Search
  • Follow NativePlanet
Share
» »വിശ്വാസവും അവിശ്വാസവും ഒരുമിച്ച് അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങള്‍

വിശ്വാസവും അവിശ്വാസവും ഒരുമിച്ച് അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങള്‍

പ്രതിഷ്ഠകള്‍ക്കൊപ്പം ആചാരങ്ങള്‍കൊണ്ടും വിചിത്രമായ ചില പ്രശസ്തമായ ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം...

By Elizabath

വിശ്വാസങ്ങളും അവിശ്വാസങ്ങളും ചേര്‍ന്ന് അതിശയിപ്പിക്കുന്ന കഥകളുള്ള നാടാണ് നമ്മുടേത്. അസാധാരണമായ കഥകളും വിശ്വാസങ്ങളും ചേര്‍ന്ന് ആദ്യം പേടിപ്പിക്കുകയും പിന്നെ ആകര്‍ഷിക്കുകയും ചെയ്യുന്ന ക്ഷേത്രങ്ങള്‍ സഞ്ചാരികള്‍ക്കും വിശ്വാസികള്‍ക്കും ഏറെ പ്രിയങ്കരമാണ്.
അതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് ഇവിടുത്തെ വിചിത്രങ്ങളായ ആചാരങ്ങളും. പ്രതിഷ്ഠകള്‍ക്കൊപ്പം ആചാരങ്ങള്‍കൊണ്ടും വിചിത്രമായ ചില പ്രശസ്തമായ ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം...

ഏറോപ്ലേന്‍ ഗുരുദ്വാര

ഏറോപ്ലേന്‍ ഗുരുദ്വാര

പേരുകേള്‍ക്കുമ്പോല്‍ തന്നെ ഒരത്ഭുതം തോന്നുന്നില്ലേ.. ദൈവങ്ങളുടെ പേരിന് പകരം ഏറോപ്ലെയിനിന്റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.
ഹവായ് ജഹാസ് ഗുരുദ്വാര അഥവാ ഏറോപ്ലേയ്ന്‍ ക്ഷേത്രം പഞ്ചാബിലാണ് സ്ഥിതി ചെയ്യുന്നത്.
പുറത്തുപോകാന്‍ വേണ്ടി തയ്യാറെടുക്കുന്നവര്‍ വിമാനത്തിന്റെ ചെറിയ രൂപങ്ങള്‍ ഇവിടെ പൂജയ്ക്കായി കൊണ്ടുവന്ന് പ്രാര്‍ഥിക്കുന്നു.
ഇവിടുത്തെ ക്ഷേത്രത്തിന്റെ മുന്നില്‍ വിമാനത്തിന്റെ രൂപം വെച്ച് പ്രാര്‍ഥിച്ചാല്‍ കാര്യങ്ങള്‍ ഉടനടി ശരിയാകുമത്രെ.

വിസ ക്ഷേത്രം

വിസ ക്ഷേത്രം

ഐടി പ്രൊഫഷണലുകള്‍ സ്ഥിരമായി പ്രാര്‍ഥിക്കാനെത്തുന്ന ക്ഷേത്രമാണ്തെലുങ്കാനയിലെ വിസ ക്ഷേത്രം. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍. ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ വിസ ശരിയായി വിദേശത്ത് എളുപ്പത്തില്‍ പോകാന്‍ സാധിക്കുമെന്നാണ് വിശ്വാസം. വെള്ളിയാഴ്ചയും ശനിയാഴ്ചയും മാത്രമാണ് ക്ഷേത്രം തുറക്കുന്നത്. അന്നേ ദിവസം പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.

ചൈനീസ് കാളി ക്ഷേത്രം

ചൈനീസ് കാളി ക്ഷേത്രം

ന്യൂഡില്‍സും ചോപ്‌സിയും ഒക്കെ പ്രസാദമായി കൊടുക്കുന്ന ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയും ഒരു ക്ഷേത്രമുണ്ട്.
കൊല്‍ക്കത്തയിലാണ് 60 വര്‍ഷം പഴക്കമുള്ള ചൈനീസ് കാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരിക്കല്‍ ഗുരുതരമായി രോഗം ബാധിച്ച ഒരു ചൈനീസ് ബാലനെ മാതാപിതാക്കള്‍ ഇവിടെ എത്തിക്കുകയുണ്ടായി. വൈദ്യശാസ്ത്രത്തിന് രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നറിഞ്ഞതിനെത്തുടര്‍ന്ന് ഈ ക്ഷേത്രത്തിനു മുന്നിലെത്തി പ്രാര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് ബാലന്‍ രക്ഷപ്പെടുകയുണ്ടാ.ി അന്നുമുതല്‍ ഈ ക്ഷേത്രം ചൈനീസ് കാളി ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്.

കര്‍നി മാതാ ക്ഷേത്രം

കര്‍നി മാതാ ക്ഷേത്രം

എലികളെ ആരാധിക്കുന്ന ക്ഷേത്രം എന്ന നിലയില്‍ പ്രസിദ്ധമാണ് രാജസ്ഥാനിലെ കര്‍നിമാതാ ക്ഷേത്രം.
ഇരുപതിനായിരത്തോളം വരുന്ന എലികളാണ് ഇവിടുത്തെ ദൈവങ്ങള്‍. ഇവിടുത്തെ കാര്‍നി മാതയുടെ പുനര്‍ജന്‍മമാണ് എലികള്‍ എന്നാണ് വിശ്വാസം. ഇവ കുടിച്ചതിനു ശേഷമുള്ള പാലുകള്‍ കുടിക്കാനും വിശ്വാസികള് ധാരാളമെത്താറുണ്ട്.

PC:Arian Zwegers

ബുള്ളറ്റ് ബാബ ക്ഷേത്രം

ബുള്ളറ്റ് ബാബ ക്ഷേത്രം

ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള വിചിത്രമായ ക്ഷേത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാനിലെ ബുള്ളറ്റ് ബാബ ക്ഷേത്രം. സുരക്ഷിതമായ യാത്രയ്ക്കുവേണ്ടി ഇവിടെ ധാരാളം പേര്‍ പ്രാര്‍ഥിക്കാനെത്താറുണ്ട്.

ദൈവം ബുള്ളറ്റിന്റെ രൂപത്തില്‍ വന്നാല്‍ദൈവം ബുള്ളറ്റിന്റെ രൂപത്തില്‍ വന്നാല്‍

PC:Sentiments777

നായ ക്ഷേത്രം

നായ ക്ഷേത്രം

എലികളെയും പൂച്ചകളെയും മാത്രമല്ല നായകളെയുെ ആരാധിക്കുന്ന ക്ഷേത്രം ഇവിടെയുണ്ട്. കര്‍ണ്ണാടകയിലെ ചന്ന പട്ണയിലാണ് പ്രസിദ്ധമായ നായ ക്ഷേത്രമുള്ളത്. എല്ലാ തെറ്റുകളുെ ഇല്ലാതാക്കാന്‍ ഇവിടുത്തെ നായ ദൈവത്തിന് സാധിക്കുമെന്നാണ് വിശ്വാസം.

Read more about: temples yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X