻറെ വശ്യസൗന്ദര്യത്തെ മറ്റൊന്നിനോടും താരതമ്യം ചെയ്യാൻ കഴിയാവുന്നതല്ല. അതിനാൽ ഈ നാടിന്റെ വശ്യമായ ഭൂപ്രകൃതി എക്കാലവും നിങ്ങളെ സന്തോഷിപ്പിക്കും...

ഇന്ത്യയുടെ പ്രകൃതിദത്തമായ വിസ്മയങ്ങൾ

ഇന്ത്യയുടെ പ്രകൃതിദത്തമായ വിസ്മയങ്ങൾ

പുരാതനമായ ചരിത്രത്തിൽ വേരൂന്നി നിൽക്കുന്ന ഇവിടത്തെ പാലങ്ങൾ ഏവർക്കും ഒരു പ്രകൃതി വിസ്മയമാണ്. ഏതാണ്ട് 500 വയസ്സ് പ്രായമുള്ള പഴക്കമേറിയ പാലങ്ങൾ ഇവിടെയുണ്ട്. ഇനിയും ഒരു പത്തു - പതിനഞ്ചു വർഷം കൂടെ യാതൊരു കേടുപാടും കൂടാതെ നിലകൊള്ളാൻ അവയ്ക്ക് ഇപ്പോഴും ശേഷിയുണ്ട്. അവയൊന്നും ഒരിക്കലും സന്ദർശകരെ സന്തോഷിപ്പിക്കുന്നതിൽ മടികാട്ടാറില്ല !

ഏഴ് സഹോദരിമാർ !

ഏഴ് സഹോദരിമാർ !

നോഹ്ങ്സ്തിയാങ് വെള്ളച്ചാട്ടത്തെ സപ്തക സഹോദരീ നീർപ്രവാഹം , മവ്സ്മായ് വെള്ളച്ചാട്ടം എന്ന പേരുകളിൽ കൂടി വിളിച്ചു പോരുന്നു. വേർതിരിക്കപ്പെട്ട ഏഴ് സ്ഥലങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ഇവിടത്തെ ജലപ്രവാഹം ഖാസി മലനിരകളെ ആകർഷകമാക്കുന്നു. മനുഷ്യ മനസ്സിലേക്ക് വളരെ എളുപ്പത്തിൽ ഒഴുകിയെത്താനും ഈ ജലപ്രവാഹത്തിന് സാധിക്കുന്നു

കാലവർഷം കാത്തുവച്ചിരിക്കുന്ന അമൂല്യമായ നിധിസമ്പത്ത് !

കാലവർഷം കാത്തുവച്ചിരിക്കുന്ന അമൂല്യമായ നിധിസമ്പത്ത് !

മഴയുടെ അളവിലധികമായ ലഭ്യതയാൽ ഈ പ്രദേശത്തിൽ നിരവധി വെള്ളച്ചാട്ടങ്ങൾ നിലകൊള്ളുന്നു. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ നിന്നു താഴേക്കു പതിക്കുന്ന നീർ പ്രവാഹമാണ് നോഹ്കലിക്കൈ വെള്ളച്ചാട്ടം. ചിറാപ്പുഞ്ചി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ ഇടവേള വർഷകാല നാളുകളാണ്. അതിനു കാരണം ഈ നാളുകളിൽ ഇവിടുത്തെ വെള്ളച്ചാട്ടങ്ങളുടെ കൗതുക ദൃശ്യങ്ങൾ ആകർഷക പൂർണ്ണമായി നേരിൽ കാണാൻ കഴിയുന്നതു കൊണ്ടാണ്...!

Read more about: north east shillong hill station

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...