ഹാപ്പിയാകുവാൻ യാത്ര പോയാൽ ഡബിൾ ഹാപ്പിയായി തിരിച്ചെത്തിക്കുന്ന കുറച്ച് സ്ഥലങ്ങൾ... കിടിലൻ തടാകവും അതിനു സമീപത്തെ കാഴ്ചകളും പശ്ചിമഘട്ടത്തിന്റെ പച്ചപ്പും സീസണിൽ തകർത്തൊഴുകുന്ന വെള്ളച്ചാട്ടവും ഒക്കെയായി സഞ്ചാരികളെ കൊതിപ്പിക്കുന്ന നാടാണ് തപോല. മഹാരാഷ്ട്രയുടെ പച്ചപ്പിന്റെ കാഴ്ചകളിൽ അധികമൊന്നും ഉയർന്നു കേട്ടിട്ടില്ലെങ്കിലും വായിച്ചും കേട്ടുമറിഞ്ഞ് ഇവിടെ എത്തുന്നവർ കുറവൊന്നുമല്ല. മഹാരാഷ്ട്രയുടെ മിനി കാശ്മീർ എന്നറിയപ്പെടുന്ന തപോലയിലെത്തിയാൽ തിരിച്ചുവരുമ്പോൾ കുറഞ്ഞത് ഒരഞ്ച് വയസ്സെങ്കിലും കുറഞ്ഞ് പിന്നെയും പിന്നെയും ചെറുപ്പക്കാരായി മാറുമത്രെ. സഹ്യാദ്രിയുടെ മനംമയക്കുന്ന കാഴ്ചകള്‍ കാണിക്കുന്ന തപോലയുടെ വിശേഷങ്ങൾ!!
മനംമയക്കുന്ന തപോല
മഴക്കാലമായാൽ പച്ചപ്പുതപ്പണിഞ്ഞ് കാട്ടുപൂക്കളും ഒക്കെയായി പ്രകൃതിയുടെ മറ്റൊരു ഭാവമാണ് ഇവിടെ കാണാൻ സാധിക്കുക.
ശിവസാഗർ ലേക്കും കോയന തടാകവു അവിടുത്തെ കയാക്കിങ്ങും സ്കൂട്ടർ റൈഡും ഒക്കെ ഇവിടുത്തെ ചെറിയ ആകർഷണങ്ങളാണ്.
എത്തിച്ചേരുവാൻ
തോസീഗാർ വെള്ളച്ചാട്ടം
ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.
കാസ് പത്തർ
ഉയർന്ന നിരക്കിലുള്ള മഴ ലഭിക്കുന്ന ഇടമായതിനാലാണ് ഇവിടെ ഇത്രയും പച്ചപ്പ് കാണപ്പെടുന്നത്. മഴക്കാലത്താണ് ഈ പ്രദേശത്തിന്റെ ഭംഗി മുഴുവനും ആസ്വദിക്കുവാൻ സാധിക്കുക. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.



Click it and Unblock the Notifications















