Search
  • Follow NativePlanet
Share
» »വിക്കിയിലെ കിടിലൻ ഇന്ത്യൻ ഫോട്ടോകൾ

വിക്കിയിലെ കിടിലൻ ഇന്ത്യൻ ഫോട്ടോകൾ

By Maneesh

വിവരങ്ങൾ അറിയാൻ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ, 'വിക്കി ലൗസ് മോനുമെന്റ്സ്' (Wiki Loves Monuments) എന്ന പേരിൽ എല്ലാവർഷവും ഒരു ഫോട്ടോ കോണ്ടസ്റ്റ് നടത്താറുണ്ട്. 2013ൽ ഇന്ത്യയിൽ നിന്ന് മാത്രം 11,786 ഫോട്ടോകളാണ് ജൂറിക്ക് മുൻപാകെ ലഭിച്ചത്.

ഇവയിൽ നിന്ന് 10 ചിത്രങ്ങൾ തെരഞ്ഞെടുത്താണ് ഇന്റർനാഷണൽ ലെവലിൽ മത്സരിക്കാൻ അയച്ച് നൽകിയത്. ഇത്തരത്തിൽ അയക്കപ്പെട്ട പത്ത് ചിത്രങ്ങൾ കാണാം. ഈ പത്ത് ചിത്രങ്ങളും ഇന്ത്യയിലെ പത്ത് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

ഈ ചിത്രങ്ങൾ കാണുന്നതിനോടൊപ്പം ഈ ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും നമുക്ക് പരിചയപ്പെടാം.

ബൃഹദേശ്വര ക്ഷേത്രം, തഞ്ചാവൂർ

ബൃഹദേശ്വര ക്ഷേത്രം, തഞ്ചാവൂർ

തമിഴ്നാട്ടിലെ തഞ്ചാവൂരിലെ പ്രശസ്ത ക്ഷേത്രമായ ബൃഹദേശ്വര ക്ഷേത്രത്തിന്റെ പനോരമ ദൃശ്യമാണ് ഇത്. വിക്കി ലൗവ്സ് മോനുമെന്റിൽ പങ്കെടുത്ത ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാം സ്ഥാനം ഈ ചിത്രമാണ് നേടിയത്. ഏ ഡി 1010ലാണ് ഈ ചോള ക്ഷേത്രം നിർമ്മിച്ചത്. കൂടുതൽ വായിക്കാം

Photo Courtesy: Mugilkmv

ഇതുമതുദ്ദൌലയുടെ കല്ലറ, ആഗ്ര

ഇതുമതുദ്ദൌലയുടെ കല്ലറ, ആഗ്ര

കൊച്ച് താജെന്നും ആഭരണപ്പെട്ടി എന്നും അറിയപ്പെടുന്ന ഈ കല്ലറ സ്ഥിതി ചെയ്യുന്നത് ഉത്തർ‌പ്രദേശിലെ ആഗ്രയിലാണ്. യമുനാനദിയുടെ കിഴക്കെ തീരത്തായി ഇരുപത്തിമൂന്ന് ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് ഇത് നിലകൊള്ളുന്നത്. രാംബാഗ് സര്‍ ക്കിളില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെ എന്‍ എച്ച് 2 ലാണ് ഇതിന്റെ സ്ഥാനം. കൂടുത‌ൽ വായിക്കാം

Photo Courtesy: Amaninder

ഇബ്രാഹീം റൗസ, ബീജാപ്പൂർ

ഇബ്രാഹീം റൗസ, ബീജാപ്പൂർ

ഡെക്കാന്റെ താജ്‌മഹൽ എന്ന് അറിയപ്പെടുന്ന ഇബ്രാഹീം റൗസ സ്ഥിതി ചെയ്യുന്നത് കർണാടകയിലെ ബീജാപ്പൂരിലാണ്. മാലിക് സാൻഡൽ എന്ന ശില്പിയാണ് താജ്‌മഹലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്കൊണ്ട് ഈ സ്മാരകം നിർമ്മിച്ചത്. കൂടുതൽ വായിക്കാം

Photo Courtesy: Aanand

മെഹ്താബ് ബാഗ്, ആഗ്ര

മെഹ്താബ് ബാഗ്, ആഗ്ര

ഇരുപത്തഞ്ച് ഏക്കറോളം വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഈ മനോഹരമായ ഉദ്യാനം യമുനാനദിക്കരയിലാണ്. നിലാവെളിച്ചത്തിലെ ആരാമം എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. താജ് മഹലിന് അനുരൂപമായിട്ടാണ് ഇത് പണിതിരിക്കുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: g.kaustav

പുഷ്കർണി ടാങ്ക്, ഹംപി

പുഷ്കർണി ടാങ്ക്, ഹംപി

കർണാടകയിലെ ഹംപിയിൽ കൃഷ്ണ ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ഈ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഹംപിയിലെ പ്രശസ്തമായ കാർ സ്ട്രീറ്റിനോട് ചേർന്നാണ് പഴയകാല അവശിഷ്ടത്തിന്റെ ഭാഗമായ ഈ ടാങ്ക് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Dey.sandip

ജമാമസ്ജിദ്, ചമ്പാനർ

ജമാമസ്ജിദ്, ചമ്പാനർ

ചമ്പാനറില്‍ വളരെയധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മോസ്ക്കുകളിലൊന്നാണ് ഇവിടത്തെ ജമാ മസ്ജിദ്. 30 മീറ്റര്‍ ഉയരമുള്ള രണ്ട് മിനാരങ്ങള്‍ ഈ ആരാധനാലയത്തിനുണ്ട്. ഇവിടത്തെ തൂണുകളില്‍ കാണുന്ന കൊത്തുപണികള്‍ ആരെയും ആകര്‍ഷിക്കും. ചമ്പാനറിനെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Hriya

ലക്ഷ്മിവിലാസ് പാലസ്, വഡോദര

ലക്ഷ്മിവിലാസ് പാലസ്, വഡോദര

മഹാരാജ സയാജിറാവുവിന്‍റെ കാലത്ത് 1890ല്‍ പണികഴിപ്പിച്ചതാണ്‌ ലക്ഷ്മി വിലാസ് കൊട്ടാരം. മേജര്‍ ചാള്‍സ് മാന്‍റിനെയാണ്‌ ഇത് നിര്‍മ്മിക്കാന്‍ നിയോഗിച്ചത്. പിന്നീട് ആര്‍ എഫ് ചിസോം ആണ്‌ കൊട്ടാരം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ ഇസ്ലാമിക് യൂറോപ്യന്‍ രീതികള്‍ സമന്യയിപ്പിച്ചാണ്‌ ഈ കൊട്ടാരം പണി കഴിപ്പിച്ചിരിക്കുന്നത്. വഡോദരയിലെ കൊട്ടാരങ്ങളെക്കുറിച്ച് വായിക്കാം

Photo Courtesy: Birsa Murmu

ജയമഹൽ, ജയ്പ്പൂർ

ജയമഹൽ, ജയ്പ്പൂർ

നഗരത്തിലുള്ള ചെറിയൊരു തടാകത്തിന്റെ അടുത്തായിട്ടാണ് ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. തടാകക്കരയില്‍ നിന്നും നോക്കിയാല്‍ ജല്‍ മഹല്‍ കാണാം. രാജാവിനും രാജകുടുംബാംഗങ്ങള്‍ക്കും വേട്ടയ്ക്കുപോകുമ്പോള്‍ താമസിക്കാനായിട്ടാണത്രേ ഇത് പണിതത്.
ജയ്പ്പൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

Photo Courtesy: Sameer6303

റോ ഓഫ് സെയ്ന്റ്

റോ ഓഫ് സെയ്ന്റ്

ചിത്രപ്പണികളാൽ അലങ്കരിച്ച സ്തൂപങ്ങളുടെ ഒരു ശ്രേണിയാണ് ഇത്. ലാഡ്ക്ക് മലനിരകളിലെ തിക്സി മൊണസ്ട്രിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Zain Hashmy

സൂര്യക്ഷേത്രം

സൂര്യക്ഷേത്രം

ഇന്ത്യന്‍ ക്ഷേത്ര ശില്‍പ്പകലയുടെ മനോഹാരിത എടുത്തുകാണിക്കുന്ന ഒന്നാണ് മൊധേര സൂര്യക്ഷേത്രം. 900 വര്‍ഷത്തിന്റെ സമ്പന്നമായ ചരിത്രമുള്ള ഈ ക്ഷേത്രത്തിലേക്ക് ഗുജറാത്തിലെ മെഹ്സാനയില്‍ നിന്ന് 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് ദൂരം.

Photo Courtesy: Prayash Giria

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+