» »നളന്ദ സര്‍വ്വകലാശാലയുടെ നാശത്തിന് പിന്നില്‍ ആരാണെന്ന് അറിയുമോ?

നളന്ദ സര്‍വ്വകലാശാലയുടെ നാശത്തിന് പിന്നില്‍ ആരാണെന്ന് അറിയുമോ?

Written By: Elizabath

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്കും പതിറ്റാണ്ടുകള്‍ മുന്‍പ് നിലവില്‍ വന്ന നളന്ദ ഇന്ന് നിലനിന്നിരുന്നുവെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സര്‍വ്വകലാശാലകളിലൊന്നാകുമായിരുന്നു. നളന്ദ വിസ്മൃതിയായിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നുവെങ്കിലും അറിവിന്റെ രംഗത്ത് ഇത് നല്കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ല. ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര റസിഡന്‍ഷ്യന്‍ സര്‍വ്വകലാശാലയായിരുന്ന നളന്ദ അക്കാലത്തെ ഏറ്റവും വലിയ ബുദ്ധമത വൈജ്ഞാനിക കേന്ദ്രം കൂടിയായിരുന്നു.
അഞ്ചാം നൂറ്റാണ്ടില്‍ ഗുപ്ത രാജാക്കന്‍മാരാല്‍ സ്ഥാപിക്കപ്പെട്ട ഈ സര്‍വ്വകലാശാല ലോകത്തിലെ ആദ്യത്തെ മഹദ്‌സര്‍വ്വകലാശാലയും ആയിരുന്നു.
എന്നാല്‍ വളരെ പെട്ടന്നാണ് സര്‍വ്വകലാശാല നശിപ്പിക്കപ്പെട്ടത്. വിജ്ഞാനത്തിന്റെ ദീപനാളമായിരുന്ന നളന്ദയെക്കുറിച്ച് അറിയാം...

നളന്ദ എന്നാല്‍

നളന്ദ എന്നാല്‍

ഏഴു നൂറ്റാണ്ടോളം കാലം അറിവിന്റെ രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയിരുന്ന സ്ഥലമാണ് നളന്ദ. നളം എന്നും ന്ദ എന്നുമുള്ള രണ്ടു വാക്കുകളില്‍ നിന്നാണ് നളന്ദ എന്ന പേരു വരുന്നത്. നളം എന്ന വാക്കിന് താമര എന്നും ന്ദ എന്നതിന് നല്കുക എന്നുമാണ് അര്‍ഥം. താമര എന്നത് അറിവിന്റെ ചിഹ്നമായാണ് കണക്കാക്കുന്നത്. അറിവു നല്കുന്നയാള്‍ എന്നാണ് യഥാര്‍ഥത്തില്‍ നളന്ദ എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്.

PC:Wikipedia

ലോകത്തിലെ ആദ്യ സര്‍വ്വകലശാല

ലോകത്തിലെ ആദ്യ സര്‍വ്വകലശാല

ശാസ്ത്ര സാങ്കേതിക രംഗത്ത് നിരവധി സംഭാവനകള്‍ നല്കിയ നമ്മുടെ രാജ്യത്ത് തന്നെയാണ് ലോകത്തിലെ ആദ്യത്തെ സര്‍വ്വകലാശാല നിലവില്‍ വരുന്നതും. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഈജിപ്തിലെ അല്‍-അസര്‍ സര്‍വ്വകലാശാലയും(പത്താം നൂറ്റാണ്ട്), ഇറ്റലിയിലെ ബോലോഗ്ന സര്‍വ്വകലാശാലയും(11-ാം നൂറ്റാണ്ട്,) ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്കലാശാലയും (12-ാം നൂറ്റാണ്ട്) ഒക്കെ നളന്ദയ്ക്ക് പിന്നില്‍ മാത്രം വന്നവയാണ്.

PC:myself

പതിനായിരത്തോളം വിദ്യാര്‍ഥികള്‍

പതിനായിരത്തോളം വിദ്യാര്‍ഥികള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരത്തോളം അധ്യാപകരുമാണ് ഇവിടെ ഉണ്ടായിരുന്നത്. ലോകത്തിലെ ആദ്യത്തെ റെസിഡന്‍ഷ്യല്‍ സര്‍വ്വകലാശാല കൂടിയായിരുന്ന നളന്ദയില്‍ അധ്യാപകരും വിദ്യാര്‍ഥികളും താമസിക്കുകയായിരുന്നു.

PC:Agnibh Kumar

കാവല്‍ക്കാരന്റെ ചേദ്യത്തിന് ഉത്തരം നല്കിയാല്‍ മാത്രം

കാവല്‍ക്കാരന്റെ ചേദ്യത്തിന് ഉത്തരം നല്കിയാല്‍ മാത്രം

തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരം തേടി വിവിധ സ്ഥലങ്ങളില്‍ നിന്നും ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നളന്ദയില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ പുതിയ ആളുകളെ അകത്ത് കടത്തുന്നതിന് മുന്‍പ് ഇവിടുത്തെ കാവല്‍ക്കാരന്‍ വിഷമകരമായ ചോദ്യങ്ങള്‍ ചോദിക്കുമത്രെ. ഇതിന് ശരിയായ ഉത്തരം നല്കാന്‍ സാധിക്കുന്നവരെ മാത്രമേ അകത്തോട്ട് പ്രവേശിപ്പിച്ചിരുന്നുള്ളൂ...

PC:Arunava de Sarkar

ഒന്‍പതു നില കെട്ടിടത്തിലെ ഗ്രന്ഥശാല

ഒന്‍പതു നില കെട്ടിടത്തിലെ ഗ്രന്ഥശാല

അപൂര്‍വ്വ പുസ്തകങ്ങളടങ്ങിയ ഇവിടുത്തെ ഗ്രന്ഥശാല ലോകപ്രശസ്തമായിരുന്നു. മറ്റൊരിടത്തും കിട്ടാത്തതും പരിമിതമായ പ്രതികള്‍ മാത്രവുമുണ്ടായിരുന്ന പുസ്തകങ്ങളും ഗ്രന്ഥങ്ങളും ഇവിടെ ധാരാളമുണ്ടായിരുന്നു.
കൂടാതെ ഇവിടുത്തെ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്കായി 100 പ്രഭാഷണ ശാലകളും ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്കായി 12 വര്‍ഷത്തെ പാഠ്യപദ്ധതിയായിരുന്നു ഉള്ളത്.

PC:Dharma

നൂറോളം ഗ്രാമങ്ങളില്‍ നിന്നുള്ള സഹായം

നൂറോളം ഗ്രാമങ്ങളില്‍ നിന്നുള്ള സഹായം

സൗജന്യമായി വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്ന സര്‍വ്വകലാശാലയ്ക്ക് സമീപത്തെ നൂറോളം വരുന്ന ഗ്രാമങ്ങളില്‍ നിന്നായിരുന്നു ധനസഹായം ലഭിച്ചിരുന്നത്.

PC:Prithwiraj Dhang

പഠിപ്പിക്കാന്‍ പ്രശസ്തര്‍

പഠിപ്പിക്കാന്‍ പ്രശസ്തര്‍

ഓരോ വിഷയങ്ങളിലും ആഴത്തില്‍ പാണ്ഡിത്യമുണ്ടായിരുന്ന ആളുകളാണ് ഇവിടെ വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നത്. അതില്‍ പ്രധാനപ്പെട്ട ആളാണ് ശിലഭദ്രന്‍. കൂടാതെ ബുദ്ധമത ചിന്തകനും ആയുര്‍വ്വേദാചാര്യനുമായ നാഗാര്‍ജ്ജുനനും ഇവിടെ പഠിപ്പിച്ചിരുന്നു.

PC:Diplekha

മൂന്നു പ്രാവശ്യം നശിപ്പിക്കപ്പെട്ട സര്‍വ്വകലാശാല

മൂന്നു പ്രാവശ്യം നശിപ്പിക്കപ്പെട്ട സര്‍വ്വകലാശാല

എണ്ണൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ മൂന്നുപ്രാവശ്യമാണ് സര്‍വ്വകലാശാല അക്രമിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ രണ്ടു പ്രാവശ്യം മാത്രമേ ഇത് പുതുക്കിപ്പണിതിട്ടുള്ളൂ.
സ്‌കന്ദ ഗുപ്തന്‍ ഭരിച്ചിരുന്നപ്പോള്‍ മിഹിറാക്കുളയാണ് ആദ്യം അക്രമിച്ചത്. പിന്നീട് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മനോഹരമായി സ്‌കന്ദ ഗുപ്തന്‍ ഇത് പുതുക്കിപ്പണിതു. രണ്ടാമതായി ഏഴാം നൂറ്റാണ്ടില്‍ ഗൗഡകളാണ് ഇവിടം അക്രമിക്കുന്നത്. ബുദ്ധരാജാവായിരുന്ന ഹര്‍ഷവര്‍ധനനാണ് പിന്നീടിത് പുതുക്കിപ്പണിയുന്നത്.

PC:Wikipedia

ഖില്‍ജിയുടെ അക്രമണം

ഖില്‍ജിയുടെ അക്രമണം

അടിമവംശത്തിലെ രാജാവായിരുന്ന കുത്തബ്ബുദ്ദീന്‍ ഐബക്കിന്റെ സൈന്യാധിപന്‍മാരിലൊരാളായ മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജി സര്‍വ്വകലാശാല അക്രമിച്ചു കീഴടക്കുകയും തീവെക്കുകയും ചെയ്തു. 1193 ലാണ് ഇത് സംഭവിക്കുന്നത്.
ഇവരുടെ ക്രൂരമായ അക്രമത്തില്‍ ബുദ്ധസന്യാസികളെക്രൂരമായി പീഢിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തിരുന്നുവത്രെ.

PC:Arijit Dasgupta

മൂന്നു മാസം നിര്‍ത്താതെ എരിഞ്ഞ ഗ്രന്ഥശാല

മൂന്നു മാസം നിര്‍ത്താതെ എരിഞ്ഞ ഗ്രന്ഥശാല

അധ്യാപകരെ മാത്രമല്ല ഇവിടുത്തെ ഗ്രന്ഥശാലയെയും അക്രമികള്‍ വെറുതെ വിട്ടില്ല. ഒന്‍പതു നിലക്കെട്ടിടത്തിനുള്ളിലെ ഗ്രന്ഥങ്ങള്‍ മുഴുവനും അവര്‍ തീയിട്ടു. നീണ്ട മൂന്നു മാസത്തോളം കാലം നിര്‍ത്താതെ എരിയുകയായിരുന്നു. 90 ലക്ഷത്തോളം പുസ്തകങ്ങളാണ് മൂന്നുമാസം കൊണ്ട് അഗ്നിക്കിരയായത്.
ഇതിനു ശേഷം സര്‍വ്വകലാശാല 100 വര്‍ഷം നിലനിന്നുവെങ്കിലും നശിക്കുകയായിരുന്നു.

PC:Stephen Lasky

90 ശതമാനവും മണ്ണിനടിയില്‍

90 ശതമാനവും മണ്ണിനടിയില്‍

ഏകദേശം 1,50,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഇവിടുത്തെ അവശിഷ്ടങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. എന്നാല്‍ യഥാര്‍ഥ സര്‍വ്വകലാശാലയുടെ 90 ശതമാനത്തോളം ഭാഗങ്ങള്‍ ഇനിയും മണ്ണിനടിയിലാണെന്നാണ് കരുതുന്നത്.

PC:Ankitnirala

എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം പുനരുദ്ധരിച്ചപ്പോള്‍

എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം പുനരുദ്ധരിച്ചപ്പോള്‍

നളന്ദ പൂര്‍ണ്ണമായും നശിക്കപ്പെട്ട് 800 വര്‍ഷങ്ങള്‍ക്കു ശേഷം ഇത് പുനരുദ്ധരിച്ചുകൊണ്ടിരിക്കുകയാണ്. 2014 ല്‍ ഇവിടെ ലോകത്തെമ്പാടുനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 15 പേര്‍ക്ക് പ്രവേശനം നല്കിയിരുന്നു.
നോബല്‍ സമ്മാന ജേതാവായ അമര്‍ത്യ സെന്‍ അടക്കമുള്ള പ്രമുഖ അക്കാദമിക് പണ്ഡിതരുടെ കൈയിലാണ് ആഗോള സര്‍വ്വകലാശാലയായി നളന്ദ ഒരുങ്ങുന്നത്.

PC:Ankitnirala

16 രാജ്യങ്ങള്‍ക്ക് സ്വന്തം ഈ സര്‍വ്വകലാശാല

16 രാജ്യങ്ങള്‍ക്ക് സ്വന്തം ഈ സര്‍വ്വകലാശാല

ആസിയാനിലെ രാഷ്ട്രങ്ങളും ചൈന,ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ ആറു രാജ്യങ്ങളും ചേര്‍ന്ന് സംയുക്തമായാണ് സര്‍വ്വകലാശാല പുനര്‍നിര്‍മ്മിക്കുന്നത്. അതിനാല്‍ത്തന്നെ ഈ 16 രാജ്യങ്ങള്‍ക്കും മളന്ദ സ്വന്തമായിരിക്കും.
ബീഹാറിലെ പട്‌നയില്‍ നിന്ന് 70 കി.മീ അകലെ രാജ്ഗീര്‍ എന്ന സ്ഥലത്ത് ആയിരം ഏക്കറില്‍ ആണ് സര്‍വകലാശാല നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്.

Read more about: bihar, history, epic