Search
  • Follow NativePlanet
Share
» »ബെംഗളുരുവിലെ നിലക്കടല മേള

ബെംഗളുരുവിലെ നിലക്കടല മേള

By Elizabath

മേളകള്‍ പലതും നമ്മുടെ നാട്ടില്‍ കണ്ടിട്ടുണ്ടെങ്കിലും ബെംഗളുരുവിലെ നിലക്കടല മേളയുടെ അത്രയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു മേളയും കേട്ടിരിക്കാനും കണ്ടിരിക്കാനും വഴിയില്ല. 500 വര്‍ഷത്തിലധികമായി തുടര്‍ച്ചയായി നടത്തപ്പെടുന്ന ആ ആഘോഷം ഇവിടുത്തെ സംസ്‌കാരത്തനിമയും ആചാരങ്ങളും തുറന്നു കാണിക്കുന്ന ഒരുത്സവമാണ്. നഗരത്തിന്റെ തിരക്കുകളില്‍ പെടാത്ത മറ്റൊരു ഭാവമുള്ള ബെംഗളുരുവിനെ കാണാന്‍ മികച്ച ഒരു അവസരമാണ് കപ്പലണ്ടി ആഘോഷം.

കെംപെഗൗഡയുടെ ഭരണകാലമായ 1537 മുതല്‍ നടക്കുന്ന ഈ കപ്പലണ്ടി ഉത്സവത്തെക്കുറിച്ചറിയാം.

കടലക്കാട് പരിഷെ

കടലക്കാട് പരിഷെ

കടലക്കായ് പരിഷെ എന്ന പേരിലറിയപ്പെടുന്ന നിലക്കടല ഉത്സവം ബെംഗളുരു നഗരത്തിന്റെ മറച്ചു വയ്ക്കാന്‍ പറ്റാത്ത ഗ്രാമീണഭംഗിയുടെ അടയാളമാണ്.

ബസവനഗുഡിയുടെ ആഘോഷം

ബസവനഗുഡിയുടെ ആഘോഷം

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കപ്പലണ്ടി ഉത്സവം ബസവനഗുഡിയിലെ ഡൊഡ്ഡ ഗണേഷ ക്ഷേത്രത്തിനടുത്താണ് നടക്കുക.

കാര്‍ത്തികയിലെ ആഘോഷം

കാര്‍ത്തികയിലെ ആഘോഷം

എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലാണ് കടലെക്കായ് പരിക്ഷെ എന്ന കപ്പലണ്ടി ഉത്സവം നടക്കുന്നത്. 2017 ല്‍ നവംബര്‍ 13 നാണ് ആഘോഷം നടക്കുന്നത്.

കര്‍ഷകരുടെ ആഘോഷം

കര്‍ഷകരുടെ ആഘോഷം

കര്‍ണ്ണാടകയിലെ സാധാരണക്കാരായ കര്‍ഷകരുടെ ആഘോഷമായാണ് ഇതിനെ കണക്കാക്കുന്നത്. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നാണ് ആയിരക്കണക്കിന് കര്‍ഷകരാണ് തങ്ങളുടെ നിലക്കടല വിറ്റഴിക്കാനായി അന്നേ ദിവസം ഇവിടെ എത്തുന്നത്.

നിലക്കടലകളുടെ വൈവിധ്യം

നിലക്കടലകളുടെ വൈവിധ്യം

വിവിധ തരത്തിലും വലുപ്പത്തിലുമുള്ള നിലക്കടലകള്‍ ഇവിടെ വില്‍പനയ്ക്കും പ്രദര്‍ശനത്തിനും വെച്ചിടിക്കും. കര്‍ഷകരില്‍ നിന്നും ന്യായമായ വിലയില്‍ നേരിട്ട് വാങ്ങുവാന്‍ സാധിക്കുന്നതിനാല്‍ ഒട്ടേറെ ആളുകള്‍ ഇവിടെ എത്തും. വിവധ രുചികളില്‍ കടല പാചകം ചെയ്തു തരുന്നവരും ധാരാളമുണ്ടാകും.

500 വര്‍ഷം മുന്‍പ്

500 വര്‍ഷം മുന്‍പ്

ഏകദേശം അഞ്ഞൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിെ നടന്നൊരു സംഭവത്തിന്റെ ചുവട് പിടിച്ചാണ് കപ്പലണ്ടി മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്.

ബസവനഗുഡിക്ക് സമീപമുള് ഗ്രാമത്തിലെ കടല കൃഷി ചെയ്തിരുന്നവരുടെയെല്ലാം പാടത്ത് ഒരു ദിവസംരാത്രി ഒരു കാള കയറി നശിപ്പിച്ചുവത്രെ.

പിറ്റേന്നു വന്ന കാള പ്രതിമ

പിറ്റേന്നു വന്ന കാള പ്രതിമ

ഇതു കണ്ടു നിരാശരായ കര്‍ഷകര്‍ രാത്രി മുഴുവന്‍ ഉറക്കമളച്ച് പ്രാര്‍ത്ഥിച്ചുവത്രെ. പിറ്റേന്ന് നോക്കിയപ്പോള്‍ വയലില്‍ കൂറ്റന്‍ ഒരു കാളയുടെ പ്രതിമ.

ആദ്യ ഫലം കാളയ്ക്ക്

ആദ്യ ഫലം കാളയ്ക്ക്

പ്രതിമ കണ്ടതോടെ തങ്ങള്‍ക്കു കൃഷിയില്‍ നിന്നും കിട്ടുന്ന ആദ്യഫലം കാളയ്ക്ക് നല്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. അന്നു മുതലാണ് ബസവനഗുഡിയില്‍ നിലക്കട ഉത്സവത്തിന് തുടക്കമായത്.

കര്‍ണ്ണാടക മാത്രമല്ല

കര്‍ണ്ണാടക മാത്രമല്ല

ഇവിടുത്തെ നിലക്കടല ആഘോഷത്തിന് കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തെലുങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്.

സ്ത്രീകളുടെ ഉത്സവം

സ്ത്രീകളുടെ ഉത്സവം

കര്‍ണ്ണാടകയിലെ സ്ത്രീകളുടെ ഉത്സവം എന്നും ഇതിനെ പറയാറുണ്ട്. കാരണം നിലക്കടലയുമായി ബന്ധപ്പെട്ട കച്ചവടത്തില്‍ കൂടുതലും സ്ത്രീകളാണ്. ബസവനഗുഡിയിലെ കാര്യവും വ്യത്യസ്തമല്ല. പുരുഷന്‍മാരേക്കാളധികം സ്ത്രീകളാണ് ഇവിടെ എത്തുന്നത്.

കടല മാത്രമല്ല

കടല മാത്രമല്ല

നിലക്കടല ഉത്സവം എന്നു പറഞ്ഞാലും അത് മാത്രമല്ല ഇവിടെയുള്ളത്. വലിയൊരു മേളക്കു വേണ്ടെതല്ലാം ഇവിടെ ഒരുക്കിയിരിക്കും. നാടന്‍ പരലഹാരങ്ങളും പാനീയങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം ഇവിടെ കാണാന്‍ സാധിക്കും.

മല്ലേശ്വരത്തും

മല്ലേശ്വരത്തും

കഴിഞ്ഞ വര്‍ഷം വരെ ബസവനഗുഡിയില്‍ മാത്രമായിരുന്നു നിലക്കടല ഉത്സവം ഉണ്ടായിരുന്നത്. ഈ വര്‍ഷം മുതല്‍ മല്ലേശ്വരം എന്ന സ്ഥലത്തും ആ ആഘോഷത്തിന് വേദിയുണ്ട്.

Read more about: bangalore festivals villages

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more