» »ആത്മീയതയെ കണ്ടെത്താന്‍ അജ്മീര്‍

ആത്മീയതയെ കണ്ടെത്താന്‍ അജ്മീര്‍

Written By: Elizabath

ചരിത്രവും ആത്മീയതയും ഒത്തുചേര്‍ന്ന സ്ഥലങ്ങള്‍ അപൂര്‍വ്വമാണ്. അവയെ കണ്ടെത്തിയെടുക്കാന്‍ ഇത്തിരി പാടാണ്. എന്നാല്‍ രാജസ്ഥാനിലെത്തിയാണ് ഇത് ചിന്തിക്കുന്നതെങ്കില്‍ തെറ്റി. ചരിത്രത്തോട് ചേര്‍ന്ന് ആത്മീയതയെ മുറുകെപിടിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തിലുള്ള ഒരിടമാണ് അജ്മീര്‍.
ആരവല്ലി മലനിരകളാല്‍ ചുറ്റി നില്‍ക്കുന്ന അജ്മീറിന്റെ പ്രധാന ആകര്‍ഷണം 13-ാം നൂറ്റാണ്ടിലെ സൂഫിവര്യനായിരുന്ന ഖാജാ മുയിദ്ദീന്‍ ചിസ്തിയുടെ ശവകുടീരമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. മൂന്നു കവാടങ്ങള്‍ കയറി വേണം ഇവിടെ എത്താന്‍

എല്ലാവരുടെയും പുണ്യകേന്ദ്രം

എല്ലാവരുടെയും പുണ്യകേന്ദ്രം

സൂഫിവര്യനായിരുന്ന ഖാജാ മുയിദ്ദീന്‍ ചിസ്തിയുടെ ശവകുടീരമാണല്ലോ ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വര്‍ഷം തോറും സന്ദര്‍ശിക്കുന്ന ഇവിടെ ജാതിക്കും മതത്തിനും ഒന്നും യാതൊരു പ്രസക്തിയുമില്ല.

PC: Clément Bardot

നിസാം ഗേറ്റ്

നിസാം ഗേറ്റ്

ദര്‍ഗയിലേക്കുള്ള യാത്രയില്‍ ആദ്യത്തെ കവാടം നിസം ഗേറ്റ് എന്നാണ് അറിയപ്പെടുന്നത്. 60 അടി ഉയരമുണ്ട് ഈ ഗേറ്റിന്.

PC:Varun Shiv Kapur

അക്ബാരി മോസ്‌ക്

അക്ബാരി മോസ്‌ക്

നിസാം കവാടം കടന്ന് ആദ്യമെത്തുന്ന സ്ഥലമാണ് അക്ബാരി മോസ്‌ക്. അക്ബര്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ഈ ദേവാലയം പച്ചയും വെള്ളയും കലര്‍ന്ന നിറങ്ങളിലാണുള്ളത്. സൂഫിവര്യന്റെ കബറിടത്തിലേക്കുള്ള യാത്ര ഇതുവഴിയാണ് പോകുന്നത്.

PC:SINHA

ബുലന്ദ് ദര്‍വാസ

ബുലന്ദ് ദര്‍വാസ

ഖബറിടത്തിലേക്കുള്ള അവസാനത്തെ കവാടം ബുലന്ദ് ദര്‍വാസ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശവകുടീരം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

PC:Billyakhtar

ബെഗാമി ദാലാന്‍

ബെഗാമി ദാലാന്‍

ഇവിടേക്കുള്ള കവാടത്തിനു മുന്നായി കാണുന്ന ചെറിയൊരു പോര്‍ച്ച് പോലത്തെ ഭാഗമാണ് ബെഗാമി ദാലാന്‍ എന്നറിയപ്പെടുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മകളായ ജഹന്‍ ആരാ കുമാരിയാണ് മാര്‍ബിള്‍ തുണുകളിലുള്ള ഈ പോര്‍ച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ നിന്നും ഖബറിടത്തിന്റെ മനോഹരമായ കാഴ്ച കാണാന്‍ കഴിയും. മുഗള്‍ വാസ്തുശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
കബറിടത്തില്‍ നൂറുകണക്കിന്‍ ആളുകളാണ് ദിവസേന എത്തി പ്രാര്‍ഥിച്ച് മടങ്ങുന്നത്.

PC: Hemant Shesh

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

രാജസ്ഥാനിലെ മറ്റൊരു പട്ടണമായ ജോധ്പൂരില്‍ നിന്നാണ് അജാമീറിലെത്തുന്നത്. ജോധ്പൂരിലെ ഭഗത് കി കോത്തി സ്‌റ്റേഷനില്‍ നിന്നും അജ്മീറിലേക്ക് ട്രെയിനുകള്‍ ലഭ്യമാണ്.

Read more about: rajasthan, epic