» »അടിച്ചുപൊളിക്കാന്‍ ഗോവയെപ്പോലൊരിടം

അടിച്ചുപൊളിക്കാന്‍ ഗോവയെപ്പോലൊരിടം

By: Elizabath Joseph

സൂര്യകിരണങ്ങള്‍ പതിക്കുമ്പോള്‍ വെട്ടിത്തിളങ്ങുന്ന വെള്ളനിറമുള്ള മണല്‍, ആര്‍ത്തലച്ചു വരുന്ന തിരമാലയെ തോല്‍പ്പിക്കാന്‍ പറ്റുമോയെന്നു നോക്കി മണലിലൂടെ ചീറിപ്പായുന്ന വണ്ടികള്‍, മുന്നും പിന്നും നോക്കാതെ പാഞ്ഞുപോകുന്ന ഞണ്ടുകള്‍, തീരത്തിനു ചുറ്റും വളര്‍ന്നു നില്‍ക്കുന്ന കസുവാറിന ചെടികള്‍, പിന്നെ നീല നിറമുള്ള കടല്‍വെള്ളത്തില്‍ തെളിഞ്ഞു വരുന്ന പവിഴപ്പുറ്റുകളും ഇടയ്ക്കിടെയെത്തുന്ന ഡോള്‍ഫിനുകളും.

ഒന്നു പോയി കണ്ട് അടിച്ചുപൊളിച്ചാലോ എന്നു തോന്നിയെങ്കില്‍ അത്ഭുതമൊന്നുമില്ല. ഇന്ത്യയിലെ മികച്ച ബീച്ചുകളില്‍ ഒന്നായ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ മാല്‍വന്‍ എന്ന സ്ഥലത്തോട് ചേര്‍ന്നുള്ള തര്‍ക്കാര്‍ലി ബീച്ചാണ് കക്ഷി.

റിലാക്‌സ്ഡ് വീക്കെന്‍ഡ് ഡെസ്റ്റിനേഷന്‍

റിലാക്‌സ്ഡ് വീക്കെന്‍ഡ് ഡെസ്റ്റിനേഷന്‍

തിരക്കുകളില്‍ നിന്നകന്ന് കുറച്ചു ദിവസം ചെലവഴിക്കാന്‍ താല്പര്യമുള്ളര്‍ക്ക് തര്‍ക്കാര്‍ലി മികച്ച റിലാക്‌സ്ഡ് വീക്കെന്‍ഡ് ഡെസ്റ്റിനേഷനാണ്. ശാന്തമായൊഴുകുന്ന കടലും അടിത്തട്ടോളം കാണാന്‍ കഴിയുന്നത്ര തെളിഞ്ഞ ജലവും ഒക്കെ ശാന്തമായിരിക്കാന്‍ ആരെയും പ്രേരിപ്പിക്കും.
pc: Ankur P

ഡ്രൈവ് ഇന്‍ ബീച്ച്

ഡ്രൈവ് ഇന്‍ ബീച്ച്

ഇന്ത്യയിലെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചുകളില്‍ ഒന്നായാണ് തര്‍ക്കാര്‍ലി ബീച്ച് അറിയപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് ഡ്രൈവിങ്ങിനിവിടെ അനുയോജ്യം.
pc: Ankur P

സ്‌കൂബാ ഡൈവിങ്

സ്‌കൂബാ ഡൈവിങ്

സ്‌കൂബാ ഡൈവിങ്ങിനു പേരുകേട്ടതാണ് തര്‍ക്കാര്‍ലി ബീച്ച്. പഴിഴപ്പുറ്റുകള്‍ നിറഞ്ഞു കിടക്കുന്ന കടലിന്റെ അടിത്തട്ട് കാണാനാണ് ആളുകള്‍ ഇവിടെയെത്തുന്നത്. സ്‌കൂബാ ഡൈവിങ്ങിനായി മഹാരാഷ്ട്രയിലെ തന്നെ മികച്ച ഒരിടമാണ് തര്‍ക്കാര്‍ലിയും സമീപത്തുള്ള മറ്റു ബീച്ചുകളും.
വാട്ടര്‍ സ്‌പോര്‍ട്‌സില്‍ താല്പര്യമുള്ളവരുടെ സ്ഥിരം സങ്കേതമാണിവിടം.
pc: Chris Hau

ഗോവയ്ക്കു പോകുമ്പോള്‍

ഗോവയ്ക്കു പോകുമ്പോള്‍

ഗോവയ്ക്കു പോകുമ്പോള്‍ ഒരു സ്റ്റോപ് ഓവറായി തര്‍ക്കാര്‍ലിയെ കാണുന്നവര്‍ കുറവല്ല. അതിനാല്‍ത്തന്നെ ഗോവന്‍ ബീച്ചുകളുടെ ആരാധകരാണ് ഇവിടെയെത്തുന്നവരില്‍ അധികവും.
pc: Heath Alseike

കൊങ്കണ്‍ ബീച്ചുകളിലെ സുന്ദരി

കൊങ്കണ്‍ ബീച്ചുകളിലെ സുന്ദരി

കൊങ്കണ്‍ റൂട്ടിലെ ബീച്ചുകളില്‍ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള ബീച്ചാണ് തര്‍ക്കാര്‍ലി ബീച്ച്. ഗോവയോട് ചേര്‍ന്നു കിടക്കുമ്പോഴും ആളുകള്‍ ഇവിടെയെത്തുന്നു എന്നതുതന്നെയാണ് ഈ ബീച്ചിന്റെ പ്രത്യേതക. മഹാരാഷ്ട്രയിലെ ജനപ്രിയ ബീച്ചുകളില്‍ ഒന്നും തര്‍ക്കാര്‍ലിയാണത്രെ.
pc: Onkar Hoysala

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

45 കിലോമീറ്റര്‍ അകലെയുള്ള കൂടല്‍ റെയില്‍വേസ്‌റ്റേഷനാണ് തര്‍ക്കാര്‍ലി ബീച്ചിനടുത്തുള്ളത്. മുംബൈ, ഗോവ, പൂനെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ധാരാളം ട്രെയിനുകള്‍ ഇതുവഴി കടന്നു പോകാറുണ്ട്.
pc: Steven Conry

Read more about: maharashtra, goa, pune
Please Wait while comments are loading...