Search
  • Follow NativePlanet
Share
» »സ്ട്രെസ്-ഫ്രീയായി യാത്ര പോകാൻ ഈ ഇടങ്ങൾ

സ്ട്രെസ്-ഫ്രീയായി യാത്ര പോകാൻ ഈ ഇടങ്ങൾ

ഇതാ തിരക്കുകളിൽ നിന്നും മാറി സ്ട്രെസ് ഫ്രീയായി ആഘോഷിക്കുവാന്‍ പറ്റിയ കുറച്ച് ഇടങ്ങൾ...

എന്നും ഒരേപോലുള്ള ജോലി...ഒരു മാറ്റവുമില്ലാത്ത ദിവസങ്ങൾ... ഒറ്റ ദിവസം കൊണ്ടു ചെയ്തു തീർക്കാവുന്നതിനും അപ്പുറത്തുള്ള ജോലി ഭാരം... തലവേദനയ്ക്ക് ഇതിൽ കൂടുതലൊന്നും വേണ്ട... ഒരു മാറ്റവുമില്ലാത്ത ജീവിതത്തിൽ ഇടയ്ക്കൊക്കെ ഒന്ന് അടിച്ചുപൊളിക്കണെന്നു തോന്നില്ലേ... ഓഫീസിലെ പ്രഷറിലും സ്ട്രെസിലും ഒക്കെ നിന്നും രക്ഷപെട്ട് കുറച്ച് ദിവസത്തേയ്ക്ക് ഒരു മാറ്റം ആയാലോ.. ഇതാ തിരക്കുകളിൽ നിന്നും മാറി സ്ട്രെസ് ഫ്രീയായി ആഘോഷിക്കുവാന്‍ പറ്റിയ കുറച്ച് ഇടങ്ങൾ...

സത്യത്തിലാരും തിരിച്ചറിയാത്ത ലോങ് ഐലൻഡ്സത്യത്തിലാരും തിരിച്ചറിയാത്ത ലോങ് ഐലൻഡ്

ആൽച്ചി

ആൽച്ചി

ജമ്മു കാശ്മീരിൽ ഇൻഡസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ആൽച്ചി എല്ലാ ബുദ്ധിമുട്ടുകളും തിരക്കുകളും ഒക്കെ മാറ്റി വെച്ച് യാത്ര ചെയ്യുന്നവർക്ക് പറ്റിയ ഇടമാണ്. ലേ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കാണേണ്ടത് ആൽച്ചി മൊണാസ്റ്ററിയാണ്. വ്യത്യസ്തങ്ങളായ ആചാരങ്ങളാണ് ഇവിടെ പിന്തുടരുന്നത്. ബുദ്ധിസവും ഹിന്ദുയിസവും കൂടി കലർന്ന ഇവിടുത്ത രീതികൾ അതിശയിപ്പിക്കും.

PC:Bernard Gagnon

കോത്തി

മണാലിയിൽ നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോത്തിയാണ് രക്ഷപെട്ടു പോകുവാൻ പറ്റിയ ഇടം. സമുദ്ര നിരപ്പിൽ നിന്നും 2500 മീറ്റർ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോത്തി മ‍ഞ്ഞിലെ കാഴ്ചകൾ കൊണ്ടാണ് പ്രശസ്തമായിരിക്കുന്നത്. റോത്താങ് പാസിലേക്കുള്ള യാത്രയ്ക്ക് പറ്റിയ ഇടത്താവളമായി കരുതുന്ന ഇവിടം ക്യാംപിങ്ങിനു യോജിച്ചതാണ്.

കസോൾ

എത്ര മടുപ്പിച്ചാലും യാത്രകളെ മടുക്കാത്തവർക്കു പറ്റിയ ഇടമാണ് കസോൾ. പൈൻ മരങ്ങളും താഴ്വരകളും ഒക്കെയായി മനോഹരമായ കാഴ്ചകളും ഒക്കെയാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ മിനി ഇസ്രായേൽ എന്നും ഇവിടം അറിയപ്പെടുന്നു. പാർവ്വതി നദിയുടെ തീരത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കുളുവിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. ഹിമാലത്തിലേക്കുള്ള മിക്ക ട്രക്കിങ്ങുകളുടേയും ബേസ് ക്യാംപ് ഇവിടെ ആയതിനാൽ എല്ലായ്പ്പോഴും ഇവിടെ സഞ്ചാരികൾ കാണും.

ജയ്പൂർ

ഒരു തരത്തിലുമുള്ള ബഹളങ്ങളും കേൾക്കാതെ, വളരെ ശാന്തമായി പോയി ശാന്തമായി തിരിച്ചു വരുവാൻ പറ്റിയ ഇടമാണ് ജയ്പൂർ. ഇവിടുത്തെ കൊട്ടാരങ്ങളുടെ കാഴ്ചകളും മറ്റേതോ കാലത്തേയ്ക്ക് ഇറങ്ങി ചെന്നതുപോലെ തോന്നിക്കുന്ന ഇടങ്ങളും ഒക്കൊണ് ഇവിടെയുള്ളത്.

ഇറ്റാനഗർ

മണിക്കൂറുകളോളം യാത്ര ചെയ്ത് ഒരിടത്തെത്തി അവിടെ തന്നെ കുറേ ദിവസങ്ങൾ വെറുതെ, അലസമായി ചിലവഴിക്കുവാനാണ് താല്പര്യമെങ്കിൽ ഇറ്റാനഗറിലേക്ക് പോകാം. കുലുങ്ങി കുലുങ്ങിയുള്ള യാത്രകളുടെ ഒടുവിൽ എത്തിച്ചേരുന്ന ഇറ്റാനഗർ സമാധാനത്തിനും ശാന്തതയ്ക്കുമാണ് പേരു കേട്ടിരിക്കുന്നത്.

പുഷ്കർ

ഭാരങ്ങൾ ഇറക്കിവെച്ചുള്ള യാത്രകൾ മിക്കപ്പോഴും കൊണ്ടുപോകുന്നത് രാജസ്ഥാനിലേക്കായിരിക്കും. അങ്ങനെ ഒരു യാത്രയാണെങ്കിൽ മതിമറന്ന് ഉല്ലസിക്കുവാൻ പറ്റിയ ഇടമാണ് പുഷ്കർ. ഇവിടുത്തെ ജീവിതങ്ങളും ആഘോഷങ്ങളും ഒക്കെ കണ്ട് പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ പോയി, പിന്നെയും യാത്ര ചെയ്ത് കൊട്ടാരങ്ങളും കോട്ടകളും കണ്ട് ഒട്ടക സവാരി നടത്തുവാനും ഒക്കെ ഇവിടെ സൗകര്യങ്ങളുണ്ട്.

കൂനൂർ

ഊട്ടിയിലേക്കൊന്നുമില്ല..എന്നാൽ അതുപോലെയുള്ള ഒരിടമായിരിക്കണം..യാത്ര ചെയ്യുന്നതിനു മുൻപ് അങ്ങനെയൊരു കണ്ടീഷനുണ്ടെങ്കിൽ, കൂനൂരിനു പോകാം. ഒരു പക്ഷേ, ഊട്ടിയേക്കാൾ അധികം ആരാധകരുള്ള ഇവിടം ഊട്ടിയിൽ നിന്നും 19 കിലോമീറ്റർ മാത്രം അകലെയാണ് കിടക്കുന്നത്. ഊട്ടിയേപോലെ തന്നെ തോയിലത്തോട്ടങ്ങളും വ്യൂ പോയിന്‍റുകളും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഇവിടെ കാണാനുള്ളത്.

ഹംപി

ചരിത്രമെഴുതിയ നാട്ടിലൂടെ കറങ്ങി നടക്കുവാൻ ഹംപി തിരഞ്ഞെടുക്കാം, വിജയ നഗര സാമ്രാജ്യത്തിൻറെ അവശിഷ്ടങ്ങൾ ഉറങ്ങുന്ന ഇവിടം കാഴ്ചകളോടൊപ്പം ചരിത്രവും പൈതൃകവും തിരയുന്നവർക്ക് പറ്റിയ ഇടമാണ്. വിജയ നഗര രാജാക്കന്മാരുടെ നിർമ്മിതികളായ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

ആലപ്പുഴ

കുറച്ച് മനസമാധാനത്തിനു വേണ്ടിയുള്ള യാത്രയാണെങ്കിൽ ആലപ്പുഴയാണ് മികച്ച ഇടം. ഹൗസ് ബോട്ടിലെ യാത്രയും കാഴ്ചകളും ഒക്കെ ഏതു സ്ട്രെസിനെയും മറികടക്കുവാൻ സഹായിക്കുന്നതാണ്.

കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി! കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!

കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!! കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!!

വിശ്വസിച്ചാൽ അത്ഭുതങ്ങൾ നടക്കും..അത്ര ശക്തിയാണ് ഈ ക്ഷേത്രങ്ങൾക്ക് വിശ്വസിച്ചാൽ അത്ഭുതങ്ങൾ നടക്കും..അത്ര ശക്തിയാണ് ഈ ക്ഷേത്രങ്ങൾക്ക്

Read more about: travel destination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X