» »ദേവഭൂമിയിലെ ചായക്കോപ്പയായ വെള്ളച്ചാട്ടം

ദേവഭൂമിയിലെ ചായക്കോപ്പയായ വെള്ളച്ചാട്ടം

Written By:

ഗംഗോത്രിയും യമുനോത്രിയും കേഥാർനാഥും ബദരിനാഥും ഒക്കെ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ് വിശ്വാസികൾക്ക് ദേവഭൂമിയാണ്. വർഷം മുളുവൻ മഞ്ഞു മൂടി കിടക്കുന്ന സ്ഥലങ്ങളും ഹിമാലയൻ മലനിരകളും സാഹസിക വിനോദങ്ങൾക്കുള്ള ഉപാധികളും ചേരുന്ന ഇവിടം സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്.
ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളും നൈനിറ്റാളും മസൂരിയും ഡെറാഡൂണും മാറ്റി നിർത്തിയാൽ ഉത്തരാഖണ്ഡ് കാഴ്ചകളിൽ പ്രധാനപ്പെട്ടതാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ.
വസുന്ധര വെള്ളച്ചാട്ടം, കോർബെറ്റ് വെള്ളച്ചാട്ടം, കെംപ്റ്റി വെള്ളച്ചാട്ടം, രുദ്രാ ഫാൾസ്പട്ന ഫാൾസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങൾ. അതിൽ തന്നെ സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന ഒന്നാണ് കെംപ്റ്റി വെളളച്ചാട്ടം. മുസൂറിയിൽ നിന്നും 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കെംപ്റ്റി വെളളച്ചാട്ടത്തിന്റെ വിശേഷങ്ങൾ!!

എവിടെയാണ് കെംപ്റ്റി വെള്ളച്ചാട്ടം

എവിടെയാണ് കെംപ്റ്റി വെള്ളച്ചാട്ടം

ഉത്തരാഖണ്ഡിലെ തേഹ്റി ഗർവാൾ ജില്ലയിലാണ് കെംപ്റ്റി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മസൂറിയിൽ നിന്നും 13 കിലോമീറ്ററും ഡെറാഡൂണിൽ നിന്നും 45 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. മസൂറിയിൽ നിന്നും ചക്രതാ റോഡ് വഴിയാണ് ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1364 മീറ്റർ ഉയരത്തിലാണ് കെംപ്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ക്യംപ് ടീയിൽ നിന്നും കെംപ്ടിയായ കഥ

ക്യംപ് ടീയിൽ നിന്നും കെംപ്ടിയായ കഥ

യഥാർഥത്തിൽ ഈ വെള്ളച്ചാട്ടവും അതിന്റെ സമീപ പ്രദേശങ്ങളും അറിയപ്പെട്ടിരുന്നത് ക്യാംപ് ടീ എന്നായിരുന്നു. അതിനു പിന്നിൽ ഒരു കഥയുണ്ട്. ഏറെ മനോഹരമായ ഈ പ്രദേശത്ത് പർവ്വതങ്ങളാലും മലനിരകളാലും ചുറ്റപ്പെട്ട ഒരിടത്താണ് കെംപ്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ ചായ സത്കാരങ്ങൾ സംഘടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോൺ മെക്കിനാൻ എന്ന ആളാണ് ഈ പ്രദേശത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ മനസ്സിലാക്കി ഇവിടം അത്തരത്തിൽ ഒരിടമാക്കി വികസിപ്പിക്കുന്നത്. ബ്രിട്ടീഷുകാർ നടത്തിയിരുന്ന ക്യാംപ് ടീ അഥവാ ചായസത്ക്കാരങ്ങൾ പ്രാദേശിക ഭാഷയിൽ പറയപ്പെട്ടപ്പോൾ അത് കെംപ്ടിയായി മാറിയതാണ്.

PC:Rajeev kumar

50 അടി ഉയരത്തിലെ വെള്ളച്ചാട്ടം

50 അടി ഉയരത്തിലെ വെള്ളച്ചാട്ടം

50 അടി ഉയരത്തിൽ നിന്നുമാണ് കെംപ്ടി വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. മസൂറി താഴ്വരയിൽ സ്ഥിതി ചെയ്യുന്ന അഞ്ച് വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരത്തിൽ നിന്നും പതിക്കുന്നത് കെംപ്ടിയാണ്. പാറക്കെട്ടുകളിൽ തട്ടിയും മുട്ടിയുമാണ് മുകളില്‍ നിന്നും വെള്ളം താഴേക്ക് വരുന്നത്. സ്ഫടികം പോലെ തെളിഞ്ഞ വെള്ളം പതിക്കുന്നത് ഒരു കുളത്തിലേക്കാണ്. ഇവിടെ വരെ സഞ്ചാരികൾക്ക് വരാൻ അനുമതി ഉണ്ടെങ്കിലും വെള്ളച്ചാട്ടത്തിനു താഴെ നിൽക്കുന്നത് വളരെ അപകടകരമാണ്. വെള്ളത്തിനൊപ്പം മണ്ണും കല്ലും മരങ്ങളുടെ ചില്ലയുമൊക്കെ താഴേക്ക് പതിക്കാറുണ്ടത്രെ.

PC:SudhuBudhu

ലോലർ ഫോളും അപ്പർ ഫോളും

ലോലർ ഫോളും അപ്പർ ഫോളും

രണ്ടു തരത്തിലാണ് കെംപ്ടിയിലെ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. ലോവർ ഫോളും അപ്പർ ഫോളുമാണ് അവ. ലോവർ ഫോളിലാണ് താരതമ്യേന കൂടുതൽ ആളുകളെത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടം എല്ലായ്പ്പോഴും ബഹളങ്ങളാലും ആളുകളാലും നിറഞ്ഞിരിക്കും. എന്നാൽ ലോവർ ഫോളിനെ അപേക്ഷിച്ച് അപ്പർ ഫോളിൽ എത്തിച്ചേരാൻ ഇത്തിരി പാടായതിനാൽ കുറച്ച് ആളുകൾ മാത്രമേ ഇവിടെ എത്താറുള്ളൂ. അതിനാൽ എല്ലായ്പ്പോഴും അപ്പർ ഫോളിൽ ശാന്തമായ അന്തരീക്ഷമായിരിക്കും ഉണ്ടാവുക.

PC:Pinakpani

12 കിലോമീറ്റർ നടന്നാൽ

12 കിലോമീറ്റർ നടന്നാൽ

കെംപ്ടി വെള്ളച്ചാട്ടത്തിൽ നിന്നും 12 കിലോമീറ്റർ ദൂരം താഴേക്ക് പോയി അഗ്ലാർ നദി മുറിച്ചു കടന്നാൽ യമുനാ നദിക്കരയിലെത്താം. മീൻപിടുത്തമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. എന്നൽ ഇവിടെ ഫിഷിംങ് നടത്തുന്നതിനു മുൻപ് മസൂറിയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിന്നും ഇതിനുള്ള അനുമതി വാങ്ങിയിരിക്കണം.

PC:Guptaele

സന്ദർശിക്കാൻ പറ്റിയ സമയം

സന്ദർശിക്കാൻ പറ്റിയ സമയം

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്. ഈ സമയങ്ങളിൽ ഇവിടെ നല്ല മണ ലഭിക്കും. മഴക്കാലത്താണ് വെള്ളച്ചാട്ടം അതിന്റെ മുഴുവൻ ഭംഗിയിൽ ആസ്വദിക്കുവാൻ സാധിക്കുക. രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്.

PC:Siva301in

മസൂറിയിലെ മറ്റു കാഴ്ചകൾ

മസൂറിയിലെ മറ്റു കാഴ്ചകൾ

കെംപ്റ്റി ഫാള്‍സിൽ തുടങ്ങുകയാണ് മസൂറിയിലെ കാഴ്ചകൾ. ഹാപ്പി വാലി, ക്യാമല്‍സ് ബാക്ക് റോഡ്, ഗണ്‍ ഹി‌ല്‍, മസൂരി ലേക്, ജ്വാലജി ടെമ്പിള്‍, ദി മാള്‍, ലെയ്ക് മിസ്റ്റ് , നാഗ് ടിബ്ബ, നാദ് ദേവതാ ക്ഷേത്രം, ഭദ്രാജ് ക്ഷേത്രം,ഷെഡപ്പ് ചോപ്പെല്ലിംഗ് ക്ഷേത്രം, ഭട്ടാ വെള്ളച്ചാട്ടം, ക്ലൗഡ് എന്ഡ്, സിസ്റ്റേഴ്സ് ബസാർ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രധാന കാഴ്തകൾ.

PC:omkar k

ട്രെക്കിംഗ് ട്രെക്കിംഗിനും

ട്രെക്കിംഗ് ട്രെക്കിംഗിനും

മലകയത്തിനും വെറുതെയു‌ള്ള നടത്തതിനും പറ്റിയ സ്ഥലമാണ് മസൂരി. നാഗ ടിബ്ബ കൊടുമുടി, ഭദ്രാച് ടെമ്പിള്‍ ആന്‍ഡ് ഫോറെസ്റ്റ് ട്രെക്ക്, ഹര്‍ കി ഡൂണ്‍ ട്രെക്ക്, യമുനോത്രി സപ്തര്‍ഷി കുണ്ട് ട്രെക്ക്, ഡോഡിറ്റാല്‍ ട്രെക്ക് എന്നിവയാണ് ഇവിടെ നിന്ന് ആരംഭിക്കുന്ന ജനപ്രിയമായ ട്രെക്കിംഗുകള്‍. കനത്ത മഴയുണ്ടാകാറു‌ള്ള ജൂണ്‍, ജൂലൈ, ആഗസ്റ്റ്, തുടങ്ങിയ മാസങ്ങളൊഴികെ മറ്റു സമയമൊക്കെ ട്രെക്കിംഗിന് പറ്റിയ സമയമാണ്.

PC:Paul Hamilton

സ്കൈ വോക്ക്

സ്കൈ വോക്ക്

നിരവധി സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മസൂരി. അതില്‍ ഏറ്റവും ത്രില്ലടിപ്പിക്കുന്ന ഒന്നാണ് സ്കൈവോക്ക്. 120 അടി ഉയരത്തിലായി വലിച്ച് കെട്ടിയ വടത്തിന് മുകളിലൂടെയുള്ള നടത്തമാണിത്. കേള്‍ക്കുമ്പോഴെ പേടിയായോ പേടിക്കേണ്ട. നിങ്ങളുടെ സുരക്ഷയ്ക്കായി ഒരു കയര്‍ നിങ്ങളുടെ ശരീരവുമായി ബന്ദിച്ച് കെട്ടിയിട്ടിട്ടാണ് യാത്ര. അതവ കാല്‍ വഴു‌തിയാലും നിങ്ങള്‍ സുരക്ഷിതമായി ഈ കയറില്‍ തൂങ്ങി കിടക്കും. സിപ് ലൈന്‍, സിപ് സ്വിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും ഇവിടെ നടത്തുന്നുണ്ട്

PC:Zipline

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...