» »തവാങ് ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധാശ്രമം

തവാങ് ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധാശ്രമം

Written By: Elizabath

തട്ടുതട്ടായി കാണുന്ന മൊട്ടക്കുന്നില്‍ കുട്ടികള്‍ ചിത്രം വരച്ചതുപോലെ അടുക്കി വച്ചിരിക്കുന്ന സ്ഥലമാണ് തവാങ്. പ്രകൃതിഭംഗികൊണ്ടും മനോഹരമായ കൊടുമുടികള്‍ കൊണ്ടും വെള്ളച്ചാട്ടങ്ങല്‍ കൊണ്ടും തവാങ് പ്രശസ്തയാണെങ്കിലും ഇവിടം അറിയപ്പെടുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന പേരിലാണ്.
ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ തവാങ് ബുദ്ധാശ്രമത്തെക്കുറിച്ചറിയാം.

തവാങ് ബുദ്ധാശ്രമം

തവാങ് ബുദ്ധാശ്രമം

അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധാശ്രമമായ തവാങ് ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്നത്.

PC: Vikramjit Kakati

തവാങ്ങിനു പിന്നില്‍

തവാങ്ങിനു പിന്നില്‍

നഗരത്തിന് ഈ പേരു ലഭിക്കാന്‍ കാരണം ഇവിടുത്തെ ബുദ്ധാശ്രമം തന്നെയാണ്. താ എന്നാല്‍ കുതിരയും വാങ് എന്നാല്‍ തിരഞ്ഞെടുക്കുക എന്നുമാണ് അര്‍ഥം. തവാങ് എന്നാല്‍ കുതിര തിരഞ്ഞെടുത്തത് എന്ന അര്‍ഥമാണ്.

PC:Katochnr a

തെളിഞ്ഞ ആകാശത്തിലെ സ്വര്‍ഗ്ഗീയ പറുദ്ദീസ

തെളിഞ്ഞ ആകാശത്തിലെ സ്വര്‍ഗ്ഗീയ പറുദ്ദീസ

ടിബറ്റന്‍ ഭാഷയില്‍ ഗാല്‍ഡന്‍ നംഗ്യാല്‍ ലാത്സെ എന്നാണ് ഈ ആശ്രമം അറിയപ്പെടുന്നത്. തെളിഞ്ഞ ആകാശത്തിലെ സ്വര്‍ഗ്ഗീയ പറുദ്ദീസ എന്നാണ് ഇതിനര്‍ഥം. ഈ പേര് അന്വര്‍ഥമാക്കുന്നതുപോലെ തന്നെയാണ് ഇവിടുത്തെ അന്തരീക്ഷം.

PC:Trideep Dutta Photography

പതിനായിരം അടി ഉയരത്തിലെ അത്ഭുതം

പതിനായിരം അടി ഉയരത്തിലെ അത്ഭുതം

സമുദ്രനിരപ്പില്‍ നിന്നും 925 അടി ഉയരത്തിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുമുള്ള തവാങ് താഴ്‌വരയുടെ ദൃശ്യം അതിമനോഹരമാണ്.

PC:Prashant Ram

മൂന്നു നിലകളിലെ ആശ്രമം

മൂന്നു നിലകളിലെ ആശ്രമം

282 മീറ്റര്‍ നീളമുള്ള ഒരു മതിലിനാല്‍ ചുറ്റപ്പെട്ട ആശ്രമത്തിന് മൂന്നു നിലകളാണുള്ളത്. കൂടാതെ 65 കെട്ടിടങ്ങളും കാണാന്‍ സാധിക്കും.
എഡി 1680ല്‍ അഞ്ചാമത്തെ ലാമയായിരുന്ന മേറാക് ലാമ ലോദ്രെ പണികഴിപ്പിച്ചതാണിത്.

PC:Wikipedia

വ്യത്യസ്തമായ വാസ്തു

വ്യത്യസ്തമായ വാസ്തു

വളരെ ആകര്‍ഷണീയമായ രീതിയിലാണ് തവാങ് ബുദ്ധാശ്രമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കകാലിങ് എന്നു പേരായ ഒരു പ്രവേശനകവാടമാണ് ഇവിടുത്തെ ആദ്യത്തെ കാഴ്ച. വലിയ ഒരു സമ്മേളന മുറിയും സന്യാസിമാര്‍ക്ക് താമസിക്കാനുള്ള 65 ചെറിയ കെട്ടിടങ്ങളും ഇവിടെയുണ്ട്. ഒരേ സമയം 450 സന്യാസിമാര്‍ക്കാണ് ഇവിടെ കഴിയുവാന്‍ സാധിക്കുക.

PC:Giridhar Appaji Nag Y

പ്രസിദ്ധമായ ബുദ്ധപ്രതിമ

പ്രസിദ്ധമായ ബുദ്ധപ്രതിമ

ശ്രീ ബുദ്ധന്റെ 18 അടി ഉയരമുള്ള പദ്മപാദത്തില്‍ ഇരിക്കുന്ന പ്രതിമയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.

PC:Doniv79

അപൂര്‍വ്വമായ ഗ്രന്ഥ ശേഖരം

അപൂര്‍വ്വമായ ഗ്രന്ഥ ശേഖരം

പുരാതന പുസ്തകങ്ങളും കയ്യെഴുത്തു പ്രതികളും അപൂര്‍വ്വങ്ങളായ ഗ്രന്ഥങ്ങളുമൊക്കെ സൂക്ഷിച്ചിരിക്കുന്ന ഇവിടുത്തെ ലൈബ്രറി ഇവിടുത്തെ ഏറ്റവും വലിയ സ്വത്താണ്. ബുദ്ധമതത്തിലെം ആചാരങ്ങളെയും പഠനങ്ങളെയും കുറിച്ചുള്ള അപൂര്‍വ്വ ഗ്രന്ഥങ്ങളും ഉലിടെ കാണാം. സ്വര്‍ണ്ണ ലിപികളില്‍ എഴുതിയിരിക്കുന്ന പുസ്തകങ്ങളും ഇവിടെയുണ്ട്.

PC:Wikipedia

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

ലോസാര്‍ എന്നും തോര്‍ഗ്യാ എന്നും പേരായ രണ്ട്ആഘോഷങ്ങളാണ് ഇവിടെ പ്രധാനമായും ഉള്ളത്.
പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ 15 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ലോസാര്‍.
തിന്‍മയുടെ മേല്‍ നന്‍മ ജയിച്ചതിന്റെ ആഘോഷമാണ് തോര്‍ഗ്യായുടെ കാതല്‍. ചന്ദ്രകലണ്ടര്‍ അനുസരിച്ച് 11-ാം മാസത്തിലെ 18-ാം ദിവസമാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ത്യോര്‍ഗാ നടക്കുന്നത്.

PC:Arushi

തവാങ് സന്ദര്‍ശിക്കാന്‍ അനുയോജ്യം

തവാങ് സന്ദര്‍ശിക്കാന്‍ അനുയോജ്യം

മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയമാണ് തവാങ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയം നല്ലതാണെങ്കിലും മഞ്ഞുവീഴ്ചയുണ്ടാകും.

PC:Ani ttbr

എത്താന്‍

എത്താന്‍

ചൈനയുമായി അതിര്‍ത്തി പ്രശ്‌നമുള്ള തവാങ്ങില്‍ എത്തണമെങ്കില്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

ഇന്നര്‍ ലൈന്‍ പെര്‍മിറ്റിനെക്കുറിച്ച് വിശദമായി അറിയാം.

PC:Joshua Singh

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...