» »ദിവസത്തില്‍ മൂന്നു പ്രാവശ്യം നിറംമാറുന്ന ശിവലിംഗമുള്ള ക്ഷേത്രം

ദിവസത്തില്‍ മൂന്നു പ്രാവശ്യം നിറംമാറുന്ന ശിവലിംഗമുള്ള ക്ഷേത്രം

Written By: Elizabath

ക്ഷേത്രങ്ങള്‍ മിക്കപ്പോഴും അത്ഭുതത്തിന്റെയും ആശ്ചര്യത്തിന്റെയും കേന്ദ്രങ്ങളാണ്.
സാമാന്യബുദ്ധിക്ക് പലപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കും.
ശാസ്ത്രത്തിനു പോലും തെളിയിക്കാന്‍ കഴിയാത്ത പല അത്ഭുതങ്ങളുമാണ് മിക്കപ്പോഴും ക്ഷേത്രങ്ങളില്‍ കാണാന്‍ കഴിയുക. ശാസ്ത്രത്തിനു വേണ്ടത്രെ തെളിവുകള്‍ നല്കാന്‍ കഴിയാത്ത ക്ഷേത്രങ്ങളെക്കുറിച്ചുള്ള കഥകള്‍ നിഗൂഢതകളുടെ കീഴിലാണ് വരിക. അത്തരത്തില്‍ ദിവസത്തില്‍ മൂന്നു തവണ നിറം മാറുന്ന ശിവലിംഗമുള്ള, ഭൂമിയുടെ കേന്ദ്രത്തോളം നീളമുണ്ടെന്ന് കരുതപ്പെടുന്ന ശിവലിംഗമുള്ള ഒരു ക്ഷേത്രത്തെക്കുറിച്ച് അറിയാം.

അചലേശ്വര്‍ മഹാദേവ ക്ഷേത്രം

അചലേശ്വര്‍ മഹാദേവ ക്ഷേത്രം

രാജസ്ഥാനിലെ അചല്‍ഗഡ് കോട്ടയ്ക്കു സമീപം ഡോല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന അചലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തിയാല്‍ കാണാന്‍ കഴിയുന്നത് ഒറ്റനോട്ടത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത അത്ഭുതങ്ങളാണ്.

ദിവസത്തില്‍ മൂന്നുതവണ നിറംമാറുന്ന ശിവലിംഗം

ദിവസത്തില്‍ മൂന്നുതവണ നിറംമാറുന്ന ശിവലിംഗം

ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗത്തിന്റെ നിറം ഒരു ദിവസം മൂന്നു തവണ മാറുമത്രെ. പുലര്‍ച്ചെ ചുവന്ന നിറത്തലും ഉച്ചയോടെ കുങ്കുമ നിറത്തിലും കാണപ്പെടുന്ന ശിവലിദം വൈകുന്നേരമാകുമ്പോഴേക്കും കറുത്ത നിറമാകുമത്രെ.
ഈ അത്ഭുതത്തിന് സാക്ഷികളാകാനായി ദിവസം മുഴുവന്‍ ആളുകള്‍ ഇവിടെ ഇരിക്കും.

ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അത്ഭുതം

ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അത്ഭുതം

സൂര്യപ്രകാശത്തിന്റെ വരവിനനുസരിച്ചാണ് ശിവലിംഗത്തിന്റെ നിറം മാറുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും അവര്‍ക്ക് ഇത് തെളിയിക്കാനായിട്ടില്ല.

ശിവപാദം ആരാധിക്കുന്നിടം

ശിവപാദം ആരാധിക്കുന്നിടം

ലോകത്ത് മറ്റൊരിടത്തും ആരാധിക്കാത്ത ശിവന്റെ പാദം ഇവിടെ ശിവലിംഗത്തോടൊപ്പെ ആരാധിക്കുന്നുണ്ട് എന്നത് ഈ ക്ഷേത്രത്തെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

അനന്തമായ ശിവലിംഗം

അനന്തമായ ശിവലിംഗം

വിശ്വാസികള്‍ പറയുന്നത് ഭൂമിയുടെ അറ്റത്തോളം ഈ ശിവലിംഗം നീണ്ടിരിക്കുന്നു എന്നാണ്. കാരണം ആയിരക്കണക്കിന് അടി ഭൂമി കുഴിച്ചിട്ടും ഇവിടുത്തെ ശിവലിംഗത്തിന്റെ അവസാനം കണ്ടെത്താനായിട്ടില്ലത്രെ. ആര്‍ക്കും ഇതുവരെയും ഇവിടുത്തെ ശിവലിംഗത്തിന്റെ നീളം അറിയില്ല.

പഞ്ചലോഹങ്ങളില്‍ തീര്‍ത്ത നന്ദി

പഞ്ചലോഹങ്ങളില്‍ തീര്‍ത്ത നന്ദി

ശിവന്റെ വാഹനമായ നന്ദിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് പഞ്ചലോഹങ്ങളാല്‍ നിര്‍മ്മിച്ചാണ്.

ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നിടം

ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നിടം

തന്റെ മുന്നില്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്ന ഭക്തരെ ഇവിടത്തെ ശിവന്‍ വെറുംകയ്യോടെ മടക്കി അയക്കാറില്ലെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. വിവാഹം ശരിയാവാത്ത യുവാക്കളാണ് ഇവിടെ ഏറ്റവുമധികം എത്തുന്നത്.

നരക കവാടം

നരക കവാടം

നിഗൂഢതകള്‍ നിറഞ്ഞ ഈ ക്ഷേത്രത്തിലെ വിശ്വാസങ്ങളും നിഗൂഢതകല്‍ നിറഞ്ഞതാണ്. ക്ഷേത്രത്തിനുള്ളിലായി കാണപ്പെടുന്ന ഒരു ദ്വാരം നരകത്തിലേക്കുള്ള കവാടമാണെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. ക്ഷേത്രക്കുളത്തിനു സമീപമുള്ള കുളത്തിനടുത്ത് മൂന്നു കാളകളുടെ രൂപം സൂചിപ്പിക്കുന്നതും ഇതാണത്രെ.

Read more about: shiva temples rajasthan epic forts

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...