Search
  • Follow NativePlanet
Share
» »മോദി താമസിച്ച ഗുഹയിൽ താമസിക്കാം വെറും 990 രൂപയ്ക്ക്

മോദി താമസിച്ച ഗുഹയിൽ താമസിക്കാം വെറും 990 രൂപയ്ക്ക്

തിരഞ്ഞെടുപ്പിന്റ തിരക്കുകൾ കഴിഞ്ഞ് പ്രാർഥനയ്ക്കും ധ്യാനത്തിനുമായി കേഥർനാഥിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുഹയാണ് വാർത്തകളിലെ താരം. മോഡിയുടെ ധ്യാന ഗുഹയുടെ പ്രത്യേകതകളും സൗകര്യങ്ങളും ചർച്ചകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. സമുദ്ര നിരപ്പിൽ നിന്നും 12200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൃത്രിമ ഗുഹയ്ക്ക് എടുത്തു പറയേണ്ട പ്രത്യേകതകൾ ഒരുപാടുണ്ട്. ഗുഹയുടെ വിശേഷങ്ങളിലേക്ക്...

കേഥർനാഥ്

കേഥർനാഥ്

ഹിമാലയ സാനുക്കളിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് കേഥർനാഥ്. ശിവന്റെ 12 ജ്യോതിർലിംഗ സ്ഥാനങ്ങളിലൊന്നായ ഇവിടം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. തീർഥാടനത്തിന്റെ പേരിൽ മാത്രം അറിയപ്പെടുന്ന ഇവിടെ വിനോദ സഞ്ചാരികളും തീർഥാടകരും ധാരാളമായി എത്തുന്നു..

PC:Prateek as a traveller

കേഥർനാഥ് ക്ഷേത്രം

കേഥർനാഥ് ക്ഷേത്രം

ചങ്കുറപ്പുള്ളവർക്ക് മാത്രം എത്തിപ്പെടുവാൻ സാധിക്കുന്ന ഒരു തീർഥാടന കേന്ദ്രമാണ് കേഥർനാഥ് ക്ഷേത്രം. വർഷത്തിൽ കുറച്ച് മാസങ്ങൾ മാത്രമാണ് ഇവിടെ ആളുകൾക്ക് സന്ദർശിക്കുവാൻ സാധിക്കുക. ഏപ്രിൽ മാസത്തിലെ അക്ഷയ ത്രിതീയ മുതൽ നവംബറിലെ കാർത്തിക പൂർണ്ണിമ വരെ ഇവിടെ വിശ്വാസികൾക്കെത്താം. മഞ്ഞു കാലത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ താഴെയുള്ള ഉഖിമഠത്തിലേക്ക കൊണ്ടുപോവുകയും അടുത്ത ആറു മാസക്കാലം അവിടെവെച്ച് പൂജകളും പ്രാർഥനകളും നടത്തുകയും ചെയ്യുന്നതാണ് പതിവ്.

PC:Naresh Balakrishnan

കേഥർനാഥ് ഗുഹ

കേഥർനാഥ് ഗുഹ

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പ്രചരണവും പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ഗുഹയിലേക്ക് ധ്യാനിക്കാനായി പോയതോടുകൂടിയാണ് കേഥർനാഥ് ഗുഹ വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്. കാവി പുതച്ച് കണ്ണടയിട്ട് രുദ്ര ഗുഹയില്‍ ധ്യാനത്തിനിരിക്കുന്ന മോദിയുടെ ചിത്രം വന്‍ വൈറലായിരുന്നു.

രുദ്ര മെഡിറ്റേഷൻ കേവ്

രുദ്ര മെഡിറ്റേഷൻ കേവ്

കേഥർനാഥിലെ തീർഥാടകർക്കു വേണ്ടിയാണ് രുദ്ര മെഡിറ്റേഷൻ കേവ് എന്നറിയപ്പെടുന്ന ഈ ഗുഹ ഉത്തരാഖണ്ഡ് മെഡിറ്റേഷൻ കേവ് എന്നറിയപ്പെടുന്ന ഈ ഗുഹ നിർമ്മിച്ചിരിക്കുന്നത്. ഗർവാൾ മണ്ഡൽ വികാസ് നിഗത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ധ്യാനിക്കുവാനുള്ള ഒരു ഗുഹയുടെ പരമ്പരാഗത സങ്കല്പ്പങ്ങളയെല്ലാം മാറ്റിയെടുക്കുന്ന വിധത്തിലാണ് ഈ ഗുഹയുള്ളത്.

 കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹ

കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹ

കഴിഞ്ഞ വർഷമാണ് ഇവിടെ കേവ് മെഡിറ്റേഷനായി ഈ ഗുഹ നിർമ്മിക്കു്നത്. പൂർണ്ണമായും കരിങ്കല്ലിലാണ് ഇതുള്ളത്. ടോയ്ലറ്റ് അറ്റ്ച്ച്ഡാണ്. സമുദ്ര നിരപ്പിൽ നിന്നും 12200 അടി ഉയരത്തിലാണ് ഇതുള്ളത്. 10 അടി ഉയരത്തിലുള്ള ഒരു തട്ടും ജനലും ഇതിനുണ്ട്. ഗുഹയ്ക്ക് അഞ്ച് മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമാണുള്ളത്.

PC: Twitter

 ഫോണുണ്ട്...ബെഡുണ്ട്

ഫോണുണ്ട്...ബെഡുണ്ട്

ഗുഹയുടെ നടത്തിപ്പുകാരായ ഗർവാൾ മണ്ഡൽ വികാസ് നിഗം രുദ്ര ഗുഹയെ വിശേഷിപ്പിക്കുന്നത് ആധുനിക ധ്യാന ഗുഹ എന്നാണ്. കുടിവെള്ളം, വൈദ്യുതി, ചാർജിങ് പോയന്റ്,ബെഡ്, രാവിലെ ചായ, പ്രഭാത ഭക്ഷണം, ഉത്തഭക്ഷണം, വൈകിട്ട് ചായ, രാത്രി ഭക്ഷണം, 24 മണിക്കൂര്‍ പരിചാരകന്‍റെ സേവനം, അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുവാനുള്ള ടെലിഫോൺ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

PC: ANI

3000 ൽ നിന്നും 990 ലേക്ക്

3000 ൽ നിന്നും 990 ലേക്ക്

ആദ്യ സമയങ്ങളിൽ ഇവിടെ ഒരു ദിവസത്തെ ചാർജ് എന്നത് 3000 രൂപയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ ആളുകൾ എത്താത്തതിനാൽ ചാർജ് 990 ആയി കുറയ്ക്കുകയായിരുന്നു. ഇവിടെ മിനിമം മൂന്നു ദിവസമെങ്കിലും താമസിക്കണം എന്നൊരു നിബന്ധന മുന്നേയുണ്ടായിരുന്നുവെങ്കിലും ഇപ്പോളില്ല!..

PC:SHUBHANSHU AGRE

ഒരാൾക്കു മാത്രം ധ്യാനിക്കാം

ഒരാൾക്കു മാത്രം ധ്യാനിക്കാം

വെറുതെയൊരുദിവസം ഇവിടെ വന്നു ധ്യാനിക്കാം എന്നു വിചാരിച്ചാൽ നടപ്പില്ല. ഗർവാൾ മണ്ഡൽ വികാസ് നിഗത്തിന്റെ ഓഫീസിൽ ബുക്ക് ചെയ്തതിനു അതായത് ഇവിടെ താമസിക്കുന്നതിന് രണ്ടു ദിവസം മുന്‍പേ തന്നെ റിപ്പോർട്ട് ചെയ്യണം. ഗുപ്തകാശിയിലെ ഗർവാൾ മണ്ഡൽ വികാസ് നിഗം ഒരുക്കിയിരിക്കുന്ന താമസ സ്ഥലത്ത് താമസിച്ച് മെഡിക്കൽ ചെക്കപ്പ് പാസാകാകണം. ഗുപ്തകാശിയിലും കേഥർനാഥിലുമായാണ് ചെക്കപ്പുകൾ നടക്കുന്നത്. ഇതിൽ പാസായി ശാരീരീകമായും മാനസീകമായും ഫിറ്റ് ആണെന്നുണ്ടെങ്കിൽ മാത്രമേ ഇവിടെ താമസിക്കുവാൻ സാധിക്കൂ.

ഒരാൾക്ക് മാത്രമേ ഒരു സമയത്ത് ഇവിടെ പ്രവേശനം അനുവദിക്കാറുള്ളൂ.

ഒരിക്കൽ ബുക്ക് ചെയ്ത് പിന്നീട് ക്യാൻസൽ ചെയ്താൽ പണം തിരികെ നല്കുന്നതല്ല.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കേഥാർനാഥ് ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ മുകളിലായാണ് രുദ്രാ മെഡിറ്റേഷൻ കേവ് സ്ഥിതി ചെയ്യുന്നത്.

കേഥർനാഥിലേക്ക് വരുവാൻ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഋഷികേശിലാണുള്ളത്. ഇവിടെ നിന്നും 216 കിലോമീറ്റർ ദൂരമുണ്ട് കേഥർനാഥിലേക്ക്.

ഡെറാഡൂണിലെ ജോളി ഗ്രാൻഡ് എയർപോർട്ടാണ് അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്നും കേഥർനാഥിലേക്ക് 239 കിലോമീറ്റര്‍ ദൂരമുണ്ട്.

ഇവിടെ നിന്നും ഗൗരികുണ്ഡ് എന്ന സ്ഥലത്തെത്തിയാൽ ട്രക്ക് ചെയ്തു മാത്രമേ കേഥർനാഥിലെത്തുവാൻ സാധിക്കൂ. 13 കിലോമീറ്റർ നീണ്ട ട്രക്കിങ്ങിൽ കുത്തനെയുള്ള കയറ്റമാണ്.

ഡെൽഹിയിൽ നിന്നും കേഥർനാഥിലേക്ക് 458 കിമീ, ഋഷികേശിൽ നിന്നും 223 കിമീ, ചണ്ഡിഗഡിൽ നിന്നും 387 കിമീ, നാഗ്പൂരിൽ നിന്നും 1421 കിമീ, ബാംഗ്ലൂരിൽ നിന്നും 2484 കിമീ എന്നിങ്ങനെയാണ് ദൂരം.

കാസർകോഡിനാണ് യാത്രയെങ്കിൽ ഇക്കാര്യങ്ങൾ മനസ്സില്‍ സൂക്ഷിക്കാം

മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X