Search
  • Follow NativePlanet
Share
» »സിരുമലയിലേക്ക് യാത്ര പോകാം

സിരുമലയിലേക്ക് യാത്ര പോകാം

By Maneesh

പൂര്‍വഘട്ടമലനിരകളില്‍പ്പെട്ട സിരുമല സ്ഥിതി ചെയ്യുന്നത് തമിഴ്നാടിന്റെ തെക്ക് ഭാഗത്തായാണ്. പൂര്‍വഘട്ടത്തിന്റെ ഏറ്റവും തെക്ക് ഭാഗത്തായാണ് ഈ മല. കരന്തമല എന്നും ഈ മല അറിയപ്പെടുന്നുണ്ട്.

സിരുമലയിലെ കാഴ്ചകള്‍

മലമുകളിലായി ഒരു ക്രിസ്ത്യന്‍ ദേ‌വാലയമുണ്ട്. അണ്ണൈ വേളാങ്കണ്ണി ചര്‍ച്ച് എന്നാണ് ഈ ദേവാലയത്തിന്റെ പേര്. സെപതംബര്‍ മാസത്തില്‍ ഇവിടുത്തെ ഗ്രാമീണര്‍ ചേര്‍ന്ന് ഈ ദേവാലയത്തില്‍ ആരോഗ്യ മാതാ‌വിന്റെ പെരുന്നാള്‍ ആഘോഷിക്കാറുണ്ട്.

2010 ഇവിടുത്തെ ജലവിതരണത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു കൃത്രിമ തടാകമുണ്ട്. സിരുമല തടാകം എന്ന് അറിയപ്പെടുന്ന ഈ തടാകം സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതാണ്.

സിരുമല

Photo Courtesy: Paulthy

അഗസ്ത്യപുരം

സിരുമലയിലെ ഒരു പുണ്യ സ്ഥലമാണ് അഗസ്ത്യ‌പുരം. പഴയകാലത്ത് ഋഷിമാര്‍ തപസ് ചെയ്ത സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. അപൂര്‍വമായ ഔഷധ സസ്യങ്ങള്‍ വളരുന്ന മേഖലയാണ് സിരുമ‌ല. 500 വര്‍ഷത്തെ പഴക്കമുള്ള ഒരു ശിവ ലിംഗം സിരുമലയുടെ നെറുകിലായി സ്ഥിതി ചെയ്യുന്നുണ്ട്.

സിരുമല

Photo Courtesy: Harish Kumar Murugesan

മുരുകന്‍ ക്ഷേത്രം

‌പ്രശസ്തമായ വെള്ളിമല മുരുകന്‍ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സിരു‌മല താഴ്വരയില്‍ നിന്ന് 45 മിനുറ്റ് മലകയറി വേണം ഇവിടെ എത്തിച്ചേരാന്‍.

സിരുമലയില്‍ എത്തിച്ചേരാ‌ന്‍

ഡിന്‍ഡിഗലില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായാണ് സിരുമല സ്ഥിതി ചെയ്യുന്നത്. 18 ഹെയര്‍പിന്‍ മടക്കുകള്‍ കയറിവേണം ഇവിടെ എത്തി‌ച്ചേരാന്‍. മധുരയില്‍ നിന്ന് 50 കിലോമീ‌റ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.

സിരുമല

Photo Courtesy: Paulthy

ട്രാവല്‍ ടിപ്സ്

സിരുമലയില്‍ ചെറിയ ഒരു ബോട്ട് ക്ലബ് ഉണ്ട്. വീക്കെന്‍ഡ് ദിവസങ്ങളില്‍ ഇവിടെ ബോട്ടിങ് നടത്താം. സിരുമലയിലെ ചെറിയ ഗ്രാമങ്ങളില്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാം. മെഡിക്കല്‍ ഷോപ്പ്, ഹോസ്പിറ്റല്‍, പെട്രോള്‍ പമ്പ് ഇവയൊന്നും ഇവിടെ ഇല്ല.

Read more about: hill stations tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X