Search
  • Follow NativePlanet
Share
» »തമിഴ്നാടിനെ പ്രശസ്തമാക്കിയ ക്ഷേത്രനഗരങ്ങൾ

തമിഴ്നാടിനെ പ്രശസ്തമാക്കിയ ക്ഷേത്രനഗരങ്ങൾ

By Maneesh

തമിഴ്നാട് അറിയപ്പെടുന്നത് തന്നെ ക്ഷേത്രങ്ങളുടെ നാട് എന്നാണ്. വിസ്മയകരമായ രീതിയിൽ നിർമ്മിച്ച നിരവധി ക്ഷേത്രങ്ങളാണ് തമിഴ് നാട്ടിൽ എത്തുന്ന ഓരോ സഞ്ചാരികളേയും അതിശയിപ്പിക്കുന്നത്. ക്ഷേത്രങ്ങളുടെ ബാഹുല്യം ഒരു പക്ഷെ, ഏത് ക്ഷേത്രത്തിൽ സന്ദർശനം നടത്തണമെന്ന കാര്യത്തിൽ സഞ്ചാരികളെ ഏറേ ആശയക്കുഴപ്പത്തിലാക്കാം.

തമിഴ്നാട്ടിൽ നിരവധി ക്ഷേത്രങ്ങളാണ് സഞ്ചാരികൾക്ക് മുന്നിൽ വിസ്മയം വിരിയിച്ച് തലയെടുപ്പോടെ നിൽക്കുന്നത്. ദ്രാവിഡ ശൈലിയിലുള്ള ഗോപുരങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഗോപുരങ്ങളിലൊക്കെ അത്ഭുതകരമായ വിധത്തിൽ ചിത്രപ്പണികളും ചെയ്തിട്ടുണ്ട്.

തമിഴ്നാട്ടിലെ പലനഗരങ്ങളും അറിയപ്പെടുന്നത് തന്നെ ക്ഷേത്രനഗരങ്ങളെന്നാണ്. ഇത്തരത്തിലുള്ള ചില ക്ഷേത്ര നഗരങ്ങളേയും അവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങളേയും നമുക്ക് പരിചയപ്പെടാം. ഓർക്കുക, തമിഴ്നാട്ടിൽ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുണ്ട്. അവയിൽ പലതും പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണ്. എന്നാൽ ഓരോ സഞ്ചാരികളും നിർബന്ധമായും കണ്ടിരിക്കേണ്ട നിർമ്മാണ വിസ്മയങ്ങളാണ് നമ്മൾ പരിചയപ്പെടുന്നത്. ഇവയിൽ മിക്കവാറും ക്ഷേത്രങ്ങളും പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണ്.

പഞ്ചഭൂത സ്ഥലങ്ങളേക്കുറിച്ച് വായിക്കാം

തമിഴ്നാട്ടിലെ ക്ഷേത്രഗോപുരങ്ങളേക്കുറിച്ച് അറിയേണ്ടേ?

മധുര

മധുര

പുരാതനകാലത്ത് തന്നെ തമിഴ്നാട്ടിലെ ഏറെ പ്രശസ്തമായ നഗരമാണ് മധുര. മധുരയോളം പ്രശസ്തമാണ് അവിടുത്തെ മധുര മീനാക്ഷി ക്ഷേത്രം. പതിനെഞ്ച് ഏക്കറോളം വ്യാപിച്ച് കിടക്കുന്നതാണ് ഈ ക്ഷേത്ര സമുച്ഛയം. ക്ഷേത്രത്തിലെ 4500 ഓളം തൂണുകളും പന്ത്രണ്ടോളം ഗോപുരങ്ങളും സഞ്ചാരികൾക്ക് ഏറെ കൗതുകവും വിസ്മയവും നൽകുന്നതാണ്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Vinayaraj

തഞ്ചാവൂർ

തഞ്ചാവൂർ

പതിനൊന്നാം നൂറ്റാണ്ടിൽ തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനമായിരുന്നു തഞ്ചാവൂർ. രാജരാജ ചോളൻ ഒന്നാമന്റെ ഭരണകാലമായിരുന്നു തമിഴ്നാടിന്റെ സുവർണകാലം. ഏഴുപതോളം ബൃഹത് ക്ഷേത്രങ്ങളാണ് ഇക്കാലത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രശസ്തമായ ക്ഷേത്രം ബൃഹദേശ്വര ക്ഷേത്രമാണ്. പ്രാചീനമായ ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Jparande

കുംഭകോണം

കുംഭകോണം

തഞ്ചാവൂരിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് കുംഭകോണം പട്ടണം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ 18 ക്ഷേത്രങ്ങളിൽ ഏറെ പ്രശസ്തം ശാരംഗപാണി ക്ഷേത്രമാണ്. കുംഭകോണത്തിന് പടിഞ്ഞാറായി 12 കിലോമീറ്റർ സഞ്ചരിച്ചാൽ മറ്റൊരു ക്ഷേത്രം കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഐരാതേശ്വര ക്ഷേത്രമാണ് അത്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്:Rsmn

രാമേശ്വരം

രാമേശ്വരം

തൂണുകൾ നിറഞ്ഞ ഇടനാഴികളാണ് രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകത. ഓരോ തൂണുകളും മനോഹരമായി പെയ്ന്റ് ചെയ്ത് സുന്ദരമാക്കിയിട്ടുണ്ട്. കടലിൽ നിന്ന് 100 മീറ്റർ മാത്രം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ കടലിൽ കുളിച്ചിട്ട് വേണം പ്രവേശിക്കാൻ. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Vishnukiran L.S

തിരുവണ്ണാമല

തിരുവണ്ണാമല

തമിഴ്നാട്ടിലെ പഞ്ചഭൂത സ്ഥലങ്ങളിൽ ഒന്നാണ് തിരുവണ്ണാമല. അരുണാചല മലയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന തിരുവണ്ണാമലയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം അരുണാചലേശ്വര ക്ഷേത്രമാണ്. അഗ്നിയുടെ രൂപത്തിലാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. അതിനാൽ ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്ന ശിവലിംഗം അറിയപ്പെടുന്നത് അഗ്നിലിംഗം എന്ന പേരിലാണ്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Thriyambak J. Kannan

ചിദംബരം

ചിദംബരം

പഞ്ചഭൂത സ്ഥലങ്ങളിൽ ഒന്നായ ചിദംബരത്തെ ഏറെ പ്രശസ്തമാക്കുന്നത് അവിടുത്തെ നടരാജ ക്ഷേത്രമാണ്. ശിവനെയാണ് നടരാജനായി ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. പണ്ടുകാലത്ത് ശൈവരുടെ പ്രധാന ആരാധനാകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ശൈവവിഭാഗക്കാര്‍ പ്രബലരായിരുന്ന തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട 5 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: BishkekRocKs

തിരുച്ചിറപ്പള്ളി

തിരുച്ചിറപ്പള്ളി

തമിഴ്നാട്ടില്‍ പുരാതനകാലം മുമ്പേ ജനവാസമുണ്ടായിരുന്ന നഗരങ്ങളിലൊന്നാണ് തിരുച്ചിറപ്പള്ളി. നിരവധി രാജവംശങ്ങള്‍ ഭരിച്ചിരുന്ന നഗരത്തിലും പരിസരത്തും സമ്പന്നമായ പുരാതനകാലത്തിന്റെ ശേഷിപ്പുകള്‍ സഞ്ചാരികള്‍ക്ക് കാണാം. ഇവിടുത്തെ വിഷ്ണു ക്ഷേത്രമായ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രമാണ് ഏറെ പ്രശസ്തം. കൂടുതൽ വായിക്കാം
ചിത്രത്തിന് കടപ്പാട്: Nagarjun Kandukuru

കാഞ്ചിപുരം

കാഞ്ചിപുരം

ക്ഷേത്രങ്ങളുടെ പെരുമയും ബാഹുല്യവും നിമിത്തം "ആയിരം ക്ഷേത്രങ്ങളുടെ നഗരം" എന്നാണ് വിദേശസഞ്ചാരികള്‍ക്കിടയില്‍ കാഞ്ചിപുരം അറിയപ്പെടുന്നത്. പല്ലവവംശ രാജാക്കന്മാരുടെ തലസ്ഥാന പട്ടണം എന്ന ഖ്യാതിയും ചരിത്രഭൂപടത്തില്‍ ഇതിന് ഇടം നേടിക്കൊടുത്തിട്ടുണ്ട്. ആ സുവര്‍ണ്ണ കാലത്തെ അനുസ്മരിച്ച് കാഞ്ചിയാവതി, കോഞ്ചീവരം എന്നീ പേരുകളില്‍ ഈ നഗരം ഇന്നും അറിയപ്പെടുന്നു. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Ssriram mt

പഴനി

പഴനി

പുണ്യ സ്ഥലം എന്ന രീതിയിലാണ്‌ പഴനി ലോകത്തിന്‌ മുമ്പില്‍ അറിയപ്പെടുന്നത്‌. ഭഗവാന്‍ മുരുകന്‍ നിവസിക്കുന്നത്‌ പഴനിയിലാണന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. മുരക ക്ഷേത്രം എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന പഴനി ദണ്ഡായുതപാണി സ്വാമി മുരുകന്‍ ക്ഷേത്രം ഇവിടുത്തെ ഒരു മലമുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. മറ്റൊരു പ്രധാന ക്ഷേത്രമായ കുറുഞ്ഞി ആണ്ടവര്‍ ക്ഷേത്രം ഇവിടെ നിന്നും നോക്കിയാല്‍ കാണാം. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Ranjithsiji

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+