Search
  • Follow NativePlanet
Share
» »സമ്മര്‍ വെക്കേഷനില്‍ കശ്മീരില്‍ പോകാം

സമ്മര്‍ വെക്കേഷനില്‍ കശ്മീരില്‍ പോകാം

By Maneesh

പരീക്ഷയുടെ ചൂടുകാലം കഴിഞ്ഞ് കടുത്ത വേനല്‍ക്കാലത്ത് നമ്മള്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ സമ്മര്‍ വെക്കേഷനില്‍ പല സ്ഥലങ്ങളിലും പോകാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടാകും. ഈ മധ്യവേനല്‍ അവധിക്കാലത്ത് പോകാന്‍ പ‌റ്റിയ ഒരു സ്ഥലം ജമ്മുകശ്മീര്‍ ആണ്.

ട്രാവല്‍ഗുരു ഒരുക്കുന്ന തകര്‍പ്പന്‍ ഓഫറുകള്‍, 40% വരെ ലാഭം നേടാം

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ സ്ഥിതി ചെയ്യുന്നത് ജമ്മുകാശ്മീരിലാണ്. ഒരു സഞ്ചാരി കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം കശ്മീരില്‍ ഉണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ തീ‌ര്‍ച്ചയായും പോയിരിക്കേണ്ട സംസ്ഥാനങ്ങളിലൊന്നാണ് കശ്മീര്‍. കശ്മീരിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

ശ്രീനഗര്‍ ഇന്ത്യയിലെ ഹണിമൂണ്‍ പറുദീസശ്രീനഗര്‍ ഇന്ത്യയിലെ ഹണിമൂണ്‍ പറുദീസ

നുബ്രവാലി യാത്രയേക്കുറിച്ച് വായിക്കാംനുബ്രവാലി യാത്രയേക്കുറിച്ച് വായിക്കാം

സോനാമാര്‍ഗ് എന്ന സ്വര്‍ണ താഴ്വരസോനാമാര്‍ഗ് എന്ന സ്വര്‍ണ താഴ്വര

അനന്ത് നാഗ്

അനന്ത് നാഗ്

കാശ്മീര്‍ താഴ്‌വരയുടെ തെക്ക് പടിഞ്ഞാറായി വാണിജ്യ നഗരമായ അനന്ത് നാഗ് സ്ഥിതി ചെയ്യുന്നത്. ജമ്മു കാശ്മീരിന്റെ വ്യാവസായിക തലസ്ഥാനം കൂടിയാണിത്. വായിക്കാം

Photo Courtesy: Nandanupadhyay

കതുവ

കതുവ

ജമ്മുകാശ്‌മീരിലെ ഏറ്റവും മനോഹരമായ ജില്ലകളില്‍ ഒന്നായി അറിയപ്പെടുന്ന കതുവയില്‍ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും തീര്‍ത്ഥാടക കേന്ദ്രങ്ങളുമുണ്ട്‌. ബനി, പന്യാലാഗ്‌ ചന്ദേല്‍, സര്‍ത്തല്‍, ദുഗ്ഗന്‍, ബന്‍സാല്‍ എന്നിവ ഇവിടുത്തെ ചില പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. വായിക്കാം

Photo Courtesy: Vikramaadityasumbria
ബഡ്ഗാം

ബഡ്ഗാം

കാശ്മീരിലേക്കുള്ള യാത്രയ്ക്കിടെ മുഗള്‍ രാജാക്കന്മാരുടെ പ്രദാന താവളമായിരുന്നു ബഡ്ഗാം . പൂഞ്ച് ഗാലി വഴിയാണ് സഞ്ചാരികള്‍ ബുദ്ഗാമില്‍ എത്തിച്ചേരുന്നത്. യുംസ്മാര്‍ഗ്, ധൂത്പാതര്‍,ടോസ്‌മൈദാന്‍, നിലാംഗ്, മൗണ്ട് തുത കുട്ടി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. വായിക്കാം

Photo Courtesy: Ankur P from Pune, India
ശ്രീനഗര്‍

ശ്രീനഗര്‍

ഝലം നദീ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശ്രീനഗര്‍ മനോഹരങ്ങളായ തടാങ്ങളാലും മുഗള്‍ പൂന്തോട്ടങ്ങളാലും പ്രശസ്‌തമാണ്‌. ഇവിടുത്തെ ഹൗസ്‌ ബോട്ടുകളാണ്‌ മറ്റൊരു ആകര്‍ഷണം. വായിക്കാം

Photo Courtesy: Vinayaraj

സാര്‍ചു

സാര്‍ചു

ഹിമാചല്‍ പ്രദേശിന്റെയും ലഡാക്കിന്റെയും അതിര്‍ത്തിയിലാണ് സാര്‍ച്ചു എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. സിര്‍ ബും ചുന്‍ എന്നും സാര്‍ച്ചുവിന് പേരുണ്ട്. മനാലി - ലേ യാത്രികരുടെ പ്രിയപ്പെട്ട വിശ്രമകേന്ദ്രമാണ് സാര്‍ച്ചു. വായിക്കാം

Photo Courtesy: Saad Faruque
പാങ്കോങ്ങ് തടാകം

പാങ്കോങ്ങ് തടാകം

പാങ്കോങ്ങ് തടാകം, പാങ്കോങ്ങ് സോ എന്നും അറിയപ്പെടുന്നു. ജമ്മു & കശ്മീരിലെ ലെ ജില്ലയിലുള്ള ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വായിക്കാം

Photo Courtesy: _paVan_

ലഡാക്ക്

ലഡാക്ക്

ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രമാണ്. മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, മനംമയക്കുന്ന ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. വായിക്കാം

Photo Courtesy: hamon jp
പഹല്‍ഗാം

പഹല്‍ഗാം

ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരമുണ്ട് പഹല്‍ഗാമിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലാണ് പഹല്‍ഗാം. കനത്ത ഫോറസ്റ്റും, തടാകങ്ങളും അരുവികളും പൂന്തോട്ടങ്ങളും പഹല്‍ഗാമിനെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. വായിക്കാം

Photo Courtesy: Partha S. Sahana

കശ്മീര്‍

കശ്മീര്‍

പ്രകൃതിസൗന്ദര്യത്തിന്റെ മറുവാക്കായ കാശ്മീരിന് ഭൂമിയിലെ സ്വര്‍ഗം എന്ന പേര് ഒട്ടും കുറവല്ല. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് അറ്റത്താണ് കാശ്മീര്‍ സ്ഥിതിചെയ്യുന്നത്. വായിക്കാം

Photo Courtesy: Tony Gladvin George

യുസ്‌മാര്‍ഗ്

യുസ്‌മാര്‍ഗ്

ശ്രീനഗറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ബഡ്‌ഗാം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ നഗരമാണ്‌ യുസ്‌മാര്‍ഗ്‌. നീല്‍നാഗ്‌ തടാകം, മൗണ്ട്‌ തതാകുടി, സാങ്‌-ഇ സഫേദ്‌ എന്നിവയാണ്‌ യുസ്‌മാര്‍ഗിന്‌ സമീപത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. വായിക്കാം

Photo Courtesy: sandeepachetan.com travel photography

സനസര്‍

സനസര്‍

ഇരട്ട ഗ്രാമങ്ങളായ സനയും സാര്‍ ജമ്മുകാശ്‌മീരിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളാണ്‌. പാറ്റ്‌നിടോപ്പിന്‌ പടിഞ്ഞാറ്‌ 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കപ്പിന്റെ ആകൃതിയിലുള്ള പുല്‍മേടാണ്‌. വായിക്കാം

Photo Courtesy: Extremehimalayan at en.wikipedia
ഹെമീസ്

ഹെമീസ്

ജമ്മുകാശ്മീരിലെ ലേയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി കിടക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ഹെമിസ്. പ്രകൃതിയുടെ മടിത്തട്ടില്‍ അല്പസമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു സ്ഥലമാണിത്. വായിക്കാം

Photo Courtesy: bWlrZQ==

ദ്രാസ്

ദ്രാസ്

ഗേറ്റ് വേ ഓഫ് ലഡാക്ക് എന്നും അറിയപ്പെടുന്ന ദ്രാസ് ജമ്മു കാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സൈബീരിയ കഴിഞ്ഞാല്‍ ഏറ്റവും തണുപ്പുള്ള സ്ഥലമായി കണക്കാക്കപ്പെടുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്ന് 3280 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വായിക്കാം

Photo Courtesy: Rohan (talk)

പാട്നിടോപ്പ്

പാട്നിടോപ്പ്

ജമ്മു കാശ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹില്‍ റിസോര്‍ട്ടാണ് പാട്നിടോപ്പ്. ഈ സ്ഥലം രാജകുമാരിയുടെ തടാകം എന്നര്‍ഥം വരുന്ന പതാന്‍ ദാ തലാബ് എന്ന പേരിലാണ് യഥാര്‍ഥത്തില്‍ അറിയപ്പെടുന്നത്. വായിക്കാം

Photo Courtesy: Guptaele

അമര്‍‌നാഥ്

അമര്‍‌നാഥ്

ശ്രീനഗറില്‍ നിന്നും 145 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 4175 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് സ്ഥിതിചെയ്യുന്നത്. വായിക്കാം

Photo Courtesy: Gktambe at en.wikipedia

ബാരമുള്ള

ബാരമുള്ള

യുദ്ധക്കഥകള്‍ക്ക് പ്രശസ്തമായ ബാരാമുള്ള ജമ്മു കാശ്മീരിലെ 22 ജില്ലകളില്‍ ഒന്നാണ്. ഇത് പിന്നീട് വീണ്ടും എട്ട് മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു.വായിക്കാം

Photo Courtesy: Aehsaan

സങ്കൂ

സങ്കൂ

ജമ്മുകാശ്‌മീരിലെ കാര്‍ഗിലില്‍ നിന്ന്‌ 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ സങ്കൂ. പ്രകൃതി മനോഹരമായ ഈ സ്ഥലം പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. വായിക്കാം

Photo Courtesy: Fazlullah786

പുല്‍വാമ

പുല്‍വാമ

ജമ്മു കാശ്മീരിലെ മനോഹരമായ ജില്ലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പുല്‍വാമ. കാശ്മീരിന്റെ അരിപ്പാത്രം എന്നൊരു വിളിപ്പേരും പുല്‍വാമയ്ക്കുണ്ട്. 323 ഗ്രാമങ്ങളുണ്ട് പുല്‍വാമയില്‍. വായിക്കാം

Photo Courtesy: Jimmyeager

റജൗറി

റജൗറി

മനോഹരകാഴ്ചകളാല്‍ സമ്പന്നമായ റജൗറി ജില്ല 1968ലാണ് രൂപവത്കരിച്ചത്. അതുവരെ പൂഞ്ച് ജില്ലയുടെ ഭാഗമായ ഈ നാടിന് നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രമാണ് സഞ്ചാരികളോട് പറയാന്‍ ഉള്ളത്. വായിക്കാം

Photo Courtesy: Laportechicago

അവന്തിപൂര്‍

അവന്തിപൂര്‍

ജമ്മു കാശ്മീരിലെ പ്രമുഖമായ വിനോദസഞ്ചാരകേന്ദ്രമാണ് അവന്തിപൂര്‍. രണ്ടു പ്രശസ്ത അമ്പലങ്ങളാണ് ഇവിടെയുള്ളത്. ശിവ-ആവന്തീശ്വര, ആവന്തിസ്വാമി-വിഷ്ണു എന്നീപേരുകളിലാണ് ഇവ അറിയപ്പെടുന്നത്. വായിക്കാം

Photo Courtesy: Tapan Das HYDERABAD

കാർ‌ഗി‌ല്‍

കാർ‌ഗി‌ല്‍

ലഡാക്ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗിലിന് "ലാന്‍ഡ് ഓഫ് ആഗാസ് " എന്നും പേരുണ്ട്. ശ്രീനഗറില്‍ നിന്ന് 205 കിലോമീറ്റര്‍ അകലെയുള്ള ഈ മനോഹര മലയോര പട്ടണം പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വായിക്കാം

Photo Courtesy: Rajesh
സോനാമാര്‍ഗ്

സോനാമാര്‍ഗ്

മഞ്ഞുമലകള്‍ അതിരിടുന്ന ജമ്മുകശ്മീരിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് സോനാമാര്‍ഗ്. പ്രശസ്തമായ സോജിലാപാസിലേക്കുള്ള വഴിമധ്യേയാണ് സോനാമാര്‍ഗ് നഗരം സ്ഥിതി ചെയ്യുന്നത്. വായിക്കാം
Photo Courtesy: Vinayaraj

ലേ

ലേ

കാരക്കോറം ഹിമാലയന്‍ മേഖലകളുടെ മധ്യത്തിലായി ഇന്‍ഡസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ലേ. ഇവിടത്തെ സുന്ദരമായ കാലാവസ്ഥ വിദൂരപ്രദേശത്ത് നിന്ന് പോലുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വായിക്കാം

Photo Courtesy: Sundeep bhardwaj
ജമ്മു

ജമ്മു

കാവ്യഭംഗിയുള്ള ഒട്ടനവധി വിളിപ്പേരുകളും വിശേഷണങ്ങളും ജമ്മുവിനുണ്ട്. ദുര്‍ഗാദേശ് അതിലൊന്ന് മാത്രമാണ്. ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ച മൂലം ശൈത്യകാലങ്ങളില്‍ ജമ്മു-കശ്മീരിന്റെ തലസ്ഥാനമായ് വര്‍ത്തിക്കുന്നത് ജമ്മുവാണ്. വായിക്കാം
Photo Courtesy: Harsh25

ഗുല്‍മാര്‍ഗ്

ഗുല്‍മാര്‍ഗ്

ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് സമുദ്രനിരപ്പില്‍ നിന്ന് 2730 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വായിക്കാം
Photo Courtesy: Vinayaraj

ദോഡ

ദോഡ

ജമ്മു കാശ്മീരിലെ ദോഡ ജില്ലയുടെ ആസ്ഥാനമാണ് ദോഡ നഗരം. പ്രകൃതിസ്‌നേഹികളായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ദോഡ. ചിന്താ വാലി, ബഡേര്‍വ, സിയോജ് മിഡോ, ഭാല്‍ പാദ്രി തുടങ്ങിയവയാണ് ദോഡയിലെ പ്രസിദ്ധമായ ആകര്‍ഷണങ്ങള്‍. വായിക്കാം
Photo Courtesy: hamon jp

പൂഞ്ച്

പൂഞ്ച്

മിനി കാശ്മീര്‍ എന്ന് വിളിപ്പേരുള്ള ഒരു ഉള്‍നാടന്‍ അതിര്‍ത്തി ജില്ലയാണ് പൂഞ്ച്. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട പൂഞ്ചിന്റെ മൂന്നുഭാഗത്തുംലൈന്‍ ഓഫ് കണ്‍ട്രോള്‍ ആണ് അതിരുകള്‍. വായിക്കാം
Photo Courtesy: Zubairsd

അല്‍ചി

അല്‍ചി

ലഡാക്കിലെ ലെഹ് ജില്ലയിലാണ് അല്‍ചി എന്ന പ്രശസ്തമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി, ഇന്ധുസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന അല്‍ചിയിലേക്ക്, ലെഹ് നഗരത്തില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. വായിക്കാം

Photo Courtesy: Steve Hicks
നുബ്രാവാലി

നുബ്രാവാലി

ലഡാക്കിന്റെ പൂന്തോപ്പ് എന്നാണ് സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രാവാലി അറിയപ്പെടുന്നത്. വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X