Search
  • Follow NativePlanet
Share
» »കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം.. അത്ഭുതമായി ഈ നിര്‍മ്മിതി

കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം.. അത്ഭുതമായി ഈ നിര്‍മ്മിതി

വളരെ പതുക്കെ മാത്രം സഞ്ചാരികളുടെ യാത്രാ ലിസ്റ്റിലേക്ക് കടന്നു വന്ന നാടാണ് വിയറ്റ്നാം. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രകൃതിയുടെയും നാടായ വിയറ്റ്നാം വന്നെത്തുന്നവര്‍ക്കായി നിറയെ വിസ്മയങ്ങള്‍ കരുതിവയ്ക്കുന്നു. ആ വിസ്മയങ്ങളുടെ കൂട്ടത്തിലേക്ക് താരതമ്യേന പുതിയ ആളാണ് ഇവിടുത്തെ ഗോള്‍ഡന്‍ ബ്രിഡ്ജ്.

കാടിനു നടുവിലായി ഭാമാകാരങ്ങളായ രണ്ടു കരങ്ങള്‍ക്കുള്ളിലൂടെ കടന്നു പോകുന്ന പാലലത്തിന്റെ കാഴ്ച നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം എന്നു സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജിന്റെ പ്രത്യേകളും വിശേഷങ്ങളും വായിക്കാം.

അടുക്കളയ്ക്കു ദൈവമുള്ള, മഞ്ഞുപൊഴിയുന്ന ഊഷ്ണമേഖലാ രാജ്യം! ചിലവു കുറഞ്ഞ യാത്രകള്‍ക്കായി വിയറ്റ്നാംഅടുക്കളയ്ക്കു ദൈവമുള്ള, മഞ്ഞുപൊഴിയുന്ന ഊഷ്ണമേഖലാ രാജ്യം! ചിലവു കുറഞ്ഞ യാത്രകള്‍ക്കായി വിയറ്റ്നാം

 വിസ്മയങ്ങളുടെ വിയറ്റ്നാം

വിസ്മയങ്ങളുടെ വിയറ്റ്നാം

വ്യത്യസ്തങ്ങളായ കാഴ്ടകള്‍ കൊണ്ട് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന നാടാണ് വിയറ്റ്നാം. അടുക്കളയ്ക്ക് പ്രത്യേകമായ ദൈവം, മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന കാപ്പി, ലോകത്തിലെ ഏറ്റവും വലിയ ഗുഹ, വെള്ളത്തിലെ പാവകളി എന്നിങ്ങനെ രുചിയിലും വിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലുമെല്ലാം ഈ നാട് എന്നും അതിശയിപ്പിച്ചിട്ടേയുള്ളൂ, തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ രാജ്യമായ വിയറ്റ്നാം പ്രകൃതിയിലൂന്നിയുള്ള വിസ്മയങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിലൊന്നാണ് ഇവിടുത്തെ പ്രസിദ്ധമായ ഗോള്‍ഡന്‍ ബ്രിഡ്ജ്.

ഗോള്‍ഡന്‍ ബ്രിഡ്ജ്.

ഗോള്‍ഡന്‍ ബ്രിഡ്ജ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകസഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായ നിര്‍മ്മിതിയാണ് ഗോള്‍ഡന്‍ ബ്രിഡ്ജ്. 2018 ജൂണില്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊ‌ടുത്തപ്പോള്‍ മുതല്‍ ഇപ്പോള്‍ വരെ വിയറ്റ്നാം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇത് മാറിയിരിക്കുന്നു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ, ബസ്സ്ഫീഡ്, റെഡ്ഡിറ്റ് മുതലായ ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കുകളും ഫോറങ്ങളും എന്നും ഹിറ്റ് ചാര്‍ട്ടില്‍ തന്നെയാണ് ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും.

PC:Suicasmo

വിശേഷം ഇങ്ങനെ

വിശേഷം ഇങ്ങനെ

സമുദ്രനിരപ്പിൽ നിന്ന് 1.400 മീറ്റർ ഉയരത്തിൽ നിർമ്മിച്ച ഈ പാലത്തിന് 150 മീറ്റർ നീളമുണ്ട്. "ഗോൾഡൻ ബ്രിഡ്ജ്" എന്ന പേര് വന്നിരിക്കുന്നത്അതിന്റെ ഗിൽഡഡ് റെയിലിംഗ് ഫ്രെയിമിൽ നിന്നാണ്. ഒരു വാസ്തുവിദ്യാ ഭാഗമെന്നതിലുപരിയായി, ഗോൾഡൻ ബ്രിഡ്ജ് 2018 ജൂണിൽ ആരംഭിച്ചതുമുതൽ ഡാ നാങ് ടൂറിസത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ്. വിയറ്റ്നാമിലെ സൺ വേൾഡ് ബാ നാ ഹിൽസ് അമ്യൂസ്‌മെന്റ് പാർക്കിലാണ് ഈ പാലവും കൈകളുമുള്ളത്.
PC:xiquinhosilva

കാടിനുള്ളിലൂടെ നടന്നുകയറിയെത്തുന്ന വെള്ളച്ചാട്ടങ്ങള്‍! തൂവാനം മുതല്‍ വെലികി സ്ലാപ് വരെകാടിനുള്ളിലൂടെ നടന്നുകയറിയെത്തുന്ന വെള്ളച്ചാട്ടങ്ങള്‍! തൂവാനം മുതല്‍ വെലികി സ്ലാപ് വരെ

ദൈവത്തിന്റെ കൈ

ദൈവത്തിന്റെ കൈ

പാർക്കിനുള്ളിലെ പൂന്തോട്ടങ്ങൾക്കും കേബിൾ കാർ സ്റ്റേഷനുമിടയിലുള്ള വഴി കണ്ടെത്താൻ സന്ദർശകരെ സഹായിക്കുന്നതിനാണ് ഈ പാലം ഉദ്ദേശിക്കുന്നതെങ്കിലും, ഇതിന്റെ നിര്‍മ്മാണം ഇതിനെ ഏറെ പ്രസിദ്ധമാക്കിയിട്ടുണ്ട്. വലിയ രണ്ടു കൗകളിലായി താങ്ങിയെടുത്ത നിലയിലുള്ല പാലം ആദ്യം അല്പം ഭയം തോന്നിക്കുമെങ്കിലും പിന്നീ‌ടത് മാറും. ദൈവത്തിന്റെ കരങ്ങളില്‍ സുര്കഷിതമായി യാത്ര ചെയ്ത പോലുള്ള അനുഭവമാണ് ഇവിടെ നിന്നിറങ്ങിയ ചില സഞ്ചാരികള്‍ അനുഭവം പങ്കുവെച്ചത്. കല്ല് പോലെ രൂപകൽപ്പന ചെയ്യുന്നതിന് മുമ്പ് ഫൈബർഗ്ലാസ്, വയർ മെഷ് എന്നിവയിൽ നിന്ന് കൈകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ, ചുറ്റുമുള്ള വനവുമായി കൈകൾ കൂടിച്ചേരുന്നത് വളരെ മികച്ച രീതിയില്‍ സ്വാഭാവീകത തോന്നുന്ന തരത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
PC:Supanut Arunoprayote.

അല്പം പിന്നോട്ട്

അല്പം പിന്നോട്ട്

1919 ല്‍ ഫ്രഞ്ചുകാരാണ് ഇവി‌‌ടെ ടനാങ്ങില്‍ ആജ്യമായി ഒരു പാലം നിര്‍മ്മിക്കുന്നത്. അവര്‍ തന്നെ പണികഴിപ്പിച്ച ഹില്‍ സ്റ്റേഷനുള്ളിലായിരുന്നു അത്. വനത്തിന്റെ പച്ചപ്പു നിറഞ്ഞ കാഴ്ചകളും തണുപ്പു നിറഞ്ഞ സുഖകരമായ കാലാവസ്ഥയുമാണ് ഇവിടുത്തെ പ്രത്യേകതകള്‍.

PC:Laslovarga

കുത്തനെയുയര്‍ത്തിയ എന്‍ജിനീയറിങ് വിസ്മയം, കാലത്തിന്‍റെ അടയാളമായ പിരമിഡുകളിലൂടെകുത്തനെയുയര്‍ത്തിയ എന്‍ജിനീയറിങ് വിസ്മയം, കാലത്തിന്‍റെ അടയാളമായ പിരമിഡുകളിലൂടെ

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍


ഡാ നാങ് സിറ്റി സെന്ററിൽ നിന്ന് 45 മിനിറ്റ് ഡ്രൈവ് ചെയ്ത് എത്തുവാന്‍ ദൂരംത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ന്ന ബാ നാ ഹിൽസ് റിസോർട്ടിന്റെ ഉള്ളിലായാണ് ഗോൾഡൻ ബ്രിഡ്ജ് ഉള്ളത്. കാറില്‍ തന്നെ എളുപ്പത്തിൽ എത്തിച്ചേരാനും കേബിൾ കാറില്‍ ബാന ഹിൽസിന്റെ മുകളിലേക്ക് പോകാനും കഴിയും. ഫ്രഞ്ച് വില്ലേജും ലെ ജാർഡിൻ ഡി അമോർ പൂന്തോട്ടവും ഉള്‍പ്പെ‌ടുന്ന തീൻ തായ് പൂന്തോട്ടത്തിനുള്ളിൽ ആണ് ഗോൾഡൻ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്.
PC:Trung Le

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ഡാ നാങിലെ ഗോൾഡൻ ബ്രിഡ്ജ് രാവിലെ 8:00 മുതൽ വൈകുന്നേരം 6:30 വരെ തുറക്കും.ഏറ്റവും തിരക്കേറിയ മണിക്കൂർ രാവിലെ 9:00 നും വൈകുന്നേരം 5:00 നും ഇടയിലാണ്. സൂര്യോദയവും സൂര്യാസ്തമയ നിമിഷങ്ങളും പിടിക്കാൻ ധാരാളം ആളുകൾ അവിടെ പോകുമ്പോൾ. നിങ്ങൾക്ക് ആൾക്കൂട്ടം ഒഴിവാക്കണമെങ്കിൽ, എല്ലാവരേക്കാളും മുമ്പോ ശേഷമോ സന്ദർശിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ചും രാവിലെ 9:00 ന് മുമ്പും വൈകുന്നേരം 5:00 ന് ശേഷവും സന്ദര്‍ശിക്കുന്നതാവും നല്ലത്.

PC:Laslovarga

ആമസോണ്‍ മുതല്‍ സുന്ദര്‍ബന്‍ വരെ... മഴക്കാടും കൊടുംകാടും... ലോകത്തിലെ ഏറ്റവും മനോഹരമായ വനങ്ങളിലൂടെആമസോണ്‍ മുതല്‍ സുന്ദര്‍ബന്‍ വരെ... മഴക്കാടും കൊടുംകാടും... ലോകത്തിലെ ഏറ്റവും മനോഹരമായ വനങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X