» »ആയിരത്തിഒരുന്നൂറ് വര്‍ഷത്തെ ചരിത്രം പറയുന്ന അതിരമ്പുഴപ്പള്ളി

ആയിരത്തിഒരുന്നൂറ് വര്‍ഷത്തെ ചരിത്രം പറയുന്ന അതിരമ്പുഴപ്പള്ളി

Written By: Elizabath

അമേരിക്കല്‍ ശില്പമാതൃകയില്‍ ആയിരത്തിഒരുന്നൂറ് വര്‍ഷത്തിന്റെ പാരമ്പര്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അതിരമ്പുഴ സെന്റ് മേരീസ് പള്ളി കോട്ടയത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കോട്ടയത്തെ 5 ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങ‌ള്‍

പ്രാര്‍ഥനകള്‍ക്കുത്തരംതേടി ആയിരങ്ങളെത്തുന്ന അതിരമ്പുഴപ്പള്ളിക്ക് പ്രത്യേകതകള്‍ ഒരുപാടുണ്ട്. 

85 അടി ഉയരമുള്ള മണിഗോപുരവും തങ്കത്താളില്‍ തീര്‍ത്ത അള്‍ത്താരയുമൊക്കെ എ.ഡി. 835-ല്‍ നിര്‍മ്മിച്ച പള്ളിയുടെ മാത്രം സവിശേഷതകളാണ്.

ചരിത്രം പറയുന്ന അതിരമ്പുഴപ്പള്ളി

PC: Sivavkm

ഇല്ലത്തുനിന്നും ദാനംചെയ്ത പുരയിടത്തിലെ പള്ളി

പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് എട്ടൊന്നുശ്ശേരി ഇല്ലത്തുനിന്നും ദാനം ചെയ്ത ഭൂമിയുടെ കഥ. വിവാഹം കഴിഞ്ഞിട്ടും സന്താനഭാഗ്യം ഇല്ലാതിരുന്ന ഇല്ലത്തെ മൂത്ത നമ്പൂതിരി ആശ്രിതനായിരുന്ന
പേരൂര്‍ത്താഴെ മാപ്പിളയുടെ നിര്‍ദ്ദേശപ്രകാരം പരിശുദ്ധ കന്യാമറിയത്തോട് പ്രാര്‍ത്ഥിച്ചു. അങ്ങനെ ഒരാണ്‍കുഞ്ഞിന് അന്തര്‍ജനം ജന്‍മം നല്കി. മാപ്പിളക്ക് നല്‍കിയ വാഗ്ദാനമനുസരിച്ച് നന്ദി സൂചകമായി ഇല്ലത്തുനിന്നും ദാനം ചെയ്ത പുരയിടത്തിലാണത്രെ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ ആദ്യത്തെ പള്ളി ഉണ്ടായത്. ഇന്ന് ചെറിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലമാണു ഈ പുരയിടം.

 തങ്കത്താളില്‍ നിറംപകര്‍ന്ന അള്‍ത്താര
അതിരമ്പുഴപ്പള്ളിയിലെ ഏറ്റവും പ്രശസ്തമായ സംഗതികളിലൊന്നാണ് ദേവാലയത്തിന്റെ അള്‍ത്താര.

ചരിത്രം പറയുന്ന അതിരമ്പുഴപ്പള്ളി

PC: കുമാർ വൈക്കം

മാതാവിന്റെ കീരീടധാരണം കൊത്തിയെടുത്ത് അതില്‍ തങ്കം കൊണ്ട് നിറം പകര്‍ന്ന അള്‍ത്താര നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യാതൊരു മാറ്റവുമില്ലാതെ സൂക്ഷിച്ചിട്ടുണ്ട്. ശില്പകലയിലെ പ്രാഗത്ഭ്യവും കലാമേന്‍മയും വിളിച്ചോതുന്നതാണ് ഇവിടുത്തെ ഓരോ കലാസൃഷ്ടികളും.

 വലിയപള്ളി
പേരു സൂചിപ്പിക്കുന്നതു പോലെ നിരനിരയായി ഉയര്‍ന്നു നില്‍ക്കുന്ന തൂണുകളും വളിയ മുഖമണ്ഡപവുമൊക്കെ ചേരുന്ന വലിയപള്ളി വാസ്തുവിദ്യയുടെ ഒരത്ഭുതം തന്നെയാണ്.

ചരിത്രം പറയുന്ന അതിരമ്പുഴപ്പള്ളി

PC: official site

അമേരിക്കന്‍ ശില്പകലാ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തിന് 180 അടി നീളവും 55 അടി വീതിയുമുണ്ട്. ഇവിടുത്തെ 85 അടി ഉയരമുള്ള മണിഗോപുരത്തിലെ മൂന്നു മണികള്‍ 1905 ല്‍ ജര്‍മ്മനിയില്‍ നിന്നും കൊണ്ടുവന്നതാണ്.

 ചെറിയപള്ളിയും പതിനെട്ടാം നൂറ്റാണ്ടിലെ കല്‍ക്കുരിശും
അതിരമ്പുഴയിലും സമീപ പ്രദേശങ്ങളിലും മസൂരി രോഗം പടര്‍ന്നപ്പോള്‍ വി. സെബസ്റ്റിയാനോസിനോട് പ്രാര്‍ഥിക്കുകയും ഈ പ്രദേശം രോഗവിമുക്തമാവുകയും ചെയ്തു. ഇതിന്റെ നന്ദി സൂചകമായാണ് സെബസ്റ്റ്യാനോസിന്റെ നാമത്തില്‍ ഗോഥിക് മാതൃകയില്‍ ചെറിയപള്ളി സ്ഥാപിക്കപ്പെട്ടത്.

ചരിത്രം പറയുന്ന അതിരമ്പുഴപ്പള്ളി

PC: കുമാർ വൈക്കം

ഒറ്റക്കല്ലില്‍ തീര്‍ത്തിട്ടുള്ള കരിങ്കല്‍ക്കുരിശ് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. പന്ത്രണ്ട് കോല്‍ ഉയരത്തില്‍ കല്‍വിളക്കുകള്‍ സ്ഥാപിച്ച് പണിതീര്‍ത്ത കരിങ്കല്‍ക്കുരിശിലെ ചുറ്റുവിളക്കില്‍ എണ്ണയൊഴിക്കുന്നത് വെള്ളിയാഴ്ചകളിലെ പ്രധാനപ്പെട്ട നേര്‍ച്ചയാണ്.


ജനുവരിയിലെ പെരുന്നാളും വെടിക്കെട്ടും

ചരിത്രം പറയുന്ന അതിരമ്പുഴപ്പള്ളി

PC: കുമാർ വൈക്കം

അതിരമ്പുഴപ്പള്ളിയിലെ പെരുന്നാളും വെടിക്കെട്ടും ലോകപ്രശസ്തമാണ്. ജനുവരി ഇരുപത്തിനാലിന് രാത്രിയിലുള്ള വെടിക്കെട്ടുകാണാന്‍ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്താറുണ്ട്. ജനുവരി 19 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് തിരുന്നാള്‍ നടത്തുന്നത്. കോട്ടയത്ത് മറക്കാതെ പോകേണ്ടയിടങ്ങള്‍