Search
  • Follow NativePlanet
Share
» »ഉറങ്ങിപ്പോയ തമിഴ്ഗ്രാമം-ശിവഗംഗ

ഉറങ്ങിപ്പോയ തമിഴ്ഗ്രാമം-ശിവഗംഗ

എപ്പോഴും ഉറക്കത്തിലാണ്ടു കിടക്കുന്ന ഒരു തമിഴ് നഗരം... ശിവഗംഗയെ വിശേഷിപ്പിക്കുവാൻ ഇതിലും നല്ലൊരു വിശേഷണം വേറെയില്ല. ക്ഷേത്ര മണികളും വ്യത്യസ്തമായ സംസ്കാരവും ഒക്കെയായി ആളുകളെ സ്വാഗതം ചെയ്യുന്ന ഇവിടം സഞ്ചാരികൾ മെല്ലെ ഇഷ്ടപ്പെട്ടു വരുന്നതേയുള്ളൂ. അങ്ങിങ്ങായി തെളിഞ്ഞു കാണുന്ന ക്ഷേത്രങ്ങളും ചെട്ടിയാർ ഭവനങ്ങളും പക്ഷി സങ്കേതവും ഒക്കെ ഈ നാടിന്റെ പ്രത്യേകതകൾ കാണിച്ചു തരുന്ന ഇടങ്ങളാണ്. ശിവഗംഗയുടെ വിശേഷങ്ങൾ വായിക്കാം...

ശിവഗംഗ

ശിവഗംഗ

സഞ്ചാരികൾക്കിടയിൽ അധികം പ്രസിദ്ധി നേടിയിട്ടില്ലാത്ത ഇടങ്ങളിലൊന്നാണ് ശിവഗംഗ. ആത്മീയ യാത്രകളിൽ തീർച്ചയായും ഉൾപ്പെടുത്തുവാൻ പറ്റിയ ഈ നാട് മധുരയോട് ചേർന്നാണുള്ളത്.

PC:Nileshantony92

ക്ഷേത്രങ്ങൾ കഥപറയുന്നിടം

ക്ഷേത്രങ്ങൾ കഥപറയുന്നിടം

തമിഴ്നാടിൻറെ ചരിത്രത്തോട് ചേർത്തു വായിക്കുവാൻ പറ്റിയ ശിവഗംഗ ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമാണ്.

പതിനെട്ടാം നൂറ്റാണ്ട് മുതൽ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുവ്വ ഇവിടം ശിവഗംഗ വംശത്തിലെ ശശിരാവണ ഉദയ തേവർ സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പേരിൽ തന്നെ നഗരം അറിയപ്പെടുകയായിരുന്നു. പിന്നീട് ഇവിടെ ഭരണത്തിലേറിയ ഓരോ വംശത്തിന്റെയും കൂടെ അവരുടെ വകയാലുള്ള ക്ഷേത്രങ്ങളും ഇവിടെ ഉയർന്ന് ഇന്ന് കാണുന്ന രീതിയിലുള്ള നഗരമായി മാറുകയായിരുന്നു.

പട്ടമംഗലം ഗുരു ക്ഷേത്രം

പട്ടമംഗലം ഗുരു ക്ഷേത്രം

ശിവഗംഗയിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണ് പട്ടമംഗലം ഗുരു ക്ഷേത്രം. ദ്രീവിഡ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ശിവനും പാർവ്വതിയുമാണ് പ്രധാന പ്രതിഷ്ഠകൾ.

PC:Sai DHananjayan Babu

മടപ്പുരം കാളി ക്ഷേത്രം

മടപ്പുരം കാളി ക്ഷേത്രം

ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ഭദ്രകാളിയ്ക്ക് സമർപ്പിച്ചിരിക്കുന്ന മടപ്പുരം കാളി ക്ഷേത്രം. സമൃദ്ധിയുടെ അടയാളമായി കരുതപ്പെടുന്ന ഇവിടെ ആയിരക്കണക്കിന് വിശ്വാസികൾ എത്താറുണ്ട്. കൂടാതെ പ്രേതബാധകളിൽ നിന്നും മറ്റും രക്ഷ നേടാനായി ഈ ക്ഷേത്രത്തെ ആശ്രയിക്കുന്നവരുമുണ്ട്.

PC:Ssriram mt

തായമംഗലം മുത്തുമാരിയമ്മൻ ക്ഷേത്രം

തായമംഗലം മുത്തുമാരിയമ്മൻ ക്ഷേത്രം

ശിവഗംഗയിലെ വളരെ ചെറിയ പട്ടണങ്ങളിലൊന്നായ തായമംഗലത്തെ പ്രധാനപ്പെട്ട ക്ഷേത്രമാണ് തായമംഗലം മുത്തുമാരിയമ്മൻ ക്ഷേത്രം. മുത്തുമാരിയമ്മനെ ആരാധിക്കുന്ന ഇവിടുത്തെ ദേവിയ്ക്ക് വലിയ ശക്തിയുണ്ടെന്നും പ്രാർഥിക്കുന്നവരെ ഒരിക്കലും കൈവിടില്ല എന്നുമാണ് വിശ്വസിക്കുന്നത്.

PC:Ssriram mt

വേട്ടൻഗുഡി പക്ഷി സങ്കേതം

വേട്ടൻഗുഡി പക്ഷി സങ്കേതം

1977 ൽ പക്ഷി സങ്കേതമായി ഉയർത്തപ്പെട്ട വേട്ടൻഗുഡി പക്ഷി സങ്കേതമാണ് ഇവിടെ കണ്ടിരിക്കേണ്ട ഒരിടം. തിരുപ്പട്ടൂർ, ശിവഗംഗ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഇത് രൂപത്തിൽ വളരെ ചെറുതാണങ്കിലും വിവിധ തരത്തിലുള്ള എണ്ണായിരത്തോളം പക്ഷികൾ ഇവിടെ വന്നു പോകുന്നു. യൂറോപ്പിൽ നിന്നും നോർത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമാണ് ഇവിടേക്ക് കൂടുതലും പക്ഷികൾ ദേശാടന കാലത്ത് എത്തുന്നത്.

 അരിയാക്കുടി പെരുമാൾ ക്ഷേത്രം

അരിയാക്കുടി പെരുമാൾ ക്ഷേത്രം

അരിയാക്കുടിയിൽ സ്ഥിതി ചെയ്യുന്ന വെങ്കട്ടമുദയൻ ക്ഷേത്രം പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്നത് അരിയാക്കുടി പെരുമാൾ ക്ഷേത്രം എന്ന പേരിലാണ്. വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് അഞ്ഞൂറ് വർഷത്തോളം പഴക്കമുണ്ട്. ദ്രാവിഡീയ വാസ്തുവിദ്യയിലാണ് ഇതിന്റെ നിർമ്മാണം.

PC:Official Site

ചെട്ടിയാർ ബംഗ്ലാവ്

ചെട്ടിയാർ ബംഗ്ലാവ്

1902 ൽ നിർമ്മിക്കപ്പെട്ട ചെട്ടിയാർ ബംഗ്ലാവാണ് ഇവിടെ എത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാന ആകർഷണം. ചരിത്രത്തിന്റെ ഭാഗമായി നിൽക്കുന്ന ഇതിന്റെ പ്രത്യേക രൂപകല്പനയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. 42,000 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ഇതിന്റെ നിർമ്മാണത്തിനു വേണ്ടിവന്ന ഗ്രാനൈറ്റ് സ്പെയിനിൽ നിന്നും മാർബിൾ ഇറ്റലിയിൽ നിന്നും തേക്ക് അന്നത്തെ ബർമയിൽ നിന്നും കാസ്റ്റ് അയേണ്‍ യുകെയിൽ നിന്നും കല്ലും ടൈൽസും അത്തനഗുഡി ടൈൽ ഫാക്ടറയിൽ നിന്നുമാണ് കൊണ്ടുവന്നതത്രെ.

PC:Joelsuganth

ഷന്മുഖനാഥർ ക്ഷേത്രം

ഷന്മുഖനാഥർ ക്ഷേത്രം

കുണ്ട്രക്കുടി മുരുഗൻ ക്ഷേത്രം

ഷന്മുഖനാഥർ ക്ഷേത്രം എന്നും അറിയപ്പെടുന്നു ശിവഗംഗയിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണിത്. കാരെയ്ക്കുടിയ്ക്കടുത്തുള്ള ഒരു കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രമുള്ളത്. 150 പടികൾ കയറിയാണ് ഇവിടെ എത്തേണ്ടത്. മുരുകൻ തന്റെ പത്നിമാരായ വല്ലിയോടും ദേവയാനിയോടുമൊപ്പം ഇവിടെ വസിക്കുന്നു എന്നാണ് വിശ്വാസം. കൂടാതെ ഗണേശനു സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രവും ഇവിടെയുണ്ട്.

PC:Arunachalam S

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മധുരയിൽ നിന്നും 48 കിലോമീറ്റർ അകലെയാണ് ശിവഗംഗ സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്നും ഇവിടേക്കുള്ള ദൂരം 449 കിലോമീറ്ററാണ്. കേരളത്തിൽ നിന്നും വരുമ്പോൾ തിരുവനന്തപുരത്തു നിന്നും 353 കിലോമീറ്റർ, കോഴിക്കോട് നിന്ന് 400 കിമീ, കൊച്ചിയിൽ നിന്നും 318 കിലോ മീറ്റർ എന്നിങ്ങനെയാണ് ദൂരം.

കുതിരയെ നല്കി യാക്കിനെ മേടിക്കുന്ന, വേനലിൽ മാത്രം ബസെത്തുന്ന ഒരു നാട്!!

100 ഡിഗ്രി കനലിലിൽ വെറുംകാലിലുള്ള നടത്തം...തമിഴ്നാട്ടിലെ ഈ വിചിത്ര ആഘോഷം അറിയുമോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more