Search
  • Follow NativePlanet
Share
» »മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ആരാധിക്കുന്ന വിചിത്ര ക്ഷേത്രങ്ങള്‍!

മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ആരാധിക്കുന്ന വിചിത്ര ക്ഷേത്രങ്ങള്‍!

ഐതിഹ്യങ്ങളിലെയും വിശ്വാസങ്ങളിലെയും ദുഷ്ട കഥാപാത്രങ്ങളെ അല്ലെങ്കില്‍ അത്ര അത്ര പ്രാധാനമല്ലാത്ത കഥാപാത്രങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം..

By Elizabath Joseph

ഹൈന്ദവ വിശ്വാസം അനുസരിച്ച് മുപ്പത്തിമുക്കോടി ദൈവങ്ങളാണ് ഉള്ളത്. അതില്‍ മിക്ക ദൈവങ്ങളെയും ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ക്ഷേത്രങ്ങളോ ചെറിയ ഒരു കോവിലു പോലുമോ ഇല്ലാത്ത ഒര ചെറിയ ഗ്രാമം പോലും നമ്മുടെ രാജ്യത്ത് കാണുവാന്‍ സാധിക്കില്ല.
എന്നാല്‍ ദുഷ്ടരായ ആളുകള ദൈവമാക്കി ആരാധിക്കുന്നത് നമുക്ക് തീര്‍ത്തും അപരിചിതമാണ്. അതുകൊണ്ടുതന്നെ മഹാഭാരതത്തിലെ ദുഷ്ടകഥാപാത്രങ്ങളെ, അതായത് ഒരു ദൈവിക പരിവേഷം നാം നല്കാത്ത കഥാപാത്രങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ നമുക്ക് വിചിത്രമായ അറിവായിരിക്കും.
ഐതിഹ്യങ്ങളിലെയും വിശ്വാസങ്ങളിലെയും ദുഷ്ട കഥാപാത്രങ്ങളെ അല്ലെങ്കില്‍ അത്ര അത്ര പ്രാധാനമല്ലാത്ത കഥാപാത്രങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം..

ഗാന്ധാരി ക്ഷേത്രം

ഗാന്ധാരി ക്ഷേത്രം

മഹാഭാരതത്തിലെ കഥാപാത്രങ്ങളില്‍ ഒന്നുംകൈരവരുടെ മാതാവുമായ ഗാന്ധാരിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ടത്രെ. കര്‍ണ്ണാടകയിലെ മൈസൂരിന് സമീപമുള്ള ഹേബ്ബിയ ഗ്രാമത്തിലാണ് വിചിത്രമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദൈവിയുടെ രൂപത്തിലാണ് ഗാന്ധാരിയെ ഇവിടെ ആരാധിക്കുന്നത്. തന്റെ പുത്രന്‍മാരോട്, പ്രത്യേകിച്ച് ദുര്യോധനനോട് അന്ധമായ സ്‌നേഹമുള്ള ഒരാളായിരുന്നു ഗാന്ധാരി. കാഴ്ചശക്തിയുള്ള അവര്‍ കണ്ണുകള്‍ മൂടിക്കെട്ടിയായിരുന്നു ജീവിച്ചിരുന്നത്.
2008 ല്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്.

PC- Ramanarayanadatta astri

ദുര്യോധന ക്ഷേത്രം

ദുര്യോധന ക്ഷേത്രം

മഹാഭാരതത്തിലെ ഏറ്റവും ദുഷ്ടകഥാപാത്രങ്ങളില്‍ ഒന്നായ ദുര്യോധനനെ ആരാധിക്കുന്നവരും ഉണ്ടത്രെ. അതില്‍ ഏറ്റവും രസകരമായ കാര്യം എന്നത് ആ ക്ഷേത്രം നമ്മുടെ കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ്. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ഒറ്റ ക്ഷേത്രം മാത്രമേയുള്ളൂ. കൊല്ലം ജില്ലയിലെ പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രമാണത്. മലനട അപ്പൂപ്പന്‍ എന്നാണ് ദുര്യോധനന്‍ ഇവിടെ അറിയപ്പെടുന്നത്.
ദുര്യോധനനന്‍ ഇവിടെയെത്തിയ കഥപാണ്ഡവരുടെ വനവാസക്കാലത്താണ് ദുര്യോധനന്‍ മലനടയിലെത്തിയതെന്നാണ് വിശ്വാസം. യാത്ര ചെയ്ത് ക്ഷീണിച്ചുവലഞ്ഞ ദുര്യോധനന്‍ഒരു കുടിലിലെത്തി വെള്ളം ചോദിക്കുകയുണ്ടായി. ശുദ്ധമായ മദ്യമാണ് അവര്‍ ദുര്യോധനനു കുടിക്കാന്‍ നല്കിയത്. പിന്നീട് അദ്ദേഹം ഈ ഗ്രാമത്തില്‍ സ്ഥിരതാമസമാക്കി എന്നാണ് വിശ്വാസം. പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. ഇവിടുത്തെ വനങ്ങളിലുണ്ടാവാമെന്നു കരുതി പാണ്ഡവരെ തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹിച്ച അവര്‍ക്ക് ഒരു കുറവസ്ത്രീ മധുചഷകം നല്‍കി സല്‍ക്കരിച്ചുവെന്നും കൗരവരാജാവ് 101 ഏക്കര്‍ നല്‍കി അനുഗ്രഹിച്ചുവെന്നും ആണ് കഥ. നിഴല്‍ക്കുത്തില്‍ പാണ്ഡവരെ വകവരുത്തുവാന്‍ നിയോഗിക്കപ്പെട്ട ഭാരതമലയന്റെ വാസസ്ഥാനമായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്.

PC- Printed by Chore Bagan Art Studio

മലക്കുട മഹോത്സവം

മലക്കുട മഹോത്സവം

നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറുന്ന മലക്കുട മഹോത്സവം നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ആഘോഷമാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുക്കാനായി ഇവിടെ എത്തുന്നത്. മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഉത്സവത്തിന് കൊടിയേറുന്നത്. എടുപ്പുകുതിരയും കാളയും മലനടയപ്പൂപ്പന്റെ അനുഗ്രഹത്തിനായി കാത്തു നില്‍ക്കുന്നത് കാണാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.
മലക്കുട മഹോത്സവത്തിലെ കെട്ടുകാഴ്ചകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്നത് കാളവേലയാണ്. കാളയും എടുപ്പു കുതിരയുമാണ് ഏറ്റവും ആകര്‍ഷകമായ കാര്യങ്ങള്‍. മലനടയപ്പൂപ്പന് കാളയെയാണ് ഇഷ്ടം.

PC:Official site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലാണ് പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും പത്തനംതിട്ട അടൂരിലേക്കോ കൊല്ലം ചക്കുവള്ളിയിലേക്കോ ബസ് കയറുക. ഇവിടെ നിന്ന് മലനടയിലേക്ക് ബസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. 17 കിലോമീറ്റര്‍ അകലെയുള്ള കരുനാഗപ്പള്ളിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

കര്‍ണ ക്ഷേത്രം

കര്‍ണ ക്ഷേത്രം

മഹാഭാരതത്തിലെ ഏറ്റവും വലിയ പോരാളിയായ കര്‍ണ്ണനെ ആരാധിക്കുന്ന ക്ഷേത്രങ്ങളും ഉണ്ട്. ഉത്തരാഖണ്ഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാഭാരതത്തിലെ പ്രധാന സത്രീ കഥാപാത്രങ്ങളിലൊന്നായ കുന്തിയുടെ മകനാണ് കര്‍ണ്ണന്‍ വിവാഹം കഴിക്കുന്നതിനു മുന്നേ പിറന്ന കര്‍ണ്ണനെ കുന്തി നദിയില്‍ ഉപേക്ഷിക്കുകയും പിന്നീട് ഒരു തേരാളി അദ്ദേഹത്തെ എടുത്തു വളര്‍ത്തുകയുമായിരുന്നു എന്നാണ് മഹാഭാരതം പറയുന്നത്. വളരെ ഉദാരമനസ്‌കനും ദാനശീലനുമായാണ് കര്‍ണ്ണന്‍ അറിയപ്പെടുന്നത്.

PC- Ramanarayanadatta astri

ശകുനി ക്ഷേത്രം

ശകുനി ക്ഷേത്രം

ഇങ്ങനെയും ക്ഷേത്രമുണ്ടോ എന്ന് നിങ്ങള്‍ രണ്ടുവട്ടം ആലോചിക്കും ഈ ക്ഷേത്രത്തിന്റെ പേരു കേള്‍ക്കുമ്പോള്‍. മഹാഭാരതത്തിലെ ഏറ്റവും കുടിലത നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നാണ് ശകുനി. ഇതും കേരളത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. കൊല്ലം ജില്ലയിലം കൊട്ടാരക്കര താലൂക്കില്‍ പവിത്രേശ്വരം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം ഉള്ളത്. ഇവിടെ വച്ചാണ് ശകുനി ശിവനില്‍ നിന്നും മോക്ഷം നേടിയത് എന്ന ഒരു വിശ്വാസവും ഉണ്ട്.

PC- Ramanarayanadatta astri

പൂജകള്‍ ഇല്ലാത്ത ക്ഷേത്രം

പൂജകള്‍ ഇല്ലാത്ത ക്ഷേത്രം

മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഈ ക്ഷേത്രത്തില്‍ പൂജ നടത്താറില്ല. എന്നാല്‍ ഭക്തര്‍ ശകുനിക്ക് കള്ള്, പട്ട്, ഇളനീര്‍ എന്നിവ കാണിക്ക നല്‍കാറുണ്ട്. ഇവിടുത്തെ കുറവര്‍ എന്ന സമുദായമാണ് ശകുനിയെ ആരാധിക്കുന്നത്. ശകുനി ഒരു ദുഷ്ട കഥാപാത്രം അല്ലെന്നാണ് അവരുടെ വിശ്വാസം. സാഹചര്യങ്ങളാണ് ശകുനിയെ പ്രതികരം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് അവരുടെ വിശ്വാസം

PC: Girishchavare

ഭീഷ്മ ക്ഷേത്രം

ഭീഷ്മ ക്ഷേത്രം

ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മാചാര്യരെ ആരാധിക്കുന്ന ക്ഷേത്രം അലഹാബാദിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ അപൂര്‍വ്വമായ ഈ ക്ഷത്രം പണികഴിപ്പിച്ചിരിക്കുന്നത് ജെ.ആര്‍ ഭട്ട് എന്നു പേരായ ഒരു അഭിഭാഷകനാണ്. ഗംഗയുടെ മകനായ ഭീഷ്മരെ ദൈവമായി കണക്കാക്കുന്ന ക്ഷേത്രം 1961 ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.

PC- Mahavir Prasad Mishra

Read more about: temples epic pilgrimage history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X