» »ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍

ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍

Written By: Elizabath

ക്ഷേത്രങ്ങള്‍ക്ക് ഭാരതീയ സംസ്‌കാരത്തില്‍ ഏറെ പ്രധാന്യമുണ്ട്. അതിനു തെളിവാണ് ഇവിടെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രങ്ങള്‍. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

 ഐരാവതേശ്വര ക്ഷേത്രം

ഐരാവതേശ്വര ക്ഷേത്രം

തമിഴ്‌നാട്ടിലെ കുംഭകോണത്തിന് സമീപം ദാരാസുരത്ത് സ്ഥിതി ചെയ്യുന്ന ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് ഐരാവതേശ്വര ക്ഷേത്രം. യുനസ്‌കോയുടെ ലോകപൈതൃക സ്ഥാനങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെടുന്നത്.
ശിവനെയാണ് ഇവിടെ ഐരാവതേശ്വരനായി ആരാധിക്കുന്നത്.

PC:Nandhinikandhasamy

തൃക്കപാലീശ്വര ക്ഷേത്രങ്ങളിലൊന്നാണ് നിരണം

തൃക്കപാലീശ്വര ക്ഷേത്രങ്ങളിലൊന്നാണ് നിരണം

കേരളത്തിലെ അപൂര്‍വ്വങ്ങളായ മൂന്ന് തൃക്കപാലീശ്വര ക്ഷേത്രങ്ങളിലൊന്നാണ് നിരണം നിരണം തൃക്കപാലീശ്വര മഹാദേവ ക്ഷേത്രം. ദക്ഷിണാമൂര്‍ത്തീ സങ്കല്‍പ്പത്തില്‍ ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം വിദ്യാസമ്പത്തിനു ഏറെ പേരുകേട്ടതാണ്. ക്ഷേത്രത്തിലെ വിശ്വാസങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇവിടുത്തെ സര്‍പ്പ സാന്നിധ്യം.

PC:RajeshUnuppally

രംഗനാഥസ്വാമി ക്ഷേത്രം

രംഗനാഥസ്വാമി ക്ഷേത്രം

ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ കൂറ്റന്‍ മഹാക്ഷേത്രമായിട്ടാണ് രംഗനാഥസ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. 156 ഏക്കര്‍ സ്ഥലത്താണ് ഇ ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്.
മഹാഗണപതി പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രത്തില്‍ അനന്തശയന രൂപത്തിലുള്ള വിഷ്ണുവിന്റെ പ്രതിഷ്ഠയാണുള്ളത്.

PC: Haneeshkm

കേദാരേശ്വര്‍ ഗുഹാക്ഷേത്രം

കേദാരേശ്വര്‍ ഗുഹാക്ഷേത്രം

മഹാരാഷ്ട്രയിലെ ഹരിശ്ചന്ദ്രേശ്വര്‍ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് കേദാരേശ്വര്‍ ഗുഹാക്ഷേത്രം. പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത.

PC: rohit gowaikar

തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ലാത്ത ഒറ്റ ക്ഷേത്രമേ കേരളത്തിലുള്ളൂ. കംസവധത്തിനു ശേഷം രൗദ്രഭാവത്തില്‍ നില്‍ക്കുന്ന കൃഷ്ണപ്രതിഷ്ഠയുള്ള തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വിചിത്രമായ ഈ ആചാരമുള്ളത്. ഗുരുവായൂര്‍ ക്ഷേത്രത്തിനു തുല്യമായ ഈ ക്ഷേത്രം വടക്കിന്റെ ഗുരുവായൂര്‍ എന്നാണ് അറിയപ്പെടുന്നത്.

PC:ARUNKUMAR P.R

ബദ്രിനാഥ് ക്ഷേത്രം

ബദ്രിനാഥ് ക്ഷേത്രം

അളകനന്ദാ നദിയുടെ പരിസരത്തായി ഉത്തരാഖണ്ഡ് സംസ്ഥാനത്താണ് ബദ്രിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈഷ്ണവ വിശ്വാസികളുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നുകൂടിയാണിത്.
ബദ്രിനാരായണന്റെ രൂപത്തില്‍ ഒരു മീറ്ററോളം ഉയരമുള്ള പ്രതിഷ്ഠയാണ് ഇവിടുത്തേത്.

PC:Naresh Balakrishnan

രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം

രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം

12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നാണ് രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം രാമന്‍ പ്രാര്‍ഥിക്കാനായി ഉപയോഗിച്ചതാണെന്നും അദ്ദേഹം തന്നെ സ്ഥാപിച്ചതാണെന്നുമാണ് വിശ്വാസം.

PC:Earth-Bound Misfit

ദ്വാരകാധീശ് ക്ഷേത്രം

ദ്വാരകാധീശ് ക്ഷേത്രം

വാരകാധീശ് ക്ഷേത്രം അഥവാ ജഹത്മന്ദിര്‍ എന്നറിയപ്പെടുന്ന ഇവിടുത്ത ക്ഷേത്രം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ടതാണെന്ന് കരുതുന്നു. ശ്രീകൃഷ്ണന്റെ കൊച്ചുമകനാണ് അദ്ദേഹം വസിച്ചിരുന്ന സ്ഥലത്ത് ക്ഷേത്രം പണിതുയര്‍ത്തിയത്.

PC:Scalebelow

Read more about: temples shiva temples travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...