Search
  • Follow NativePlanet
Share
» »അടിച്ചുപൊളിക്കാൻ അവധിക്കാലം... 'ചിൽ' ആകാൻ ഈ യാത്രകൾ!!

അടിച്ചുപൊളിക്കാൻ അവധിക്കാലം... 'ചിൽ' ആകാൻ ഈ യാത്രകൾ!!

പരീക്ഷയുടെ ചൂടിൽ നിന്നും കുട്ടികൾ പുറത്തേക്കിറങ്ങി...ഇനി കളിയാണ്...നാടുമുഴുവനും ഓടിനടന്ന് കൂട്ടുകാരെയും കൂട്ടി കളിക്കാനിറങ്ങുന്ന സമയം....

സ്കൂൾ തുറക്കുന്നതുവരെ ഇവരെ മനേജ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എങ്കിൽ കുട്ടിപ്പട്ടാളത്തെയും കൂട്ടി ഒരു യാത്ര പോയാലോ... കുട്ടികളെ മാത്രമാക്കേണ്ട...വീട്ടിലെല്ലാവർക്കും ആസ്വദിക്കുവാൻ സാധിക്കുന്ന ഒരുപിടി യാത്ര പാക്കേജുകളുമായി കേരളാ വിനോദ സഞ്ചാര വകുപ്പ് വന്നിട്ടുണ്ട്. അവധി ദിവസങ്ങൾ അടിച്ചുപൊളിച്ച് ചില്ലാകുവാൻ കാടും മലയും കുന്നുകളും കയറിയിറങ്ങിയുള്ള യാത്രാ പാക്കേജുകളാണ് ഇവിടുത്തെ ആകർഷണം.

കേരളത്തിലെ ഏറ്റവും മനോഹരമായ വനപാതയിലൂടെയുള്ള ജംഗിൾ സഫാരിയും ഹെയർപിൻ റോഡുകളും പശ്ചിമഘട്ട കാഴ്ചകളും അതിരപ്പള്ളിലും വാഴച്ചാലും ഒക്കെ കണ്ട് പോകുന്ന ഹിൽ സഫാരിയും ഒക്കെ ഒന്നറിയേണ്ടെ.... അതിരപ്പള്ളിയുടെയും ഷോളയാറിന്റെയും കാഴ്ചകളൊരുക്കുന്ന തൃശൂരിൽ നിന്നും ഒരൊറ്റ ദിവസം കൊണ്ട് പോയിവരാൻ സാധിക്കുന്ന അവധിക്കാല പാക്കേജുകളറിയാം...

 മലക്കപ്പാറ ജംഗിൾ സഫാരി

മലക്കപ്പാറ ജംഗിൾ സഫാരി

അവധികാലം അടിച്ചുപൊളിക്കുവാൻ തയ്യാറെടുത്തിരിക്കുന്നവർ പരീക്ഷിച്ചിരിക്കേണ്ട ഒന്നാണ് മലക്കപ്പാറ ജംഗിൾ സഫാരി. 90 കിലോമീറ്ററിലധികം ദൂരം മഴക്കാടുകളിലൂടെയുള്ള സഞ്ചാരമാണ് ഇതിന്റെ ആകർഷണം. നാട്ടിലെ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും മാറി മഴക്കാടുകളിലൂടെയുള്ള യാത്ര അനുഭവിച്ചറിയേണ്ടതു തന്നെയാണ്.

PC:athirappillydmc

രാവിലെ എട്ടിനു തുടങ്ങി വൈകിട്ട് 9 വരെ

രാവിലെ എട്ടിനു തുടങ്ങി വൈകിട്ട് 9 വരെ

രാവിലെ 8.00ന് തുടങ്ങി വൈകിട്ട് 9.00 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ടിന് ചാലക്കുടി പിഡബ്ലുഡി ഗസ്റ്റ് ഹൗസിൽ നിന്നാണ് യാത്രയുടെ തുടക്കം. തനി നാടൻ വിഭവങ്ങളുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം, ഗൈഡിന്റെ ചാർജ്, വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന ചാർജുകൾ, വാഹന ചാർജ് എന്നിവയടക്കം ഒരാൾക്ക് ആയിരം രൂപയാണ് ചിലവാകുന്നത്. താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോൺ നമ്പർ- 0480 2769888 (തുമ്പൂർമൂഴി ഡിഎംസി)

PC:athirappillydmc

കാഴ്ചകൾ

കാഴ്ചകൾ

തുമ്പൂർമുഴി ഡാം, ബട്ടർഫ്ലൈ ഗാർഡൻ, അതിരപ്പള്ളി വെള്ളച്ചാട്ടം,ചമ്പാ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, പെരിങ്ങൽക്കൂത്ത് ഡാം, ആനക്കയം, ഷോളയാർ ഡാം, മലക്കപ്പാറ എന്നിവിടങ്ങളാണ് യാത്രയിൽ കാണാൻ സാധിക്കുക. ഇത് കൂടാതെ പശ്ചിമ ഘട്ടത്തിൻറെ മനോഹരമായ കാഴ്ചകളും കാണാം.

PC:Thangaraj Kumaravel

വാൽപ്പാറ ഹിൽ സഫാരി

വാൽപ്പാറ ഹിൽ സഫാരി

40 ഹെയർപിൻ വളവുകളിലൂടെ കറങ്ങിത്തിരിഞ്ഞ് ആനക്കയവും വാൽപ്പാറയും അട്ടകെട്ടിയും ആളിയാറും ഒക്കെ കാണിക്കുന്ന മറ്റൊരു പാക്കേജാണ് വാൽപ്പാറ ഹിൽ സഫാരി. മഴക്കാടിന്റെയും പശ്ചിമ ഘട്ടത്തിൻറെയും ഏറ്റവും മനോഹരമായ കാഴ്ചകളാണ് ഈ സഫാരിയുടെ പ്രത്യേകത.

PC:athirappillydmc

അതിരാവിലെ

അതിരാവിലെ

രാവിലെ 6.30ന് തൃശൂർ ജില്ലാ ടൂറിസം ഓഫീസിൽ നിന്നും ആരംഭിച്ച് വൈകിട്ട് തൃശൂർ വഴി ‌ചാലക്കുടിയിൽ രാത്രി 10.30ന് എത്തുന്ന രീതിയിലാണ് വാൽപ്പാറ ഹിൽസഫാരി ഒരുക്കിയിരിക്കുന്നത്. ഭക്ഷണം, ഗൈഡ് ചാർജ്, വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന പാസുകൾ, വാഹന ചാർജ് എന്നിവയടക്കംരണ്ടായിരം രൂപയാണ് ഇതിന്‍റെ ചാർജ്.

PC:athirappillydmc

തുമ്പൂർമൂഴി മുതൽ ആളിയാർ വരെ

തുമ്പൂർമൂഴി മുതൽ ആളിയാർ വരെ

തുമ്പൂർമൂഴി, അതിരപ്പള്ളി, വാഴച്ചാൽ, ഷോളയാർ, ആനക്കയം, മലക്കപ്പാറ, അപ്പർ ഷോളയാർ ഡാം, വാൽപ്പാറ, അട്ടകെട്ടി, 40 ഹെയർപിൻ വളവുകളിലൂടെ ആളിയാർ ഡാമിലേക്കുള്ള യാത്ര എന്നിവയാണ് ഈ യാത്രയിൽ കാണാൻ സാധിക്കുന്ന ഇടങ്ങൾ.

PC:athirappillydmc

ഷോളയാർ വൈൽഡ് ലൈഫ് സഫാരി

ഷോളയാർ വൈൽഡ് ലൈഫ് സഫാരി

കാടിന്റെ കാഴ്ചകൾ ആസ്വദിച്ച് പോകുന്ന ഒന്നാണ് ഷോളയാർ വൈൽഡ് ലൈഫ് സഫാരി. വളരെ കുറഞ്ഞ ചിലവിൽ ഓർത്തിരിക്കാവുന്ന കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന ഒരു യാത്രയാണ് ഷോളയാർ വൈൽഡ് ലൈഫ് സഫാരി.വലിയ തിരക്കുകളൊന്നുമില്ലാതെ കാനന കാഴ്ചകൾ കാണുവാനുള്ള അവസരമാണ് ഈ യാത്രയൊരുക്കുന്നത്.

PC:athirappillydmc

ഉച്ചയ്ക്ക് 12ന് തുടങ്ങി

ഉച്ചയ്ക്ക് 12ന് തുടങ്ങി

തുമ്പൂർമുഴി ഗാർഡനിൽ നിന്നും ഉച്ചയ്ക്ക് 12 മണിക്കാണ് ഷോളയാർ വൈൽഡ് ലൈഫ് സഫാരി ആരംഭിക്കുക. അതിരപ്പിള്ളി, വാഴച്ചാൽ ,പെരിങ്ങൽകുത്ത് ഐബി, ലോവർ ഷോളയാർ ഡാം എന്നീ ഇടങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് ഏഴു മണിയോടെ തിരികെ തുമ്പൂര്‍മൂഴി ഗാർഡനിൽ തിരിച്ചെത്താം. ടൂറിസം വകുപ്പിന്റെ എസി ബസിലാണ് യാത്ര. കൂടുതൽ വിവരങ്ങൾക്ക് 0480 2769888 എന്ന നമ്പറിൽ ബന്ധപ്പെടാം.

PC:athirappillydmc

നെല്ലിയാമ്പതി ഫാം ടൂർ

നെല്ലിയാമ്പതി ഫാം ടൂർ

നെല്ലിയാമ്പതി എന്ന പാവപ്പെട്ടവരുടെ ഊട്ടിയുടെ കാഴ്ചകളാണ് നെല്ലിയാമ്പതി ഫാം ടൂറിൽ ഒരുക്കിയിരിക്കുന്നത്. 2018 ലെ പ്രളയത്തിൽ വഴി തകർന്ന നിലയിലാണെങ്കിലും കൂടുതൽ ആളുകളുണ്ടെങ്കിൽ പാക്കേജായി പോകുവാൻ സൗകര്യമുണ്ട്.

PC:Kjrajesh

ചാലക്കുടിയിൽ തുടങ്ങി

ചാലക്കുടിയിൽ തുടങ്ങി

ചാലക്കുടിയിൽ നിന്നും രാവിലെ 8 മണിക്ക് യാത്ര ആരംഭിക്കും. പോത്തുണ്ടി ഡാം. സീതാർക്കുണ്ട്, ഗ്രീൻലാൻഡ് ഫാം, ഗവൺമെന്റ് ഓറഞ്ച് ഫാം തുടങ്ങിയല സന്ദർശിച്ച് രാത്രി 9.00ന് ചാലക്കുടിയിൽ തിരിച്ചെത്തും.

ഉച്ചഭക്ഷണം,ലഘുഭക്ഷണം, ഉൾപ്പെടെ യാത്രയ്ക്ക് 1000 രൂപയാണ് ഒരാൾക്ക് നിരക്ക്.

100 ഡിഗ്രി കനലിലിൽ വെറുംകാലിലുള്ള നടത്തം...തമിഴ്നാട്ടിലെ ഈ വിചിത്ര ആഘോഷം അറിയുമോ?

വയനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഒറ്റദിന യാത്ര!

മീനുകളെ വഴിതടയുന്ന മീൻമുട്ടി വെള്ളച്ചാട്ടം

PC:Shagil Kannur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more