Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ തേയിലത്തോട്ടങ്ങള്‍

ഇന്ത്യയുടെ തേയിലത്തോട്ടങ്ങള്‍

By Maneesh

ചായ ഇല്ലെങ്കിന്‍ ഇന്ത്യയ്ക്കാര്‍ക്ക് എന്ത് ഉന്മേഷം? ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തേയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. അതില്‍ ഏകദേശം 70 ശതാമാനം തേയിലയും നമ്മള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ തേയിലത്തോട്ടങ്ങള്‍ ആരംഭിച്ചതും വ്യാവസായികാടിസ്ഥാനത്തില്‍ ചായപ്പൊടി നിര്‍മ്മിച്ച് തുടങ്ങിയതും.

ഇന്ത്യയിലേ പ്രശസ്തമായ ഹില്‍സ്റ്റേഷനുകളിലെല്ലാം തേയിലത്തോട്ടങ്ങളുണ്ട്. അതിനാല്‍ തേയിലത്തോട്ടങ്ങളും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ നിരവധി തേയിലത്തോട്ടങ്ങളുണ്ട്. ചില തേയിലത്തോട്ടങ്ങളില്‍ തങ്ങാനും സഞ്ചാരികളെ അനുവദിക്കാറുണ്ട്. തേയിലത്തോട്ടങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന തേയില ഫാക്ടറികളുടെ പ്രവര്‍ത്തനം കാണാനും ചിലയിടങ്ങളില്‍ സൗകര്യമുണ്ട്.

ഇന്ത്യയിലെ പ്രശസ്തമായ തേയിലത്തോട്ടങ്ങള്‍ നമുക്ക് പരിചയപ്പെടാം.

ഡാർജിലിംഗ്

ഡാർജിലിംഗ്

ഇന്ത്യയിൽ ഉദ്പ്പാദിപ്പിക്കുന്ന തേയിലയുടെ 25 ശതമാനവും ഉത്പ്പാദിപ്പിക്കുന്നത് ഡാർജിലിംഗിലാണ്. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഹിൽസ്റ്റേഷനായ ഡാർജിലിംഗിലെ ഏറ്റവും പ്രധാന ആകർഷണം ഇവിടുത്തെ തേയിലത്തോട്ടങ്ങളാണ്.

ഡാർജിലിംഗിലെ ഹോട്ട‌ൽ നിരക്കുകൾ പരിശോധിക്കാം

Photo Courtesy: Anilbharadwaj125

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾ

ദി ഹാപ്പി വാലി ടീ എസ്റ്റേറ്റ് ആണ് ഡാർജിലിംഗിലെ ഏറ്റവും പ്രശസ്തമായ തേയിലത്തോട്ടം. ഡാർജിലിംഗ് നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയായിട്ടാണ് ഈ തേയിലത്തോട്ടം സ്ഥിതിചെയ്യുന്നത്. 1854ൽ ഒരു ബ്രിട്ടീഷുകാരനാണ് ഇവിടെ തേയിലത്തോട്ടം തുടങ്ങിയത്.
Photo Courtesy: Royroydeb

സന്ദർശന സമയം

സന്ദർശന സമയം

ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 8 മണി മുതൽ വൈകുന്നേരം നാലുമണിവരെ ഇവിടെ സന്ദർശകരെ അനുവദിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.
Photo Courtesy: Joydeep

പോകാ‌ൻ പറ്റിയ സമയം

പോകാ‌ൻ പറ്റിയ സമയം

മാർച്ച് മുതൽ നവംബർ വരെയുള്ള സമയത്ത് ഇവിടം സന്ദർശിക്കാൻ അനുയോജ്യമാണ്. എന്നാൽ ജൂൺ മുതൽ സെപ്തംബർ വരെയുള്ള മഴക്കാലത്റ്റ്ജ് സന്ദർശനം ഒഴിവാക്കുന്നതാണ് നല്ലത്.

Photo Courtesy: Anilbharadwaj125

അസാം

അസാം

ഇന്ത്യയിലെ നോർത്തീസ്റ്റ് സംസ്ഥാനങ്ങളിലെ സംസ്ഥാനാമായ അസാമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പ്പാദിപ്പിക്കുന്നത്. ബ്രഹ്മപുത്ര താഴ്വരകളാണ് അസാമി‌ൽ തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലം. ഈ താഴ്വരയുടെ മധ്യഭാഗമായ ജോ‌ർഹാട്ട് അറിയപ്പെടുന്നത് ലോകത്തിന്റെ തേയില തലസ്ഥാനം എന്നാണ്.
Photo Courtesy: Akarsh Simha

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾ

ജോർഹാട്ടിലെ ഗാതൂംഗ ടീ എസ്റ്റേറ്റ് ആണ് ഏറെ പ്രശസ്തം. നൂറു വർഷത്തിലേറേ പാരമ്പര്യമുള്ള ഒരു ഗസ്റ്റ്‌ഹൗസും ഇവിടെയുണ്ട് ബാന്യൻ ഗ്രോവ് എന്നാണ് ഇതിന്റെ പേര് കോളോണിയൽ ശൈലിയിൽ നിർമ്മിച്ച ഈ ഗസ്റ്റ ഹൗസിൽ ഏഴോളം മുറികളുണ്ട്.
Photo Courtesy: Amlan Basumatari

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

മെയ് പകുതി മുതൽ ജൂൺ അവസാനം വരേയാണ് ഇവിടെ യാത്ര ചെയ്യാൻ അനുകൂല സമയം. എല്ലാ വർഷവും നവംബറിൽ ജോർഹട്ടിൽ തേയില ഉത്സവം നടക്കാറുണ്ട്.
Photo Courtesy: MUKESH JAIN

മൂന്നാർ

മൂന്നാർ

കേരളത്തിലെ പ്രശസ്തമായ ഹിൽസ്റ്റേഷനായ മൂന്നാർ തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. കിലോമീറ്ററുകളോളം ദൂരത്തിൽ പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ പ്രത്യേകത.
കുറഞ്ഞ നിരക്കിൽ മൂന്നാറിൽ ഹോട്ടലുകൾ

Photo Courtesy: Bimal K C
പോകാൻ ചില സ്ഥലങ്ങൾ

പോകാൻ ചില സ്ഥലങ്ങൾ

മൂന്നാറിലെ ടീ മ്യൂസിയമാണ് മൂന്നാറിൽ എത്തിയാൽ പോകേണ്ട പ്രധാന സ്ഥലം. തേയിലയുടെ ചരിത്രം മുതൽ ഉത്പാദന രീതി വരയുള്ള കാര്യങ്ങളെക്കുറിച്ച് അറിവ് ലഭിക്കാൻ ഇവിടം മികച്ചതാണ്. കുണ്ടള ടീ പ്ലാന്റേഷനും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന സ്ഥലമാണ്.
Photo Courtesy: Kerala Tourism

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

ആഗസ്റ്റ് മുതൽ മെയ് വരെയുള്ള കാലമാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. ഡിസംബർ മുതൽ ജനുവരി വരെയുള്ള കാലഘട്ടത്തിൽ വലിയ തണുപ്പാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.
Photo Courtesy: himanisdas

നീലഗിരി

നീലഗിരി

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽപ്പെട്ട നീലഗിരി മലനിര തേയിലത്തോട്ടങ്ങൾക്ക് പേരു കേട്ട സ്ഥലമാണ്. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടി സ്ഥിതി ചെയ്യുന്നത് നീലഗിരിയിലാണ്.
Photo Courtesy: luist & his inner pig on Flickr

പോകാൻ ചില സ്ഥലങ്ങൾ

പോകാൻ ചില സ്ഥലങ്ങൾ

കുന്നൂരാണ് നീലഗിരിയിൽ തേയിലത്തോട്ടങ്ങൾക്ക് ഏറ്റവും പേരുകേട്ട സ്ഥലം. ഊട്ടിക്ക് വളരെ അടുത്തായാണ് കുന്നൂർ സ്ഥിതി ചെയ്യുന്നത്. മേട്ടുപ്പാളയത്ത് നിന്ന് വളരെ എളുപ്പത്തിൽ കുന്നൂരിൽ എത്തിച്ചേരാം.
കുന്നൂരിലെ ഹോട്ടൽ നിരക്കുകൾ പരിശോധിക്കാം

Photo Courtesy: Sandip Bhattacharya
പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

ഏത് സമയവും സന്ദർശിക്കാവുന്നതാണ്. എന്നാൽ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് കനത്ത തണുപ്പാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.
Photo Courtesy: http://www.flickr.com/photos/sandipb/

വയനാട്

വയനാട്

വയനാട്ടിലെ മാനന്തവാടിക്ക് അടുത്തുള്ള പേര്യയാണ് തേയിലത്തോട്ടങ്ങൾക്ക് ഏറ്റവും പേരുകേട്ട സ്ഥലം. കൽപ്പറ്റയിലും നിരവധി തേയിലത്തോട്ടങ്ങളുണ്ട്. കനത്ത മഴയുള്ള സമയം ഒഴികേ എല്ലാക്കാലത്തും ഇവിടെ സന്ദർശിക്കാൻ അനുയോജ്യമാണ്.

വയനാട്ടിലെ ഹോട്ടൽ നിരക്കുകൾ പരിശോധിക്കാം

Photo Courtesy: Kmkutty at English Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X