» »നക്ഷത്രം പോലെ ആയിരം തൂണുകളുള്ള അപൂര്‍വ്വ ക്ഷേത്രം

നക്ഷത്രം പോലെ ആയിരം തൂണുകളുള്ള അപൂര്‍വ്വ ക്ഷേത്രം

Written By: Elizabath

ആയിരം തൂണുകളുള്ള ക്ഷേത്രങ്ങളും ക്ഷേത്രമണ്ഡപങ്ങളും ഇന്ത്യയില്‍ കുറച്ചധികം കാണാന്‍ സാധിക്കും. മധുരൈ മീനാക്ഷി ക്ഷേത്രത്തിലെയും ചിദംബരം ക്ഷേത്രത്തിലെയും ആയിരംകാല്‍ മണ്ഡപവും ഒക്കെ വിശ്വാസികള്‍ക്ക് ഏറെ പരിചയമുള്ള സ്ഥലങ്ങളാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു ക്ഷേത്രമാണ് തെലുങ്കാനയിലെ വാറങ്കലില്‍ സ്ഥിതി ചെയ്യുന്ന ആയിരം തൂണുള്ള ക്ഷേത്രം. ദക്ഷിണേന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ആയിരം തൂണുകളുള്ള ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍.

ആയിരം തൂണുകളുള്ള ക്ഷേത്രം

ആയിരം തൂണുകളുള്ള ക്ഷേത്രം

തെലുങ്കാനയിലെ വാറങ്കലിലാണ് ഏറെ പ്രസിദ്ധമായ ആയിരം തൂണുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാറങ്കലിന് സമീപമുള്ള ഹനമകൊണ്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. പുരാതന കാലത്ത് ഈ പ്രദേശം ഭരിച്ചിരുന്ന കാകതീയ രാജവംശത്തിന്റെ ഏറ്റവും ശ്രദ്ധേയമാ നിര്‍മ്മിതികളിലൊന്നാണ് ആയിരം തൂണുള്ള ക്ഷേത്രം. വാസ്തുവിദ്യയും സാങ്കേതിക വിദ്യകളും ഏറെ പുറകിലായിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം അന്നത്തെ കാലത്തെ നിര്‍മ്മാണ കലയുടെ ഏറ്റവും മഹത്വപൂര്‍ണ്ണമായ ഉദാഹരണമായാണ് ചരിത്രത്തില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ആയിരം തൂണുകളുള്ള ക്ഷേത്രം

PC:Nikhilbubby

ദക്ഷിണേന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രം

ദക്ഷിണേന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രം

ദക്ഷിണേന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളുടെ കണക്കെടുത്താല്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് തെലുങ്കാനയിലെ ഈ ക്ഷേത്രം. എഡി 1163 ല്‍ കാകതീയ രാജാവായിരുന്ന രുദ്രദേവനാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. കാകതീയ ഭരണകാലത്ത് നിര്‍മ്മാണ വിദ്യതകള്‍ എത്രമാത്രം വളര്‍ന്നിരുന്നു എന്നതിന്റെയും ഭരണാധികാരികള്‍ക്ക് കലയോടും വാസ്തുവിദ്യയോടും എത്രമാത്രം താല്പര്യം ഉണ്ടായിരുന്നു എന്നതിന്റെയും സൂചകമാണ് ഈ ക്ഷേത്രം.

PC:Nikhilb239

72 വര്‍ഷം നീണ്ടു നിന്ന നിര്‍മ്മാണം

72 വര്‍ഷം നീണ്ടു നിന്ന നിര്‍മ്മാണം

നീണ്ട 72 വര്‍ഷങ്ങള്‍ എടുത്തിട്ടാണത്രെ ആയിരം തൂണുകളുള്ള ക്ഷേത്രം
തെലുങ്കാനയിലെ വാറങ്കലിലാണ് ഏറെ പ്രസിദ്ധമായ ആയിരം തൂണുള്ള ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. രുദ്രേശ്വരര്‍ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.

PC:AnushaEadara

ആയിരം തൂണുകളും നക്ഷത്രാകൃതിയും

ആയിരം തൂണുകളും നക്ഷത്രാകൃതിയും

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ആയിരം തൂണുകളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. നിര്‍മ്മാണത്തിലെ മറ്റൊരു പ്രത്യേകതയാണ് ഈ ക്ഷേത്രത്തിന്റെ ഈകൃതി. മുകളില്‍ നിന്നുള്ള കാഴ്ചയില്‍ ഒരു നക്ഷത്രത്തിനോട് സമാനമായ ആകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളുടെ നിര്‍മ്മാണാകൃതിയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്

PC:AnushaEadara

മൂന്നു ക്ഷേത്രങ്ങള്‍

മൂന്നു ക്ഷേത്രങ്ങള്‍

നക്ഷത്രാകൃതിയിലുള്ള ക്ഷേത്രത്തിനുള്ളില്‍ മുന്നു വ്യത്യസ്ത ചെറിയ ക്ഷേത്രങ്ങളും പ്രതിഷ്ഠകളും കാണാന്‍ സാധിക്കും. ക്ഷേത്രം കുറേയൊക്കെ തകര്‍ന്ന മട്ടിലാണെങ്കിലും മൂന്നു ശ്രീകോവിലുകളും നല്ല രീതിയില്‍ ഇന്നും സംരക്ഷിക്കപ്പെടുന്നു. ശിവനും വിഷ്ണുവിനും സൂര്യഭഗവാനുമായാണ് ഈ മൂന്നു ക്ഷേത്രങ്ങളും സമര്‍പ്പിച്ചിരിക്കുന്നത്. തൃക്കൂട്ടാലയം എന്നാണ് ഈ മൂന്ന് ക്ഷേത്രങ്ങളും അറിയപ്പെടുന്നത്.

PC:Maharajsaran

ബ്രഹ്മാവ് ഇല്ല

ബ്രഹ്മാവ് ഇല്ല

സാധാരണ വിഷ്ണുവും ശിവനും പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളില്‍ ബ്രഹ്മാവിനെകൂടി ആരാധിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇവിടെ അത്തരമൊരു കീഴ്‌വഴക്കം ഇല്ല,

ചാലൂക്യന്‍ നിര്‍മ്മാണ ശൈലി

ചാലൂക്യന്‍ നിര്‍മ്മാണ ശൈലി

വാസ്തുവിദ്യയിലും നിര്‍മ്മാണ ശൈലിയിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന ഈ ക്ഷേത്രം കാകതീയ രാജാക്കന്‍മാര്‍ നിര്‍മ്മിച്ചതാണ്. ദക്ഷിണേന്ത്യയിലെ മിക്ക ക്ഷേത്രങ്ങള്‍ക്കും കാണാന്‍ സാധിക്കുന്ന
ചാലൂക്യന്‍ നിര്‍മ്മാണ ശൈലി ഇവിടെയും കാണാന്‍ സാധിക്കും.

PC:AnushaEadara

എവിടെ നിന്നാലും കാണാം

എവിടെ നിന്നാലും കാണാം

ആയിരം തൂണുകള്‍ ക്ഷേത്രത്തിനുണ്ടെങ്കിലും ഇവിടെ ക്ഷേത്രത്തിനുള്ളില്‍ എവിടെ നിന്നാലും മൂന്നു ശ്രീകോവിലുകളും കാണുവാന്‍ സാധിക്കും. ആയിരം തൂണുകളില്‍ ഒന്നു പോലും ഈ കാഴ്ചയെ മറക്കുന്നില്ല.

PC: AnushaEadara

കിഴക്കു ദിശയിലെ ശിവക്ഷേത്രം

കിഴക്കു ദിശയിലെ ശിവക്ഷേത്രം

മൂന്നു ക്ഷേത്രങ്ങളാണല്ലോ ഇവിടെയുള്ളത്.. അതില്‍ ശിവക്ഷേത്രം മാത്രമാണ് കിഴക്കു ദിശയിലേക്കുള്ളത്. അതിനു കാരണമായി പറയുന്നത് കാകതീയ രാജാക്കന്‍മാര്‍ കടുത്ത ശിവഭക്തരാണത്രെ. പുലര്‍ച്ചെ സൂര്യന്റെ ആദ്യകിരണങ്ങള്‍ ശിവലിംഗത്തിലേക്ക് പതിക്കണമെന്നുള്ളതിനാലാണ് അവര്‍ ഇങ്ങനെ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് പറയുന്നത്.

PC:Maharajsaran

ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി

ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി

ആയിരം തൂണുള്ള ക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണമാണ് ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന നന്ദിയുടെ പ്രതിമ. കറുത്ത നിറത്തിലുള്ള ബലാള്‍ട്ട് കല്ലിലാണ് ഇത് തീര്‍ത്തിരിക്കുന്നത്. വളരെ മനോഹരമായ ഒരു നിര്‍മ്മിതി ആണിത്.

PC:G41rn8

താഴ്‌വരയിലെ ക്ഷേത്രം

താഴ്‌വരയിലെ ക്ഷേത്രം

ഹനമകൊണ്ട മലനിരകളുടെ താഴ്‌വരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടാതെ തറനിരപ്പില്‍ നിന്നും ഒരു മീറ്ററോളം ഉയരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:AnushaEadara

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

വിഷ്ണുവും ശിവനുമായി ബന്ധപ്പെട്ട മിക്ക ആഘോഷങ്ങളും ഇവിടെ നടക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ മഹാ ശിവരാത്രി, കുങ്കുമ പൂജ, കാര്‍ത്തിക പൗര്‍ണ്ണമി, ഉഗാഡി, ഗണേശാഘോഷം, ബൊണാലു തുടങ്ങിയവയാണ്.

PC:AnushaEadara

സമയം

സമയം

പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് ക്ഷേത്രം തുറന്നിരിക്കുന്ന സമയം. എല്ലാ ദിവസങ്ങളിലും ഈ സമയക്രമമാണ് ഇവിടെ പാലിക്കുക.

PC:Kotagaunisrinivas

തുഗ്ലക്ക് വംശത്തിന്റെ അധിനിവേശം

തുഗ്ലക്ക് വംശത്തിന്റെ അധിനിവേശം

തുഗ്ലക്ക് വംശം ഇന്ത്യയില്‍ ഭരണം നടത്തിക്കൊണ്ടിരുന്ന കാലത്ത് ഇവിടം അക്രമിക്കുകയും ആയിരം തൂണുള്ള ക്ഷേത്രം തകര്‍ക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. അവരുടെ ദക്ഷിണേന്ത്യ കീഴടക്കാനുള്ള യാത്രയുടെ സമയത്താണ് ഇത് നടന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ആക്രമണം ക്ഷേത്രത്തിന്റെ നാശത്തിലേക്ക് വഴിവെച്ചു.

PC:G41rn8

2004 ലെ പുനര്‍നിര്‍മ്മാണം

2004 ലെ പുനര്‍നിര്‍മ്മാണം

ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 2004 ല്‍ ക്ഷേത്രത്തില്‍ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി തൂണുകള്‍ നീക്കിയപ്പോള്‍ ഭൂമിക്കടിയില്‍ ചതുപ്പു നിലത്തിന്റെ അംശങ്ങള്‍ കണ്ടെത്തുകയുണ്ടായി. തൊട്ടടുത്തുള്ള ഏതെങ്കിലും ജലാശയത്തിന്റെ ഭാഗമാണിതെന്നാണ് കരുതപ്പെടുന്നത്.

PC:Gopal Veeranala

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തെലുങ്കാനയിലെ വാറങ്കലിലാണ് ഏറെ പ്രസിദ്ധമായ ആയിരം തൂണുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാറങ്കലിന് സമീപമുള്ള ഹനമകൊണ്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. വാറങ്കലില്‍ നിന്നും ഇവിടേക്ക് എല്ലായ്‌പ്പോഴും വാഹന സൗകര്യം ലഭ്യമാണ്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...