Search
  • Follow NativePlanet
Share
» »അണക്കെട്ടുകൾ കാണാൻ ഇടുക്കിയിലേക്ക്

അണക്കെട്ടുകൾ കാണാൻ ഇടുക്കിയിലേക്ക്

ഇടുക്കിയിലേക്ക് യാത്ര പോകുന്ന സഞ്ചാരികൾക്ക് സന്ദ‌ർശിക്കാവുന്ന, ഇടുക്കിയിലെ ‌പ്രശസ്തമായ ചില ഡാമുകൾ പരിചയപ്പെടാം

By Maneesh

കേരളത്തിലെ അണക്കെട്ടുകളേക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓർമ്മ വരുന്നത് ഇടുക്കിയിലെ ആർച്ച് ഡാമാണ്. വിദേശികളുടെ ഇടയിലും ഈ ഡാം ‌പ്രശസ്തമാണ്. നിരവധി നദികളുടെ ഉത്ഭവസ്ഥാനമായ ഇടുക്കിയിൽ ആർച്ച് ഡാം കൂടാതെ നിരവധി ഡാമുകളുണ്ട്.

ഇടുക്കിയിലേക്ക് യാത്ര പോകുന്ന സഞ്ചാരികൾക്ക് സന്ദ‌ർശിക്കാവുന്ന, ഇടുക്കിയിലെ ‌പ്രശസ്തമായ ചില ഡാമുകൾ പരിചയപ്പെടാം

ഇടുക്കി ഡാം

ഇടുക്കി ഡാം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഡാമാണ് ഇടുക്കിഡാം. ഇടുക്കി ജില്ലയിൽ പെരിയാറിന് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാമാണ് ഇത്.

Photo Courtesy : K S E B‎

മുല്ലപ്പെരിയാർ ഡാം

മുല്ലപ്പെരിയാർ ഡാം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഡാമായ മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് ഇടുക്കിയിലാണ്. പീരുമേട് താലൂക്കിലെ കുമളിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Jayeshj

പൊൻമുടി ഡാം

പൊൻമുടി ഡാം

ഇടുക്കി ജില്ലയിലെ പൊൻമുടിയിലാണ് പൊൻമുടി ഡാം സ്ഥിതി ചെയ്യുന്നത്. അടിമാലിയിൽ നിന്ന് രാജക്കാട് പോകുന്ന വഴിയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. അടിമാലിയിൽ നിന്ന് 15 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.

Photo Courtesy : K S E B

കുളമാവ് ഡാം

കുളമാവ് ഡാം

ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് കിടക്കുന്ന രണ്ട് ഡാമുകളിൽ ഒന്നാണ് കുളമാവ് ഡാം. ചെറുതോണിഡാം ആണ് മറ്റൊരു ഡാം.

Photo Courtesy :Rameshng

ചെറുതോണി ഡാം

ചെറുതോണി ഡാം

ഇടുക്കി ജില്ലയിലെ ചെറുതോണിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ഹൈഡ്രോളിക്ക് പ്രൊജക്ടിന്റെ ഭാഗമാണ് ഈ ഡാം. ഇടുക്കി, കുളമാവ് ഡാം ആണ് ഈ പദ്ധതിയിൽപ്പെട്ട മറ്റുഡാമുകൾ.

Photo Courtesy : K S E B‎

മാട്ടുപ്പെട്ടി ഡാം

മാട്ടുപ്പെട്ടി ഡാം

ഇടുക്കി ജില്ലയിൽ മൂന്നാറിന് സമീപം മാട്ടുപ്പെട്ടിയിലാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.

Photo Courtesy : കാക്കര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X