Search
  • Follow NativePlanet
Share
» »20 കിമീ അകലെനിന്നു പോലും കാണാം, കൊടുങ്കാറ്റിലും ഇളകില്ല; 'സ്റ്റാച്യൂ ഓഫ് ബിലീഫ്' എന്ന വിശ്വാസ സ്വരൂപം..!

20 കിമീ അകലെനിന്നു പോലും കാണാം, കൊടുങ്കാറ്റിലും ഇളകില്ല; 'സ്റ്റാച്യൂ ഓഫ് ബിലീഫ്' എന്ന വിശ്വാസ സ്വരൂപം..!

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമയും ലോകത്തിലെ ഏറ്റവും ഉയരമുള്ള നാലാമത്തെ പ്രതിമയുമാണ് സ്റ്റാച്യൂ ഓഫ് ബിലീഫ്

നിർമ്മാണത്തിൽ ലോകത്തെ പലപ്പോഴായി ഇന്ത്യ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിപ്പോൾ പുരാതന കാലത്തെ ക്ഷേത്രകലകൾ ആണെങ്കിലും അണക്കെട്ടിനു നടുവിൽ തലയുയർത്തി നിൽക്കുന്ന ഏകതാ പ്രതിമയാണെങ്കിലും എൻജിനീയറിങ് അത്ഭുതമായ ചെനാബ് റെയിൽവേ പാലമാണെങ്കിലും ഇത്തരം നിർമ്മിതികൾ രാജ്യത്തിന്‍റെ യശസ്സ് ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഈ പട്ടികയിലേക്ക് മറ്റൊരു വിസ്മയിപ്പിക്കുന്ന നിർമ്മിതി കൂടി വരികയാണ്. രാജസ്ഥാനില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന 'സ്റ്റാച്യൂ ഓഫ് ബിലീഫ്' എന്ന ശിവപ്രതിമ ഈ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ്. വിശ്വാസത്തിന്‍റെ പ്രതിമയായ സ്റ്റാച്യൂ ഓഫ് ബിലീഫിനെക്കുറിച്ച് വിശദമായി വായിക്കാം

സ്റ്റാച്യൂ ഓഫ് ബിലീഫ്

സ്റ്റാച്യൂ ഓഫ് ബിലീഫ്

ഇന്ത്യയിലെ വിനോദസഞ്ചാരരംഗത്തിനും ആത്മീയ ടൂറിസത്തിനും ഒരു വലിയ മുതൽക്കൂട്ടായി ഉയർന്നു വരുന്ന
സ്റ്റാച്യൂ ഓഫ് ബിലീഫ് രാജസ്ഥാൻ ലോകത്തിനു പരിചയപ്പെടുത്തുന്ന നിർമ്മാണ വിസ്മയമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമയും ലോകത്തിലെ ഏറ്റവും ഉയരമുള്ള നാലാമത്തെ പ്രതിമയുമാണ് സ്റ്റാച്യൂ ഓഫ് ബിലീഫ്
"വിശ്വാസ സ്വരൂപം" എന്നു പേരിട്ടിരിക്കുന്ന ഈ പ്രതിമ ഒക്ടോബർ 29ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

ചിത്രങ്ങൾക്ക് കടപ്പാട് twitter.com/statueofbelief

സ്റ്റാച്യൂ ഓഫ് ബിലീഫ്- ഉയരം

സ്റ്റാച്യൂ ഓഫ് ബിലീഫ്- ഉയരം

ഒരു കാല്‍ മടക്കി അടുത്ത കാലിനു മുകളിൽ കയറ്റിവെച്ച് ഇരിക്കുന്ന രൂപത്തിലാണ് "വിശ്വാസ സ്വരൂപം" പ്രതിമയുള്ളത്. പ്രതിമയുടെ ഇടതു കയ്യിൽ ത്രിശൂലം പിടിച്ചിരിക്കുന്നതും കാണാം. ആകെ 369 അടി (112 മീറ്റർ) ഉയരമുണ്ട് ഈ പ്രതിമയ്ക്ക്. കൂടാതെ, പീഠത്തിനു മാത്രം പീഠത്തിന് 110 അടി (34 മീറ്റർ) ഉയരവുമുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട് twitter.com/statueofbelief

പ്രതിമയ്ക്കുള്ളിൽ

പ്രതിമയ്ക്കുള്ളിൽ

പുറത്തു നിന്നു കാണുന്നതിനേക്കാൾ വിശാലമായ കാഴ്ചകളും നിർമ്മിതികളും പ്രതിമയ്ക്കുള്ളിൽ താണാം. ഔഷധസസ്യങ്ങൾ പരിപാലിക്കുന്ന ഉദ്യാനവും ഭക്ഷണശാലയുമെല്ലാം ഇതിനുള്ളിലുണ്ട്. പ്രതിമയുടെ ഉൾഭാഗത്ത് 20 അടി (6.1 മീറ്റർ), 110 അടി (34 മീ), 270 അടി (82 മീ) എന്നീ വലുപ്പത്തിൽ എക്‌സിബിഷൻ ഹാളും പൊതു കാഴ്ച ഗാലറികളും കാണാം. എലവേറ്റർ വഴി മാത്രമേ ഇവിടെ എത്തുവാൻ സാധിക്കുകയുള്ളൂ. 25 അടി (7.6 മീറ്റർ) ഉയരവും 37 അടി (11 മീറ്റർ) നീളവുമുള്ള നന്ദി പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 16 ഏക്കർ ഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യം, മൂന്ന് ഹെർബൽ ഗാർഡനുകൾ, ഫുഡ് കോർട്ട്, ലേസർ ഫൗണ്ടൻ, കരകൗശല കടകൾക്കുള്ള സ്ഥലം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അകത്ത് കയറാൻ നാല് ലിഫ്റ്റുകളും മൂന്ന് പടികളുമുണ്ട്

ചിത്രങ്ങൾക്ക് കടപ്പാട് twitter.com/statueofbelief

സ്റ്റാച്യൂ ഓഫ് ബിലീഫ്- പ്രത്യേകതകൾ

സ്റ്റാച്യൂ ഓഫ് ബിലീഫ്- പ്രത്യേകതകൾ

250 വർഷം നിലനിൽക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. മൂവായിരം ടൺ ഉരുക്കും ഇരുമ്പും 2.5 ലക്ഷം ക്യുബിക് ടൺ കോൺക്രീറ്റും മണലും ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചു.
ഇത്രയും ഉയരത്തിലുള്ള പ്രതിമ ഏകദേശം 20 കിലോമീറ്റർ അകലെ നിന്നുപോലും കാണുവാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാത്രിയിൽ പ്രത്യേക വിളക്കുകൾ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നതിനാൽ ഇതിന്‍റെ രാത്രിക്കാഴ്ചയും മനോഹരമായിരിക്കും.
2012 ൽ ആരംഭിച്ച നിർമ്മാണം പത്ത് വർഷമെടുത്താണ് പൂർത്തിയാക്കിയത്.
മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്‍റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ചിത്രങ്ങൾക്ക് കടപ്പാട് twitter.com/statueofbelief

രാജസ്ഥാനിലെ ഈ സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുന്‍പേ ഒന്നുകൂടി ആലോചിക്കാം!!രാജസ്ഥാനിലെ ഈ സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുന്‍പേ ഒന്നുകൂടി ആലോചിക്കാം!!

 സിപ് ലൈൻ മുതൽ ഗോ കാർട്ട് വരെ

സിപ് ലൈൻ മുതൽ ഗോ കാർട്ട് വരെ

ഈ പ്രതിമ മാത്രമായി കണ്ട് മടങ്ങിപ്പോകേണ്ടി വരില്ല, പകരം വിനോദപ്രവർത്തനങ്ങളിലും സാഹസിക വിനോദങ്ങളിലും മുഴുകി ഒരു ദിവസം പൂർണ്ണമായും ചിലവഴിക്കുവാൻ കഴിയുന്ന രീതിയില്‍ ഇവിടേക്ക് യാത്രാ പ്ലാൻ ചെയ്യാം. പ്രതിമയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലായി ബംഗീ ജമ്പിംഗ്, സിപ്പ് ലൈൻ, ഗോ-കാർട്ട് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കും. വിനോദസഞ്ചാരികൾക്ക് അവരുടെ ദിവസം ആസ്വദിക്കാൻ ഫുഡ് കോർട്ട്, അഡ്വഞ്ചർ പാർക്ക്, ജംഗിൾ കഫേ എന്നിവ ഉണ്ടായിരിക്കുമെന്നും അധികൃതർ പറഞ്ഞിട്ടുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട് twitter.com/statueofbelief

ശിശിരകാല യാത്രയ്ക്ക് ജയ്സാൽമീർ... അപ്രത്യക്ഷമായ കുൽധാര മുതൽ ജീവനുള്ള കോട്ട വരെ!ശിശിരകാല യാത്രയ്ക്ക് ജയ്സാൽമീർ... അപ്രത്യക്ഷമായ കുൽധാര മുതൽ ജീവനുള്ള കോട്ട വരെ!

സ്റ്റാച്യൂ ഓഫ് ബിലീഫ്-സ്ഥലം

സ്റ്റാച്യൂ ഓഫ് ബിലീഫ്-സ്ഥലം

രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലെ നാഥ്ദ്വാര പട്ടണത്തിലാണ് സ്റ്റാച്യൂ ഓഫ് ബിലീഫ് സ്ഥാപിച്ചിരിക്കുന്നത്. ഗണേഷ് ടെക്രി എന്ന പട്ടണത്തിലെ ഒരു കുന്നിൻ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബനാസ് നദിയുടെ തീരത്താണ് ഈ പട്ടണമുള്ളത്. ഉദയ്പൂരിൽ നിന്ന് 45 കിലോമീറ്റർ ദൂരം സഞ്ചരിക്കണം ഇവിടെ എത്തിച്ചേരുവാൻ.

ചിത്രങ്ങൾക്ക് കടപ്പാട് twitter.com/statueofbelief

മേഘക്കടലില്‍ ഉയര്‍ന്നു നില്‍ക്കുന്ന നിര്‍മ്മാണ വിസ്മയം! ചെനാബ് പാലം ചിത്രങ്ങള്‍ വൈറല്‍മേഘക്കടലില്‍ ഉയര്‍ന്നു നില്‍ക്കുന്ന നിര്‍മ്മാണ വിസ്മയം! ചെനാബ് പാലം ചിത്രങ്ങള്‍ വൈറല്‍

ബ്രഹ്മാവിന്‍റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍ബ്രഹ്മാവിന്‍റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍

Read more about: rajasthan monument pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X