» »ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനത്തിന്റെ വിശേഷങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനത്തിന്റെ വിശേഷങ്ങള്‍

Written By: Elizabath Joseph

സിംലിപാല്‍...ഒറീസ്സയിലെ മരൂര്‍ഭഞ്ച് എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം. ഒരു കാലത്ത് മരൂര്‍ഭഞ്ചിലെ ഭരണാധിപന്‍മാരുടെ വേട്ടസ്ഥലമായിരുന്ന സിംലിപാല്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ ഇന്ന് വംശനാശ ഭീശണി നേരിട്ടു കൊണ്ടിരിക്കുന്ന കടുവ, കാട്ടുപോത്ത്, ഏഷ്യന്‍ ആന എന്നിവയുടെ ആവാസ സ്ഥലമായ ഇവിടം ജൈവവൈവിധ്യത്തിനും ഇന്ത്യയില്‍ തന്നെ മറ്റൊരിടത്തും കാണുവാന്‍ സാധ്യതയില്ലാത്ത അപൂര്‍വ്വമായ ആവാസ വ്യവസ്ഥിതിക്കും പേരുകേട്ട സിംലിപാല്‍ ദേശീയോദ്യാനത്തിന്റെ വിശേഷങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം

ഇന്ത്യയിലെ ഇന്ന് നിലവിലുള്ള ദേശീയോദ്യാനങ്ങളില്‍ ഏറ്റവും വലിയത് എന്ന വിശേഷണമുള്ള ഒന്നാണ് ഒഡീഷയിലെ സിംലിപാല്‍ വന്യജീവി സങ്കേതം.
വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ഈ ദേശീയോദ്യാനത്തിനുള്ളത്.

PC:Byomakesh07

മൂന്ന് സംരക്ഷിത കേന്ദ്രങ്ങള്‍

മൂന്ന് സംരക്ഷിത കേന്ദ്രങ്ങള്‍

പ്രധാനമായും മൂന്ന് സംരക്ഷിത കേന്ദ്രങ്ങളാണ് സിംലിപാല്‍ ദേശീയോദ്യാനത്തിന്റെ ഭാഗമായി ഉള്ളത്. സിംലിപാല്‍ ടൈഗര്‍ റിസര്‍വ്, ഹാഡ്ഗഡ് വൈല്‍ഡ് ലൈഫ് സാങ്ച്വറി, കുല്‍ദിയ വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്നിവയാണ് സിംലിപാല്‍ ദേശീയോദ്യാനത്തിന്റെ ഭാഗങ്ങള്‍. 845 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നു കിടക്കന്ന ഇവിടം കാഴ്ചകള്‍ കൊണ്ടും ഏറെ സമ്പന്നമായ ഒരു പ്രദേശമാണ്.

PC:Byomakesh07

പഞ്ഞിമരത്തില്‍ നിന്നും വന്യജീവി സങ്കേതത്തിലേക്ക്

പഞ്ഞിമരത്തില്‍ നിന്നും വന്യജീവി സങ്കേതത്തിലേക്ക്

പഞ്ഞിമരം അഥവാ ഉന്നമരത്തിന്റെ പേരില്‍ പ്രശസ്തമായിരുന്ന സ്ഥലമായിരുന്നു ഒരുകാലത്ത് സിംലിപാല്‍. എന്നാല്‍ ഇവിടുത്തെ അതിസമ്പന്നമായ ജൈവവൈവിധ്യം മൂലം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ പഞ്ഞിമരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ദേശീയോദ്യാനം എന്ന ബഹുമതി ഇതിനു സ്വന്തമാണ്.

PC:Wiki GSD

കടുവ സംരക്ഷണ കേന്ദ്രം

കടുവ സംരക്ഷണ കേന്ദ്രം

1956 ലാണ് ഇവിടം കടുവ സംരക്ഷണ കേന്ദ്രമായി മാറുന്നത്. പിന്നീട് 1973 ല്‍ പ്രൊജക്ട് ടൈഗറിന്റെ ബാഗമായി സിംലിപാല്‍ മാറുകയായിരുന്നു. ഏകദേശം നൂറോളം ബെംഗാള്‍ കടുവകളെയാണ് ഇവിടെ സംരക്ഷിക്കുന്നത്.

PC:Debasmitag

 ഫോറസ്റ്റ് ക്യാംപിങ്

ഫോറസ്റ്റ് ക്യാംപിങ്

ഇന്ത്യയില്‍ ഫോറസ്റ്റ് ക്യാംപിങ്ങിനും വന്യജീവി നിരീക്ഷണത്തിനും ഏറ്റവും പറ്റിയ സ്ഥലങ്ങളിലൊന്നായി പരിഗണിക്കുന്നവയാണ് സിംലിപാല്‍ ദേശീയോദ്യാനം.

PC:Sana chougle

സിംലിപാല്‍ എലിഫന്റ് റിസര്‍വ്വ്

സിംലിപാല്‍ എലിഫന്റ് റിസര്‍വ്വ്

കടുവകളും കാട്ടുപോത്തുകളും മാത്രമല്ല ഇവിടെ ഉള്ളത്. സിംലിപാല്‍ ഒരു എലിഫന്റ് റിസര്‍വ്വ് സെന്റര്‍ കൂടിയാണ്. 432 കാട്ടാനകള്‍ ഈ ദേശീയോദ്യാനത്തിനകത്ത് വസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറുന്നത്.

PC:Babai05

നവംബര്‍ മുതല്‍ ജൂണ്‍ വരെ

നവംബര്‍ മുതല്‍ ജൂണ്‍ വരെ

എല്ലാ വര്‍ഷവും നവംബര്‍ ഒന്നു മുതല്‍ ജൂണ്‍ 15 വരെയാണ് സിംലിപാല്‍ ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറക്കുന്നത്. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഇവിടേക്കുള്ള സന്ദര്‍ശന സമയം. പിത്താബട്ട എന്ന സ്ഥലത്തു നിന്നും മാത്രമേ ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കു. ഇവിടെ കടക്കണമെങ്കില്‍ ചെറിയൊരു തുക ഫീസായും അടയ്‌ക്കേണ്ടതുണ്ട്.

PC:Toni Wöhrl

യുനസ്‌കോ ബയോസ്ഫിയര്‍ റിസര്‍വ്വ്

യുനസ്‌കോ ബയോസ്ഫിയര്‍ റിസര്‍വ്വ്

2009 ലാണ് യുനസ്‌കോ സിംലിപാല്‍ ദേശീയോദ്യാനം യുനസ്‌കോ ബയോസ്ഫിയര്‍ റിസര്‍വ്വ് ആയി പ്രഖ്യാപിക്കുന്നത്. മനുഷ്യനും ജൈവൈവിധ്യവും എന്ന യുനസ്‌കോ പദ്ധതിയുടെ ഭാഗമായാണ് സിംലിപാലിനെ ഇന്ത്യയിലെ ഏഴാമത്തെ ബയോസ്ഫിയര്‍ റിസര്‍വ്വായി പ്രഖ്യാപിച്ചത്.
PC:Debasmitag

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബരിപാട എന്ന സ്ഥലമാണ് സിംലിപാല്‍ ദേശീയോദ്യാത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന സ്ഥലം. മയൂര്‍ബഞ്ചിന്റെ ജില്ലാ ആസ്ഥാനം കൂടിയാണ് ഇവിടം. ഭുവനേശ്വറില്‍ നിന്ന് 200 കിലോമീറ്ററും കൊല്‍ക്കത്തയില്‍ നിന്നും 60 കിലോമീറ്ററും പിത്തബട്ടയില്‍ നിന്ന് 22 കിലോമീറ്ററും അകലെയാണ് ഇവിടം.
ബരിപാട, ബലാസോര്‍, ടാറ്റാ നഗര്‍ തുടങ്ങിയവയാണ് അടുത്തുള്ള റെയില്‍വ് സ്‌റ്റേഷനുകള്‍.

Read more about: national park odisha wildlife

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...