Search
  • Follow NativePlanet
Share
» »തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്

തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്

പെട്ടന്നുള്ള യാത്രകളില്‍ അല്ലെങ്കില്‍ വരുന്ന തണുപ്പുകാലത്തേയ്ക്ക് പ്ലാന്‍ ചെയ്തു വയ്ക്കുാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം..!!

നാ‌ട് വേനലില്‍ ചൂ‌ടുപി‌ടിച്ചു തുടങ്ങിയിരിക്കുകയാണ്. പുറത്തിറങ്ങി വെറുതേ നടക്കാമെന്നു വിചാരിച്ചാല്‍ പോലും സാധിക്കാത്തത്രെ ചൂട്. നാട് ചൂടിലാണെങ്കിലും രാജ്യത്തിന്റെ പലയിടങ്ങളിലും മഞ്ഞുവീഴ്ചയും തണുപ്പും ഒക്കെ തകര്‍ക്കുകയാണ്. ഇവിടം വേനലിലേക്ക് കടക്കുവാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി എടുക്കുമെന്നതിനാല്‍ ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ് ഇവി‌ടങ്ങളിലേക്ക്! പെട്ടന്നുള്ള യാത്രകളില്‍ അല്ലെങ്കില്‍ വരുന്ന തണുപ്പുകാലത്തേയ്ക്ക് പ്ലാന്‍ ചെയ്തു വയ്ക്കുാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം..!!

 ഗുല്‍മാര്‍ഗ്‌

ഗുല്‍മാര്‍ഗ്‌

തണുപ്പിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നത് ഗുല്‍മാര്‍ഗ് ആണ്. ബാക്കിയുള്ള സ്ഥലങ്ങളിലൊക്കെ ചൂട് കടന്നെത്തിയെങ്കിലും വിന്‍ററിന്റെ ആലസ്യത്തില്‍ നിന്നും ഗുല്‍മാര്‍ഗ് ഇപ്പോഴും വന്നിട്ടില്ല. ജനുവരിയില്‍ തുടങ്ങിയ മഞ്ഞുവീഴ്ച ഫെബ്രുവരിയും ക‌ടന്ന് ഇപ്പോഴും തുടരുകയാണ്. ഇവിടുത്തെ മിക്ക ഹോട്ടലുകളും റിസോര്‍ട്ടുകളും ഏപ്രില്‍ വരുതി വരെ ബുക്ക് ചെയ്തു കഴിഞ്ഞു. മഞ്ഞും സ്കീയിങ്ങും മാത്രമല്ല, സുരക്ഷിതമായി പോയി വരുവാന്‍ സാധിക്കുമെന്നതുമാണ് ഗുല്‍മാര്‍ഗിന‍്‍റെ പ്രത്യേകത,
സ്കീയിങ്ങ് കൂടാതെ വേറെയും നിരവധി ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. നല്ല മഞ്ഞുകാലമാണെങ്കില്‍ മൈനസ് ആറു വരെ താപനില താഴുന്നത് ഇവിടെ സര്‍വ്വസാധാരണമാണ്. ശ്രീനഗറില്‍ നിന്നും ഒരുമണിക്കൂറാണ് ഇവിടേക്കുള്ള യാത്രയ്ക്ക് വേണ്ടത്

ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!

കുപ്വാര

കുപ്വാര

അപാരമായ കാശ്മീരിന്‍റെ സൗന്ദര്യം തുറന്നുകാണിക്കുന്ന ഇടമാണ് കുപ്വാര. മിക്കപ്പോഴും കാശ്മീരിലെ അക്രമങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ഇടമായതിനാല്‍ നേരത്തെ ഇവിടേക്ക് വരുവാന്‍ സഞ്ചാരികള്‍ മടിച്ചിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം മാറി കാശ്മീരിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി കുപ്വാര മാറിക്കഴിഞ്ഞു. സൂര്യാസ്തമയം കാണുവാനാണ് ഇവിടെ കൂടുതലും സഞ്ചാരികള്‍ എത്തുന്നത്
പാക്കിസ്ഥാനോടുള്ള അതിര്‍ത്തി ചേര്‍ന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. തണുപ്പു കാലങ്ങളില്‍ മൈസ് നാലു ഡിഗ്രിയിലും താഴെ ഇവിടുത്തെ താപനില പോകാറുണ്ട്.

കെലോങ്

കെലോങ്

മഞ്ഞിന്‍റെ അകമ്പടിയില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ മറ്റൊരു സ്ഥവമാണ് കെലോങ്. ആശ്രമങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും 3350 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മണാലി-ലേ ഹൈവേ വഴി കയറിയാല്‍ ഇവിടെ എത്തിച്ചേരാം. സാധാരണ ഗതിയില്‍ തണുപ്പുകാലത്ത് മൈനസ് ഡിഗ്രിയിലേക്ക് പോകുന്നത് പതിവാണ്. മൈനസ് 7 മുതല്‍ മൈനസ് 10 ഡിഗ്രി വരെ തണുപ്പ് ഇവിടെ വിന്ററില്‍ അനുഭവപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം മൈനസ് 10 ഡിഗ്രിയായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്.

PC:Kiran Kulkarni -

പഹല്‍ഗാം

പഹല്‍ഗാം

എപ്പോള്‍ പോയാലും മഞ്ഞില്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ചകളാണ് പഹല്‍ഗാമിന്റെ പ്രത്യേകത. ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലാണ് ഇവി‌ടം സ്ഥിതി ചെയ്യുന്നത്. അനന്തനാഗ് ജില്ലയിലുള്ല പഹല്‍ഗാം മുഗള്‍ സംസ്കാരത്തിന്റെ അടയാളങ്ങള്‍ ഇന്നും പ്രതിഫലിപ്പിക്കുന്ന ഇടം കൂടിയാണ്. . ലിഡ്ഡര്‍ നദിയും ശേഷ്നാഗ് തടാകവും തമ്മില്‍ ചേരുന്നിടത്താണ് മനോഹരമായ ഈ പ്രദേശമുള്ളത്.അമര്‍നാഥ് യാത്രയിലെ പ്രധാന ക്യാംപ് കൂടിയായ പഞ്ചതര്‍ണിയിലേക്ക് ഇവിടെനിന്നും 40 കിലോമീറ്റര്‍ ദൂരമുണ്ട്.

മഞ്ഞുവീഴ്ച കാണുവാനായി നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ സന്ദര്‍ശകരെത്തുന്നത്. പ്രദേശത്തെ കാലാവസ്ഥ അനുസരിച്ച് മാര്‍ച്ചിലും ചിലപ്പോള്‍ മഞ്ഞുവീഴ്ച നീണ്ടു നില്‍ക്കും. മൈനസ് ആറ് ഡിഗ്രി വരെയൊക്കെ താഴ്ന്ന പാതനില ഇവിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോനാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ

PC:Mariiamir

ബാനിഹാല്‍

ബാനിഹാല്‍

ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ സഞ്ചാരികളുടെ യാത്രാ ലിസ്റ്റിലേക്ക് ഈ അടുത്തുമാത്രം കടന്നുവന്ന ഇടമാണ് ബാനിഹാല്‍. പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം വിട്ടുമാറി ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ബാനിഹാല്‍ വളരെ കുറച്ച് സഞ്ചാരികളെ മാത്രമേ സ്വീകരിക്കാറുള്ളൂ. ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ ജമ്മുവിനെ കാശ്മീർ വാലിയുമായി ബന്ധിപ്പിക്കുന്ന ജവഹര്‍ ടണല്‍ അഥവാ ബാനിഹാല്‍ ടണല്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് ട ബാനിഹാലിനും ക്വാസിഗുണ്ടിനും ഇടയിലായാണുള്ളത്. സമുദ്രനിരപ്പിൽ നിന്നും 2194 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
കാസിഗുണ്ട് എന്ന നഗരത്തില്‍ നിന്നും 35 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടേക്ക് എത്തിച്ചേരുവാന്‍.
തണുപ്പുകാലങ്ങളില്‍ -0.4 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാറുണ്ട്.

PC:Mutahir Showkat

ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍

അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍<br />അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍

ചത്പാല്‍..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'ചത്പാല്‍..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X