Search
  • Follow NativePlanet
Share
» »കാനഡയിലെ ഗാലറിയില്‍ നിന്നും വാരണാസിയിലെ ക്ഷേത്രത്തിലേക്ക്....മടങ്ങിവരവ് ഒരു നൂറ്റാണ്ടിനു ശേഷം

കാനഡയിലെ ഗാലറിയില്‍ നിന്നും വാരണാസിയിലെ ക്ഷേത്രത്തിലേക്ക്....മടങ്ങിവരവ് ഒരു നൂറ്റാണ്ടിനു ശേഷം

ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് വാരണാസിയിൽ നിന്ന് മോഷ്ടിക്കപ്പെട്ട അന്നപൂർണ ദേവിയുടെ വിഗ്രഹം തിരികെ ഇന്ത്യയിലേക്ക്.

ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് വാരണാസിയിൽ നിന്ന് മോഷ്ടിക്കപ്പെട്ട അന്നപൂർണ ദേവിയുടെ വിഗ്രഹം തിരികെ ഇന്ത്യയിലേക്ക്. കുറച്ചു നാള്‍ മുന്‍പ് കാനഡയില്‍ കണ്ടെത്തിയ വിഗ്രഹമാണ് അതിന്‍റെ യഥാര്‍ത്ഥ സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയത്. തു‌ടര്‍ന്ന ഈ ആഴ്ച അവസാനത്തോടെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കും.

ശോഭാ യാത്ര

ശോഭാ യാത്ര

നവംബർ 11 ന് ഡൽഹിയിൽ നിന്ന് 800 കിലോമീറ്ററോളം ദൈര്‍ഖ്യമുള്ള അഞ്ച് ദിവസത്തെ ശോഭാ യാത്രയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഡൽഹിയിലെത്തിയ വിഗ്രഹം അലിഗഡിലേക്ക് കൊണ്ടുപോകും, ​​അവിടെ നിന്ന് നവംബർ 12 ന് കനൗജിലേക്ക് കൊണ്ടുപോകും. അവിടുന്ന് ഒരു ദിവസത്തെ പൂജയ്ക്ക് ശേഷം നവംബർ 14 ന് അയോധ്യയിലേക്ക് പോകും. അതിനു ശേഷമായിരിക്കും 15-ന് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുക.

വിഗ്രഹം സഞ്ചരിക്കുന്ന വഴിയിലുള്ള ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാർ ആ ജില്ലയിലെ യാത്രയെ അനുഗമിക്കുമെന്ന് ലഖ്‌നൗവിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വിഗ്രഹം ക്ഷേത്ര ട്രസ്റ്റിമാർക്ക് കൈമാറുന്നതിന് മുമ്പ് എഎസ്‌ഐ അതിന്റെ യഥാർത്ഥ സ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കും.
PC:wikimedia

മന്‍ കി ബാത്ത്

മന്‍ കി ബാത്ത്

കഴിഞ്ഞ വർഷം മൻ കി ബാത്തിന്റെ എപ്പിസോഡുകളിലൊന്നിൽ, ഒരു നൂറ്റാണ്ട് മുമ്പ് ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട പുരാതന അന്നപൂർണ വിഗ്രഹം തിരികെ കൊണ്ടുവരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

"അന്നപൂർണയുടെ പുരാതന വിഗ്രഹം കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നു എന്നറിയുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും. ഈ വിഗ്രഹം വാരണാസിയിലെ [മോദിയുടെ ലോക്‌സഭാ മണ്ഡലം] ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെടുകയും ഏകദേശം 100 വർഷം മുമ്പ് രാജ്യത്തിന് പുറത്തേക്ക് കടത്തുകയും ചെയ്‌തതാണ്..." അദ്ദേഹം പറഞ്ഞിരുന്നു.

അവിചാരിതമായി കണ്ടെത്തുന്നു

അവിചാരിതമായി കണ്ടെത്തുന്നു

2019-ൽ, വിന്നിപെഗ് ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് ദിവ്യ മെഹ്‌റയാണ് തീര്‍ത്തും അവിചാരിതമായി ഈ വിഗ്രഹം കണ്ടെത്തുന്നത്. ഒരു എക്‌സിബിഷനുവേണ്ടി ഗവേഷണം നടത്തുന്നതിനിടയിൽ ദിവ്യ മഹാവിഷ്ണുവിന്‍റെ ഒരു വിഗ്രഹം കാണുകയും അതിന് സ്ത്രീ രൂപത്തോട് സാദൃശ്യമുളേളതായി തോന്നുകയും ചെയ്തു. രേഖകൾ പരിശോധിച്ചപ്പോൾ, 1913 ൽ ക്ഷേത്രത്തിൽ നിന്ന് ഈ ശിൽപം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

സ്ഥിരീകരിക്കുന്നുസ്ഥിരീകരിക്കുന്നു

സ്ഥിരീകരിക്കുന്നുസ്ഥിരീകരിക്കുന്നു

യുഎസിലെ പീബോഡി എസെക്‌സ് മ്യൂസിയത്തിലെ ഇന്ത്യൻ- സൗത്ത് ഏഷ്യൻ ആർട്ട് ക്യൂറേറ്റർ സിദ്ധാർത്ഥ വി ഷായാണ് പിന്നീട് ഇച് അന്നപൂര്‍ണ്ണ ദേവിയുടെ വിഗ്രഹമാണെന്ന് സ്ഥിരീകരിച്ചത്. ഒരു കൈയിൽ ഖീറിന്റെ പാത്രവും മറുകൈയിൽ ഒരു സ്പൂണുമായി നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹമുള്ളത്.

ചിത്രത്തിന് കടപ്പാട്: ANI

മക്കെൻസിക്ക് ലഭിക്കുന്നത്

മക്കെൻസിക്ക് ലഭിക്കുന്നത്

വിഗ്രഹത്തിന്റെ ഉടമ അഭിഭാഷകനായ നോർമൻ മക്കെൻസി 1913-ൽ ഒരു ഇന്ത്യാ യാത്രയ്ക്കിടെ വാരണാസിയില്‍ നിന്നും സ്വന്തമാക്കിയതാണത്രെ ഈ വിഗ്രഹം. വാരണാസിയിലെ നദീതീരത്തുള്ള ഒരു ക്ഷേത്രത്തിൽ നിന്ന് ആ പ്രതിമ മോഷ്ടിച്ചതായി മെഹ്‌റയുടെ ഗവേഷണം തെളിയിച്ചിരുന്നു.
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ മക്കെൻസി ഈ പ്രതിമയില്‍ ആകൃഷ്ടനായി എന്നും മക്കെൻസിയുടെ പ്രതിമയുടെ ആഗ്രഹം കേട്ട് അപരിചിതനായ ഒരാൾ വാരണാസിയിലെ നദീതീരത്തെ കൽപ്പടവുകളിലെ ഒരു ക്ഷേത്രത്തിൽ നിന്ന് അത് മോഷ്ടിച്ചു അദ്ദേഹത്തിനു നല്കുകയായിരുന്നത്രെ.

 പതിനെട്ടാം നൂറ്റാണ്ടിലെ വിഗ്രഹം

പതിനെട്ടാം നൂറ്റാണ്ടിലെ വിഗ്രഹം

ഭക്ഷണത്തിന്‍റെ ദേവതയാണ് അന്നപൂര്‍ണ്ണ. ബനാറസ് ശൈലിയിൽ നിര്‍മ്മിക്കപ്പെട്ട ഈ വിഗ്രഹം 18-ാം നൂറ്റാണ്ടിലേതാണ്. 17 സെന്‍റീമീറ്റര്‍ ഉയരമുള്ള വിഗ്രഹത്തിന് 9 സെമീ വീതിയും നാല് സെമി കട്ടിയുമുണ്ട്.
കാനഡയിലെ റെജീന സർവകലാശാലയിലെ മക്കെൻസി ആർട്ട് ഗാലറിയിലെ ശേഖരത്തിന്റെ ഭാഗമായിരുന്നു.

തിരികെയെത്തിയ പുരാവസ്തുക്കള്‍

തിരികെയെത്തിയ പുരാവസ്തുക്കള്‍

1976-നും 2013-നും ഇടയിൽ 13 അപൂർവ പ്രതിമകളും ചിത്രങ്ങളും മാത്രമേ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. നിലവിൽ 157 ശിൽപങ്ങളും ചിത്രങ്ങളും വിദേശത്ത് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടന്നുവരികയാണ്. സിംഗപ്പൂർ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ്, ബെൽജിയം എന്നിവിടങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. അമേരിക്കയിൽ നിന്ന് നൂറോളം വിഗ്രഹങ്ങൾ കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്.

സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്

കാത്തിരിക്കാം ആകാശത്തിലെ കൗതുകത്തിന്... നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്കാത്തിരിക്കാം ആകാശത്തിലെ കൗതുകത്തിന്... നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്

Read more about: temple varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X