» »ഗോവന്‍ ട്രിപ്പ് അടിച്ചുപൊളിക്കാന്‍ 10 വ്യത്യസ്ത കാര്യങ്ങള്‍

ഗോവന്‍ ട്രിപ്പ് അടിച്ചുപൊളിക്കാന്‍ 10 വ്യത്യസ്ത കാര്യങ്ങള്‍

Written By: Elizabath

ഗോവന്‍ ബീച്ചും പാര്‍ട്ടിയും കണ്ട് തിരിച്ചു വരുന്ന രീതിയിലാണ് മിക്കവരും ഗോവയിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ഗോവയിലെ അത്ഭുതങ്ങള്‍ ഒളിച്ചിരിക്കുന്നത് ബീച്ചുകളില്ല എന്ന കാര്യം അധികമാര്‍ക്കും അറിയില്ല എന്നതാണ് സത്യം. ബീച്ചില്‍ മാത്രം പോയി കറങ്ങി വരുന്നവര്‍ നഷ്ടമാക്കുന്നത് ഗോവയില്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന കുറച്ചധികം സന്തോഷങ്ങളാണ്. ബീച്ചും പാര്‍ട്ടിയുമില്ലാത്ത ഗോവയുടെ മറ്റൊരു മുഖം.  അടിച്ചുപൊളിക്കുന്നതിലുമപ്പുറം ഒരു യാത്ര മനോഹരമാക്കാന്‍ മറ്റെന്തൊക്കെ വേണമോ അതെല്ലാം ഗോവയിലുണ്ട്. ഗോവയുടെ കാണാക്കാഴ്ചകളിലൂടെ... ഗോവയില്‍ നിന്ന് ചില വ്യത്യസ്ത കാഴ്ചകള്‍

തകര്‍ന്ന കപ്പലുകള്‍ക്കിടയിലൂടെയൊരു സ്‌കൂബാ ഡൈവിങ്

തകര്‍ന്ന കപ്പലുകള്‍ക്കിടയിലൂടെയൊരു സ്‌കൂബാ ഡൈവിങ്

ഗോവന്‍ കടലുകള്‍ ഒരുപാട് കപ്പലപകടങ്ങള്‍ക്ക് സാക്ഷിയും ശേഷിപ്പുകളുടെ സൂക്ഷിപ്പുകാരനുമാണ്. തകര്‍ന്നടിഞ്ഞ് കിടക്കുന്ന കപ്പലിനുള്ളിലൂടെയൊരു സ്‌കൂബാ ഡൈവിങ് അത്ഭുതകരമായ ഒരു അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല. 1943 ല്‍ മാത്രം നാലു കപ്പലുകളാണ് ഗോവന്‍ കടലില്‍ തകര്‍ന്നടിഞ്ഞത്. മൂന്നു ജെര്‍മ്മന്‍ കപ്പലുകളും ഒരു ഇറ്റാലിയന്‍ കപ്പലുമാണിത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്തുള്ള കപ്പലവശിഷ്ടങ്ങളും ഇവിടെയുണ്ട്.

ഗോവയിലെ ഗ്രാന്‍ഡെ ഐലന്‍ഡിനു സമീപമുള്ള രണ്ടു കപ്പലുകളില്‍ മാത്രമേ സ്‌കൂബാ ഡൈവിങ്ങിന് അനുമതിയുള്ളൂ. ആഴക്കടലിലേക്ക് പോകാന്‍ താല്പര്യമില്ലാത്തവര്‍ക്കായി ചെറിയ ഡൈവുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

PC: bhinddalenes

മുതലയെ കണ്ടെത്താം

മുതലയെ കണ്ടെത്താം

ധീരന്‍മാരായ സഞ്ചാരികളെ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഗോവ ഒരുക്കിയിരിക്കുന്ന മറ്റൊരു അത്ഭുതം. കനാലിലൂടെ ഒഴുകുന്ന ബോട്ടിലിരിക്കുമ്പോള്‍ താഴെയായി പതിയെ നീന്തുന്ന ഒരു മുതലയെ കണ്ടാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. സാഹസീകമായ ഈ കൂടിക്കാഴ്ചയ്ക്ക് സാവോയ് സ്‌പൈസ് പ്ലാന്റേഷനാണ് അവസരമൊരുക്കുന്നത്. കൂടാതെ ആനയെ കുളിപ്പിക്കാനും ഇവിടെ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. പോണ്ട മാഴ്‌സല്‍ റോഡിലാണിത് സ്ഥിതി ചെയ്യുന്നത്.

PC: Ross Huggett

നീരുറവയിലൊരു കുളി

നീരുറവയിലൊരു കുളി

ഉറവയില്‍ നിന്നും ഒലിക്കുന്ന നീരുറവയില്‍ കുളിക്കണമെന്ന് ആഗ്രഹമില്ലാത്തവര്‍ ആരും കാണില്ല. ഗോവന്‍ യാത്രയിലെ കുളി ഉറവയില്‍ നിന്നാകണമെന്ന് താല്പര്യമുള്ളവര്‍ക്കൊരു വഴിയുണ്ട്. പനാജിയില്‍ നിന്നും ആറു കിലോമീറ്റര്‍ മാത്രം അകലെയുള്ള
പൊംബൂര്‍പാ സോറിലാണ് ഉറവ സ്ഥിതി ചെയ്യുന്നത്. ഗോവയില്‍ ഇത്തരത്തിലൊരു കാഴ്ച അപൂര്‍വ്വമാണെന്നു മാത്രമല്ല ഇവിടെയെത്തുന്നവര്‍ വഴിയാണ് ആളുകള്‍ ഈ ഉറവയെക്കുറിച്ച് അറിയാന്‍ തുടങ്ങിയതും. വ്യത്യസ്തത ആഗ്രഹിക്കുന്ന ആര്‍ക്കും ഇവിടെ എത്തി മടങ്ങാം.

PC: Jonas Löwgren

 മണ്ണില്‍ക്കുളി

മണ്ണില്‍ക്കുളി

പടര്‍ന്നു പന്തലിച്ചൊരു ബോധി വൃക്ഷം, സമീപത്തായി സ്വീറ്റ് വാട്ടര്‍ ലേക്കും ചൂടുറവയും. ഇത്രയും സൗകര്യങ്ങള്‍ ഒത്തു കിട്ടിയ സ്ഥിതിക്ക് ചെളിയില്‍ പുതഞ്ഞൊരു പ്രകൃതിദത്ത കുളി വേണ്ടന്നു വയ്ക്കുന്നതെങ്ങന.. അരംബോല്‍ ബീച്ചിനു സമീപത്തായാണ് ഈ മണ്ണില്‍ക്കുളിക്ക് അവസരമുള്ളത്. തടാകത്തിന്റെ സമീപത്തായി പ്രകൃതിദത്ത കളിമണ്ണിന്റെ വലിയൊരു ശേഖരമുണ്ട്. ഇത് അന്വേഷിച്ച് വിദേശികള്‍ ധാരാളം പേര്‍ ഇവിടെയെത്താറുണ്ട്.

PC: Leonardo Shinagawa

വഞ്ചിയിലൊരു പക്ഷി നിരീക്ഷണം

വഞ്ചിയിലൊരു പക്ഷി നിരീക്ഷണം

മരത്തിന്റെ ചുവട്ടിലോ കാടിന്റെ ഉള്ളിലോ പോയി പക്ഷി നിരീക്ഷണത്തിന് താല്പര്യമില്ലാത്തവര്‍ക്ക് ഈ മാര്‍ഗ്ഗം പരീക്ഷിക്കാം. വഞ്ചിയോ ബോട്ടോ ഉപയോഗിച്ച് സൗത്ത് ഗോവയിലെ കനാലുകളിലൂടെ പക്ഷികളെ നിരീക്ഷിക്കുന്നത് എങ്ങനെയുണ്ടാകും. ആള്‍ക്കൂട്ടത്തില്‍ നിന്നകന്ന് ഗോവ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു വഴിയാണിത്. കുറച്ച് ഭാഗ്യം കൂടിയുണ്ടെങ്കില്‍ അപൂര്‍വ്വങ്ങളായ മീന്‍കൊത്തികളെയും മുതലകളെയും കാണാന്‍ സാധിക്കും.

PC: Land Between the Lakes

 മരിയോ മിറാന്‍ഡ സൂവനീറുകള്‍

മരിയോ മിറാന്‍ഡ സൂവനീറുകള്‍


ഗോവന്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന മരിയോ മിറാന്‍ഡ സൂവനീറുകള്‍ സ്വന്തമാക്കാതെ ഒരു ഗോവന്‍ യാത്രയും പൂര്‍ണ്ണമാവുകയില്ല. ഗോവയെ തൂണിലും തുരുമ്പിലും അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല.

PC: Gayatri Krishnamoorthy/Creative Commons

കൗ ബീച്ച് സന്ദര്‍ശനം

കൗ ബീച്ച് സന്ദര്‍ശനം

നിരനിരയായി നടന്നു നീങ്ങുന്ന കന്നുകാലികള്‍. തെങ്ങുകളുടെ തണലില്‍ വെയില്‍ കാഞ്ഞു കിടക്കുന്ന ചില പശുക്കളും ഇക്കൂട്ടത്തില്‍ കാണാം. ഗോവയിലെ അത്ഭുതകരമായ കാഴ്ചകളിലൊന്നാണ് കടല്‍ത്തീരത്ത് നടക്കാനെത്തുന്ന കന്നുകാലികള്‍. സൗത്ത് ഗോവയ്ക്ക് സമീപമുള്ള അഗോന്‍ഡാ ബീച്ചിലാണ് രസകരമായ ഈ കാഴ്ചയുള്ളത്. പശുക്കളെ ഒഴിച്ചു നിര്‍ത്തിയാല്‍ ബീച്ച് ഏറെക്കുറെ വിജനമാണെന്നു തന്നെ പറയാം. ടൂറിസ്റ്റുകളില്‍ നിന്നും അകന്നൊരു ബീച്ചില്‍ സമയം ചിലവഴിക്കണമെങ്കില്‍ ഇവിടേക്കു പോരാം.

PC: Klaus Nahr

തനിനാടന്‍ ഗോവന്‍ രുചി

തനിനാടന്‍ ഗോവന്‍ രുചി

കടല്‍ ഭക്ഷണത്തിലും ഫെനിയിലും മാത്രമല്ല ഗോവന്‍ കൈപ്പുണ്യമെന്ന് തിരിച്ചറിയണമെങ്കില്‍ ഗോവയിലെ നാടന്‍ ഭക്ഷണവും കഴിച്ചിരിക്കണം. മത്സ്യവിഭവങ്ങളില്‍ സ്‌പെഷ്യലിസ്റ്റുകളായ ഗോവക്കാരുടെ റെയ്ച്ചാഡോ മസാലയിലുണ്ടാക്കുന്ന മീന്‍ ഏറെ വിശേഷപ്പെട്ടതാണ്.
ആടിന്റെ കാല്‍പാദം ഉപയോഗിച്ചുണ്ടാക്കുന്ന അര്‍മേനിയന്‍ഡ കാഷും പ്രധാനപ്പെട്ടൊരു വിഭവമാണ്.

PC: Ron Dollete

 ബോണ്ട്‌ലയിലൊരു ദിനം

ബോണ്ട്‌ലയിലൊരു ദിനം

ഗോവയിലെ ഏറ്റവും ചെറിയ സംരക്ഷിത വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലെ ഒരു ദിവസം ചിലവഴിക്കുന്നത് നല്ലതാണ്. ബീച്ചുകളില്‍ നിന്നും പബ്ബുകളില്‍ നിന്നും അകന്നുള്ള ഗോവയുടെ മറ്റൊരു മുഖം കണ്ടെത്താന്‍ ഈ ദിവസം സഹായിക്കും. കടുവയും പുലിയും ജക്കാളും കരടിയും മുതലയുമെല്ലാം നിറഞ്ഞ ഇവിടം എട്ടു സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധി ഭരിക്കുന്നത് കാണാന്‍ രസമാണ്. ജയന്റ് വുഡ് സ്‌പൈഡേഴ്‌സിന്റെ ചിലന്തിവല ഹൊറര്‍ സിനിമകളെ ഓര്‍മ്മപ്പെടുത്തും. പനാജിമില്‍ നിന്നും ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്.

PC: Karan Dhawan India

കോട്ട നടുവിലെ ദേവാലയം

കോട്ട നടുവിലെ ദേവാലയം

കോട്ടയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഗോവയിലെ പള്ളിയെക്കുറിച്ച് കേട്ടിട്ടുള്ളല്‍ ചുരുക്കമായിരിക്കും.
പനാജിയില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ടിരാകോള്‍ ഫോര്‍ട്ടിനുള്ളിലാണ് സെന്റ് ആന്റണിയുടെ പേരിലുള്ള ചെറിയ ദേവാലയമാണിത്. ഗോവന്‍ വാസ്തുവിദ്യയിലാണിത് നിര്‍മ്മിച്ചിരിക്കുന്നത്.
PC:Mvkulkarni23

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...