» »കന്നട ക്ഷേത്രങ്ങളിലൂടെയൊരു തീര്‍ഥയാത്ര

കന്നട ക്ഷേത്രങ്ങളിലൂടെയൊരു തീര്‍ഥയാത്ര

Written By: Elizabath

കര്‍ണ്ണാടക, നിറങ്ങളുടെയും സംസ്‌കാരത്തിന്റെയും രുചിയുടെയും നാട്. അപൂര്‍വ്വങ്ങളായ ഒട്ടേറെ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന കന്നഡമണ്ണ് നിരവധി പോരാട്ടങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും സാക്ഷ്യം വഹിച്ച ഒരിടം കൂടിയാണ്. ക്ഷേത്രങ്ങളുടെയും ഐതിഹ്യങ്ങളുടെയും കാര്യത്തില്‍ കര്‍ണ്ണാടകയുടെ പിന്നിലാണ് മറ്റെല്ലാ സ്ഥലങ്ങളും. അത്രയധികം വിശ്വാസത്താല്‍ ആഴപ്പെട്ട ഒരിടമാണിത്.
കര്‍ണ്ണാടകയെ ആഴത്തില്‍ അറിയാന്‍ കന്നട ക്ഷേത്രങ്ങളിലൂടെയൊരു തീര്‍ഥയാത്ര നടത്തിയാലോ?

ബേലൂര്‍

ബേലൂര്‍

ബേലൂര്‍ എന്ന പേര് ചരിത്രപ്രേമിയെ ആദ്യം ഓര്‍മ്മിപ്പിക്കുക രണ്ട് കാര്യങ്ങളാണ്. രാമകൃഷ്ണ മഠത്തിന്റെ ആസ്ഥാനവും ഹൊയ്‌സാല വംശത്തിന്റെ തലസ്ഥാനവുമായ നഗരമാണ് ഇത്. കര്‍ണ്ണാടകയിലെ ഹസ്സനില്‍ സ്ഥിതി ചെയ്യുന്ന ബേലൂര്‍ ചെന്നകേശവ ക്ഷേത്രം മനോഹരമായ വാസ്തുവിദ്യ കൊണ്ട് ആരെയും അത്ഭുതപ്പെടുത്തും എന്നതില്‍ സംശയമില്ല. ഹൊയ്‌സാല കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മഹത്തരമായ നിര്‍മ്മിതിയായാണ് ഇതിനെ കണക്കാക്കുന്നത്.

PC:Bikashrd

ഹലേബിഡ്

ഹലേബിഡ്

പുരാതനകാലത്ത് സമുദ്രത്തിന്റെ കവാടം എന്നറിയപ്പെട്ടിരുന്ന ഹലേബിഡ് ബേലൂരില്‍ നിന്നും 16 കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ദ്വാര സമുദ്ര എന്നറിയപ്പെട്ടിരുന്ന ഇവിടം 12,13 നൂറ്റാണ്ടുകളില്‍ ഹൊയ്‌സാല വംശത്തിന്റെ തലസ്ഥാനം കൂടിയായിരുന്നു. പ്രധാനമായും രണ്ടു ഹിന്ദു ക്ഷേത്രങ്ങളും ഒരു ജൈന്‍ ബസഡിയുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
പുരാണകഥകള്‍ കൊത്തിവെച്ചിരിക്കുന്ന അകത്തളങ്ങളും ചുവരുകളും ഇവിടെ കാണാന്‍ സാധിക്കും.

PC:Ankush Manuja

കൊല്ലൂര്‍

കൊല്ലൂര്‍

മൂകാംബിക ദേവിയുടെ വാസസ്ഥാനം എന്ന പേരില്‍ പ്രസിദ്ധമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കര്‍ണ്ണാടകയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. പരശുരാമന്‍ സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ശിവനും ശക്തിയും ഒരുമിക്കുന്ന ജ്യോതിര്‍ലിംഗത്തിന്റെ സ്ഥാനം കൂടിയാണ്.
വിദ്യാദേവതയുടെ വാസസ്ഥാനമായി കണക്കാക്കുന്ന ഇവിടം കുട്ടികളുടെ എഴുത്തിനിരുത്തിനും അരങ്ങേറ്റത്തിനും പേരുകേട്ടതാണ്.

PC: Rojypala

ഹൊറനാഡു

ഹൊറനാഡു

ഭദ്ര നദിയുടെ കരയില്‍ ചിക്കമംഗളുരുവില്‍ സ്ഥിതി ചെയ്യുന്ന ഹൊറനാഡുഅന്നപൂര്‍ണ്ണേശ്വരി ദേവിയുടെ ക്ഷേത്രമാണ്. കര്‍ണ്ണാടകയില്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട തീര്‍ഥാടന കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ഇവിടം. അന്നത്തിന്റെ ദേവതയായ അന്നപൂര്‍ണ്ണേശ്വരിയെയാണ് ഇവിടെ ആരാധിക്കുന്നത്. ദേവിയുടെ അനുഗ്രഹം ലഭിച്ചവര്‍ക്ക് പിന്നീടൊരിക്കലും ഭക്ഷണത്തിന് ദാരിദ്രം അനുഭവിക്കേണ്ടി വരില്ലെന്നാണ് വിശ്വാസം.

PC:Wind4wings

ഉഡുപ്പി

ഉഡുപ്പി

ദ്വൈത വൈഷ്ണവിസത്തിന്റെ ജന്‍മസ്ഥലമായി അറിയപ്പെടുന്ന ഇടമാണ് ഉഡുപ്പി. കൃഷ്ണ മഠ്, അഷ്ടമഠ് എന്നിങ്ങനെ രണ്ട് സ്ഥലങ്ങളാണ് ഇവിടുത്തെ തീര്‍ഥാടന കേന്ദ്രങ്ങള്‍.

PC:Ms Sarah Welch

കട്ടില്‍

കട്ടില്‍

മംഗലാപുരത്തു നിന്നും 29 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കട്ടില്‍ ദക്ഷിണ കര്‍ണ്ണാടകയിലെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടന കേന്ദ്രമാണ്.നന്ദിനി നദിയിലെ ചെറിയ തുരുത്തില്‍ സ്ഥിതി ചെയ്യുന്ന ദുര്‍ഗാ പരമേശ്വരി ക്ഷേത്രമാണ് ഇവിടുത്തെ പേരുകേട്ട ക്ഷേത്രം.

ധര്‍മ്മസ്ഥല

ധര്‍മ്മസ്ഥല

ആത്മീയതയുടെ അത്ഭുതം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ധര്‍മ്മസ്ഥല.ദക്ഷിണ കന്നഡ ജില്ലയില്‍ നേത്രാവദി നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം ശിവന്റെ അവതാരമായ മഞ്ജു നാഥന്റെ വാസകേന്ദ്രമായാണ് കണക്കാക്കുന്നത്.

കുക്കെ

കുക്കെ

വിഷ്ണുവിനെ നാഗങ്ങളുടെ നാഥനായി ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. കുമാര പര്‍വ്വതത്തിന്റെ മുന്നിലായി സ്ഥിതി ചെയ്യുന്ന ഇവിടം ട്രക്കിങ്ങ് പ്രേമികളുടെ ഇഷ്ട സങ്കേതം കൂടിയാണ്. ആശ്ലേഷ ബലി പൂജയുടെ അന്ന് ഇവിടെ എത്തി പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടത്തിയാല്‍ കാലസര്‍പ്പ ദോഷം മാറും എന്നുമൊരു വിശ്വാസമുണ്ട്.

PC:C21Ktalk

ശൃംഗേരി

ശൃംഗേരി

ആദിശങ്കരാചാര്യര്‍ തന്റെ ആദ്യമഠം സ്ഥാപിച്ച ശൃങ്കേരി ഏറെ വിശുദ്ധമായ ഒരു സ്ഥലമായാണ് കണക്കാക്കുന്നത്. വിദ്യാശങ്കര ക്ഷേത്രവും ശാരദാംബ ക്ഷേത്രവുമാണ് ഇവിടുത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍.

PC:Ashok Prabhakaran

ഗോകര്‍ണ

ഗോകര്‍ണ

ശിവന്റെ ഉത്ഭവസ്ഥാനമായി ഭക്തര്‍ കണക്കാക്കുന്ന സ്ഥലമാണ് ഗോകര്‍ണ. പ്രകൃതി സൗന്ദര്യത്തിന് ഏറെ പേരുകേട്ട ഇവിടെ തീര്‍ഥാടകരെ കൂടാതെ ധാരാളം വിനോദസഞ്ചാരികളും എത്താറുണ്ട്. മഹാബലേശ്വര്‍ ക്ഷേത്രം,മഹാദണപതി,ഉമാ മഹേശ്വര, തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍.

PC:Official Site

മുരുഡേശ്വര്‍

മുരുഡേശ്വര്‍

ശിവന്റെ ഭീമാകാരമായ പ്രതിമയുടെ പേരില്‍ അറിയപ്പെടുന്ന മുരുഡേശ്വര്‍ ഒരുപാട് തീര്‍ഥാടകരെത്തുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്. ലോകത്തിലെ ഉയരമേറിയ ശിവരൂപങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇവിടുത്തെ ശിവന്റെ പ്രതിമയ്ക്കുള്ളത്.
ഗീതോപദേശം,ഏഴു കുതിരകളെ പൂട്ടിയ രഥത്തിലേറിയ സൂര്യഭഗവാന്‍ തുടങ്ങിയ ശില്പങ്ങളും ഇന്ന് മുരുഡേശ്വര ക്ഷേത്രപരിസരത്തുണ്ട്.

PC:Vijayakumarblathur

Read more about: temple karnataka pilgrimage

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...