Search
  • Follow NativePlanet
Share
» »ഗണപതിയെ സ്ത്രീയാക്കി ആരാധിക്കുന്ന വിചിത്ര ക്ഷേത്രം...പേര് വിനായകി!!

ഗണപതിയെ സ്ത്രീയാക്കി ആരാധിക്കുന്ന വിചിത്ര ക്ഷേത്രം...പേര് വിനായകി!!

വിഘ്നങ്ങൾ അകറ്റുന്നവനാണ് വിഘ്നേശ്വര‍ൻ. മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാലു കൈകളുമുള്ള ഗണപതിയുടെ രൂപം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല, കൊച്ചുകൂട്ടികളുടെ ഒരു ഹീറോ കൂടിയാണ് ഗണപതി. ഈ ഗണപതിയെ ഒരിക്കലെങ്കിലും ഒരു സ്ത്രീയായി സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ? ആനയുടെ തലയും ഒരു സ്ത്രീയുടെ ശരീരവും ഒക്കെയുള്ള ഒരു രൂപം. കേട്ടിട്ട് വിസ്മയിക്കേണ്ട...ഇങ്ങനെയും ഗണപതിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്.

വിനായകി

വിനായകി

ഒരു സ്ത്രീയുടെ രൂപത്തിലുള്ള ഗണപതിയെ വിനായകി എന്നാണ് പറയുന്നത്. ചിലയിടങ്ങളിൽ
ഗജാനനി എന്ന പേരിലും ഈ രൂപം അറിയപ്പെടുന്നു. ആനയുടെ തലയുള്ള ഹിന്ദു ദേവത എന്നാണ് പലയിടങ്ങളിലും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദു മതഗ്രന്ഥങ്ങളിൽ പോലും വളരെക്കുറച്ചു മാത്രം പറഞ്ഞിരിക്കുന്ന ഒരു ദൈവമാണ് വിനായകി.

PC:Biswarup Ganguly

 ഗണപതിയുടെ ഹൃദയം

ഗണപതിയുടെ ഹൃദയം

ആനയുമായുള്ള രൂപസാദൃശ്യം കൊണ്ടാണ് വിനായകിയെ ഗണപതിയുടെ സ്ത്രീരൂപം എന്നു പറയുന്നതെന്നും ചിലർ പറയുന്നു. സ്ത്രീ ഗണേശ, വൈനായകി, ഗജാനന, വിഘ്നേശ്വരി, ഗണേശിനി എന്നെല്ലാം വിവിധയിടങ്ങളിൽ ഈ രൂപത്തെ വിളിക്കുന്നു. ഈനയുടെ തലയുള്ള മനാ്ത്രിക, ഹണപതിയുടെ ബ്രാഹ്മണ ശക്തി, താന്ത്രിക് യോഗിനി എന്നിങ്ങനെ വേറെയും കുറേ വിശേഷണങ്ങൾ വിനായകിക്കുണ്ട്.
ബുദ്ധമതത്തിലെ കൃതികളിൽ ഗണപതിയുടെ ഹൃദയം എന്നാണ് വിനായകി അറിയപ്പെടുന്നത്.

PC:AswiniKP

ഏതാണ് ഈ ക്ഷേത്രം

ഏതാണ് ഈ ക്ഷേത്രം

തമിഴ്നാട്ടിലാണ് ഇന്ത്യയിൽ തന്നെ ഏറ്റവും അപൂർവ്വമായ ക്ഷേത്രമാണ് കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന സ്താനുമലയൻ ക്ഷേത്രം. താനുമലയൻ ക്ഷേത്രം എന്നും ഇതറിയപ്പടുന്നുണ്ട്. പക്ഷേ, മലയാളികൾക്ക് കൂടുതലും അറിയുക ശുചീന്ദ്രപുരം ക്ഷേത്രം എന്ന പേരാണ്.

PC: Ssriram mt

ത്രിമൂർത്തികളുടെ ക്ഷേത്രം

ത്രിമൂർത്തികളുടെ ക്ഷേത്രം

ത്രിമൂർത്തികള്‍ക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്. സ്ഥാനുമലയ എന്നാൽ തന്നെ ത്രിമൂർത്തികൾ എന്നാണ് അർഥം. സ്ഥാനു എന്നാല്‍ ശിവനും മാല്‍ എന്നാല്‍ വിഷ്ണുവും അയന്‍ എന്നാല്‍ ബ്രഹ്മാവ് എന്നുമാണ് അര്‍ഥം.

Ssriram mt

ത്രിമൂർത്തികളുടെ പരീക്ഷണം

ത്രിമൂർത്തികളുടെ പരീക്ഷണം

ക്ഷേത്രത്തിന് ഒട്ടേറെ ഐതിഹ്യമുണ്ട്. അത്രി മഹർഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രതവുമായി ബന്ധപ്പെട്ട കഥ. അത്രി മഹര്‍ഷിയുടെ വാസസ്ഥലമായിരുന്നുവത്രെ ഈ സ്ഥലം. ഒരിക്കല്‍ ഇവിടെ മഴ പെയ്യാത്തതിനാല്‍ ഇന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി ഹിമാലയത്തിലേക്കു പോയി. മഹര്‍ഷി പോകും മുന്‍പ് അദ്ദേഹത്തിന്റെ കാല്‍ കഴുകിയെ വെള്ളമെടുത്ത് ഭാര്യ അനസൂയ സൂക്ഷിച്ചുവെച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ തനിക്ക് ശക്തിക്കായാണ് അവര്‍ അങ്ങനെ ചെയ്തത്. അനസൂയയുടെ പാതിവ്രതം പരിശോധിക്കാനായി ത്രിമൂര്‍ത്തികളുടെ ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ അനസൂയയുടെ പക്കലേക്കയച്ചു. സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവര്‍ അനസൂയടോയ് ഭിക്ഷ ചോദിച്ചു. ഭികഷുമായി വന്നപ്പോള്‍ നഗ്നയായി വേണം ഭിക്ഷ നല്കാന്‍ എന്ന് അവര്‍ ആവശ്യപ്പെട്ടു. അമ്പരന്നു പോയ അനസൂയ താന്‍ സൂക്ഷിച്ചിരുന്ന ഭര്‍ത്താവിന്റെ പാദപൂജ ചെയ്ത വെള്ളത്തില്‍ നോക്കി പ്രാര്‍ഥിക്കുകയും ഉടനടി ത്രിമൂര്‍ത്തികള്‍ കൈക്കുഞ്ഞുങ്ങളായി മാറുകയും ചെയ്തു. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു. പിന്നീട് അവിടെയെത്തിയ ത്രിമൂര്‍ത്തികളുടെ ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ തിരികെ നല്കണമെന്ന് ആവശ്യപ്പെടുകയും അനസൂയ തിരികെ നല്കുകയും ചെയ്തു എന്നാണ് വിശ്വാസം. അതിനാല്‍ ഇവിടെ ത്രിമൂര്‍ത്തികളുടെ സാന്നിധ്യം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

Ssriram mt

ശില്പഭംഗിയുള്ള ക്ഷേത്രം

ശില്പഭംഗിയുള്ള ക്ഷേത്രം

ഉദാത്തമായ ശില്പങ്ങളാലും കൊത്തുപണികളാലും അലങ്കരിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണിത്. പ്രവേശന ഗോപുരമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. നൂറോളം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നവരുടെ കരവിരുത് ഇന്നും ഇവിടുത്തെ തൂണുകളിൽ പ്രകടമാണ്. 25 അടി ഉയരമുള്ള പ്രവേശന കവാടത്തിലെ വാതിലും കണ്ടിരിക്കേണ്ടതു തന്നെയാണ്.

Ssriram mt

ലോട്ടറിയടിച്ച തുകകൊണ്ട് പണിത ക്ഷേത്രം

ലോട്ടറിയടിച്ച തുകകൊണ്ട് പണിത ക്ഷേത്രം

കേരളാ ലോട്ടറി അടിച്ച് കിട്ടിയ പണം കൊണ്ട് പണിത ക്ഷേത്രം എന്ന പ്രത്യേകതയും സ്ഥാനുമലയൻ ക്ഷേത്രത്തിനുണ്ട്. 1874ല്‍ ശുചീന്ദ്രം ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു പണം കണ്ടെത്താനായിട്ടാണ് അന്നത്തെ തിരുവിതാകൂറില്‍ ആദ്യ ലോട്ടറി നറുക്കെടുപ്പ് നടത്തിയത്.
ക്ഷേത്രത്തിന്റെ ഗോപുര നിർമ്മാണത്തിനായി 40000 രൂപ സമാഹരിക്കുക എന്ന ലക്ഷ്യമായിരുന്നു.
പതിനായിരം രൂപയായിരുന്നു സമ്മാനത്തുക. ഇതിനായി ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകളാണ് തിരുവതാംകൂറിൽ വിറ്റത്. പതിനായിരം സമ്മാനവും നൽകിക്കഴിഞ്ഞപ്പോൾ 40000 രൂപ ഗോപുര നിർമ്മാണത്തിനായി നല്കി.

Ssriram mt

 ഹനുമാന്‌

ഹനുമാന്‌

ഇവിടുത്തെ പ്രധാന ആരാധനാ മൂർത്തികളിലൊരാളാണ് ഹനുമാൻ. 18 അടി ഉയരത്തിലുള്ള ഹനുമാന്‍ പ്രതിഷ്ഠ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഹനുമാന് വടമാല ചാർത്തുന്നതാണ് പ്രധാന വഴിപാട്.
PC: Official site

വിനായകി

വിനായകി

ഗണേശന്റെ സ്ത്രീരൂപമെന്നു കരുതപ്പെടുന്ന വിനായകിയെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രമാണ് സ്ഥാനുമലയൻ ക്ഷേത്രം. ഇന്ത്യയിൽ മറ്റൊരിടത്തും ഈ പ്രതിഷ്ഠ കാണുവാനാവില്ല.

ഉത്സവങ്ങള്‍

ഉത്സവങ്ങള്‍

മാര്‍കഴി, ചിത്തിര എന്നീ പേരുകളിലുള്ള രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തില്‍ പ്രധാനമായും ഉള്ളത്. ഡിസംബര്‍ അല്ലെങ്കില്‍ ജനുവരി മാസത്തിലാണ് ഒന്‍പത് ദിവസത്തെ മാര്‍കഴി ഉത്സവം നടക്കുക. ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക.
രാവിലെ 7.30 മുതല്‍ വാകിട്ട് 7.30 വരെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന സമയം.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ കന്യാകുമാരിക്കും നാഗര്‍കോവിലിനും ഇടയിലായാണ് ശുചീന്ദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയില്‍ നിന്നും 14 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്ന് 7 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ളത്.

 കേരളത്തിലെ വിനായകി

കേരളത്തിലെ വിനായകി

ആലപ്പുഴ ജില്ലയിലെ ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലും അത്യപൂർ‍വമായ വിനായകിയുടെ രൂപമുണ്ട്. ദാരുശില്പമാണിത്.

ചുവന്ന പശുക്കുട്ടി പിറന്നു.. ലോകാവസാനത്തിന്‍റെ സൂചന.. ഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകംചുവന്ന പശുക്കുട്ടി പിറന്നു.. ലോകാവസാനത്തിന്‍റെ സൂചന.. ഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകം

നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?

യേശുദാസിനെ പോലുള്ള അഹി‌ന്ദുക്കൾക്ക് പ്രവേശ‌നമില്ലാത്ത ഇന്ത്യയിലെ 10 ക്ഷേത്രങ്ങൾ യേശുദാസിനെ പോലുള്ള അഹി‌ന്ദുക്കൾക്ക് പ്രവേശ‌നമില്ലാത്ത ഇന്ത്യയിലെ 10 ക്ഷേത്രങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X