Search
  • Follow NativePlanet
Share
» »താച്ചിവാലിയെന്ന ദൈവത്തിന്‍റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗം

താച്ചിവാലിയെന്ന ദൈവത്തിന്‍റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗം

താച്ചി വാലി... ഹിമാചല്‍ പ്രദേശിലെ മറ്റുപല ഇടങ്ങളെയും പോലെ സഞ്ചാരികള്‍ക്ക് തീര്‍ത്തും അപരിചിതമായി കിടക്കുന്ന മറ്റൊരിടം. കേട്ടറിഞ്ഞും യാത്രയിലെ പരിചയങ്ങള്‍വെച്ചും ദിശാബോര്‍ഡുകള്‍ വായിച്ചും മാത്രം സഞ്ചാരികള്‍ എത്തിച്ചേരുന്ന അകിമനോഹരമായ നാടാണ് താച്ചി വാലി. ദൈവത്തിന്‍റെ താഴ്വരയെന്ന് സഞ്ചാരികളും പ്രദേശവാസികളും ഒരുപോലെ വിളിക്കുന്ന താച്ചി താഴ്വര കണ്‍മുന്നിലെത്തിക്കുന്നത് വേറൊരു ലോകമാണ്.

ഹിമാചലിലെ സ്പിതിയിലും മണാലിയിലും റോത്താങ്ങിലും ദല്‍ഹൗസിയിലും മാത്രമായി യാത്ര തീര്‍ക്കാതെ മറ്റിടങ്ങള്‍ കൂടി തേടുന്ന സാഹസികരായ സഞ്ചാരികളാണ് മിക്കപ്പോഴും താച്ചിയില്‍ കാലുകുത്തുന്നത്. പ്രകൃതിയു‌ടെ മ‌ടിത്തട്ടിലേക്ക് ചേര്‍ന്നിരിക്കുന്ന ഇവിടം ഹിമാചലിലെ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിലൊന്നും കൂടിയാണ്. താച്ചിവാലിയുടെ വിശേഷങ്ങളിലേക്ക്

ഓട്ടില്‍ നിന്നും താച്ചിയെന്ന ആപ്പിള്‍ ഗ്രാമത്തിലേക്ക്

ഓട്ടില്‍ നിന്നും താച്ചിയെന്ന ആപ്പിള്‍ ഗ്രാമത്തിലേക്ക്

ഹാമാചല്‍ സഞ്ചാരികള്‍ക്ക് ഓ‌ട്ട് പരിചയമുള്ള ഇ‌ടമാണ്. ബാന്‍ജാറിലേക്കും ജിബിയിലേക്കുമെല്ലാമുള്ള സഞ്ചാരികളു‌‌ടെ വഴി. ഓ‌ട്ടില്‍ നിന്നുമാണ് താച്ചിയിലേക്കുള്ള യാത്രയുടെ തു‌‌ടക്കം. ബാലി ചൗക്കി വരെയുള്ള പാതയില്‍ നിന്നുമാണ് താച്ചിയിലേക്ക് തിരിയുന്നത്. വലത്തേയ്ക്കുള്ള വഴി ബാന്‍ജാര്‍, ജിബിയിലേക്ക് പോകുമ്പോള്‍ ഇടത്തേയ്ക്കുള്ള പാതയാണ് താച്ചിയു‌‌‌‌ടേത്. ഇനി മുകളിലേത്ത് കയറ്റമാണ്, വന്ന വഴിയേയും സമാനതരമായി ഒഴുകുന്ന നദിയേയും അതിന്റെ പാട്ടിനുവിട്ട് മുകളിലേക്കുള്ള കയറ്റം....

ആപ്പിള്‍ തോട്ടങ്ങളിലേക്ക്

ആപ്പിള്‍ തോട്ടങ്ങളിലേക്ക്

മുകളിലേക്കുള്ള കയറ്റം കൂടുന്നതനുസരിച്ച് കാഴ്ചയു‌ടെ വിസ്തൃതിയും ഏറി വരും. ദേവ്ധര്‍, പാഞ്ചയിന്‍ തുടങ്ങിയ ഗ്രാമങ്ങളെ പിന്നിട്ട് രണ്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ഒടുവില്‍ ബസ് ചെന്നുനില്‍ക്കുന്ന ഇടമാണ് താച്ചി. താഴ്വരയിലെ ആദ്യഗ്രാമം കൂടിയാണിത്. ബസിന്റെ അവസാന സ്റ്റോപ്പും ഇതാണ്.

ആദ്യകാഴ്ചയില്‍

ആദ്യകാഴ്ചയില്‍

ആദ്യ കാഴ്ചയില്‍ കേട്ടതുപോലെയുള്ള ഭംഗി തോന്നില്ലെങ്കിലും മുന്നോട്ട് പോകുമ്പോള്‍ താച്ചിയു‌‌ടെ രൂപം തെളിയും. പൈനും സെഡാറും ആപ്പിള്‍ തോട്ടങ്ങളും പിന്നെ വളരെക്കുറച്ച് ആളുകളുമുള്ള ഒരു ഗ്രാമം. വിനോദ സഞ്ചാരികള്‍ എത്തിച്ചേരാത്ത ഇടമായതിനാല്‍ താമസസൗകര്യങ്ങളും ഹോസ്റ്റേകളും എല്ലാം വളരെ കുറവാണ്. ഗ്രാമത്തിനു പുറത്തേയ്ക്കും കുന്നിന്‍മുകളിലേക്കുമെല്ലാം കയറുവാന്‍ ‌ട്രക്കിങ്ങ് ട്രയലുകളും ഇവിടെയുണ്ട്. കുറച്ചുദൂരം നടന്നാല്‍ തന്നെ അതിമനോഹരമായ കാഴ്ചകള്‍ മുന്നില്‍ തെളിയുവാന്‍ തുടങ്ങും.

ഹഡിംബാ ടെംപിള്‍ ‌ട്രക്ക്

ഹഡിംബാ ടെംപിള്‍ ‌ട്രക്ക്

ഗ്രാമത്തില്‍ നിന്നും എളുപ്പത്തില്‍ പോകുവാന്‍ സാധിക്കുന്ന ട്രക്കുകളിലൊന്നാണ് ഹഡിംബാ ടെംപിള്‍ ‌ട്രക്ക്. വ്യത്യസ്തങ്ങളായ ആപ്പില്‍ തോട്ടങ്ങള്‍ക്കു നടുവിലൂടെ പോകുന്ന ഈ ട്രക്കിങ്ങില്‍ അകലക്കാഴ്ചയില്‍ കുളു താഴവരയും ബുന്ദര്‍ വിമാനത്താവളവുമെല്ലാം കാണാം. യാത്ര തുടര്‍ന്നാല്‍ എത്തിച്ചേരുന്ന ഹഡിംബാ ക്ഷേത്രം വ്യത്യസ്തമായ ഒരു നിര്‍മ്മിതിയാണ്. ഇവിടെ നിന്നും മുകളിലേക്ക് പോയാല്‍ ബി‌ട്ടു നാരായണ്‍ ക്ഷേത്രവും കാണാം.

 കാഴ്ചകള്‍ വേറെയും

കാഴ്ചകള്‍ വേറെയും

വേറെയും നിരവധി കാഴ്ചകളും ട്രക്കിങ്ങുകളും ഇവിടെയുണ്ട്.
റോപാ പോണ്ട്, ബീജ് പ്ലേറ്റ്, ചാജ്വാലാ,ബിത്തു നാരായണ്‍ ക്ഷേത്രം, സപോനി ധാര്‍, അഷു അല്ലി വെള്ളച്ചാ‌ട്ടം തുടങ്ങിയവ അതില്‍ ചിലതു മാത്രമാണ്.

എങ്ങനെ താച്ചി വാലിയിലേത്താം

എങ്ങനെ താച്ചി വാലിയിലേത്താം

കുളു-മണാലിയിലേക്ക് പോകുന്ന ഏതെങ്കിലും ബസ് കയറി ഓട്ടോ എന്ന സ്ഥലത്ത് ഇറങ്ങുക. ഓട്ടോ ടണലിന് തൊട്ടുപിന്നിലാണ് ഇതുള്ളത്. ഇവിടെ തച്ചി ബസുകൾ നിര്‍ത്തിയിടും. നിരവഝി ബസുകള്‍ ഈ വഴി സര്‍വ്വീസ് നടത്തുന്നതിനാല്‍ കാത്തിരുന്നാല്‍ ബസ് വരും എന്നകാര്യത്തില്‍ സംശയം വേണ്ട. ഓട്ടോയിൽ നിന്ന് തച്ചി വില്ലേജിലേക്ക് ലാർജി, ബാലി ചൗക്കി വഴി ഏകദേശം 2 മണിക്കൂർ സമയം യാത്രയ്ക്കെടുക്കും.

 താച്ചി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

താച്ചി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

എപ്പോള്‍ സന്ദര്‍ശിച്ചാലും അതിമനോഹരമായ അനുഭവമാണ് താച്ചി നല്കുന്നത്. ആപ്പിള്‍ പാകമാകുന്ന ഓഗസ്റ്റ് മാസം മികച്ച സമയമാണ്. വസന്തവും വേനൽക്കാലവും ഇവിടെ യോജിച്ച സമയമാണ്. ശൈത്യകാലത്ത് നിങ്ങൾക്ക് മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം.

ജിബി-പർവ്വതങ്ങൾക്കിടയിൽ മറഞ്ഞു കിടക്കുന്ന ഹിമാചൽ ഗ്രാമംl

ഡെറാഡൂൺ...അത്ഭുത കാഴ്ചകൾ കൊണ്ട് സഞ്ചാരികളുടെ മനം മയക്കുന്ന നാട്<br />ഡെറാഡൂൺ...അത്ഭുത കാഴ്ചകൾ കൊണ്ട് സഞ്ചാരികളുടെ മനം മയക്കുന്ന നാട്

ബാംഗ്ലൂർ ഗൈസ്...ഗോവയ്ക്ക് ട്രെയിനിൽ പോയാലോ... സമയം ലാഭിക്കാം..കാഴ്ചയും കാണാം...ബാംഗ്ലൂർ ഗൈസ്...ഗോവയ്ക്ക് ട്രെയിനിൽ പോയാലോ... സമയം ലാഭിക്കാം..കാഴ്ചയും കാണാം...

കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X