തലൈവർ..ജീവൻ കളഞ്ഞും ആരാധകർ സ്നേഹിക്കുന്ന രജനീകാന്തിന്റ 70-ാം പിറന്നാളാണിന്ന്. തമിഴ് ആരാധകരെ മാത്രമല്ല, ഇന്ത്യൻ സിനിമയെ പോലും ജ്വലിപ്പിക്കുന്ന താരമായ രജനീകാന്ത് അഭിനയിച്ച് ഹിറ്റാക്കിയ സ്ഥലങ്ങളോടൊപ്പം തന്നെ പ്രസിദ്ധമാണ് ആ സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളും. ആരാധകരുടെ പ്രിയപ്പെട്ട രജനീ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് ഒരു യാത്ര...
മേലുകോട്ട, ദളപതി
രജനീകാന്തുമായി മാത്രമല്ല, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായും മേലുക്കോട്ടയ്ക്ക് ഒരു ബന്ധമുണ്ട്. തിരുനാരായണപുരം എന്നറിയപ്പെടുന്ന മേലുക്കോട്ടെയാണ് ജയലളിതയുടെ ജന്മസ്ഥലം.
ശ്രീരാമൻ പൂജിച്ചിരുന്ന വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ചെലുവ നാരായണ സ്വാമി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. യോഗ നരസിംഹ ക്ഷേത്രം,കല്യാണി അഥവാ പുഷ്കർണി ക്ഷേത്രക്കുളം., മേൽകോട്ടെ ക്ഷേത്രം വന്യജീവി സങ്കേതം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ബാംഗ്ലൂരിൽ നിന്നും 133 കിലോമീറ്ററും മൈസൂരിൽ നിന്നും 51 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മൈസൂരും (51 കിമീ), എയർപോർട്ട് ബാംഗ്ലൂരുമാണ്.
ചെന്ന കേശവ ക്ഷേത്രം, അരുണാചലം
വൈഷ്ണവരുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടുത്തെ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ, ശിൽപങ്ങൾ, ശിലാശാസനങ്ങൾ, തൂൺചിത്രങ്ങൾ, തുടങ്ങിയവ ഏറെ പ്രസിദ്ധമാണ്. കരിങ്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ഹസനിൽ നിന്നും 35 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നും 200 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
ഗേറ്റ് വേ ഓഫ് ഇന്ത്യ, ബാഷ
ബ്രിട്ടണിലെ ജോർജ്ജ് അഞ്ചാമൻ രാജാവും, മേരി രാജ്ഞിയും 1911 ൽ നടത്തിയ ഇന്ത്യാ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പണിത സ്മാരകമാണിത്. മുംബൈയുടെ താജ്മഹൽ എന്നും ഇതറിയപ്പെടുന്നു. .ഹിന്ദു-മുസ്ലിം നിർമ്മീണ രീതികളിൽ 1924ലാണ് ഇതിൻറെ നിർമ്മാമം പൂർത്തിയാക്കിയത്.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, 2.0



Click it and Unblock the Notifications

















