Search
  • Follow NativePlanet
Share
» »ഗിന്നസ് ബുക്കില്‍ ഇടം നേടിയ അക്ഷര്‍ധാം ക്ഷേത്രം

ഗിന്നസ് ബുക്കില്‍ ഇടം നേടിയ അക്ഷര്‍ധാം ക്ഷേത്രം

By Maneesh

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം എന്ന നിലയില്‍ ഗി‌ന്നസ് ബുക്കില്‍ പേ‌രുനേടിയ ക്ഷേത്രമാണ് ഡ‌ല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം (Swaminarayan Akshardham temple).

മധു‌രയിലെ മീനാക്ഷി ക്ഷേത്രവും ശ്രീരംഗത്തിലെ ശ്രീ‌രംഗ നാഥ ക്ഷേത്രവും തിരുവണ്ണാമലയിലെ അണ്ണമല ക്ഷേത്രവും ഇന്ത്യയിലെ വലിപ്പമുള്ള ക്ഷേത്ര സമുച്ഛയമാണെങ്കില്‍. ഏറ്റവും വലിയ ക്ഷേത്രം എന്ന നിലയിലാണ് അക്ഷര്‍ധാം ക്ഷേത്രം ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ഇത് പലപ്പോഴും വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവം പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം ഡ‌‌ല്‍ഹിയില്‍ എത്തുന്ന സന്ദര്‍ശകരെ അ‌‌‌‌ത്ഭുതപ്പെടു‌ത്തുന്ന ഒരു ക്ഷേത്രമാണ്. 2005 നവംബര്‍ ആറിനാണ് ഈ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തത്. 2007‌ല്‍ ആണ് ഈ ക്ഷേത്രം ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടു‌‌ന്നവരാണോ?

അക്ഷര്‍ധാം ക്ഷേത്രത്തേക്കുറിച്ച് വിശദമായി അറിയാന്‍ സ്ലൈഡുകളിലൂടെ നീങ്ങാം

യോ‌ഗിജി മഹാരാജന്‍

യോ‌ഗിജി മഹാരാജന്‍

ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ താല്‍പര്യപ്രകാരമാണ് ഈ ക്ഷേത്രം പണിതത്. മൂവായിരത്തിലധികം സ്വയംസേവകരും പതിനായിരത്തിലധികം വിദഗ്ധതൊഴിലാളികളും ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
Photo Courtesy: Kapil.xerox

യമുനാ നദിക്കരയില്‍

യമുനാ നദിക്കരയില്‍

യമുനാ നദിക്കരയില്‍

യമുനാ നദിയുടെ തീരത്താണ് പ്രശസ്തമായ ഈ ക്ഷേത്രം ‌സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം സന്ദര്‍ശിക്കുന്ന സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. സ്ഥഹപത്യയെന്ന വേദ ഗ്രന്ഥം അടിസ്ഥാനമാക്കി ഭഗവന്‍ സ്വാമി നാരായണനാണ് ഈ ക്ഷേത്രം രൂപകല്‍പ്പന ചെയ്തത്.

Photo Courtesy: vaibhav shukla

ക്ഷേത്ര നിര്‍മ്മാണം

ക്ഷേത്ര നിര്‍മ്മാണം

വാസ്തുശാസ്ത്രത്തെയും പഞ്ചരത്ര ശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ ക്ഷേത്രം പണിതത്. അഞ്ച് പ്രധാനഭാഗങ്ങളായിട്ടാണ് ക്ഷേത്രസമുച്ചയത്തെ തിരിച്ചിരിക്കുന്നത്.

Photo Courtesy: Juthani1

പ്രധാന ക്ഷേത്രം

പ്രധാന ക്ഷേത്രം

പ്രധാനക്ഷേത്രം ക്ഷേത്രസമുച്ചയത്തിന് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. 141 അടി ഉയരമുള്ള ഈ കെട്ടിടത്തില്‍ മനോഹരമായി അലങ്കരിച്ച 234 തൂണുകളാണുള്ളത്. 9 താഴികക്കുടങ്ങളും കെട്ടിടത്തിലുണ്ട്. ഋഷിവര്യന്മാരുടെയും, ഭക്തരുടേതുമുള്‍പ്പെടുന്ന ഒട്ടേറെ രൂപങ്ങളും ക്ഷേത്രത്തിലുണ്ട്.

Photo Courtesy: Juthani1

സിമന്റും കമ്പിയും ഇല്ലാതെ

സിമന്റും കമ്പിയും ഇല്ലാതെ

പിങ്ക് നിറത്തിലുള്ള മണല്‍ക്കല്ലും മാര്‍ബിളും ചേര്‍ത്താണ് ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രനിര്‍മ്മിതിയ്ക്കായി ഇരുമ്പ്, കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ചിട്ടില്ലെന്നതും എടുത്തുപറയേണ്ടകാര്യമാണ്.

Photo Courtesy: Os Rúpias

പ്രധാന കാഴ്ചകള്‍

പ്രധാന കാഴ്ചകള്‍

കല്ലില്‍ത്തീര്‍ത്ത സ്വാമിനാരായണ ശില്‍പമാണ് പ്രധാന കാഴ്ച. സ്വാമിനാരായണന്റെ വിഗ്രഹമിരിക്കുന്ന ഭാഗത്തെ പ്രധാന മകുടത്തിന്റെ ഉള്‍ഭാഗത്ത് രത്‌നങ്ങള്‍ പതിച്ചിട്ടുണ്ട്. ഒരു ദിവസം മുഴുവന്‍ നടന്നുകണ്ടാലും തീരാത്തത്ര കാര്യങ്ങളാണ് ക്ഷേത്രത്തിലുള്ളത്.

Photo Courtesy: ArishG

കൊത്തുപണികള്‍

കൊത്തുപണികള്‍

കെട്ടിടത്തിന്റെ അടിസ്ഥാനശിലയില്‍ 148 ആനകളെ കൊത്തിവച്ചിട്ടുണ്ട്. ഈ ഗജേന്ദ്ര പീഠത്തിന് 3000 ടണ്‍ ഭാരമുണ്ട്.
Photo Courtesy: Os Rúpias

മറ്റുകാഴ്ചകള്‍

മറ്റുകാഴ്ചകള്‍

ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടേറെകാര്യങ്ങളും ഒരു സംഗീതധാരയന്ത്രവും ക്ഷേത്രത്തിലുണ്ട്. ഭാരത് ഉപവന്‍ എന്ന മനോഹരമായ പൂന്തോട്ടം, യജ്ഞപുരുഷകുണ്ട എന്ന പേരിലുള്ള യാഗശാല, സ്വാമിനാരായണ്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സഹജനാഥ് പ്രദര്‍ശന്‍ തുടങ്ങിയവയാണ് ക്ഷേത്ത്രതിലെ വിവിധ ഭാഗങ്ങള്‍.

Photo Courtesy: Dr Murali Mohan Gurram

ബിഗ് സ്ക്രീനില്‍

ബിഗ് സ്ക്രീനില്‍

50 മിനിറ്റ് ദൈര്‍ഘ്യമുള്ള നീലകണ്ഠയാത്രയെന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം ഏറെ ആകര്‍ഷകമാണ്. ഇന്ത്യയിലെവിടെയും ഇത്രയും വലിയ വെള്ളിത്തിരയില്ല. 85 അടി ഉയരവും 65 ഇടി നീളവുമുള്ളതാണിത്.
Photo Courtesy: Balurbala

പ്രധാനഭാഗങ്ങള്‍

പ്രധാനഭാഗങ്ങള്‍

യോഗി ഹൃദയ് കമല്‍, നീലകാന്ത് അഭിഷേക്, നാരായണ്‍ സരോവര്‍, പ്രേംവതി അഹര്‍ഗൃഹ്, എഎആര്‍എസ്എച്ച് സെന്റര്‍ എന്നിവയാണ് ക്ഷേത്രസമുച്ചയത്തിലെ മറ്റ് പ്രധാനഭാഗങ്ങള്‍.
Photo Courtesy: World

ഞങ്ങ‌ളെ ഫോളോ ചെയ്യാം

ഞങ്ങ‌ളെ ഫോളോ ചെയ്യാം

യാത്രകൾ ഇഷ്ടപ്പെടുന്നുവെങ്കിൽ ഞങ്ങളെ ഫോളൊ ചെയ്യാം, നിങ്ങളുടെ യാത്ര അനുഭവങ്ങൾ ‌പങ്കുവെയ്കൂ

Facebook

Twitter

Google

Read more about: delhi temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X