Search
  • Follow NativePlanet
Share
» »മരുഭൂമിയിലെ മറഞ്ഞിരിക്കുന്ന നഗരം

മരുഭൂമിയിലെ മറഞ്ഞിരിക്കുന്ന നഗരം

മരുഭൂമിയുടെ സ്വർണ്ണ കാഴ്ചകളിലും കൊട്ടാരങ്ങളുടെ മായയിലും മങ്ങിപ്പോകുന്ന ഇടങ്ങൾ. അത്തരത്തിലൊരു സ്ഥലമാണ് സിക്കാർ

ജയ്പൂർ, ബിക്കനീർ, ജയ്സാൽമീ, ജോധ്പൂർ..രാജസ്ഥാനിലെ പേരുകേട്ട നഗരങ്ങളുടെ ഇടയിൽ പതുങ്ങിക്കിടക്കുന്ന നാടുകൾ ഒരുപാടുണ്ട്. മരുഭൂമിയുടെ സ്വർണ്ണ കാഴ്ചകളിലും കൊട്ടാരങ്ങളുടെ മായയിലും മങ്ങിപ്പോകുന്ന ഇടങ്ങൾ. അത്തരത്തിലൊരു സ്ഥലമാണ് സിക്കാർ എന്നറിയപ്പെടുന്ന നാട്...

സിക്കാർ

സിക്കാർ

രാജസ്ഥാനിലെ എണ്ണപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സിക്കാർ. ചരിത്ര പ്രാധാന്യമുള്ള നഗരങ്ങളിലൊന്നായ ഇത് ഹവേലികളുടെയും മറ്റ് ചരിത്ര സ്ഥാനങ്ങളുടെയും നാട് കൂടിയാണ്.

PC:Vaishali001

എവിടെയാണിത്

എവിടെയാണിത്

ദേശീയപാത 52 ല്‍ ആഗ്രയ്ക്കും ബിക്കനീറിനും ഇടയിലായാണ് സിക്കാർ സ്ഥിതി ചെയ്യുന്നത്. ജയ്പൂരിൽ നിന്നും 114 കിലോമീറ്റർ അകലെയുള്ള സിക്കാർ ഇതേ പേരിലുള്ള ജില്ലയുടെ ആസ്ഥാനം കൂടിയാണ്.

സഞ്ചാരികളുടെ പ്രിയ സ്ഥാനം

സഞ്ചാരികളുടെ പ്രിയ സ്ഥാനം

രാജസ്ഥാനിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായാണ് സിക്കാർ അറിയപ്പെടുന്നത്. പണ്ടത്തെ നാട്ടു രാജ്യമായിരുന്ന ജയ്പ്പൂരിലെ ഏറ്റവും വലിയ എസ്റ്റേറ്റ് സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണത്രെ. ആദ്യ കാലങ്ങളിൽ ഇവിടം അറിയപ്പെട്ടിരുന്നത് നെഹ്റാവാട്ടി എന്ന പേരിലായിരുന്നു. തിഖ്വാനാ സിക്കാറിന്റെ തലസ്ഥാനം കൂടിയായിരുന്നു ഇവിടം. ശേഖാവതി രാജാക്കന്മാരുടെ കാലത്തായിരുന്നു ഇവിടം തലസ്ഥാനമായി പ്രവർത്തിച്ചിരുന്നത്.

PC:Undisclosed

ഏഴു കവാടങ്ങൾ

ഏഴു കവാടങ്ങൾ

ഏഴു കവാടങ്ങളുള്ള ഒരു വലിയ കോട്ടയാൽ ചുറ്റപ്പെട്ടയിടമായിരുന്നു കുറേക്കാലത്തോളം സിക്കാർ. ചരിത്രപരമായ ഒട്ടേറം പ്രത്യേകതകൾ ഈ കവാടങ്ങൾക്കുണ്ടായിരുന്നു. ഭവാരി ഗേറ്റ്, ഫത്തേപൂരി ഗേറ്റ്, നാനി ഗേറ്റ്, സുരാജ്പോൾ ഗേറ്റ്, പഴയ ഡുജോഡ് ഗേറ്റ്, പുതിയ ഡുജോഡ് ഗേറ്റ്, ചാന്ദ്പോൾ ഗേറ്റ് എന്നിവയാണ് ഇവിടുത്തെ ഏഴു കവാടങ്ങൾ.

PC:Balramahir

ലക്ഷ്മണ്‍ഗഡ് കോട്ട

ലക്ഷ്മണ്‍ഗഡ് കോട്ട

സിക്കാറിലെ പ്രധാന ആകർഷണങ്ങളിലൊന്നാണെങ്കിലും ഏറെക്കുറെ നശിപ്പിക്കപ്പെട്ടു കിടക്കുന്ന ഒന്നാണ് ലക്ഷ്മണ്‍ഗഡ് കോട്ട. സിക്കാറിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ഇത് സിക്കാറിലെ രാജാവായിരുന്ന ലക്ഷ്മൺസിംഗ് 1862 ൽ നിർമ്മിച്ചതാണ്. ചിതറിക്കിടക്കുന്ന കല്ലുകളുടെ മേലെ നിര്‍മ്മിച്ച കോട്ടയായതിനാൽ ഇത് കാണാനും ഇതിനെക്കുറിച്ച് അറിയുവാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളും ചരിത്രകാരന്മാരും ഒക്കെ എത്തിച്ചേരുന്നു.

PC:Khusboo

ഖടുശ്യാംജി ക്ഷേത്രം

ഖടുശ്യാംജി ക്ഷേത്രം

സിക്കാറിൽ നിന്നും 97 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഖടുശ്യാംജി ക്ഷേത്രം. ശ്രീകൃഷ്ണനെയാണ് ഈ പുരാതന ക്ഷേത്രത്തിൽ ആരാധിക്കുന്നത്. മഹാഭാരതത്തിൽ പരമാർശിക്കപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രം കൂടിയാണിത്. ശ്യാം ഗാര്‍ഡനാണ് ഈ ക്ഷേത്രത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഒരു കാഴ്ച. ഖടുശ്യാംജി ഫെസ്റ്റിവല്‍ നടക്കുന്ന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇവിടെ ജനത്തിരക്കേറും. രാജസ്ഥാന്റെ തനതായ കലാരൂപങ്ങളും ഫോക് രൂപങ്ങളും ഇക്കാലത്ത് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഫാല്‍ഗുന്‍ സുദി, ദ്വാദശി നാളുകളിലായി മൂന്നുദിവസത്തെ വാര്‍ഷികാഘോഷങ്ങളും ഇവിടെ നടന്നുവരാറുണ്ട്.

PC:Shyam

ജീൻമാതാ ക്ഷേത്രം

ജീൻമാതാ ക്ഷേത്രം

സിക്കാറിലെ പുരാതനമായ മറ്റൊരു ക്ഷേത്രമാണ് ജീൻമാതാ ക്ഷേത്രം. രജപുത്ര ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വർഷം പഴക്കമുണ്ട്. എട്ട് കൈകളോട് കൂടിയ ജീന്‍മാതാ വിഗ്രഹം ഇവിടെ ഭക്തര്‍ക്ക് കാണാം. നവരാത്രിക്കാലത്തെ ആഘോഷത്തിനാണ് ഇവിടെ ഭക്തജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്നത്. ചിത്ര, അശ്വിനി മാസങ്ങളിലാണ് നവരാത്രി ആഘോഷം നടന്നുവരാറുള്ളത്.
ത്യസ്ത രൂപങ്ങളില്‍ കൊത്തിയുണ്ടാക്കിയ 24 ആരക്കാലുകൾ ക്ഷേത്രത്തിൽ കാണാ.ം

PC:Balramahir

രാംഘട്

രാംഘട്

ചരിത്ര സ്മാരകങ്ങൾക്കും ഹവേലികൾക്കും പ്രശസ്തമായ നാടാണ് രാംഘട്. റാവു രാജ ദേവി സിംഗ് സ്ഥാപിച്ച ഈ നഗരം സിക്കാറിൽ നിന്നും 54 കിലോമീറ്റർ അകലെയാണ്. റാം ഗോപാല്‍ പോഡാര്‍ സ്മാരകം, താരാ ചന്ദ് ഘനശ്യാം ദാസ് പോഡാര്‍ ഹവേലി, ഭൈജ് നാഥ് രുഹിയ ഹവേലി, റാം ഗോപാല്‍ പോഡാര്‍ ഹവേലി, ഗോപി റാം ബഗരിയ ഹവേലി മോതിലാല്‍ സാനവൈക ഹവേലി, ഷാനി ദേവ് ക്ഷേത്രം, ഗംഗാക്ഷേത്രം, മാന്‍ ജി കേംക ഹവേലി തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Bhadani

 എത്തിച്ചേരാൻ

എത്തിച്ചേരാൻ

ദേശീയപാത 52 ല്‍ ആഗ്രയ്ക്കും ബിക്കനീറിനും ഇടയിലായാണ് സിക്കാർ സ്ഥിതി ചെയ്യുന്നത്. ജയ്പൂരിൽ നിന്നും 114 കിലോമീറ്റർ അകലെയുള്ള സിക്കാർ, ജോധ്പൂരിൽ നിന്നും 320 കിലോമീറ്ററവും ബിക്കനീറിൽ നിന്നും 215 കിലോമീറ്ററും ഡെൽഹിയിൽ നിന്നും 280 കിലോമീറ്ററും അകലെയാണ്.
സിക്കാർ ജംങ്ഷൻ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. രാജസ്ഥാനിലെ മിക്ക നഗരങ്ങളുമായും റെയിൽ, റോഡ് വഴി സിക്കാർ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ജയ്പൂർ ഇന്‍റർനാഷണൽ എയർപോർട്ടാണ് അടുത്തുള്ള വിമാനത്താവളം.

നാലായിരത്തിയഞ്ഞൂറ് തൂണുകളിൽ ഉയർന്നു നില്‌ക്കുന്ന ഈ ക്ഷേത്രഗോപുരം കാണുമ്പോള്‍ വിശ്വാസികളല്ലാത്തവർ പോലും ഒന്നു തൊഴുതുപോകും!നാലായിരത്തിയഞ്ഞൂറ് തൂണുകളിൽ ഉയർന്നു നില്‌ക്കുന്ന ഈ ക്ഷേത്രഗോപുരം കാണുമ്പോള്‍ വിശ്വാസികളല്ലാത്തവർ പോലും ഒന്നു തൊഴുതുപോകും!

മരുഭൂമിയിലെ കാഴ്ചകൾ അഥവാ ഡെസേർട്ട് ദേശീയോദ്യാനംമരുഭൂമിയിലെ കാഴ്ചകൾ അഥവാ ഡെസേർട്ട് ദേശീയോദ്യാനം

അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ നാട്!! അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ നാട്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X